"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 114: | വരി 114: | ||
[[പ്രമാണം:Rajata jubilee.jpg|ലഘുചിത്രം|249x249ബിന്ദു]] | [[പ്രമാണം:Rajata jubilee.jpg|ലഘുചിത്രം|249x249ബിന്ദു]] | ||
തോന്നയ്ക്കൽ ഹൈസ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൻറെ രജതജൂബിലി ആഘോഷങ്ങളെപ്പറ്റി ആലോചിക്കുന്നതിനായി സംഘാടക സമിതി സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്നു.പി.റ്റി.എ പ്രസിഡൻറ് ശ്രീ ഇ നസീറിൻറെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു.മംഗലപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായശ്രീമതി ബിന്ദു ബാബു, ശ്രീമതി ശ്രീലത,പോത്തൻകോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ. ഗോപകുമാർ,ശ്രീ പുരുഷോത്തമൻ,ശ്രീമതി നയന ഷമീർ, എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ ശ്രീമതി ജസി ജലാൽ, എസ്.എം.സി ചെയർമാൻ ശ്രീ. ജി.ജയകുമാർ,വൈസ് പ്രസിഡൻറ്ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ,ഹെഡ്മാസ്റ്റർ ശ്രീ. എസ്.സുജിത്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധുകുമാരി പി.റ്റി.എ,എസ്.എം.സി അംഗങ്ങൾ,പൂർവ്വ അധ്യാപകൻ,പൂർവ്വ വിദ്യാർത്ഥികൾ,വിവിധ സംഘടനാ പ്രതിനിധികൾ,അധ്യാപകർ, പി.റ്റി.എ,എസ്.എം.സി മുൻ കാല കമ്മിറ്റികളുടെ ഭാരവാഹികൾ, അംഗങ്ങൾ തുടങ്ങി നിരവധി വ്യക്തികൾ സംബന്ധിച്ചു. ശ്രീ സന്തോഷ്തോന്നയ്ക്കൽ ആഘോഷപരിപാടികളുടെ കരട് അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ നിരവധിപേർ പങ്കെടുത്തു. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു | തോന്നയ്ക്കൽ ഹൈസ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൻറെ രജതജൂബിലി ആഘോഷങ്ങളെപ്പറ്റി ആലോചിക്കുന്നതിനായി സംഘാടക സമിതി സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്നു.പി.റ്റി.എ പ്രസിഡൻറ് ശ്രീ ഇ നസീറിൻറെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു.മംഗലപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായശ്രീമതി ബിന്ദു ബാബു, ശ്രീമതി ശ്രീലത,പോത്തൻകോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ. ഗോപകുമാർ,ശ്രീ പുരുഷോത്തമൻ,ശ്രീമതി നയന ഷമീർ, എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ ശ്രീമതി ജസി ജലാൽ, എസ്.എം.സി ചെയർമാൻ ശ്രീ. ജി.ജയകുമാർ,വൈസ് പ്രസിഡൻറ്ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ,ഹെഡ്മാസ്റ്റർ ശ്രീ. എസ്.സുജിത്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധുകുമാരി പി.റ്റി.എ,എസ്.എം.സി അംഗങ്ങൾ,പൂർവ്വ അധ്യാപകൻ,പൂർവ്വ വിദ്യാർത്ഥികൾ,വിവിധ സംഘടനാ പ്രതിനിധികൾ,അധ്യാപകർ, പി.റ്റി.എ,എസ്.എം.സി മുൻ കാല കമ്മിറ്റികളുടെ ഭാരവാഹികൾ, അംഗങ്ങൾ തുടങ്ങി നിരവധി വ്യക്തികൾ സംബന്ധിച്ചു. ശ്രീ സന്തോഷ്തോന്നയ്ക്കൽ ആഘോഷപരിപാടികളുടെ കരട് അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ നിരവധിപേർ പങ്കെടുത്തു. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു | ||
'''സീഡ് ക്ലബ്ബും തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസ സബ്ജെക്ട് കൗൺസിലും ചേർന്ന് ജമന്തി തോട്ടം നിർമ്മിച്ചു''' | |||
[[പ്രമാണം:Jamanti tottam 2025.jpg|ലഘുചിത്രം|181x181ബിന്ദു]] | |||
തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസ വിഷയത്തിലെ എട്ടാം ക്ലാസിലുള്ള തൊഴിൽ മേഖലയുമായി ബന്ധപ്പെടുത്തി സീഡ് ക്ലബ്ബും തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസ സബ്ജറ്റ് കൗൺസിലും ചേർന്ന് സ്കൂളിൽ ജമന്തി കൃഷി ആരംഭിച്ചു. സീഡ് ക്ലബ് അംഗങ്ങൾ എട്ടാം ക്ലാസിലെ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു | |||
21:22, 16 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോൽസവം


തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോൽസവം 2/6/2025 തിങ്കളാഴ്ച PTA പ്രസിഡൻ്റ് ശ്രീ നസീറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു . ജില്ലാ പഞ്ചായത്ത് അംഗം ശ്രീ വേണുഗോപാലൻ നായർ ഉൽഘാടനം ചെയ്തു വിദ്യാത്ഥികളുടെ പ്രവേശനോൽസവ ഗാനവും നൃത്താവിഷ്കാരവും അവതരിപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ജസ്സി ജലാൽ വൈസ് പ്രിൻസിപ്പൽ ശ്രീ സുജിത് SMC ചെയർമാൻ ശ്രീ ജയകുമാർ PTA വൈസ് പ്രസിഡൻ്റ് തോന്നയ്ക്കൽ രാജേന്ദ്രൻ PTA . SMC അംഗങ്ങൾ ആയ ഷമി കുമാർ , മധുസൂദനൻ നായർ , സുചേത കുമാർ , അനിൽകുമാർ, സുരേഷ് ബാബു , സുജി SK , വിനയൻ കൂടാതെ അധ്യാപക പ്രതിനിധികളായ ശ്രീമതി ബിന്ദു LS , സരിത , കല കരുണാകരൻ എന്നിവരും ആശംസകൾ അർപ്പിച്ചു സ്റ്റാഫ് സെക്രട്ടറി ബീന യോഗത്തിന് നന്ദി രേഖപ്പെടുത്തി തുടർന്ന് നവാഗതർക്ക് പായസ വിതരണവും ഉണ്ടായിരുന്നു
ഉപയോഗശൂന്യമായ പേപ്പർ കൊണ്ടും വേസ്റ്റ് ബാസ്ക്കറ്റ്.

പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കെമിസ്ട്രി, വർക്ക് എക്സ്പീരിയൻസ് സബ്ജക്ട് കൗൺസിലുകളുടെ നേതൃത്വത്തിൽ പേപ്പർ ഉപയോഗിച്ച് വേസ്റ്റ് ബാസ്കറ്റ് നിർമ്മാണം സംഘടിപ്പിച്ചു. 8 -മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളാണ് ഇതിൽ പങ്കാളികളായാത്. വർക്ക് എക്സ്പീരിയൻസ് അധ്യാപികയായ അനുശ്രീയാണ് പരിശീലനം നൽകിയത്. HM ശ്രീ. സുജിത്ത്. എസ്, സീനിയർ അസിസ്റ്റൻഡ് ബിന്ദു.L.ട, സ്റ്റാഫ് സെക്രട്ടറി സിന്ധുകുമാരി. ഐ.എസ് എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപകരായ ദിവ്യ എൽ, മഹേഷ് കുമാർ, സ്വപ്ന എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പ്ലാസ്റ്റിക് മലിനീകരണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങൾ ഈ വർഷം സ്കൂൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ട്. 8 മുതൽ 10 വരെ എല്ലാ ക്ലാസുകളിലേയ്ക്കും ആവശ്യമായ വേസ്റ്റ് ബാസ്ക്കറ്റുകൾ കുട്ടികൾ തയ്യാറാക്കി
തിരികെ 1979

സ്കൂൾ വികസനഫണ്ടിലേക്ക് 10000 രൂപ സംഭാവന നൽകിയ 'തിരികെ 1979 എസ്. എസ്. എൽ. സി ബാച്ച
SARES 94

SARES 94, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ LSS, USS, SSLC, CBSE വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും, ഉപഹാര സമർപ്പണവും
പച്ചക്കറിത്തോട്ട നിർമ്മാണം

