"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 17: വരി 17:
പ്രമാണം:21104 20251013.jpg|alt=
പ്രമാണം:21104 20251013.jpg|alt=
പ്രമാണം:21104 20251014.jpg|എസ് എസ് എൽ സി വിദ്യാർഥികൾക്ക് നൽകിയ കൗൺസിൽ ക്ലാസിൽ നിന്നും
പ്രമാണം:21104 20251014.jpg|എസ് എസ് എൽ സി വിദ്യാർഥികൾക്ക് നൽകിയ കൗൺസിൽ ക്ലാസിൽ നിന്നും
പ്രമാണം:21104 26Nov2025.jpeg|alt=
പ്രമാണം:21104 26112025.jpeg|alt=
പ്രമാണം:21104 20251126.jpeg|ലഹരി വിമുക്ത ക്ലാസ്
</gallery>
</gallery>

10:56, 27 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സിൽവർ ജൂബിലി നിറവിൽ

മണ്ണാർക്കാടിൻ്റെ സാംസ്‌കാരിക ഭൂപടം മാറ്റിയെഴുതിയ ഈ അക്ഷരകേന്ദ്രം, ഇപ്പോൾ സിൽവർ ജൂബിലിയുടെ നിറവിലാണ്. ഇരുപത്തിയഞ്ചാം വാർഷികം സമുചിതമായി കൊണ്ടാടുന്നതിനുവേണ്ടി വിപുലമായ സ്വാഗത സംഘകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ജൂബിലിയുടെ ഭാഗമായി സിൽവർ ജൂബിലി കെട്ടിട ഉദ്ഘാടനം, രണ്ട് ഭവന നിർമ്മാണം ഉൾപ്പെടെ 25 ഇന പദ്ധതികൾ സകൂൾ ഏറ്റെടുത്തിട്ടുണ്ട്. വിവിധ ക്ലബ്ബുകളുടെ സെമിനാർ,വിളംബര ജാഥ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സ്നേഹ ഭവനം, രക്തദാന ക്യാമ്പ്, പാലിയേറ്റീവ് രോഗി സംഗമം, മെഡിക്കൽ എക്സ്പോ, ക്വിസ്, സെമിനാർ, ഭക്ഷ്യമേള, പ്രതിഭാ സംഗമം, മെഗാ അലുമിനി മീറ്റ്, സ്ക്കൂൾ മാഗസിൻ നിർമ്മാണം, മാധ്യമ സെമിനാർ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രതിഭ സാഹിത്യ സംഗമം, മുൻകാല പിടിഎ- മാനേജ്‌മെന്റ് - അധ്യാപക- ജീവനക്കാരെ ആദരിക്കൽ,ലഹരി വിരുദ്ധ സെമിനാർ,സൈബർ പോക്സോ ക്ലാസു കൾ, രക്ഷിതാക്കൾക്കുള്ള പോട്ടറി പെയിന്റിംഗ്, ഫുട്ബോൾ മത്സരം, ഉപജീവന ഉപാധി വിതരണം, ഭിന്നശേഷി വിദ്യാർത്ഥി സംഗമം, സംരംഭകത്വ ക്ലാസ്, സ്നേഹ ഭവനം ഡോക്യുമെന്ററി പ്രദർശനം, റീൽപ്രമോ വീഡിയോ നിർമ്മാണം എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് സിൽവർ ജൂബിലിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

ലഹരി വിരുദ്ധ ക്ലാസ്

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരിവിമുക്ത ക്ലാസ് സംഘടിപ്പിച്ചു. Wake up & say no yo drugs എന്ന ശീർഷകത്തിൽ നടന്ന  പരിപാടി സ്കൂൾ  സെക്രട്ടറി കെ പി അക്ബർ  ഉദ്ഘാടനം ചെയ്തു. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറും വിമുക്തി മിഷൻ പദ്ധതിയുടെ പാലക്കാട് ജില്ലാ മാനേജറുമായ സജീവ്. എസ്‌ ക്ലാസ് എടുത്തു. ക്‌ളാസിൽ ലഹരിയിലേക്കുള്ള വഴികൾ, ഭവിഷ്യത്തുകൾ, പിന്മാറേണ്ട ആവശ്യകത, ലഹരി മൂലം ഉണ്ടാകുന്ന സാമൂഹ്യ വിപത്തുകൾ, ലഹരി വിമുക്ത ജീവിതത്തിൽ വിദ്യാർത്ഥികളുടെ പങ്ക് എന്നിവയെപ്പറ്റി  വിദ്യാർത്ഥികൾക്ക് ആഴത്തിലുള്ള ബോധവൽക്കരണം നൽകാനായി. എച്ച് എം ആയിഷാബി. കെ അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രിൻസിപ്പൽ ഹബീബ്. എ സ്വാഗതം ആശംസിച്ചു. രഞ്ജിത, ദീപ, ജസീന, ഹൈസ്‌കൂൾ സ്റ്റാഫ് സെക്രെട്ടറി എൻ. ഷാനവാസ് അലി, എം. അബ്ദുൽ ഹക്കീം, യൂസഫ് അലി, ജസാർ, രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.