"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 16: | വരി 16: | ||
[[പ്രമാണം:12031-planting trees.jpg|ലഘുചിത്രം|ചെടി നടൽ]] | [[പ്രമാണം:12031-planting trees.jpg|ലഘുചിത്രം|ചെടി നടൽ]] | ||
14:20, 24 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
മഴക്കുളിരിലൊരു പുഞ്ചിരിയായി കുട്ടമത്ത് പ്രവേശനോത്സവം.
GHSS കുട്ടമത്ത് സ്ക്കൂളിൽ വെച്ച് നടന്ന ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്തല പ്രവേശനോത്സവം ശ്രദ്ധേയമായി. വേനലവധി കഴിഞ്ഞ് സ്കൂൾ അങ്കണത്തിലേക്ക് വിദ്യാർത്ഥികളും നവാഗതരായ വിദ്യാർത്ഥികളും എത്തിച്ചേർന്നു. നവാഗതരെ വർണ്ണ കുടകളുടെയും വർണ്ണ ബലൂണുകളുടെയും ചെണ്ടമേളത്തിൻ്റെയും അകമ്പടിയോടെ കിരീടങ്ങളും പൂക്കളും നൽകി സ്വീകരിച്ച് സ്ക്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. ക്യാൻവാസിൽ ഒന്നാം ക്ലാസിലെ കുട്ടികൾ വർണ്ണ വിസ്മയം തീർത്തു. പ്രവേശനോത്സവ ഗാനത്തിന് ഒന്നാം ക്ലാസിലെ ആഷ്മിയും അലൈദയും ചുവടുവെച്ചു. ഒമ്പതാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ മൽഹാർ സംഗീത വിരുന്നൊരുക്കി. ഹയർ സെക്കണ്ടറി അധ്യാപകൻ വത്സൻ പിലിക്കോട് പാട്ട് പാടി കുറച്ച് സമയം മാഞ്ചോട്ടിലേക്ക് കൊണ്ടുപോയി. പ്രീ പ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്കുള്ള ബാഗും കുടകളും പുസ്തകങ്ങളും യൂനിഫോമും വിതരണം ചെയ്തു.PTA പ്രസിഡൻ്റ് MKV രാജേഷ് സ്വാഗതമോതിയ ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമണി എം. അധ്യക്ഷത വഹിച്ചു.ഗിരീശൻ.സി.വി (Standing Committee Chair man), രാജേന്ദ്രൻ പയ്യാടക്കത്ത് ( വാർഡ് മെമ്പർ), പി. വസന്ത (ഗ്രാമ പഞ്ചായത്ത് മെമ്പർ), കെ.കൃഷ്ണൻ (ഹെഡ്മാസ്റ്റർ), ഷിബു മടിക്കുന്ന് (SMC ചെയർമാൻ), ബീന. TV ( MPTA പ്രസിഡൻ്റ്), രാജീവൻ.കെ.വി (സീനിയർ അസിസ്റ്റൻൻ്റ് HSS), ബീന. ടി.വി (സീനിയർ അസിസ്റ്റൻ്റ് HS) , പ്രദീപ് കുമാർ എ.വി(സ്റ്റാഫ് സെക്രട്ടറി HSS), ദേവദാസ് M (സ്റ്റാഫ് സെക്രട്ടറി HS) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് പ്രിൻസിപ്പൽ ഡോ. ടി. ഗീത നന്ദിയും പറഞ്ഞു.
തൃശ്ശൂരിൽ വച്ച് നടന്നസംസ്ഥാന സീനിയർ sepaktakraw ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ( സിൽവർ മെഡൽ ) കാസർഗോഡ് ജില്ലാ ടീം അംഗങ്ങളായ ദ്രുത സന്തോഷ് +1 Sc, പാർവതി +2 Sc Ghss kuttamath

