ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്. എടപ്പാൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19050 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ
Littlekitesedll (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വാട്ടർ ക‍ൂളർ ഉദ്ഘാടനം ==
{{Yearframe/Header}}
[[പ്രമാണം:19050 water cooler.jpg|ലഘുചിത്രം|വാട്ടർ കൂളർ ഉദ്ഘാടനം]]
എടപ്പാൾ ഗവ: ഹയർസെക്കന്റ‍റി സ്ക‍ൂളിലെ 2024-25 അധ്യയന വർഷത്തെ എസ് എസ് എൽ സി ബാച്ച് സമ്മാനിച്ച വാട്ടർ ക‍ൂളർ 2025 മെയ് 2 ന് ജില്ലാ പഞ്ചായത്ത് മെമ്പർ ആഡ്വ: കെ മോഹൻദാസ് ഉദ്ഘാടനം ചെയ്ത‍ു.                 






== പ്രവേശനോത്സവം ==
{{HSSchoolFrame/Pages}}
[[പ്രമാണം:19050 pravesanolsavam 25.jpg|ലഘുചിത്രം|ഉദ്ഘാടനം]]
2024 25 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോൽസവം ജൂൺ 2 ന് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ. കെ രാമചന്ദ്രൻെറ അധ്യക്ഷതയിൽ മ‍ുഖ്യാഥിതിയായ വാർഡ് മെമ്പർ ശ്രീ.പി സുകുമാരൻ നവാഗതരെ സംബോധന ചെയ്തു. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് നവാഗതർക്ക് സമ്മാനമായി പേന നൽകിയാണ് എസ് പി സി, ഗൈഡ്സ്, ജെ ആർ സി കേഡറ്റുകൾ സ്വീകരിച്ചത്. ഹെഡ് മാസ്റ്റർ ശ്രീ: കെ വി ഷൗക്കത്തലി മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി. കെ വി ഷാഹിദ ടീച്ചർ, പി ടി എ - എസ് എം സി മെമ്പർമാർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുനു. നാടൻ പാട്ട് കലാകാരനായി ശ്രീ. വിനോദ് വട്ടംകുളം നാടൻ പാട്ടിലൂടെ ഉണർവേകിയ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ. പി രഘുനാഥൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
 
ചടങ്ങിൽ USS, NMMS വിജയികൾ, SPC സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത അരുണിമ രാജീവ് എന്നിവരെ ആദരിച്ചു.
 
ഇൻഡോർ സ്റ്റേഡിയത്തിന്റെ കവാടത്തിൽ സ്ഥാപിച്ച കയ്യൊപ്പു വൃക്ഷം നവാഗതർക്ക്  കൗതുകമായി. ഉദ്ഘാടന ചടങ്ങിനായി  വരുന്ന ഓരോ കുട്ടിയും തന്റെ കൈവിരലിനാൽ മരത്തിൽ ഓരോ ഇല കൂട്ടിച്ചേർത്താണ് സ്റ്റേഡിയത്തിലേക്ക് കയറിയത്.
 
== പരിസ്ഥിതി ദിനം ==
 
പി ടി എ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവര‍ുടെ സാന്നിധ്യത്തിൽ സ്ക‍ൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ വച്ച‍ുപിടിപ്പിച്ച‍ു. ജെ ആ‌‌ർ സി, എസ് പി സി, ഗൈഡ്സ് യ‍ൂണിറ്റ‍ുകള‍ുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞ, ഔഷധച്ചെടികൾ വച്ചു പിടിപ്പിക്കൽ, പൂന്തോട്ട നിർമ്മാണം എന്നിവയിൽ കേഡറ്റുകൾ സജീവമായി പങ്കെടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളാഷ് നിർമ്മാണം, സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ്, ഡിജിറ്റൽ പോസ്റ്റർ മൽസരം, ക്ലാസ്സ് തല പോസ്റ്റർ നിർമ്മാണം, ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്തിൽ പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.
 
== മെഹന്തി ഫെസ്റ്റ് ==
ബക്രീദാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ  മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.
 
== ശ‍ുചിത്വസേന ==
[[പ്രമാണം:19050 suchithwa sena.jpg|ലഘുചിത്രം|ഹെഡ്മാസ്റ്റർ ശ‍ുചിത്വസേനയെ സംബോധന ചെയ്യ‍ുന്ന‍ു]]
സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്കായി ശുചിത്വ മിഷന്റെ കീഴിലുള്ള  ശുചിത്വസേനയുടെ  പ്രവർത്തനം  ആരംഭിച്ചു.  ജൂൺ 13 വെള്ളിയാഴ്ച  ചേർന്ന ശുചിത്വ സേനയുടെ ആദ്യയോഗത്തെ ഹെഡ്മാസ്റ്റർ ശ്രീ. പി. ടി റിയാസ് അഭിസംബോധന ചെയ്തു.  സേനയുടെ നോഡൽ ഓഫീസറായ ഗായത്രി ടീച്ചർ സേനാംഗങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ നല്കി. ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കാനും, ക്ലാസ്സ് റ‍ൂമ‍ും സ്ക‍ൂൾ പരിസരവും വൃത്തിയായി സൂക്ഷിക്കാനും യോഗത്തിൽ ധാരണയായി. ശുചിത്വ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നതിനായി ഓരോ ക്ലാസിൽ നിന്നും നാല് വീതം കുട്ടികളെ ചേർത്താണ് ശുചിത്വ സേന രൂപീകരിച്ചിരിക്കരിക്കുന്നത്.  {{HSSchoolFrame/Pages}}

12:26, 1 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം