"വെള്ളാവിൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 23: | വരി 23: | ||
| പ്രധാന അദ്ധ്യാപകന്‍= രമേശന്‍ എസ് പി | | പ്രധാന അദ്ധ്യാപകന്‍= രമേശന്‍ എസ് പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ.വി.മധു | | പി.ടി.ഏ. പ്രസിഡണ്ട്= കെ.വി.മധു | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=Vellavil ALP School, Vellave.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
17:40, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വെള്ളാവിൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
വെള്ളാവ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-02-2017 | Mtdinesan |
ചരിത്രം
വെള്ളാവില്‍ എ എല്‍ പി സ്കൂള്‍ ചരിത്രം വെള്ളാവ് ഗ്രാമത്തില്‍ കുട്ടികള്‍ക്ക് അക്ഷരം പറഞ്ഞുകൊടുക്കുന്നതിനുവേണ്ടി കുപ്പാടക്കത്ത് താമസിച്ചിരുന്ന ശ്രീ കുഞ്ഞമ്പു എഴുത്തച്ഛന്‍ ആണ് ആദ്യമായി വിദ്യാഭ്യാസപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് പാപ്പിനിശ്ശേരിക്കാരനായ ശ്രീ മോറാഴ രാമന്‍കുട്ടി നമ്പ്യാര്‍ എന്ന എഴുത്തച്ഛന്‍ ദക്ഷിണാമൂര്‍ത്തിക്ഷേത്ര പരിസരത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് വെള്ളാവില്‍ എയ്ഡഡ് എലിമെന്‍ററി സ്കൂളായി പരിണമിച്ചത്. ഇത് 1921-22 കാലഘട്ടത്തിലായിരുന്നു. 1922 ല്‍ ഈ സ്ഥാപനത്തെ ബോയ്സ് എലിമെന്‍ററി സ്കൂളായി അംഗീകരിക്കുകയും 1939 ല്‍ അഞ്ചാംതരം ക്ലാസ്സുവരെയുള്ള പൂര്‍ണ്ണ എലിമെന്‍ററി സ്കൂളായി പ്രഖ്യാപിക്കുകയും ചെയ്തു. രാമന്‍കുട്ടി നമ്പ്യാര്‍ ഈ പ്രദേശം വിട്ടുപോകുമ്പോള്‍ മാനേജ്മെന്‍റ് ഏറ്റെടുത്ത് നടത്തിയത് ശ്രീ.ആന്തൂര്‍ വേവച്ചാമഠത്തില്‍ ബാലകൃഷ്ണന്‍ നമ്പ്യാരായിരുന്നു. അന്ന് സ്കൂളിന് വേണ്ടി ഒരു ഓലഷെഡ് ദക്ഷിണാമൂര്‍ത്തിക്ഷേത്രത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത്, ഇന്നത്തെ റോഡരികിലുള്ള കാവിന്‍കുന്ന് എന്ന പറമ്പില്‍ സ്ഥാപിക്കപ്പെട്ടു. മാവിച്ചേരി, കുറ്റ്യേരി, പനങ്ങാട്ടൂര്‍ പ്രദേശങ്ങളിലെ കുട്ടികളുടെ സൗകര്യം പരിഗണിച്ച് വിദ്യാഭ്യാസ അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് സ്കൂള്‍ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചത്. ഇതിന് മാനേജരെ സഹായിച്ചത് ശ്രീ. സി.എച്ച്.കോരന്‍ മാസ്റ്ററായിരുന്നു. മാനേജരും അധ്യാപകനുമായിരുന്ന ബാലകൃഷ്ണന്‍ നമ്പ്യാര്‍ നേവിയില്‍ ജോലികിട്ടി പോകുമ്പോള്‍ ഈ സ്കൂളിലെ പ്രധാന അധ്യാപകനും അദ്ദേഹത്തിന്‍റെ ബന്ധുവുമായിരുന്ന ശ്രീ. എം.എം.കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ മാനേജ്മെന്‍റ് അധികാരം ഏല്പിച്ചു. ഈ കാലഘട്ടത്തില്‍ കുറ്റ്യേരി വില്ലേജിലെ ഏറ്റവും പ്രധാന വിദ്യാഭ്യാസ സ്ഥാപനമായിരുന്നു വെള്ളാവ് സ്കൂള്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നേവിയിലെ സേവനം കഴിഞ്ഞശേഷം അധ്യാപക പരിശീലനം നേടി 1960 വരെ ശ്രീ ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഈ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നു. ശ്രീ.എം എം കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ മരണശേഷം അദ്ദേഹത്തിന്‍റെ പത്നി ശ്രീമതി എ.വി പാറുകുട്ടി അമ്മ മാനേജരായി. ഇപ്പോള്‍ അവരുടെ മകന്‍ ശ്രീ.എ.വി.രാമചന്ദ്രന്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
എം വി ബാലകൃഷ്ണന്‍ നമ്പ്യാര്‍ , ആദ്യ മാനേജര്‍ എം എം കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ എ വി പാറുകുട്ടിഅമ്മ എ.വി. രാമചന്ദ്രന്‍ , 2010 Continuing
മുന്‍സാരഥികള്‍
എം എം കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ , 1940-1965 വരെ അധ്യാപകനായിരുന്നു എ വി ബാലകൃഷ്ണന്‍ നമ്പ്യാര്‍ , 1948-1963 വരെ അധ്യാപകനും സ്കൂളിന്‍റെ സ്ഥാപകനും ആണ്. എ വി രാഘവന്‍ നമ്പ്യാര്‍ സി വി രാജലക്ഷ്മി ഇ വി രാധ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രൊഫസര്‍ എ.വി.വിജയന്‍, നാവല്‍ കമ്മാന്ടെര്‍ എ.വി.ആര്‍.ചന്ദ്രന്‍, കെ.വി.കുഞ്ഞിരാമന്‍ റിട്ട:പോസ്റ്റ്‌മാസ്റ്റര്‍, കെ.വി.ശിവരാമന്‍ റിട്ട:ബിഎസ്എന്‍എല്‍, ടി.വി.നാരായണന്‍ റിട്ട:ആര്‍മി, പി.വി.ഗോവിന്ദന്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, ഒ.പി.വിജയകുമാര്‍ എല്‍ഐസി, ഒ.പി.ബാലകൃഷ്ണന്‍ കെഎസ്ആര്‍ടിസി, എം.കെ.മഹേശ്വരന്‍ നംപൂതിരി ആനിമല് ഹസ്ബന്‍ഡറി, സി.കണ്ണന്‍ റിട്ട:എച്എം, കെ.കെ.കൃഷ്ണന്‍ നംപൂതിരി, എച്.എം തിരുവട്ടൂര്‍ എല്‍പിഎസ്, സ്ക്വാഡ്രന്‍ ലീഡര്‍ കെ.വി.രാഘവന്‍ എയര്‍ഫോഴ്സ്
വഴികാട്ടി
തളിപ്പറമ്പടൌണില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെആണ് സ്‌കൂള്‍ തളിപ്പറമ്പ്ള് - വെള്ളാവ് ബസില്‍ കയറി വെള്ളാവ് സഹകരണ ബാങ്ക് സ്റ്റോപ്പില്‍ ഇറങ്ങുക ദക്ഷിണാമൂര്‍ത്തിക്ഷേത്രം റോഡിലൂടെ അരകിലോമീറ്റര്‍ നടക്കുമ്പോള്‍ സ്കൂള്‍ എത്തും