"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:

{{Yearframe/Pages}}
{{Yearframe/Pages}}
== വിദ്യാരംഗം കലാസാഹിത്യവേദി-ആമുഖം ==
വിദ്യാരംഗം കലാസാഹിത്യ വേദി കേരളത്തിലെ സ്കൂൾ കുട്ടികളുടെ സാംസ്കാരികവും സാഹിത്യപരവുമായ വ്യക്തിത്വ വികസനത്തിന് സഹായകമാകുന്ന ഒരു വേദിയാണ്. വിദ്യാഭ്യാസ വകുപ്പിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വേദി വിദ്യാർത്ഥികൾക്ക് കലാ-സാഹിത്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാനുള്ള അവസരങ്ങൾ ഒരുക്കുന്നു.
                സാഹിത്യശ്രദ്ധയും കലാഭീരുചിയും വളർത്തുന്നതിനൊപ്പം വായനശീലം ,രചനാശക്തി, നിരീക്ഷണശക്തി, പ്രതികരണ ശൈലി എന്നിവ വികസിപ്പിക്കുവാൻ ഈ വേദി വഴി സാധ്യതകൾ നിറഞ്ഞ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെടുന്നു. കവിതാരചന ,കഥാരചന, ചിത്രരചന, പുസ്തക ചർച്ച, ഉപന്യാസ മത്സരം, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ മുഖാന്തരം കുട്ടികളിൽ സ്വയം പ്രകടനം വർദ്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
               വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികളിലെ മറഞ്ഞിരിക്കുന്ന കഴിവുകൾ പുറത്തുകൊണ്ടുവന്ന് അവരെ ഭാവിയിലെ സാംസ്കാരിക പൗരന്മാരായി വളർത്താൻ പ്രധാന പങ്കുവഹിക്കുന്നു.

== ഓർമ്മക്കുറിപ്പ് ==
== ഓർമ്മക്കുറിപ്പ് ==

08:27, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വിദ്യാരംഗം കലാസാഹിത്യവേദി-ആമുഖം

വിദ്യാരംഗം കലാസാഹിത്യ വേദി കേരളത്തിലെ സ്കൂൾ കുട്ടികളുടെ സാംസ്കാരികവും സാഹിത്യപരവുമായ വ്യക്തിത്വ വികസനത്തിന് സഹായകമാകുന്ന ഒരു വേദിയാണ്. വിദ്യാഭ്യാസ വകുപ്പിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വേദി വിദ്യാർത്ഥികൾക്ക് കലാ-സാഹിത്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാനുള്ള അവസരങ്ങൾ ഒരുക്കുന്നു.

                സാഹിത്യശ്രദ്ധയും കലാഭീരുചിയും വളർത്തുന്നതിനൊപ്പം വായനശീലം ,രചനാശക്തി, നിരീക്ഷണശക്തി, പ്രതികരണ ശൈലി എന്നിവ വികസിപ്പിക്കുവാൻ ഈ വേദി വഴി സാധ്യതകൾ നിറഞ്ഞ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെടുന്നു. കവിതാരചന ,കഥാരചന, ചിത്രരചന, പുസ്തക ചർച്ച, ഉപന്യാസ മത്സരം, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ മുഖാന്തരം കുട്ടികളിൽ സ്വയം പ്രകടനം വർദ്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

               വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികളിലെ മറഞ്ഞിരിക്കുന്ന കഴിവുകൾ പുറത്തുകൊണ്ടുവന്ന് അവരെ ഭാവിയിലെ സാംസ്കാരിക പൗരന്മാരായി വളർത്താൻ പ്രധാന പങ്കുവഹിക്കുന്നു.

ഓർമ്മക്കുറിപ്പ്

എട്ടാം ക്ലാസിലെ  മലയാളം കേരളപാഠാവലി ഒന്നാം ഭാഗം പാഠപുസ്തകത്തിലെ താളുകൾക്കിടയിലൊരു മയിൽപ്പീലി എന്ന പഠഭാഗത്തിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി  8-ാം ക്ലാസ്സിലെ കുട്ടികളെല്ലാം ചേർന്ന് തങ്ങളുടെ പ്രീയപ്പെട്ട സുഹൃത്തിനെ കുറിച്ചുള്ള ഓർമ്മകുറിപ്പ് എഴുതി. ആകർഷകമായ രീതിയിൽ അവർ ഓർമ്മകുറിപ്പ് ക്ലാസ്സ്‌റൂമിൽ അവതരിപ്പിച്ചു.

മാഗസിൻ പ്രകാശനം

എട്ടാം ക്ലാസിലെ മലയാളം കേരളപാഠാവലി ഒന്നാം ഭാഗം പാഠപുസ്തകത്തിലെ താളുകൾക്കിടയിലൊരു മയിൽപ്പീലി എന്ന ഉപഏകകത്തിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി 8-B ക്ലാസ്സിലെ കുട്ടികൾ മാഗസീൻ പ്രകാശനം നടത്തി.വിദ്യാർത്ഥികളുടെ വ്യത്യസ്ഥങ്ങളായ കലാസൃഷ്ടികൾ ഉൾപ്പെടുത്തി ആകർഷകമായ രീതിയിൽ അവർ മാഗസീൻ ക്ലാസ്സ്‌റൂമിൽ പ്രദർശനം നടത്തുകയാണുണ്ടായത്

ലഘു നാടകം

എട്ടാം ക്ലാസിലെ പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളം കേരളപാഠാവലി ഒന്നാം ഭാഗം പാഠപുസ്തകത്തിലെ താളുകൾക്കിടയിലൊരു മയിൽപ്പീലി എന്ന ഉപ ഏകകത്തിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി' നീലകണ്ഠന് പിന്നീട് എന്ത് സംഭവിച്ചിരിക്കാം' എന്ന് ഒരു ലഘു നാടക രൂപത്തിൽ കുട്ടികൾ അവതരിപ്പിക്കണ മായിരുന്നു. ഇത് പ്രകാരം 8 എ,ബി,സിക്ലാസ്സിലെ കുട്ടികൾ ലഘുനാടകം അവതരിപ്പിച്ചു.പാഠഭാഗത്തിലെ കഥാപാത്രമായ നീലകണ്ഠന് പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയുന്നതിനുവേണ്ടി കുട്ടികൾ ആകാംക്ഷ ഭരിതരായിരുന്നു. തുടർന്ന് നാടകം കാണുക വഴി നീലകണ്ഠന് പിന്നീട് സംഭവിച്ച കാര്യങ്ങളെപ്പറ്റിയുള്ള ധാരണകൾ വളരുന്നതിന് സഹായകമായി. പലർക്കും ഇത് പുതിയ അനുഭവമായിരുന്നു എന്നതു മാത്രമല്ല നാടകാവതരണത്തിലൂടെ പഠനം കൂടുതൽ ആസ്വാദ്യകരമായി തീരുകയും ചെയ്തു.

നാടകം കാണാം

ലഘുനാടകം

ഒൻപതാം ക്ലാസിലെ മലയാളം പഠനപ്രവർത്തനത്തിന്റെ ഭാഗമായി സുകൃതാഹാരങ്ങൾ എന്ന പാഠഭാഗം നാടകമായി അവതരിപ്പിച്ചു.

ചലച്ചിത്ര ആസ്വാദനക്കുറിപ്പ്

എട്ടാം ക്ലാസിലെ  മലയാളം കേരളപാഠാവലി ഒന്നാം ഭാഗം പാഠപുസ്തകത്തിലെ തിങ്കളാഴ്ച നല്ല ദിവസം എന്ന പാഠഭാഗത്തിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി 'തിങ്കളാഴ്ച നല്ല ദിവസം' എന്ന സിനിമ ക്ലാസ്സ്‌ റൂമിൽ പ്രദർശിപ്പിച്ചു. ഇതിന്റെ ഭാഗമായി എല്ലാ കുട്ടികളും ചലച്ചിത്രാആസ്വാദന കുറിപ്പ് എഴുതി കൊണ്ട് വന്ന് ക്ലാസ്സിൽ അവതരിപ്പിച്ചു.

വാങ്മയം പരീക്ഷ

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി സ്കൂൾതല വാങ്മയം പരീക്ഷ 17/07/2025 വ്യാഴാഴ്ച നടത്തി.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി നടത്തിയ വാങ്മയം പ്രതിഭാ പരീക്ഷയിൽ ഹൈസ്കൂൾ തലത്തിൽ ടെൽസ  സൈജു  ഒന്നാം സ്ഥാനവും

നിയ അന്നാ പ്രവീൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി തലത്തിൽ ആമി ജോസഫ് ഒന്നാം സ്ഥാനവും ജീവനാ രാജീവ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

അഖിലകേരള വായനോത്സവം ക്വിസ് മത്സരം

അഖിലകേരള വായനോത്സവം ക്വിസ് മത്സരം 21/7/2025 തിങ്കളാഴ്ച നടത്തി. ഈ ക്വിസ് മത്സരത്തിൽ Manjima saijan ഒന്നാം സ്ഥാനവും Telsa Saiju രണ്ടാം സ്ഥാനവും Jewelin Liza Rajesh മൂന്നാം സ്ഥാനവും കരസ്ഥമാക്കി.