പരിസ്ഥിതി ദിനം
ജി.എച്ച്.എസ്.എസ്.കുട്ടമത്ത്- ജൂൺ 5 ലോകപരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഉദ്ഘാടന ചടങ്ങ് 05.06.2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ ബഹു.പി.ടി.എ പ്രസിഡൻ്റ് ശ്രീ രാജേഷ് അധ്യക്ഷ സ്ഥാനം അലങ്കരിച്ച് സംസാരിച്ചു. ബഹു .കൃഷി ഓഫീസർ (ചെറുവത്തൂർ) ശ്രീമതി നിത്യ മോഹൻ.കെ. ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. ബഹു.ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ മാഷ് ചടങ്ങിന് ആശംസകളർപ്പിച്ചു. തുടർന്ന് 'കരിമ്പാറ പുറത്തും കനകം വിളയിക്കാം' ' മയിലാട്ടിക്കുന്നിൽ ഫലവൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കൽ' എന്നീ മുദ്രാവാക്യങ്ങളെ ഉയർത്തിപ്പിടിച്ച് കൃഷി ഓഫീസർ ശ്രീമതി നിത്യ മോഹൻ.കെ., ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ മാഷ് ,അധ്യാപകർ എന്നിവരുടെയും ഇക്കോ ക്ലബ്, സീഡ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എസ്.പി.സി., സ്കൗട്ട് ആൻറ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ് എന്നീ സംഘടനകളിലെ അംഗങ്ങളായ കുട്ടികളുടെയും നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ, ഔഷധസസ്യങ്ങൾ തുടങ്ങിയ വിവിധങ്ങളായ സസ്യങ്ങൾ നട്ടു പിടിപ്പിച്ചു. കൂടാതെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനാ മത്സരം നടത്തി.

വായനാദിനം ജുണ് - 19
വായന പക്ഷാചരണം
സാഹിത്യ ക്വിസ്സ്
വായന മത്സരം
അമ്മ വായന
പ്രതിദിന ക്വിസ്സ്
നാടകം
ബഷീർ ദിന പരിപാടികൾ
വൈകുന്നേരം 3 മണിക്ക് എന്ന പ്രശസ്ഥ ഗായകൻ
ഗോകൽ രാജിൻറെ ഗാനാലാപനം
പ്രസംഗവും
അന്താരാഷ്ട്ര യോഗ ദിനം ജുണ്- 21
കുട്ടമത്ത് ഹയ൪ സെക്കണ്ടറി സ്കുള് ജുണ് 21 യോഗ ദിനം സമുചിതമായി
ആചരിച്ചു ഹെഡ്മാസ്റ്റ൪ ശ്രീ കൃഷ്ണ൯ സാ൪ ചടങിന് നാന്ദി കുറിച്ചു
ശ്രീമതി ഫൗസിയ ടിച്ച൪ കുട്ടികള്ക്ക് യോഗ പരിശിലനം നലകി
ലഹരി വിരുദ്ധ ദിനം - ജുൺ - 26
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ച് GHSS കുട്ടമത്ത്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.SPC, ലിറ്റിൽകൈറ്റ്സ്, ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് എന്നിവയുടെ വിവിധങ്ങളായ ലഹരി വിരുദ്ധ പരിപാടികൾ ശ്രദ്ധേയമായി. സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ വത്സരാജൻ കട്ടച്ചേരി സ്വാഗതമോതിയ ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി .സുരേഷ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. 9 D ക്ലാസിലെ വിനയ മനോജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ദേവദാസ് മാസ്റ്റർ, സുവർണ്ണൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, തമ്പായി ടീച്ചർ, ഹേമ മാലിനി ടീച്ചർ , വിദ്യ ടീച്ചർ, അഞ്ജന ടീച്ചർ,മഞ്ജുഷ ടീച്ചർ, മഞ്ജുളാ ദേവി ടീച്ചർ എന്നിവർ നേതൃത്വം നൽകി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി ഹൈഫാ മറിയം വഹാബി ചടങ്ങിന് നന്ദി പറഞ്ഞു.

ഗ്രന്ഥാശാല പുസ്തക പ്രദർശനം
രാവിലെ 9 മണിക്ക് തുടങ്ങികുട്ടമത്ത് ഗവണ്മെന്റ് ഹൈ സ്കൂളിൽ വായനാവാരാ ചരണത്തോടനുബന്ധിച്ച് 27/6/25 വെള്ളിയാഴ്ച
പുസ്തകപ്രദർശനം നടത്തി.ഹെഡ്മാസ്റ്റർ കെ കൃഷ്ണൻ മാസ്റ്റർ പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു.
വായന ഇല്ലാതാകുന്ന കാലത്ത് കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെ ടാനുള്ള അവസരങ്ങൾ
സൃഷ്ടിക്കുകയാണ് ഇത്തരം പുസ്തക പ്രദർശനങ്ങൾ എന്ന്
അദ്ദേഹം അഭിപ്രായപ്പെട്ടു.
അദ്ധ്യാപകരായ ബീനടീച്ചർ
വത്സരാജൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.


റേഡിയോ മന്ദാരം
കുട്ടമത്ത് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ റേഡിയോ പ്രോഗ്രാം "റേഡിയോ മന്ദാരം " എന്ന പേരിൽ തുടക്കം കുറിച്ചു. കോവിഡ് കാലത്തെ വിരസത അകറ്റി അകലങ്ങളിലെ കൂട്ടുകാരുടെയും അധ്യാപകരുടേയും ശബ്ദം വീട്ടിൽ ഇരുന്ന് കേൾക്കാനും മാനസികവും വൈകാരികവുമായ സപ്പോർട്ട് നല്കാനും സഹായിച്ച റേഡിയോ പ്രോഗ്രാമിനാണ് വീണ്ടും തുടക്കം കുറിച്ചത്. ഇതിൻ്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും ,കഥകളി, നാടകം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച , ജി.എച്ച്.എസ്.എസ് കുളത്തൂർ അദ്ധ്യാപകനുമായ ഡോ: സന്തോഷ് പനയാൽ നിർവഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ടി.വി ബീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ കൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഡോ: ടി ഗീത, സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് ,വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ കെ ശശി എന്നിവർ ആശംസകൾ നേർന്നു. റേഡിയോ മന്ദാരം കോർഡിനേറ്ററായ ദീപ.എം ചടങ്ങിൽ നന്ദി പറഞ്ഞു.

ചാന്ദ്രദിനം- ജുലൈ-21
July 21ചാന്ദ്രദിനം ആചരിച്ചു
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടമത്ത് സ്കൂളിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളു൦ പോസ്റ്റ൪ പ്രദ൪ശനവു൦ നടത്തി.8 B ക്ലാസിലെ അ൪ഷ VR ചാന്ദ്രദിന പ്രഭാഷണ൦ നടത്തി. ചാന്ദ്രദിന ക്വിസ്മത്സരത്തിൽ
ആരതി. A (10B) ,മൻപ്രീത്. (9G),ആരാധ്യ.AV (8B) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്ലാസ്തല പോസ്റ്റ൪ രചനാ മത്സരത്തിൽ 10Cഒന്നാം സ്ഥാനവു൦ 8E രണ്ടാം സ്ഥാനവു൦ നേടി. കുട്ടികളുടെ രചനകളും ചിത്രങ്ങളു൦ കോർത്തിണക്കി സ്കൂളിനായി ഒരു ചാന്ദ്രദിന പതിപ്പും ചാന്ദ്രദിന പോസ്റ്ററുകളും ചിത്രങ്ങളും ഉൾപ്പെടുന്ന പ്രദർശനവു൦ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നടത്തി. കുട്ടികൾ ബഹിരാകാശ സഞ്ചാരികളുടെ വേഷമണിഞ്ഞ് ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ നേട്ടങ്ങളെ കുറിച്ച് മറ്റ് കുട്ടികൾക്ക് അവബോധം നൽകി


ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്, ലെയറിംഗ്
23/7/2025 ന് ജി.എച്ച്.എസ്.എസ്. കുട്ടമത്ത് -എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കു വേണ്ടി ജീവശാസ്ത്രത്തിലെ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്, ലെയറിംഗ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് Demonstration Class നടത്തുകയുണ്ടായി. ബഹു .ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ.കെ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. പ്രസ്തുത ക്ലാസിന് ചെറുവത്തൂർ കൃഷി ഓഫീസർ ബഹു :Nimmya Mohan അവർകൾ നേതൃത്വം നല്കി. 2.30 pm ന് ആരംഭിച്ച ക്ലാസ് 3.45 pm ന് അവസാനിച്ചു. ക്ലാസ് മുഴുവൻ കുട്ടികൾക്കും വളരെയധികം പ്രയോജനപ്രദമായതായി അനുഭവപ്പെട്ടു.


