ജി.എച്ച്. എസ്.എസ്. എടപ്പാൾ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
വാട്ടർ കൂളർ ഉദ്ഘാടനം
എടപ്പാൾ ഗവ: ഹയർസെക്കന്ററി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ എസ് എസ് എൽ സി ബാച്ച് സമ്മാനിച്ച വാട്ടർ കൂളർ 2025 മെയ് 2 ന് ജില്ലാ പഞ്ചായത്ത് മെമ്പർ ആഡ്വ: കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
പ്രവേശനോത്സവം

2024 25 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോൽസവം ജൂൺ 2 ന് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ. കെ രാമചന്ദ്രൻെറ അധ്യക്ഷതയിൽ മുഖ്യാഥിതിയായ വാർഡ് മെമ്പർ ശ്രീ.പി സുകുമാരൻ നവാഗതരെ സംബോധന ചെയ്തു. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് നവാഗതർക്ക് സമ്മാനമായി പേന നൽകിയാണ് എസ് പി സി, ഗൈഡ്സ്, ജെ ആർ സി കേഡറ്റുകൾ സ്വീകരിച്ചത്. ഹെഡ് മാസ്റ്റർ ശ്രീ: കെ വി ഷൗക്കത്തലി മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി. കെ വി ഷാഹിദ ടീച്ചർ, പി ടി എ - എസ് എം സി മെമ്പർമാർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുനു. നാടൻ പാട്ട് കലാകാരനായി ശ്രീ. വിനോദ് വട്ടംകുളം നാടൻ പാട്ടിലൂടെ ഉണർവേകിയ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ. പി രഘുനാഥൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
ചടങ്ങിൽ USS, NMMS വിജയികൾ, SPC സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത അരുണിമ രാജീവ് എന്നിവരെ ആദരിച്ചു.
ഇൻഡോർ സ്റ്റേഡിയത്തിന്റെ കവാടത്തിൽ സ്ഥാപിച്ച കയ്യൊപ്പു വൃക്ഷം നവാഗതർക്ക് കൗതുകമായി. ഉദ്ഘാടന ചടങ്ങിനായി വരുന്ന ഓരോ കുട്ടിയും തന്റെ കൈവിരലിനാൽ മരത്തിൽ ഓരോ ഇല കൂട്ടിച്ചേർത്താണ് സ്റ്റേഡിയത്തിലേക്ക് കയറിയത്.
പരിസ്ഥിതി ദിനം

പി ടി എ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. ജെ ആർ സി, എസ് പി സി, ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞ, ഔഷധച്ചെടികൾ വച്ചു പിടിപ്പിക്കൽ, പൂന്തോട്ട നിർമ്മാണം എന്നിവയിൽ കേഡറ്റുകൾ സജീവമായി പങ്കെടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളാഷ് നിർമ്മാണം, സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ്, ഡിജിറ്റൽ പോസ്റ്റർ മൽസരം, ക്ലാസ്സ് തല പോസ്റ്റർ നിർമ്മാണം, ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്തിൽ പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.
മെഹന്തി ഫെസ്റ്റ്
ബക്രീദാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.
ശുചിത്വസേന
സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്കായി ശുചിത്വ മിഷന്റെ കീഴിലുള്ള ശുചിത്വസേനയുടെ പ്രവർത്തനം ആരംഭിച്ചു. ജൂൺ 13 വെള്ളിയാഴ്ച ചേർന്ന ശുചിത്വ സേനയുടെ ആദ്യയോഗത്തെ ഹെഡ്മാസ്റ്റർ ശ്രീ. പി. ടി റിയാസ് അഭിസംബോധന ചെയ്തു. സേനയുടെ നോഡൽ ഓഫീസറായ ഗായത്രി ടീച്ചർ സേനാംഗങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ നല്കി. ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കാനും, ക്ലാസ്സ് റൂമും സ്കൂൾ പരിസരവും വൃത്തിയായി സൂക്ഷിക്കാനും യോഗത്തിൽ ധാരണയായി. ശുചിത്വ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നതിനായി ഓരോ ക്ലാസിൽ നിന്നും നാല് വീതം കുട്ടികളെ ചേർത്താണ് ശുചിത്വ സേന രൂപീകരിച്ചിരിക്കരിക്കുന്നത്

