"ഗവ. എച്ച്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:


== പരിസ്ഥിതി ദിനാഘോഷം 2025 ==
== പരിസ്ഥിതി ദിനാഘോഷം 2025 ==
2025 അധ്യയന വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ  സ്കൂളിൽ ആചരിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലി യിൽ HM അബ്ദുൽ സത്താർ സർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. അയാന വർഗീസ് (std 3 ), അമാന വർഗീസ് (std 5 ), സ്റ്റീവ് സെബാസ്റ്റ്യൻ (std 10 ) എന്നിവർ പരിസ്ഥിതിദിന പ്രസംഗങ്ങൾ അവതരിപ്പിച്ചു.
2025 അധ്യയന വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ  സ്കൂളിൽ ആചരിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലി യിൽ HM അബ്ദുൽ സത്താർ സർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. അയാന വർഗീസ് (std 3 ), അമാന വർഗീസ് (std 5 ), സ്റ്റീവ് സെബാസ്റ്റ്യൻ (std 10 ) സർബാസ് അഹമ്മദ് എന്നിവർ പ്രസംഗങ്ങൾ അവതരിപ്പിച്ചു.[[പ്രമാണം:26091 EKM ENVIRONMENTAL DAY 5 JUNE 2025.jpg|ലഘുചിത്രം|സ്പെഷ്യൽ അസംബ്ലി യിൽ HM അബ്ദുൽ സത്താർ സർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകുന്നു. ]]
[[പ്രമാണം:26091 EKM ENVIRONMENTAL DAY 5 JUNE 2025.jpg|ലഘുചിത്രം|സ്പെഷ്യൽ അസംബ്ലി യിൽ HM അബ്ദുൽ സത്താർ സർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകുന്നു. ]]
 
== ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിതശാസ്ത്ര - പ്രവൃത്തിപരിചയ മേള 2025 ==
ഈ വർഷത്തെ ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിതശാസ്ത്ര - പ്രവൃത്തിപരിചയ മേള 2025 ഒക്ടോബർ 29 തിങ്കളാഴ്ച നടന്നു. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ സജീവമായി പങ്കെടുത്തു.

16:15, 3 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2025

2025 - 2026 അധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ നടന്നു. എസ് എം സി ചെയർമാൻ ശ്രീ ഷാഹി പി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സത്താർ ഇ എ സ്വാഗതം ആശംസിച്ചു. ഡിവിഷൻ കൗൺസിലറും ടൗൺ പ്ലാനിങ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ആയ ശ്രീ സനിൽ മോൻ ജെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങ് , പ്രവേശനോത്സവഗാനം എന്നിവയുടെ പ്രദർശനം നടന്നു. നവാഗതരായ കുട്ടികൾക്ക് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ നൽകി. ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ മുഹമ്മദ് അഹദ് പി എൻ , LSS പരീക്ഷയിൽ വിജയിയായ അമാന വർഗീസ് എന്നിവർക്ക് യാസ്മിൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഉപഹാരം ശ്രീ എൻ കെ എം ഷെരീഫ് നൽകി. ഈ കുട്ടികൾക്ക് നമ്മുടെ സ്കൂളിൽ നിന്ന് ഈ വർഷം വിരമിച്ച ശ്രീമതി അനിത ഇ എ ക്യാഷ് അവാർഡ് നൽകി. ആസാദ് ലൈബ്രറി പ്രതിനിധി ശ്രീ എൻ കെ എം ഷെരീഫ് , ടാഗോർ ലൈബ്രറി പ്രതിനിധി ശ്രീ ശശി എം ആർ , കോർപ്പറേഷൻ ലൈബ്രറി പ്രതിനിധി ശ്രീ സലിം ഷുക്കൂർ , സാക്ഷരതാ മിഷൻ കോർഡിനേറ്റർ ശ്രീമതി കൗലത് സി എ , മുൻ അധ്യാപിക ശ്രീമതി അനിത ഇ എ , ബ്രിട്ടോ സ്കൂൾ മുൻ ഹെഡ്മാസ്റ്റർ ശ്രീ ജോസഫ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഗോപീകൃഷ്ണൻ കൃതജ്ഞത പ്രകാശിപ്പിച്ചു.  പുതിയ ബാഗും കുടയും പെൻസിൽ ബോക്സും ക്രയോൺസും കളറിംഗ് ബുക്കുമെല്ലാം കിട്ടിയ കുട്ടികൾ സന്തോഷത്തോടെ ക്ലാസ്സുകളിലേക്ക് പോയി.

പരിസ്ഥിതി ദിനാഘോഷം 2025

2025 അധ്യയന വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ  സ്കൂളിൽ ആചരിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലി യിൽ HM അബ്ദുൽ സത്താർ സർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. അയാന വർഗീസ് (std 3 ), അമാന വർഗീസ് (std 5 ), സ്റ്റീവ് സെബാസ്റ്റ്യൻ (std 10 ) സർബാസ് അഹമ്മദ് എന്നിവർ പ്രസംഗങ്ങൾ അവതരിപ്പിച്ചു.

സ്പെഷ്യൽ അസംബ്ലി യിൽ HM അബ്ദുൽ സത്താർ സർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകുന്നു.

ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിതശാസ്ത്ര - പ്രവൃത്തിപരിചയ മേള 2025

ഈ വർഷത്തെ ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിതശാസ്ത്ര - പ്രവൃത്തിപരിചയ മേള 2025 ഒക്ടോബർ 29 തിങ്കളാഴ്ച നടന്നു. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ സജീവമായി പങ്കെടുത്തു.