ലോക പരിസ്ഥിതി ദിനത്തിൽ പച്ചക്കറിത്തോട്ടം നിർമിച്ച് സീഡ് ക്ലബ് അംഗങ്ങൾ. പച്ചക്കറി തൈകളുടെ നടീൽ ഉദ്ഘാടനം എച്ച് എം സുജിത് സാർ നിർവഹിച്ചു. പി ടി എ അംഗം വിനയ് എം എസ്,സ്റ്റാഫ് സെക്രട്ടറി സിന്ധു ടീച്ചർ,സീഡ് കോഡിനേറ്റർ സൗമ്യ എസ്, സീഡ് ക്ലബ്ബിലെ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു . പയർ തക്കാളി,വഴുതനങ്ങ തുടങ്ങിയ പച്ചക്കറികളാണ് തോട്ടത്തിൽ ഒരുക്കിയത്.
ഹരിതമുദ്ര

ലോക പരിസ്ഥിതി ദിനത്തിൽ ഫിംഗർപ്രിന്റ് പോസ്റ്ററിൽ ഹരിതമുദ്ര(കൈയൊപ്പിന്റെ ഇല )പതിപ്പിച്ച് വിദ്യാർഥികൾ. വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി പോസ്റ്ററിൽ ഹരിത മുദ്ര പതിച്ച് ഉത്ഘാടനം നിർവഹിച്ചു. എച്ച് എം സുജിത്ത് എസ്, എസ് എം സി ചെയർമാൻ ശ്രീ ജയകുമാർ, പി ടി എ അംഗം വിനയ് എം എസ്, സീനിയർ അസിസ്റ്റന്റ് ബിന്ദു ടീച്ചർ, സീഡ് കോഡിനേറ്റർ സൗമ്യ എസ്, അധ്യാപകനായ മഹേഷ് കെ കെ എന്നിവർ പങ്കെടുത്തു. എല്ലാ അധ്യാപകരും വിദ്യാർഥികളും ഈ പ്രവർത്തനത്തിൽ പങ്കാളികളായി
ലോക പരിസ്ഥിതി ദിന
പ്രത്യേക അസംബ്ളിയോടെയാണ് ദിനാചരണം ആരംഭിച്ചത്. വാർഡ് മെംബർ ശ്രീ തോന്നയ്ക്കൽ രവി, പരിസ്ഥിതിദിന സന്ദേശം നൽകി.

SMC ചെയർമാൻ ശ്രീ ജയകുമാർ,HM സുജിത് സാർ,സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബീന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. എല്ലാവരും പരിസ്ഥിതി ദിനപ്രതിജ്ഞ ചൊല്ലി.അതിന് ശേഷം സ്കൂൾ ക്യാംപസിൽ വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചുപ്ളാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യം പ്രചരിപ്പിക്കാനായി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ടay no to plastic എന്ന ബാഡ്ജ് ധരിച്ചാണ് എത്തിയത്.
പ്ളാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 5 മുതൽ 9 വരെ ക്ലാസിലെ കുട്ടികൾക്കും പേപ്പർ പെൻ നിർമാണത്തിൽ പരിശീലനം നൽകി. ലക്ഷ്മി, സമർപ്പിത എന്നീ വിദ്യാർത്ഥിനികളാണ് പരിശീലനം നൽകിയത്. സ്വപ്ന ടീച്ചർ, സുനി ടീ ച്ചർ, മിനി ടീച്ചർ എന്നിവരും കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകി
വായന ദിനാചരണം


ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കലിൽ വായന ദിനത്തോടനുബന്ധിച്ച് നടന്ന സ്പെഷ്യൽ അസംബ്ലിയിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.കാവ്യാലാപകനായ ശ്രീ മനോജ് പുളിമാത്ത് വിശിഷ്ട അതിഥി ആയിരുന്നു.പിടിഎ പ്രസിഡന്റ് ശ്രീ ഇ.നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ജസിജലാൽ സ്വാഗതം അർപ്പിച്ചു.പരിപാടി ഉദ്ഘാടനം ചെയ്ത വിശിഷ്ടാതിഥി വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു.
യു പി വിഭാഗം സ്പെഷ്യൽ അസംബ്ലി നടത്തി. പി എൻ പണിക്കർ അനുസ്മരണം, വായനദിന പ്രതിജ്ഞ, കാവ്യാലാപനം, പുസ്തക നിരൂപണം എന്നിവ സംഘടിപ്പിച്ചു. യുപി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി കലാ കരുണാകരൻ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി.
വരവേല്പ് 2025

പ്ലസ് വൺ പ്രവേശനോത്സവം വരവേല്പ് 2025 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.k. വേണുഗോപാലൻ നായർ ഉത്ഘാടനം ചെയ്തു.PTA പ്രസിഡൻ്റ് ശ്രീ.E. നസീർ അദ്ധ്യക്ഷനായ ചടങ്ങിൽ ബഹു .വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ശ്രീ. സന്തോഷ് തോന്നയ്ക്കൽ കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ നല്കുകയും സൗഹൃദ കോർഡിനേറ്റർ ശ്രീമതി. ശില്പ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതി യെ കുറിച്ചുള്ള അവബോധന ക്ലാസ്സ് എടുത്തു.
ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ'

2025 വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം, ജൂൺ 21 ന് വിപുലമായി ആചരിച്ചു. ഹൈ സ്കൂൾ സീനിയർ ടീച്ചർ Bindu L S അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ എൻ സി സി, എസ് പി സി, എന്നീ വിഭാഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. യോഗാചാര്യൻ ശ്രീ രാജേഷ് ആർ കുട്ടികൾക്ക് യോഗ പ്രദർശനവും യോഗ ക്ലാസും പകർന്നു നൽകി. രാവിലെ 7:30 മണി മുതൽ 8:45 വരെ നടന്ന യോഗ ദിനാചരണ ചടങ്ങ് കുട്ടികൾക്ക് പുതിയൊരു അനുഭവമായി. യോഗാചാര്യനെ, PTA അംഗം ഹയറുന്നിസ E പൊന്നാട അണിയിച്ച് ആദരിച്ചു.. NCC ഓഫീസർ ജിതേന്ദ്രനാഥ് ആർ, SPC incharge ബിനോയ് ബി എന്നിവരോടൊപ്പം 130 ഓളം എൻസിസി എസ് പി സി കേഡറ്റുകളും പങ്കെടുത്തു
ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം


എല്ലാ ക്ലാസ്സുകളിലും വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ ക്ലാസ് ലൈബ്രേറിയൻ്റെയും ഡെപ്യൂട്ടി ലൈബ്രേറിയൻ്റെയും നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചു.ക്ലാസ് ടീച്ചർമാർ ക്ലാസ് ലൈബ്രറികൾ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.വായന വാരത്തോടനുബന്ധിച്ച് കുട്ടികൾ പുസ്തകത്തൊട്ടിലിലും ക്ലാസ് ലൈബ്രറിയിലേക്കും പുസ്തകങ്ങളുടെ കൈമാറി.ജന്മദിനത്തിൽ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന നൽകി. ക്ലാസ് ലൈബ്രേറിയൻ, ഡെപ്യൂട്ടി ലൈബ്രേറിയൻ, ക്ലാസ് ലീഡേഴ്സ് എന്നിവർ ചേർന്ന് പുസ്തകം സ്വീകരിച്ചു.വിവിധ ക്ലാസ്സുകളിലെ കുട്ടികൾ ക്ലാസ്സാദ്ധ്യാപകരുടെ നേതൃത്വത്തിൽ പുസ്‌തകതൊട്ടിലിൽ പുസ്‌തകങ്ങൾ നിക്ഷേപിച്ചു .
ലോക ലഹരിവിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനത്തിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ/ ചിന്തകൾ എഴുതി സ്റ്റിക്കി നോട്ടുകൾ പതിക്കാൻ അവസരം നൽകി.
ഡിജിറ്റൽ അച്ചടക്കം

കുട്ടികളിൽ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗവും ഡിജിറ്റൽ അപകടങ്ങളും മുൻനിർത്തിക്കൊണ്ട് 23 ജൂൺ 2025ന് തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ 5-ാം തരം വിദ്യാർത്ഥികൾക്കായി അവബോധം ക്ലാസുകൾ സംഘടിപ്പിച്ചു. ജില്ല വനിതാ ശിശു വികസന വകുപ്പ്, ICDS പോത്തൻകോഡിൻ്റെയും വിശ്വശാന്തി ഡെവലപ്മെൻറ് ഫൗണ്ടേഷന്റെയും സംയുക്തമായ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ശ്രീ. ജസ്റ്റിൻ കെ ജോസഫ്(ജെൻഡർ റിസർച്ച് & ഡോക്കുമെന്റേഷൻ കൺസൾട്ടന്റ് ) നയിച്ചു .
രണ്ട് ഘട്ടങ്ങളായി നടന്ന ക്ലാസുകളിൽ സ്കൂളുകളിലെ അഞ്ചാം ക്ലാസിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു. കുട്ടികൾ സാധാരണയായി കൈകാര്യം ചെയ്യുന്ന ഗെയിമുകൾ, സോഷ്യൽ മീഡിയ ആപ്പുകൾ ഇവയെല്ലാം സുരക്ഷിതമല്ലാതെ ഉപയോഗിച്ചാൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ ഈ ക്ലാസിന് സാധിച്ചു.
ഞാറു നടീൽ

