Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം.വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായന ദിനാചരണവും വായനവാരവും ആചരിക്കുക, വായന മത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രബന്ധ മത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തകവിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങളാണ്.

കോവിഡ് 19 മഹാമാരി കാരണം ഓൺലൈൻ പ്രവർത്തനങ്ങളാണ് 2021 മുതൽ സ്കൂളിൽ നടക്കുന്നത്. ഈ സ്ക്കൂളിൽ സ്ഥാപിതമായിരിക്കുന്ന മലയാളം ക്ലബ്ബിന്റെ പ്രവർത്തനം സ്ക്കൂൾ വർഷാരംഭത്തിൽ തന്നെ ആരംഭിച്ചു. ഇതിന് നേതൃത്വം നൽകി വരുന്നത് ഭാഷാദ്ധ്യാപകരായ ഷെല്ലി സിറിയക്കും, ബിബീഷ് ജോണുമാണ്. കുട്ടികളുടെ സഹകരണത്തോടെ ഈ ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടന്നു കൊണ്ടിരിക്കുന്നു.

കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാദ്ധ്യാപകരുടെ നേതൃത്വത്തിൽ മലയാളം ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികൾക്ക് ഭാഷാനൈപുണ്യം കൈവരിക്കുന്നതിന് കഥാരചന, കവിതാ രചന, ഉപന്യാസരചന, പ്രസംഗ മത്സരം എന്നിവയും , പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി പ്രശ്നോത്തരി മത്സരവും ഭാഷാ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിപ്പോരുന്നു. മത്സരങ്ങളിൽ വിജയിച്ചവരെ തിരഞ്ഞെടുക്കുകയും പ്രോത്സാഹനത്തിൻ്റെ ഭാഗമായി ഓൺലൈൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. കുട്ടികളുടെ ഉച്ചാരണം മെച്ചപ്പെടുത്തുന്നതിനായി ഓൺലൈൻ ക്ലാസ് നടത്തുമ്പോൾ ഓരോ കുട്ടിയെക്കൊണ്ടും വായിപ്പിക്കുന്നു. കവിതയുടെ ഈണം, താളം എന്നിവ കണ്ടെത്തുന്നതിനായി കുട്ടികളെക്കൊണ്ട് കവിത ചൊല്ലിപ്പിച്ച് റെക്കോർഡ് ചെയ്ത് വാട്സാപ്പ്‌ ഗ്രൂപ്പിലേക്ക് അയക്കുന്നു. തുടർന്ന് അധ്യാപകർ ഉചിതമായ ഈണത്തിൽ ചൊല്ലി കേൾപ്പിക്കുന്നു. ഉച്ചാരണസ്ഫുടത മെച്ചപ്പെടുത്തുന്നതിനായി കുട്ടികളെക്കൊണ്ട് ഗദ്യഭാഗങ്ങൾ റെക്കോർഡ് ചെയ്യിപ്പിക്കുകയും പരസ്പരം വിലയിരുത്തുന്നതിനായി ഗ്രൂപ്പിൽ പങ്കുവെയ്ക്കുകയും ചെയ്യുന്നു. ഭാഷാശുദ്ധി കൈവരിക്കുന്നതിനായി ആസ്വാദനക്കുറിപ്പ്, യാത്രാവിവരണം തുടങ്ങിയ വ്യാവഹാരരൂപങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങളായി നൽകുന്നു. സാഹിത്യകാരൻമാരുടെ ജൻമ - ചരമദിനാചരണങ്ങൾ, മാതൃഭാഷാ ദിനം തുടങ്ങിയവ ഭാഷാ ക്ലബ്ബിന്റെ പ്രവർത്തന ഭാഗമായി നടത്തിപ്പോരുന്നു. വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ക്ലാസ്റൂം വായന മൂലയും, ഗ്രന്ഥശാലയും, ഡിജിറ്റൽ ബുക്കുകളും കുട്ടികൾക്ക് ക്ലബ്ബിന്റെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെ മികച്ച രചനകൾ ഭാഷാ ക്ലബ്ബിന്റെ നേത്യത്വത്തിൽ സ്ക്കൂൾ നവമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു.

ദിനാചരണങ്ങൾ

വായന ദിനം

ജൂണ് 19ന് വായനദിനാചാരണം നടത്തി. ആ ആഴ്ച വയനാവാരമായി ആചരിച്ചു. ഓൺലൈനായി ക്വിസ് മത്സരം, പുസ്‌തകപരിചയം, കഥാരചന, കവിതാരചന തുടങ്ങിയവ നടത്തി.

ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനമായി ആചരിച്ചു. ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ മത്സരം, ക്വിസ് മത്സരം തുടങ്ങിയവ നടത്തി. മത്സരവിജയികളെ തെരെഞ്ഞെടുത്ത് ഓൺലൈനായി സർട്ടിഫിക്കറ്റ് നൽകി.

ഓണാഘോഷം

ഓണാഘോഷം ഓൺലൈനായി സംഘടിപ്പിച്ചു. 10 ദിവസം നീണ്ടു നിൽക്കുന്ന മത്സരങ്ങൾ നടത്തി. ഓണസദ്യ ഒരുക്കൽ, അത്തപ്പൂക്കള മത്സരം, തുടങ്ങിയവ നടത്തി.

വള്ളത്തോൾ ദിനം - ഒക്ടോബർ 16ന് വള്ളത്തോൾ ദിനം ആചരിച്ചു. ക്വിസ്, കുട്ടികളെക്കൊണ്ട് ജീവചരിത്രം തയ്യാറാക്കൽ, വീഡിയോ പ്രദർശനം, കവിത ചൊല്ലൽ എന്നിവ നടത്തി.

കേരളപ്പിറവി ദിനം

നവംബർ 1 ന് കേരളപ്പിറവി ദിനം ആചരിച്ചു. കേരളശ്രീമാൻ, മലയാളി മങ്ക, കേരളകർഷകൻ, കൃഷിച്ചൊല്ലുകൾ തുടങ്ങിയവ നടത്തി. വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം 2021 ആഗസ്റ്റ് 7ആം തീയതി കുമളി, സഹ്യജ്യോതി ആർട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം.ജെ മാത്യു നിർവഹിച്ചു. ഇതോടൊപ്പം വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനവും നടത്തി. ഗൂഗിൾ മീറ്റ് വഴിയാണ് ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ കൃതികളെ ആസ്പദമാക്കി സ്കിറ്റ്, വീഡിയോ പ്രദർശനം, അനുസ്മരണ പ്രഭാഷണം മോണോആക്ട് എന്നിവ നടത്തി.