വിജയോൽസവം 2025
*05-08-2925*
*ഗവ: ഹയർ സെക്കൻ്ററി സ്കൂൾ കുട്ടമത്ത്; പ്രതിഭാ സംഗമവും, വിജയോത്സവവും എം. എൽ.എ, എം. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു*
*ചെറുവത്തൂർ:* കുട്ടമത്ത് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ എസ്.എസ്.എൽ.സി മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും , പ്ലസ്ടുവിന് മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും,എൽ. എസ്.എസ്,യു.എസ്.എസ്, എൻ എം എം എസ്,രാജ്യ പുരസ്കാർ അവാർഡ് ജേതാക്കൾ, വൈ.ഐ.പി ശാസ്ത്രപഥം വിജയികൾ എന്നിവർക്ക് തൃക്കരിപ്പൂർ എം.എൽ.എ ശ്രീ: എം. രാജഗോപാലൻ ഉപഹാരം നൽകി അനുമോദിച്ചു. സാമ്പത്തിക പരിമിതികൾ മറികടന്ന് എം.ബി.ബിഎസ് പഠനം പൂർത്തിയാക്കി ഡോക്ടറായ കുട്ടമത്തെ പ്ലസ് ടു പൂർവ്വ വിദ്യാർത്ഥിനിയും, മുത്തു മാരിമുത്തു ദമ്പതികളുടെ മകളുമായ ചെറുവത്തൂർ സ്വദേശി ഡോക്ടർ അഞ്ജലിയെ ചടങ്ങിൽ ആദരിച്ചു .കൂടാതെ സ്വന്തം ജീവൻ പോലും മറന്നു കൊണ്ട് ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെ ജീവൻ രക്ഷിച്ച വിഷ്ണു ,ദേവനന്ദ് എന്നിവരെയും അനുമോദിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് എം.കെ.വി രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീള അധ്യക്ഷയായി. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ സി.വി. ഗിരീശൻ, മെമ്പർമാരായ രാജേന്ദ്രൻ പയ്യാടക്കത്ത്, പി.വസന്ത, ഷിബു മടിക്കുന്ന്, എസ്.എം. ചെയർമാൻ,മദർ പി ടി എ പ്രസിഡണ്ട് ടി.വി. ബീന സ്റ്റാഫ് സെക്രട്ടറിമാരായ പ്രദീപ് കുമാർ,എം ദേവദാസ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പാൾ ഡോ: ടി.ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ ചടങ്ങിന് നന്ദി അറിയിച്ചു.



ബഷീർ ദിനം - ജുലൈ- 5
ബഷീർ ദിനം ആചരിച്ചു.
ബഷീർ ദിനവുമായി ബന്ധപ്പെട്ട് കുട്ടമത്ത് സ്കൂളിൽ ബഷീർ കഥാപാത്രങ്ങളുടെ അവതരണം നടത്തി. പുസ്തകത്താളുകളിൽ മാത്രം വായിച്ചു പരിചയമുള്ള കഥാപാത്രങ്ങൾ ബേപ്പൂർ സുൽത്താനൊപ്പം കണ്മുന്നിൽ നിരന്നു നിൽക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തത് കുട്ടികൾക്ക് നവ്യാനുഭവമായി.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ശ്രീ.ദീപേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.smt.മായാദേവി ടീച്ചർ, smt.ഷംന ടീച്ചർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ശ്രീമതി സുജാത ടീച്ചർ നന്ദി പറഞ്ഞു.


എസ് പി സി - ഡേ
GHSS കുട്ടമത്ത് സ്കൂളിൽ SPC DAY ആഘോഷിച്ചു.
ചന്തേര IP SHO ശ്രീ.പ്രശാന്ത് .കെ പതാക ഉയർത്തി. സ്കൂൾ ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻ്റ് MKV രാജേഷ്
കേഡറ്റ് ആദിത്യൻ, ആദിത്യ മനോമി എന്നിവർ സംസാരിച്ചു.
ചന്തേര അസിസ്റ്റൻ്റ് സബ്. ഇൻസ്പെക്ടർ പ്രസാദ് KPV ഇൻഡോർ ക്ലാസ് നടത്തി.
സുജാത ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ SPC ക്വിസ് മത്സരത്തിൽ ആരാധ്യ എ.വി ഒന്നാംസ്ഥാനവും ദേവ്‌ന എം രണ്ടാംസ്ഥാനവും നേടി.കേഡറ്റ്സ് cultural program നടത്തി.
DI സുനിൽ കുമാർ KM, ADI സതീദേവി, CPO വിദ്യ KV, ACPO മിഥുൻ TV എന്നിവർ പങ്കെടുത്തു.

സ്വാതന്ത്രദിനം -ആഗസ്റ്റ്- 15
കുട്ടമത്ത് ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ 79 മത് സ്വാതന്ത്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിന ക്വിസ്സ് ,പ്രസംഗം ,പതിപ്പ് നിർമ്മാണം ,ദേശഭക്തിഗാനം ,നൃത്തശില്പം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ: ടി. ഗീത രാവിലെ 9.15ന് പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ കെ.കൃഷ്ണൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് എം.കെ.വി രാജേഷ് കുട്ടികളോട് സംസാരിച്ചു. സീനിയർ അസിസ്റ്റൻ്റ് ടി.വി ബീന ,മറ്റ് അധ്യാപകർ, യൂണിഫോം അണിഞ്ഞ സംഘടനകളായ എസ്.പി.സി. ,സ്കൗട്ട് & ഗൈഡ്സ് , ജെ .ആർ .സി ,എൻ എസ്.എസ്. കുട്ടികൾ ഉൾപ്പെടെ മുഴുവൻ കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.


ഓണഘോഷം- 2025
കുട്ടമത്തെ ഓണാഘോഷം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. ഓണസദ്യയും കുട്ടികളുടെ നിറഭേദങ്ങളോടുകൂടിയ വസ്ത്രധാരണവും കുട്ടികളിൽ സന്തോഷം ഇരടിപ്പിച്ചു.കമ്പവലി മത്സരങ്ങൾ ആൺ പെൺ വ്യത്യാസമില്ലാതെ വാശിയേറിയ മത്സരങ്ങളിൽ അതാത് ക്ലാസ്സുളുടെ ശക്തി പ്രകടിപ്പിച്ചു. പി ടി എ ,മദർ പി ടി എ ,എസ്.എം.സി ഭാരവാഹികളുടെ സഹായ സഹകരണങ്ങൾ ഓണാഘോഷം വിജയിപ്പിക്കാൻ സഹായിച്ചു.
കസേക്കളി
മിഠായി പറക്കൽ
ബലൂൺ റൈസ്
കുപ്പിയിൽ വെള്ളം നിറക്കൽ
പൂക്കളം മത്സരം
എന്നീ ഓണഘോഷ പരിപാടികൾ നടത്തി
\


സ്കുൾ ശാസ്ത്രോൽസവം
ജി.എച്ച്.എസ്.എസ് കുട്ടമത്ത് ചെറുവത്തൂർ സ്‌കൂൾ തല സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവത്തിപരിചയ മേള 10.09.2025 ബുധനാഴ്ച ജൂബിലി ഹാളിലുമായി നടന്നു. ഹെഡ് മാസ്റ്റർ കെ ക്രഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. lp,up,hs വിഭാഗങ്ങളിലുമായി എല്ലാ ഇനങ്ങളിലും മത്സരങ്ങളുണ്ടായിരുന്നു.
കുട്ടികളുടെ സർഗാത്മകത വിളിച്ചോതുന്ന മേള വൈവിധ്യമാർന്ന സൃഷ്ടികൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. ഫാബ്രിക് പെയിന്റിങ്ങ് മോഡൽ,വർക്കിങ്ങ് മോഡൽ തുടങ്ങിയവയെല്ലാം ഉയർന്ന നിലവാരം എല്ലാംകൊണ്ടും ശ്രദ്ധേയമായ
മേള ഉച്ചയ്ക്ക് 2.30 ന് സമാപിച്ചു
എസ് . പി . സി ഓണക്കാല ക്യാമ്പ്
Ghss കുട്ടമത്ത് സ്കൂളിൽ
ആഗസ്ത് 27,28,29 തിയ്യതികളിൽ നടക്കുന്ന SPC ഓണം അവധിക്കാല ക്യാമ്പിൻ്റെ ഉദ്ഘാടനം ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി.വി പ്രമീള നിർവ്വഹിച്ചു. ചന്തേര പോലീസ് സ്റ്റേഷൻ SHO,IP ശ്രീ പ്രശാന്ത് കെ പതാക ഉയർത്തി. പിടിഎ പ്രസിഡൻ്റ് രാജേഷ് എംകെവി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ സ്വാഗതവും വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്ത് ,സ്റ്റാഫ് സെക്രട്ടറി എം.ദേവദാസ് , DI സുനിൽ കുമാർ,ADI സതീദേവി , സ്ക്കൂൾ അധ്യാപകരായ സുജാത കെ, സുകുമാരി പി.പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ACPO മിഥുൻ ടി.വി ക്യാമ്പ് വിശദീകരണവും CPO വിദ്യ കെ.വി നന്ദിയും പറഞ്ഞു.