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പിരപ്പമൺ കാട് വയലിൽ കൃഷിയിറക്കി. ഉമ നെല്ലിനമാണ് നടാനായി ഉപയോഗിച്ചത്.പി ടി എ അംഗം വിനയ് എം. എസ്, സീഡ് കോഡിനേറ്റർമാരായ സൗമ്യ.എസ്, ഷബിമോൻ. എസ്. എൻ, റിസോഴ്സ് അധ്യാപിക സ്വപ്ന, ഓഫീസ് സ്റ്റാഫ് ഷാനവാസ്, സീഡ് ക്ലബ്ബിലെ നാല്പതോളം കുട്ടികൾ എന്നിവർ പങ്കെടുത്തു
പത്ര വിതരണ ഉദ്ഘാടനം

ജന്മഭൂമി പത്രത്തിന്റെ വിതരണോദ്ഘാടനം ഇന്ന് രാവിലെ സ്കൂൾ അസംബ്ലിയിൽ മുൻകേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി.മുരളീധരൻ പത്രം വിദ്യാർഥികൾക്ക് കൈമാറി നിർവഹിച്ചു.എച്ച്. എം ശ്രീ. സുജിത്ത്.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ബിന്ദു.എൽ. എസ് സ്വാഗതവും, ശ്രീ മധു മുല്ലശ്ശേരി, എസ്. എം സി അംഗം വിനയ് എം. എസ് എന്നിവർ ആശംസകളും അർപ്പിച്ചു. യു. പി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി കല കരുണാകരൻ, യു. പി സ്റ്റാഫ് സെക്രട്ടറി സരിത. ആർ. എസ്,ജന്മഭൂമി പത്രപ്രതിനിധികൾ ബി. ജെ. പി പാർട്ടി പ്രതിനിധികൾ അധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി. ഐ. എസ് ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
മൻ കി ബാത് ടാലൻറ് ഹണ്ട് 2025

മൻ കി ബാത് ടാലൻറ് ഹണ്ട് 2025 ഒന്നാം റൗണ്ട് ക്വിസ് മത്സരം ക്ലാസ് തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയിച്ച 26 കുട്ടികൾക്ക് രണ്ടാം റൗണ്ട് മത്സരങ്ങൾ സംഘടിപ്പിച്ചു.ഇതിൽ വിജയികളായ പത്ത് കുട്ടികളെ തിരഞ്ഞെടുക്കുകയും സ്കൂൾ ലെവൽ ഡിക്ലമേഷൻ മത്സരം നടത്തുകയും ചെയ്തു. താലൂതലത്തിലേക്ക് മത്സരിക്കാൻ -ശിഖ ആർ സതീഷ്, 8 C ;കൃഷ്ണശ്രീ എം എം , 10 C വിദ്യാർത്ഥികൾ അർഹത നേടി.
മൂവിംഗ് ലാമ്പ്

ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്കായി അധിക അക്കാദമിക പിന്തുണ നൽകുന്ന പരിപാടിയായ മൂവിംഗ് ലാമ്പ് എന്ന പ്രവർത്തനം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 10-ാo ക്ലാസ് വിദ്യാർത്ഥിയായ മാസ്റ്റർ ഷിബിൻ. ആറിന്റെ വീട്ടിൽ വച്ച് നടന്നു. സ്കൂൾ എച്ച്. എം. ശ്രീ സുജിത്ത്. എസ്, പി. ടി. എ പ്രസിഡന്റ് ശ്രീ ഇ. നസീർ , ക്ലാസ് ടീച്ചർ ദിവ്യ .എൽ, സ്റ്റാഫ് സെക്രട്ടറി സിന്ധുകുമാരി ഐ.എസ് സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ സ്വപ്ന ട, റോജ, മംഗലപുരം ക്ലസ്റ്റർ കോർഡിനേറ്റർ സജീന ബീവി, സഹപാഠികൾ എന്നിവർ പങ്കെടുത്തു. Action Song ,Colouring, Buds Painting, Picture ഒട്ടിക്കൽ ... തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടിക്ക് നൽകി.
അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം

ഗവ.ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കലിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു. മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരുന്ന മൂലക വായന എന്ന പ്രവർത്തനം അവതരിപ്പിച്ചു കൊണ്ടായിരുന്നു പ്രകാശന കർമ്മം ആരംഭിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജസി ജലാൽ, ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ്., സീനിയർ അസിസ്റ്റന്റുമാർ സ്റ്റാഫ് സെക്രട്ടറിമാർ ,എസ്.ആർ.ജി കൺവീനർമാർ ,ജോയിന്റ് എസ്.ആർ.ജി കൺവീനർമാർ വിവിധ സബ്ജറ്റ് കൗൺസിൽ കൺവീനർമാർ എന്നിവർ ചേർന്ന് കൈമാറിയ മാസ്റ്റർ പ്ലാൻ പിടിഎ പ്രസിഡന്റ് ശ്രീ E.നസീർ ഏറ്റുവാങ്ങി. എസ് എം സി ചെയർമാൻ ശ്രീ ജി.ജയകുമാർ ,എസ് എം സി അംഗം വിനയ് എം എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മണ്ണിൽ പൊന്നു വിളയിക്കുന്ന കുട്ടി കർഷകർ:
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ

പിരപ്പമൺകാട് ഏലായിൽ കൃഷി ചെയ്ത് വിളവെടുത്ത സ്കൂളിന്റെ സ്വന്തം റൈസ് ബ്രാൻഡ് ആയ തൃപ്തി റൈസിന്റെ വിതരണോദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.പി റ്റി എ പ്രസിഡന്റ് ഇ നസീർ തൃപ്തി റൈസിന്റെ വിതരണോദ്ഘടാനം നിർവഹിച്ചു. പീരപ്പമൺകാട് ഏലായിൽ 30 സെന്റ് ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്. തുടർച്ചയായ മൂന്നാം തവണയാണ് തൃപ്തി റൈസ് വിതരണം ചെയ്യുന്നത്..ചടങ്ങിൽ സീഡ് ക്ലബ്ബിലെ അംഗങ്ങളായ കുട്ടികൾ പങ്കെടുത്തു. ഞാറ് നടീൽ മുതൽ കൊയ്‌ത്ത് വരെയുള്ള നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിൽ ഭാഗമാകാൻ സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് കഴിഞ്ഞു
ബഷീർ ദിന പ്രത്യേക അസംബ്ലി .

ബഷീർ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക അസംബ്ലി 7/7/2025 തിങ്കളാഴ്ച നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട എച്ച് എം ശ്രീ.സുജിത്ത് എസ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു.എൽ .എസ് സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ എസ് എന്നിവർസന്നിഹിതരായിരുന്നു.
ബഷീർഅനുസ്മരണം നടത്തുകയും, ബഷീർ കഥാപാത്രങ്ങളെ കുട്ടികൾ വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു.ബഷീർ കൃതികളെ ആസ്പദമാക്കി പുസ്തക പ്രദർശനവും, ബഷീർദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾക്ക് സമാന വിതരണംനടത്തുകയും ചെയ്തു. ബഷീർ കഥാപാത്രങ്ങളുടെകാരിക്കേച്ചറുകൾ, ചാർട്ടു കൾ എന്നിവ സ്കൂൾ ആഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു
സുസ്ഥിര ജീവിതശൈലിക്ക് ഇണങ്ങിയ ആർത്തവ ശുചിത്വവും ലൈംഗിക വിദ്യാഭ്യാസവും

തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ 7-ാംക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി "സുസ്ഥിര ജീവിതശൈലിക്ക് ഇണങ്ങിയ ആർത്തവ ശുചിത്വവും ലൈംഗിക വിദ്യാഭ്യാസവും" എന്ന വിഷയത്തെ ആസ്പദമാക്കി അവബോധം ക്ലാസുകൾ സംഘടിപ്പിച്ചു. മംഗലപുരം കുടുംബാരോഗ്യ കേന്ദ്രവും , Just1 ക്യാമ്പയിൻ ഭാഗമായി ഡോൾഫോർഡ് ഫൗണ്ടേഷനും, ICDS പോത്തൻകോടും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ജൂൺ 24, 27 ജൂലൈ 2 എന്നീ തീയതികളിലായി 7 -ാം ക്ലാസിലെ രണ്ട് ക്ലാസുകൾ വീതം മുഴുവൻ കുട്ടികളെയും 3ഘട്ടങ്ങളായി പങ്കെടുപ്പിക്കുന്ന ക്രമത്തിൽ ആണ് ക്രമീകരിച്ചത്. ശ്രീമതി ലക്ഷ്മി B(Mid level service provider FHC Mangalapuram),അഗസ്റ്റിൻ E ജോസഫ് (CEO Dolphods Foundation) എന്നിവർ ക്ലാസുകൾ നയിച്ചു.
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽപഠന യാത്ര

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 16/7/25 ന് VSSC ലേക്ക് പഠന യാത്ര നടത്തി. UP യിൽ നിന്നും HS ഇൽ നിന്നുമായി 154 കുട്ടികൾ യാത്രയിൽ പങ്കെടുത്തു.റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണാൻ കഴിഞ്ഞത് കുട്ടികൾക്ക് പുതിയ അനുഭവമായി. അതിനു ശേഷം സ്പേസ് മ്യൂസിയവും ആശാൻ സ്മാരകവും സന്ദർശിച്ചു മടങ്ങി എത്തി.
അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ തനത് പ്രവർത്തനം

അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ തനത് പ്രവർത്തനമായ ക്ലാസ് പത്രത്തിൻ്റെ ജൂൺ മാസത്തിലെ 5 A ക്ലാസ് പത്രത്തിൻ്റെ പ്രകാശനം ഇന്ന് രാവിലെ വിദ്യാർത്ഥികൾ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.സുജിത് സാറിന് നൽകി നിർവഹിച്ചു
രജതജൂബിലി സംഘാടക സമിതി
തോന്നയ്ക്കൽ ഹൈസ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൻറെ രജതജൂബിലി ആഘോഷങ്ങളെപ്പറ്റി ആലോചിക്കുന്നതിനായി സംഘാടക സമിതി സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്നു.പി.റ്റി.എ പ്രസിഡൻറ് ശ്രീ ഇ നസീറിൻറെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു.മംഗലപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായശ്രീമതി ബിന്ദു ബാബു, ശ്രീമതി ശ്രീലത,പോത്തൻകോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ. ഗോപകുമാർ,ശ്രീ പുരുഷോത്തമൻ,ശ്രീമതി നയന ഷമീർ, എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ ശ്രീമതി ജസി ജലാൽ, എസ്.എം.സി ചെയർമാൻ ശ്രീ. ജി.ജയകുമാർ,വൈസ് പ്രസിഡൻറ്ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ,ഹെഡ്മാസ്റ്റർ ശ്രീ. എസ്.സുജിത്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധുകുമാരി പി.റ്റി.എ,എസ്.എം.സി അംഗങ്ങൾ,പൂർവ്വ അധ്യാപകൻ,പൂർവ്വ വിദ്യാർത്ഥികൾ,വിവിധ സംഘടനാ പ്രതിനിധികൾ,അധ്യാപകർ, പി.റ്റി.എ,എസ്.എം.സി മുൻ കാല കമ്മിറ്റികളുടെ ഭാരവാഹികൾ, അംഗങ്ങൾ തുടങ്ങി നിരവധി വ്യക്തികൾ സംബന്ധിച്ചു. ശ്രീ സന്തോഷ്തോന്നയ്ക്കൽ ആഘോഷപരിപാടികളുടെ കരട് അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ നിരവധിപേർ പങ്കെടുത്തു. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു
സീഡ് ക്ലബ്ബും തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസ സബ്ജെക്ട് കൗൺസിലും ചേർന്ന് ജമന്തി തോട്ടം നിർമ്മിച്ചു

തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസ വിഷയത്തിലെ എട്ടാം ക്ലാസിലുള്ള തൊഴിൽ മേഖലയുമായി ബന്ധപ്പെടുത്തി സീഡ് ക്ലബ്ബും തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസ സബ്ജറ്റ് കൗൺസിലും ചേർന്ന് സ്കൂളിൽ ജമന്തി കൃഷി ആരംഭിച്ചു. സീഡ് ക്ലബ് അംഗങ്ങൾ എട്ടാം ക്ലാസിലെ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു