"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
== '''<u>നന്മതൻപുതുലഹരിയിലേക്ക്</u>''' == | == '''<u>നന്മതൻപുതുലഹരിയിലേക്ക്</u>''' == | ||
ചേന്ദമംഗല്ലൂർ :ജൂൺ 26 ലഹരി ദിനത്തോടനുബന്ധിച്ച് ജെ ആർ സി യുടെ നേതൃത്വത്തിൽ ചേന്ദമംഗല്ലൂർ ഹൈസ്കൂളിൽ ലഹരി വിരുദ്ധ റാലിയും കടകളിൽ ബോധവത്കരണവും നടത്തി. ലഹരിക്കെതിരെയുള്ള പ്ലക്ക് കാർഡുകളും ഓരോ ജെ ആർ സി കാഡറ്റും തയ്യാറാക്കി ജീവിതത്തെ നശിപ്പിക്കും ലഹരിക്കെതിരെ സ്കൂളിൽ അണിനിരന്നു."ജീവിതമാണ് ലഹരി നന്മതൻ പുതുലഹരി "എന്ന സന്ദേശം സ്കൂളിലും പരിസരത്തും മുഴക്കി. | ചേന്ദമംഗല്ലൂർ :ജൂൺ 26 ലഹരി ദിനത്തോടനുബന്ധിച്ച് ജെ ആർ സി യുടെ നേതൃത്വത്തിൽ ചേന്ദമംഗല്ലൂർ ഹൈസ്കൂളിൽ ലഹരി വിരുദ്ധ റാലിയും കടകളിൽ ബോധവത്കരണവും നടത്തി. ലഹരിക്കെതിരെയുള്ള പ്ലക്ക് കാർഡുകളും ഓരോ ജെ ആർ സി കാഡറ്റും തയ്യാറാക്കി ജീവിതത്തെ നശിപ്പിക്കും ലഹരിക്കെതിരെ സ്കൂളിൽ അണിനിരന്നു."ജീവിതമാണ് ലഹരി നന്മതൻ പുതുലഹരി "എന്ന സന്ദേശം സ്കൂളിലും പരിസരത്തും മുഴക്കി. | ||
<gallery> | |||
പ്രമാണം:47068 drug.jpg | |||
പ്രമാണം:47068 drug1.jpeg | |||
പ്രമാണം:47068 drug2.jpeg | |||
പ്രമാണം:47068 drug4.jpeg | |||
</gallery> | |||
22:33, 19 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ആനന്ദോത്സവമായി പ്രവേശനോത്സവം
ചേന്ദമംല്ലൂർ : ചേന്ദമംല്ലൂർ ഹയർസെക്കൻഡറി സ്കൂൾ 2025-26 വർഷത്തെ പ്രവേശനോത്സവം ഏറെ ഗംഭീരമായി പുതുമകളേറിയ പരിപാടികളോടെ ആലോഷിച്ചു. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികളെ ലിറ്റിൽ കൈറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ സെൽഫി കോർണറിൽ നിന്നും സെൽഫി എടുത്തു കൊണ്ടാണ് സ്കൂൾ വരവേറ്റത്. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരനുഭവമായി മാറി. എൻ സി സി യൂണിറ്റ് പരിസ്ഥിതി സൗഹൃദപരമായ പേപ്പർ പൂക്കൾ നൽകിയാണ് നവാഗതരെ സ്വീകരിച്ചത്. പേപ്പർ പൂക്കൾ നൽകുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിൻ്റെയും പുനരുപയോഗത്തിൻ്റെയും പ്രാധാന്യം മനസ്സിക്കൊടുക്കാൻ കഴിഞ്ഞു. തുടർന്ന് നവാഗതരെ മുഴുവൻ ഉൾപ്പെടുത്തികൊണ്ട് സ്കൂൾ തല പ്രവേശനോത്സവ പരിപാടി പ്രവേശനോത്സ ഗാനത്തിലൂടെ ആരംഭിച്ചു. പരിപാടിയിൽ ഹെഡ് മാസ്റ്റർ യുപി മുഹമ്മദലി സർ അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവ പരിപാടിയുടെ ഉത്‌ഘാടനം പി.ടി.എ പ്രസിഡൻ്റ് അഡ്വ. ഉമർ പുതിയോട്ടിൽ നിർവ്വഹിച്ചു. ജമാൽ മാസ്റ്റർ സ്വാഗതവും അലി അഷ്റഫ് സർ, ബന്ന സർ റഹ്മാബി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി മഹ്റൂഫ് സർ നന്ദി പറഞ്ഞു. പ്രവേശനോത്സവ പരിപാടിയിൽ ഏറ്റവും ശ്രദ്ധേയമായത് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാ പ്രകടനങ്ങളായിരുന്നു. ഇതിൽ നൈഫ ഫാത്തിമയുടെ മാപ്പിളപ്പാട്ട് അമിക,മീര,ഷഹദ ഷെറിൻ എന്നിവരുടെ നാടൻ പാട്ട് ശ്രിയ ബിജുവിന്റേ സിനിമാറ്റിക് ഡാൻസ് തുടങ്ങിയവ പ്രവേശനോത്സവത്തിൻ്റെ മാറ്റ് കൂട്ടി. തുടർന്ന് സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുരവിതരണവും നടത്തി.
പരിസ്ഥിതി ദിനാഘോഷം
ജൂൺ 5: ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്, എൻസിസി യൂണിറ്റുകൾ ലോക പരിസ്ഥിതി ദിനം ആചരിക്കാൻ ഒത്തുകൂടി. പരിസ്ഥിതി സംരക്ഷണത്തോടുള്ള സ്കൂളിന്റെ പ്രതിബദ്ധതയുടെ പ്രതീകമായി ഹെഡ്മാസ്റ്റർ വൃക്ഷത്തൈ നട്ടുകൊണ്ടാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഗൈഡ് ക്യാപ്റ്റൻ ഡോ. ഐശ്വര്യ വി. ഗോപാൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു, മുതിർന്ന അധ്യാപകരായ ബന്ന മാസ്റ്റർ, അബ്ദുൾ ഗഫൂർ മാസ്റ്റർ, അലി അഷ്റഫ് മാസ്റ്റർ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. പച്ചപ്പും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾക്കിടയിൽ തൈകൾ വിതരണം ചെയ്തു. എൻസിസി കേഡറ്റുകൾ, സ്കൗട്ടുകൾ, ഗൈഡുകൾ എന്നിവർ പരിസരം വൃത്തിയാക്കുന്നതിലും സ്കൂൾ പൂന്തോട്ടത്തിൽ തൈകൾ നടുന്നതിലും സജീവമായി പങ്കാളികളായി. സ്കൗട്ട് മാസ്റ്റർ ഫഹീം പി.പി , ഗൈഡ് ക്യാപ്റ്റർ നജ്മ ടി പി, ജാഗ്രത സമിതി കൺവീനർ ശ്രീമതി. റഹ്മാബി പി.വി, എൻസിസി ഓഫീസർ സന സുലൈഖ എം, എന്നിവർ പങ്കെടുത്തു. ഈ സംരംഭത്തിലൂടെ വിദ്യാർത്ഥികളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരികുക മാത്രമല്ല, ഹരിത ഭാവിയിലേക്ക് സംഭാവന നൽകാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റ് ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം വളരെ ആവേശത്തോടെ ആഘോഷിച്ചു. സ്കൂൾ പോർട്ടിക്കോയിൽ നടന്ന പരിപാടിയിൽ 42 കാഡറ്റുകൾ പങ്കെടുത്തു. ശാരീരികവും മാനസികവുമായ ക്ഷേമം നിലനിർത്തുന്നതിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യാതിഥിയായിരുന്ന ഹൈജീൻ ഹെൽത്ത് കെയറിന്റെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റസ്ന പർവീൺ ഊന്നിപ്പറഞ്ഞു. ചടങ്ങിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് അലി യുപി അധ്യക്ഷത വഹിച്ചു, എൻസിസി ഓഫീസർ സന സുലൈഖ സ്വാഗതം പറഞ്ഞു. എഫ്/ഒ മുഹമ്മദ് അഷ്റഫ് പി.ടി ചടങ്ങിൽ സംസാരിച്ചു. യോഗ, ധ്യാനം, ശ്വസനരീതികൾ എന്നിവ ഉൾപ്പെട്ട സെഷൻ കേഡറ്റുകൾക്ക് വളരെ പ്രയോജനകരമായിരുന്നു. എൻസിസി കേഡറ്റുകൾക്ക് യോഗയുടെ സമഗ്രമായ നേട്ടങ്ങൾ അനുഭവിക്കാൻ ഈ പരിപാടി വിലപ്പെട്ട അവസരം നൽകി.
നന്മതൻപുതുലഹരിയിലേക്ക്
ചേന്ദമംഗല്ലൂർ :ജൂൺ 26 ലഹരി ദിനത്തോടനുബന്ധിച്ച് ജെ ആർ സി യുടെ നേതൃത്വത്തിൽ ചേന്ദമംഗല്ലൂർ ഹൈസ്കൂളിൽ ലഹരി വിരുദ്ധ റാലിയും കടകളിൽ ബോധവത്കരണവും നടത്തി. ലഹരിക്കെതിരെയുള്ള പ്ലക്ക് കാർഡുകളും ഓരോ ജെ ആർ സി കാഡറ്റും തയ്യാറാക്കി ജീവിതത്തെ നശിപ്പിക്കും ലഹരിക്കെതിരെ സ്കൂളിൽ അണിനിരന്നു."ജീവിതമാണ് ലഹരി നന്മതൻ പുതുലഹരി "എന്ന സന്ദേശം സ്കൂളിലും പരിസരത്തും മുഴക്കി.