കലോൽസവം- ലോഗോ പ്രകാശനം
കേരളാ സ്കുൾ കലോൽസവം ചെറുവത്തൂർ ഉപജില്ല GHSS കുട്ടമത്ത് വച്ച് നടക്കുന്നു 1/9/2025 പ്രകാശനം ചെയ്തു പ്രശസ്ത സിനിമ ടൈറ്റിൽസ് ഡിസൈൻ ബാലൻ പാലായി
പ്രകാശന കർമ്മം നിർവഹിച്ചു. ലോഗോ തയ്യാറാക്കിയത് അജിത് കുമാർ ഭിമനടി.
ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ അധ്യക്ഷത വഹിച്ചു.സിനിമ സിരിയൽ താരവുമായ
ധനലക്ഷമി വിശിഷ്ടാധിതിയായി വാർഡ് മെബർ ശ്രി വസന്ത എന്നിവർ സംസാരിച്ചു
ഹെഡ്മാസ്റ്റർ കെ ക്രഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു


സ്കുൾ കലോൽസവം
12/09/2025
ജി.എച്ച്.എസ്.എസ് കുട്ടമത്ത്
കേരള സ്കൂൾ കലോത്സവം 2025 ചെറുവത്തൂരിൻ്റെ ജനകീയനായ പ്രശസ്ത പീഡിയാട്രീഷ്യനും കാസർഗോഡ് റിട്ടയേർഡ് ഡി.എം.ഒ യുമായിരുന്ന ഡോ പി ഗോപിനാഥൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 64 മത് ചെറുവത്തൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം അരങ്ങേറുന്ന ജി.എച്ച്.എസ്.എസ്.കുട്ടമത്തിന് താളമേള ലയനാദ ശ്രുതിയുയർത്തി കലകളുടെ മാറ്റുരയ്ക്കാൻ സ്കൂൾതല കലോത്സവത്തിലും മത്സരാർത്ഥികളും കാണികളും വളരെയേറെ ഉണ്ടായിരുന്നു. ചടങ്ങിൽ എസ്.എം.സി ചെയർമാൻ ഷിബു മടിക്കുന്ന്, മുൻ പി ടി എ പ്രസിഡണ്ട് എം രാജൻ ,മദർ പി ടി എ പ്രസിഡണ്ട് ടി.വി ബീന ,സീനിയർ അസിസ്റ്റൻറുമാരായ കെ. രാജീവൻ, ടി.വി ബീന ,സ്റ്റാഫ് സെക്രടറിമാരായ പ്രദീപ് കുമാർ ,എം ദേവദാസ് , ഫൈൻ ആർട്സ് ചുമതലയുള്ള നിഹാര എന്നിവർ ആശംസകൾ നേർന്നു. പി.ടി.എ പ്രസിഡണ്ട് എം.കെ.വി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ കൃഷ്ണൻ സ്വാഗതവും ,കലോത്സവ കൺവീനർ എം.എസ്.സിന്ധു ചടങ്ങിന് നന്ദി പറഞ്ഞു. റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തിയ ബെസ്റ്റ് മെയിൽ വോയിസ് സിങ്ങർ ആയി തെരെഞ്ഞെടുത്ത മൽഹാറിനും , ബസ്റ്റ് ഫീമെയിൽ വോയിസ് സിങ്ങറായി ശിവനന്ദ എ കെ , ബെസ്റ്റ് ഡാൻസറായി ആദിത്യ മനോമി എന്നീ പ്രതിഭകൾക്ക് ഹെഡ്മാസ്റ്റർ കെ കൃഷ്ണൻ മെമൻ്റോ നൽകി അനുമോദിച്ചു.


ഹിന്ദി ദിനാഘോഷവും പ്രദർശനവും ശില്പശാലയും ശ്രദ്ധേയമായി.
കുട്ടമത്ത് സ്ക്കൂളിൽ ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹിന്ദി ദിനാഘോഷവും പ്രദർശനവും ശില്പ ശാലയും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് കൗതുകമുണർത്തി. റിട്ടയേർട് ഹിന്ദി അധ്യാപകൻ ശ്രീ .രവി സാറിൻ്റെനേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ റിട്ടയേർട് ഹിന്ദി അധ്യാപകൻ പി. പ്രമോദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസിലെ കുട്ടികൾക്കും ഹിന്ദിക്ക് പഠനപിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി വൈകുന്നേരം 4 മണിക്ക് സമാപിച്ചു. ചടങ്ങിന് പത്താം തരം ഇ ക്ലാസിലെ ഹുസ്ന പൈക്കർ സ്വാഗതവും ഹയർ സെക്കണ്ടറി അദ്ധ്യാപകൻ സിജി ജേക്കബ് ആശംസയും അനുഷ്ക വിനോദ് നന്ദിയും പറഞ്ഞു.

ഫ്രീ സോഫ്റ്റവെയർ ഡേ
ജി. എച്ച് എസ്സ് എസ്സ് കുട്ടമത്ത് ലിറ്റിൽ കൈറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഫ്രീ സോഫ്റ്റവെയർ ഡേ വിപുലമായ തോതിൽ ആചാരിച്ചു. സ്കൂളിൽ സ്പെഷിൽ അസംബ്ലി നടത്തി.
ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ മാസ്റ്റർ ഫ്രീ സോഫ്റ്റവെയർ ഡേ സന്ദേശം നൽകി.
സ്കൂൾ ലീഡർ ചന്ദന ഫ്രീ സോഫ്റ്റവെയർ ഡേ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ അതേറ്റു ചൊല്ലി.
സോഫ്റ്റ്‌വെയർ ഡേ യോട് അനുബന്ധിച്ചു ഡിജിറ്റൽ പോസ്റ്റർ മേക്കിംഗ് ഫ്രീ ഉബുണ്ടു ഇൻസ്റ്റേലേഷൻ എന്നിവയും വരും ദിവസങ്ങളിൽ നടക്കും.

ജി എച്ച് എസ് എസ് കുട്ടമത്ത് ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ
ഫ്രീ സോഫ്റ്റ് വെയർ ദിനത്തിൻെ ഭാഗമായി 23-09-2025 ന്
ഫ്രീ ഉബുണ്ടു ഇൻസ്റ്റാലേഷൻ നടത്തി .
യു പി സ്കുൂൾ ക്ലാസ്സുകളിലെ കുട്ടികളുടെ പാരെൻ്റസ് , നാട്ടുകാർ
എന്നിവർ ഇൻസ്റ്റാലേഷൻ ഫെസ്റ്റിൽ പങ്കെടുത്തു
ഉബുണ്ടു സോഫ്റ്റ് വെയർ നെ കുറിച്ച് അവബോധം സ്രഷ്ടിക്കാൻ
ഇത് സഹായിച്ചു

കലോൽസവം പാട്ടും വരയും ചിത്രകാര സംഗമവും
നവംബർ ഒന്ന് മുതൽ ആറു വരെ ചെറുവത്തുർ കുട്ടമത്ത് ഗവ ഹയർ സെക്കൻഡറി സ്ക്കുളിൽ നടക്കുന്ന
ഉപജില്ല സ്കുുൾ കലോൽസവം പ്രചരണാത്തം ചെറുവത്തൂർ ഇ എം എസ് ഓഡിറ്റോറിയത്തിൽ
പബ്ലിസിറ്റി കമ്മിറ്റി പാട്ടും വരയും ചിത്രകാര സംഗമവും സംഘടിപ്പിച്ചു ഗസൽ ഗായകനും വലിയപറമ്പ
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയ വി വി സജിവൻ പാട്ടുപാടി ഉദ്ഘാേടനം ചെയ്തു
സംഘാടക സമിതി ചെയർപേഴ്സണും ചെരുവത്തുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സി വി പ്രമീള
അദ്ധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ ഡോ ടി ഗീത സ്വാഗതവും പബ്ലിസിറ്റി കൺവീനർ എം മോഹനൻ
നന്ദിയും പറഞ്ഞു

ചെറുവത്തു ഉപജില്ല കലേൽസവം - 2025
ഒന്നാം ദിനം - 1
atra