എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സിൽവർ ജൂബിലി നിറവിൽ

മണ്ണാർക്കാടിൻ്റെ സാംസ്‌കാരിക ഭൂപടം മാറ്റിയെഴുതിയ ഈ അക്ഷരകേന്ദ്രം, ഇപ്പോൾ സിൽവർ ജൂബിലിയുടെ നിറവിലാണ്. ഇരുപത്തിയഞ്ചാം വാർഷികം സമുചിതമായി കൊണ്ടാടുന്നതിനുവേണ്ടി വിപുലമായ സ്വാഗത സംഘകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ജൂബിലിയുടെ ഭാഗമായി സിൽവർ ജൂബിലി കെട്ടിട ഉദ്ഘാടനം, രണ്ട് ഭവന നിർമ്മാണം ഉൾപ്പെടെ 25 ഇന പദ്ധതികൾ സകൂൾ ഏറ്റെടുത്തിട്ടുണ്ട്. വിവിധ ക്ലബ്ബുകളുടെ സെമിനാർ,വിളംബര ജാഥ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സ്നേഹ ഭവനം, രക്തദാന ക്യാമ്പ്, പാലിയേറ്റീവ് രോഗി സംഗമം, മെഡിക്കൽ എക്സ്പോ, ക്വിസ്, സെമിനാർ, ഭക്ഷ്യമേള, പ്രതിഭാ സംഗമം, മെഗാ അലുമിനി മീറ്റ്, സ്ക്കൂൾ മാഗസിൻ നിർമ്മാണം, മാധ്യമ സെമിനാർ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രതിഭ സാഹിത്യ സംഗമം, മുൻകാല പിടിഎ- മാനേജ്‌മെന്റ് - അധ്യാപക- ജീവനക്കാരെ ആദരിക്കൽ,ലഹരി വിരുദ്ധ സെമിനാർ,സൈബർ പോക്സോ ക്ലാസു കൾ, രക്ഷിതാക്കൾക്കുള്ള പോട്ടറി പെയിന്റിംഗ്, ഫുട്ബോൾ മത്സരം, ഉപജീവന ഉപാധി വിതരണം, ഭിന്നശേഷി വിദ്യാർത്ഥി സംഗമം, സംരംഭകത്വ ക്ലാസ്, സ്നേഹ ഭവനം ഡോക്യുമെന്ററി പ്രദർശനം, റീൽപ്രമോ വീഡിയോ നിർമ്മാണം എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് സിൽവർ ജൂബിലിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

ലഹരി വിരുദ്ധ ക്ലാസ്

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരിവിമുക്ത ക്ലാസ് സംഘടിപ്പിച്ചു. Wake up & say no yo drugs എന്ന ശീർഷകത്തിൽ നടന്ന  പരിപാടി സ്കൂൾ  സെക്രട്ടറി കെ പി അക്ബർ  ഉദ്ഘാടനം ചെയ്തു. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറും വിമുക്തി മിഷൻ പദ്ധതിയുടെ പാലക്കാട് ജില്ലാ മാനേജറുമായ സജീവ്. എസ്‌ ക്ലാസ് എടുത്തു. ക്‌ളാസിൽ ലഹരിയിലേക്കുള്ള വഴികൾ, ഭവിഷ്യത്തുകൾ, പിന്മാറേണ്ട ആവശ്യകത, ലഹരി മൂലം ഉണ്ടാകുന്ന സാമൂഹ്യ വിപത്തുകൾ, ലഹരി വിമുക്ത ജീവിതത്തിൽ വിദ്യാർത്ഥികളുടെ പങ്ക് എന്നിവയെപ്പറ്റി  വിദ്യാർത്ഥികൾക്ക് ആഴത്തിലുള്ള ബോധവൽക്കരണം നൽകാനായി. എച്ച് എം ആയിഷാബി. കെ അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രിൻസിപ്പൽ ഹബീബ്. എ സ്വാഗതം ആശംസിച്ചു. രഞ്ജിത, ദീപ, ജസീന, ഹൈസ്‌കൂൾ സ്റ്റാഫ് സെക്രെട്ടറി എൻ. ഷാനവാസ് അലി, എം. അബ്ദുൽ ഹക്കീം, യൂസഫ് അലി, ജസാർ, രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

“മെസ്‌ലിഷ്യസ് ഫിയസ്റ്റ” ഭക്ഷ്യമേള സംഘടിപ്പിച്ചു.

മണ്ണാർക്കാട്: മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കൻഡറി സ്കൂളിൽ സിൽവർ ജൂബിലിയുടെ ഭാഗമായി *മെസ്‌ലിഷ്യസ് ഫിയസ്റ്റ* എന്ന  പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. സമകാലീന കേരളത്തിന്റെ തനതായ ഭക്ഷണ വൈവിധ്യങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. വിദ്യാർഥികൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന നൂറോളം സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനവും വില്പനയും ഭക്ഷ്യമേളയുടെ ഭാഗമായി നടന്നു. മേള എംഇഎസിന്റെ ജില്ലാ സെക്രട്ടറി സയ്യിദ് താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. എംഇഎസ് സംസ്ഥാന സെക്രട്ടറി എസ്എംഎസ് മുജീബ് റഹ്മാൻ, സ്കൂൾ സെക്രട്ടറി അക്ബർ കെ പി, സ്‌കൂൾ ചെയർമാൻ ഷെറിൻ അബ്ദുള്ള, മാനേജ്മെന്റ് അംഗങ്ങളായ അഡ്വക്കേറ്റ് മുനീർ പാറക്കൽ, ഇല്യാസ്, സുൽഫിക്കർ അലി സി എച്ച്, മൻസൂബ, തപസ്സും താജ്, ബുഷ്റ യു എൻ, സിനി ഹൈദ്രു, അഭിലാഷ് കുമാർ, തസ്ലീന എന്നിവർ നേതൃത്വം നൽകി.

സ്നേഹസംഗമവും കലാവിരുന്നും

 “സ്നേഹസ്പർശം” എന്ന പേരിൽ ഭിന്നശേഷി വിദ്യാർഥികളുടെ സ്നേഹസംഗമവും, കലാവിരുന്നും നടത്തി. മണ്ണാർക്കാട് ഫെയ്ത്ത് ഇന്ത്യ ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികളുടെ സംഗമമാണ് *സ്നേഹസ്പർശം* എന്നപേരിൽ സ്‌കൂളിൽനടത്തിയത്. സ്കൂൾ സെക്രട്ടറി അക്ബർ കെ പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അഷറഫ് കെ പി അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രിൻസിപ്പൽ ഹബീബ് എ സ്വാഗതം പറഞ്ഞു.  പരിപാടിയുടെ ഭാഗമായി സ്കൂളിലെ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും  കലാവിരുന്നും സംഘടിപ്പിച്ചു. കവിത, ഗാനം, മാപ്പിളപ്പാട്ട്, മിമിക്രി അവതരണം നടന്നു. ഫെയ്ത്ത് ഇന്ത്യയിലെ വിദ്യാർത്ഥികളും പാട്ട് പാടി കലാവിരുന്നിൽ പങ്കെടുത്തു. മൻസൂബ, വഹീദ് എന്നിവരുടെ ഗാനമേളയും നടന്നു.  ഫെയ്ത്ത്    ഇന്ത്യയിലെ വിദ്യാർത്ഥിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുകയും, കലാവിരുന്ന് അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മാനേജ്‌മെന്റ് സ്നേഹ വിരുന്ന് നൽകി. ഹെഡ്മിസ്ട്രസ് ആയിഷാബി, ഫെയ്ത്ത് ഇന്ത്യ സ്കൂൾ പ്രിൻസിപ്പൽ രജനി, ഹഫ്സത് പി എം,അരിയൂർ രാമകൃഷ്ണൻ ,മുംതാസ് വീ ടി, രഞ്ജിത വികെ, ദിനേശ് കുമാർ കെ പി, ഹബീബുള്ള പി സി,  എന്നിവർ പ്രസംഗിച്ചു. ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി യൂസഫ് അലി നന്ദി പറഞ്ഞു.