ബാലേവല വിരുദ്ധ ദിനം
ബാലേവല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ബാലേവല വിരുദ്ധ ദിനമായ ജൂൺ 12 ന് സ്കൂൾ കൗൺസിലർ സബിതയുടെ നേതൃത്വത്തിൽ ബാലേവല വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തി. ബാലേവലയുടെ ദൂഷ്യവശങ്ങെളക്കറിച്ചും , നിരോധിക്കേണ്ടതിന്റെ ആവശ്യകതെയക്കുറിച്ചും കുട്ടികളിൽ അവേബാധം ഉണർത്താൻ ഈ പരിപാടിയിലൂെട സാധിച്ചു.
വിവിധ പരിപാടികളുമായി ക്ലബ്ബുകൾ
എടപ്പാൾ ഗവ: ഹയർസെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകൾ വായനാ പക്ഷാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിക്കാൻ തയ്യാറെടുക്കുന്നു. വിദ്യാരംഗം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സോഷ്യൽ സയൻസ്, റീഡേഴ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വായനാമൽസരം, ആസ്വാദനക്കുറിപ്പു തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം, കവിതാലാപനം, കഥ, കവിത രചനാ മൽസരങ്ങൾ, വായനാക്കുറിപ്പു തയ്യാറാക്കൽ തുടങ്ങി തുടങ്ങി ഒട്ടേറെ പരിപാടികൾ വരും ആഴ്ചയിലും തുടരുന്ന തുടരുന്ന രീതിയിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.
ലഹരിവിരുദ്ധ ദിനം
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26 വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ഹെഡ്മാസ്റ്റർ റിയാസ് പി ടി സ്കൂൾ അസംബ്ലിയിൽ ലഹരിവിരുദ്ധ സന്ദേശം നല്കി. ലഹരിവിരുദ്ധ ക്ലബിന്റെ കാവ്യനൃത്തശില്പം, സുംബാനൃത്തം, 8 H ക്ലാസ് അവതരിപ്പിച്ച സ്കിറ്റ് എന്നിവ ലഹരിയുടെ ദൂഷ്യവശങ്ങൾക്കെതിരെ അവബോധം നല്കി. ലഹരിവിരുദ്ധ ദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിലെ നേരിട്ടുള്ള സംപ്രേഷണത്തിലൂടെ കുട്ടികൾ കണ്ടു. ജെ ആർ സി, ഗൈഡ്സ് കേഡറ്റുകൾ തീർത്ത മനുഷ്യച്ചങ്ങല, ലഹരിവിരുദ്ധ പ്രതിജ്ഞ, ലിറ്റിൽ കൈറ്റ്സിന്റെ സാമൂഹ്യ ബോധവൽക്കരണം, മൽസരങ്ങൾ തുടങ്ങി വിവിധ പരിപാടികൾ ലഹരി വിരുദ്ധ ദിനത്തോടനുബസിച്ച് സ്കൂളിൽ നടന്നു.
മൽസരങ്ങൾ നടത്തി
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചിത്രരചന, വിമുക്തി ക്ലബ്ബിന്റെ ക്വിസ്, സോഷ്യൽ സയൻസ് ക്ലബ്ബിന്റെ റീൽസ് നിർമ്മാണം, സയൻസ് ക്ലബ്ബിന്റെ സ്ലൈഡ് പ്രസന്റേഷൻ, ഉപന്യാസ മൽസരങ്ങൾ എന്നിവ നടന്നു.
ആവേശമായി സൂംബാ നൃത്തം
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് സുംബാ നൃത്തത്തിൽ പരിശീലനം നൽകി. ഗായത്രി, ജയ, ഷീന എന്നീ അധ്യാപികമാർ പരിശീലനത്തിന് നേതൃത്വം നല്കി.

കൗമാര കഴിവുകൾ തൊട്ടറിഞ്ഞ് ശാസ്ത്ര മേള....

കുട്ടികളിൽ അന്തർലീനമായ അഭിരുചികൾ വെളിപ്പെടുത്തിക്കൊണ്ട് സ്കൂൾ ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേള ജൂലായ് 26 ശനിയാഴ്ച നടന്നു. വിവിധ വിഭാഗങ്ങളിലായി ലധികം കുട്ടികൾ മൽസരിച്ചു. തൽസമയ മൽസരങ്ങളും മേളയുടെ ഭാഗമായി അന്നു തന്നെ നടന്നു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, ഗെയിം, പസിൽ, പ്രാദേശി ചരിത്ര നിർമ്മാണം, ഫാബ്രിക് പെയിന്റിംഗ്, വെജിറ്റബിൾ പ്രിന്റിംഗ്, ഗാർമെന്റ് മേക്കിംഗ് എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ മൽസരങ്ങൾ നടന്നു. സ്കൂൾ തല മൽസരങ്ങളിൽ

എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയവർക്ക് സബ്ജില്ലാതല മൽസരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നു. മേളയുടെ ഭാഗമായി 9 H ക്ലാസ്സിന്റെ നേതൃത്വത്തിൽ പത്തില സദ്യയും, സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹെൽത്തി ഫുഡ് പ്ലേറ്റ്, ദശപുഷ്പ പ്രദർശനം എന്നിവയും നടത്തി.
പത്തില സദ്യ
സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് 'ഇലകൾ പോഷകങ്ങളുടെ കലവറ' എന്ന വിഷയത്തിൽ പത്തിലക്കറി സദ്യ നടത്തി. നെയ്യുണ്ണി, പയർ, തഴുതാമ, വെള്ളരി, മത്തൻ, ചേമ്പില, ചേനയില, തകര, കൊടിത്തൂവ, കുമ്പളം എന്നീ പത്തിലകൾ കൊണ്ട് വൈവിധ്യമാർന്ന വിഭവങ്ങളാണ് ഒരുക്കിയത്. വ്യത്യസ്ത ഇലകൾ കൊണ്ട് വൈവിധ്യമാർന്ന രുചിക്കൂട്ടുകളുണ്ടാക്കി 9H ക്ലാസ്സിലെ കുട്ടികളും രക്ഷിതാക്കളും ഈ സദ്യയിൽ പങ്കാളികളായി.
വൈ ഐ പി ഓറിയന്റേഷൻ
വൈ ഐ പി രജിസ്ററർ ചെയ്തവർക്കായി ജൂലൈ 28 തിങ്കളാഴ്ച ഒരു ഓറിയന്റേഷൻ ക്ലാസ്സ് നടത്തി. പാലേമാട് എസ് വി എച്ച് എസ് എസ്സിലെ പ്ലസ് ടു വിദ്യാർത്ഥിയും, സ്റ്റുഡന്റ് അംബാസഡറുമായ സൂരജ് സുരേഷ് ക്ലാസ്സ് നയിച്ചു.
ടീൻസ് ടൈഡി അപ് അവാർഡ്
9H, 8 A, 8B ക്ലാസ്സുകൾ ജൂലൈ മാസത്തിലെ ടീൻസ് ടൈഡി അപ് അവാർഡിന് അർഹരായി.
സ്വദേശ് മെഗാ ക്വിസ്
സ്വാതന്ത്ര്യ സമര ചരിത്രം, പൊതു വിജ്ഞാനം എന്നിവയിലൂന്നി ക്കൊണ്ട് സ്കൂൾ തല സ്വദേശ് മെഗാ ക്വിസ് മൽസരം നടന്നു.. 9 I ക്ലാസിലെ വിഷ്ണു പി വി, 9 A ക്ലാസ്സിലെ കാർത്തിക് എം എസ്, 8B ക്ലാസ്സിലെ ജൂന എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സബ് ജില്ലാത മൽസരത്തിൽ പങ്കെടുക്കാം.
മോട്ടിവേഷൻ ക്ലാസ്സ്

ഈ അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി. ശ്രീ ജലീൽ മാസ്റ്റർ നയിച്ച ക്ലാസ്സ് കുട്ടികളുടെ ചിന്താശക്തി ഉണർത്തുന്നതായിരുന്നു.
ശുചിത്വ സേന
ശുചിത്വ സേനയുടെ നേതൃത്വത്തിൽ നടത്തുന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി എല്ലാ ക്ലാസ്സിലേക്കും തുണിസഞ്ചികൾ തയ്യാറാക്കി നൽകിക്കൊണ്ട് 2025 - 26 എസ് എസ് എൽ സി ബാച്ച് മാതൃകയാവുന്നു. അസംബ്ലിയിൽ വെച്ച് ബാച്ച് പ്രതിനിധികൾ, തുണിസഞ്ചികൾ ശുചിത്വ സേനാ കോഡിനേറ്ററായ ഗായത്രി ടീച്ചർക്ക് കൈമാറി.
ഹിരോഷിമാ ദിനം
യുദ്ധവിരുദ്ധ സന്ദേശമുയർത്തുന്ന വിവിധ പരിപാടികളോടെ എടപ്പാൾ ജി എച്ച് എസ് എസ്സിൽ ഹിരോഷിമാദിനം ആചരിച്ചു. സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അസംബ്ലിയിൽ സമാധാനത്തിന്റെ ദീപം തെളിയിക്കൽ നടന്നു. കൂടാതെ പോസ്റ്റർ രചന, സഡാക്കോ കൊക്കുകൾ ഉണ്ടാക്കൽ, പ്രസംഗ മൽസരം, വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ കൊളാഷ് നിർമ്മാണം എന്നിവ നടത്തി. ജെ ആർ സി, എസ് പി സി, ഗൈഡ്സ് യൂണിറ്റുകളും പങ്കാളികളായി.