"ക്രിസ്തുരാജ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) |
(ചെ.) (→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) |
||
വരി 74: | വരി 74: | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]കുരുന്നു പ്രതിഭകളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
കുരുന്നു പ്രതിഭകളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] |
10:28, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:PrettyurlCHRISTURAJA A L P SCHOOL MALAPARAMBA
ക്രിസ്തുരാജ എൽ. പി. എസ്. | |
---|---|
വിലാസം | |
മലാപ്പറമ്പ, കോഴിക്കോട് | |
സ്ഥാപിതം | 23 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
25-01-2017 | 017218 |
കോഴിക്കോട് കോർപ്പറേഷനിലെ മലാപ്പറമ്പിൽ വയനാട് റോഡിനു വടക്കുവശം ഈശോ സഭയുടെ കേരള പ്രവിശ്യ ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിനോട് അനുബന്ധിച്ച് ഇഖ്‌റ ആശുപത്രിയുടെ എതിർവശത്താണ് ക്രിസ്തുരാജ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1943 ൽ ഈ പ്രദേശത്തെ സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സ്ഥാപിതമായി .കോഴിക്കോട് സിറ്റി സബ്ജില്ലയിലെ മികച്ച ഒരു പ്രാഥമിക വിദ്യാലയമായി ഈ വിദ്യാലയം ഇന്നും പ്രശോഭിക്കുന്നു . ഇരുന്നൂറിലധികം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .
ചരിത്രം
കോഴിക്കോട് കോർപ്പറേഷനിലെ പന്ത്രണ്ടാം വാർഡിൽപെട്ട മലാപ്പറമ്പിൽ ആഗോള വ്യാപകമായി പ്രവർത്തിക്കുന്ന ഈശോ സഭയുടെ കേരള പ്രവിശ്യയുടെ ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിന്റെ അനുബന്ധ സ്ഥാപനമായ ക്രിസ്തുരാജ എൽ.പി സ്കൂൾ കണ്ണൂർ തൃശൂർ ബൈപ്പാസിന്റെ പടിഞ്ഞാറായും കോഴിക്കോട് വായനാട് റോഡിന്റെ വടക്കു ഭാഗത്തായും ഇഖ്‌റ ആശുപത്രിയുടെ എതിർവശത്തായി സ്ഥിതിചെയ്യുന്നു ഈശോ സഭ വൈദികരുടെ മാനേജ്‌മെന്റിനു കീഴിലാണ് ഈ വിദ്യാലയം .
ഈശോ സഭാംഗങ്ങളുടെ പരിശീലന കേന്ദ്രമായി 1933 ൽ ക്രൈസ്റ്റ് ഹാൾ സ്ഥാപിതമായി ക്രമേണ ഈശോ സഭയുടെ സാമൂഹ്യ പ്രവർത്തനങ്ങൾ മലാപ്പറമ്പ് പ്രദേശത്ത് വ്യാപിക്കാൻ ആരംഭിച്ചു ഇറ്റലിയിൽ നിന്നുവന്ന ഈശോ സഭ മിഷണറിമാരായ ഫാദർ .ഫോറോളിയും ഫാദർ .ചൊദോത്തിയും ചേർന്ന് രക്ത സാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ നാമത്തിൽ 1943 ൽ ക്രൈസ്റ്റ് ഹാളിനോടുചേർന്ന് ഒരു കുരിശുപള്ളി സ്ഥാപിച്ചു . ഈ പ്രദേശത്തെ സാധാരണക്കാരിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും വിദ്യ യുടെ വെളിച്ചം പകരാനും അജ്ഞത അകറ്റാനും അവരുടെ കുട്ടികളുടെ സമഗ്ര വളർച്ചയും ലക്ഷ്യമിട്ടുകൊണ്ട് ആ പള്ളിയുടെ ഒരു ഭാഗം കർട്ടനിട്ട് വേർതിരിച്ച് ഒരു ക്ലാസ്സ്മുറി മാത്രമായി ക്രിസ്തുരാജ സ്കൂൾ സ്ഥാപിച്ചു . 1945 ഓടെ റവ. ഫാദർ ബോനിഫസ് ഡിസൂസ .എസ്.ജെ യുടെ ശ്രമഫലമായി സ്കൂളിനുമാത്രമായി കെട്ടിടം പണിയുകയും അംഗീകാരത്തിന് അപേക്ഷിക്കുകയും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകളുള്ള വിദ്യാലയമായി അംഗീകാരം ലഭിക്കുകയും ചെയ്തു .
ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ഈശോ സഭയുടെപ്രവർത്തന മണ്ഡലത്തിൽ ഒരു പ്രൈമറി സ്കൂളായി ഒതുങ്ങിപോയ ക്രിസ്തുരാജ എൽ .പി .സ്കൂളിന്റെ പ്രവർത്തനങ്ങൾ വളരെയേറെ ശ്ലാഘനീയമാണ് സാമ്പത്തികമായും സാംസ്കാരികമായും ഉയർന്ന നിലവാരം പുലർത്തുന്ന ഈ പ്രദേശത്തെ ജനങ്ങൾക്കിടയിൽ നിന്ന് സാധാരണക്കാരെ ഉന്നം വച്ചുകൊണ്ട് അവരുടെ കുട്ടികളിൽ വിജ്ഞാനത്തിന്റെ പൊൻകിരണം പരത്തി മുന്നേറുകയാണ് ഈ സ്കൂൾ ചുറ്റുപാടും ഹൈടെക് സ്കൂളുകളും തുടർ വിദ്യാഭ്യാസ സൗകര്യങ്ങളും വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ അവയോടൊക്കെ കിട പിടിച്ചുകൊണ്ട് സിറ്റിയിലെ തന്നെ ഒരു മികച്ച എൽ.പി സ്കൂളായി നിലനിൽക്കുന്നത് ഇവിടുത്തെ പഠന പാഠ്യേതര പ്രവർത്തനങ്ങളുടെ മികവുകൊണ്ട് മാത്രമാണ്
സാമ്പത്തിക പിന്നോക്ക അവസ്ഥയിൽ ഉള്ളവർക്ക് പ്രത്യേക പരിഗണന
നൽകി എല്ലാവരുടെയും സമഗ്ര വ്യക്തിത്വ രൂപീകരണത്തിൽ പങ്കാളിയാവാൻ ഈ കലാലയത്തിനു കഴിയുന്നു .ദൈവാനുഭവം , നീതിബോധം ,ആർദ്രത , സത്യം ,സ്നേഹം ,നീതി,സമാധാനം ,ജീവിത ലാളിത്യം , ജീവനോടും പ്രകൃതിയോടുമുള്ള ആദരവും സ്നേഹവും എന്നീ അടിസ്ഥാന മൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കുവാനും ഇവിടുത്തെ മാനേജ്മെന്റും അധ്യാപകരും ശ്രമിക്കുന്നു 74 വർഷങ്ങൾ പിന്നിടുമ്പോൾ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ വിദ്യയുടെ പ്രകാശത്തിലേക്ക് കൈ പിടിച്ചുനയിക്കാനും വളർച്ചയുടെ പടവുകൾ കയറ്റിവിടാനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്
സപ്തതിയുടെ നിറവിൽ മാനേജ്‌മന്റ് പണിതുനൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് പട്ടണത്തിലെ തിരക്കുകൾക്കിടയിൽ ഹരിതാഭ നിറഞ്ഞ് പ്രകൃതിയോട് ഇണങ്ങിയ ഈ ക്യാമ്പസ് തന്നെ കുട്ടികൾക്ക് ഊർജ്ജ ദായകമാണ് .ഈ രീതിയിൽ ഈ സ്കൂളിനെ നവീകരിക്കാൻ മുൻകൈ എടുത്ത് പ്രവർത്തിച്ച ഈശോ സഭയുടെ മുൻ പ്ര വിണ്ഷ്യൽ ഫാദർ. ജോസഫ് കല്ലേപ്പള്ളിൽ എസ്.ജെ മുൻ മാനേജർ ഫാദർ പയസ് വാച്ചപറമ്പിൽ എസ്.ജെ പിന്തുണ നൽകിയ മറ്റു ഈശോ സഭാംഗങ്ങളെയും കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു .
ഭൗതികസൗകരൃങ്ങൾ
പ്രകൃതി സൗഹൃദ കാമ്പസ് ആധുനിക ക്ലാസ് മുറികൾ കമ്പ്യൂട്ടർ ലാബ് ഓഡിയോ വിഷ്വൽ തീയറ്റർ ലൈബ്രറി ഊട്ടുമുറി പാചകപ്പുര ആധുനിക ശുചിമുറികൾ കളിക്കാനുള്ള സൗകര്യങ്ങൾ ഓപ്പൺ തീയറ്റർ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
കുരുന്നു പ്രതിഭകളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.2643492,75.7735634 |zoom=13}}