ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം

       തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോൽസവം 2/6/2025 തിങ്കളാഴ്ച PTA പ്രസിഡൻ്റ് ശ്രീ  നസീറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു . ജില്ലാ പഞ്ചായത്ത് അംഗം ശ്രീ  വേണുഗോപാലൻ നായർ ഉൽഘാടനം ചെയ്തു വിദ്യാത്ഥികളുടെ പ്രവേശനോൽസവ ഗാനവും നൃത്താവിഷ്കാരവും അവതരിപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ജസ്സി ജലാൽ വൈസ് പ്രിൻസിപ്പൽ ശ്രീ  സുജിത് SMC ചെയർമാൻ ശ്രീ ജയകുമാർ PTA വൈസ് പ്രസിഡൻ്റ് തോന്നയ്ക്കൽ രാജേന്ദ്രൻ PTA . SMC അംഗങ്ങൾ ആയ ഷമി കുമാർ , മധുസൂദനൻ നായർ , സുചേത കുമാർ , അനിൽകുമാർ, സുരേഷ് ബാബു , സുജി SK , വിനയൻ കൂടാതെ അധ്യാപക പ്രതിനിധികളായ ശ്രീമതി ബിന്ദു LS , സരിത , കല കരുണാകരൻ എന്നിവരും ആശംസകൾ അർപ്പിച്ചു സ്റ്റാഫ് സെക്രട്ടറി ബീന യോഗത്തിന് നന്ദി രേഖപ്പെടുത്തി തുടർന്ന് നവാഗതർക്ക് പായസ വിതരണവും ഉണ്ടായിരുന്നു

ഉപയോഗശൂന്യമായ പേപ്പർ കൊണ്ടും വേസ്റ്റ് ബാസ്ക്കറ്റ്.

        പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കെമിസ്ട്രി, വർക്ക് എക്സ്പീരിയൻസ് സബ്ജക്ട് കൗൺസിലുകളുടെ നേതൃത്വത്തിൽ പേപ്പർ ഉപയോഗിച്ച് വേസ്റ്റ് ബാസ്കറ്റ് നിർമ്മാണം സംഘടിപ്പിച്ചു. 8 -മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളാണ് ഇതിൽ പങ്കാളികളായാത്. വർക്ക് എക്സ്പീരിയൻസ് അധ്യാപികയായ അനുശ്രീയാണ് പരിശീലനം നൽകിയത്. HM ശ്രീ. സുജിത്ത്. എസ്, സീനിയർ അസിസ്റ്റൻഡ് ബിന്ദു.L.ട, സ്റ്റാഫ് സെക്രട്ടറി സിന്ധുകുമാരി. ഐ.എസ് എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപകരായ ദിവ്യ എൽ, മഹേഷ് കുമാർ, സ്വപ്ന എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

    പ്ലാസ്റ്റിക് മലിനീകരണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങൾ ഈ വർഷം സ്കൂൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ട്. 8 മുതൽ 10 വരെ എല്ലാ ക്ലാസുകളിലേയ്ക്കും ആവശ്യമായ വേസ്റ്റ് ബാസ്ക്കറ്റുകൾ കുട്ടികൾ തയ്യാറാക്കി

തിരികെ 1979

സ്കൂൾ വികസനഫണ്ടിലേക്ക് 10000 രൂപ സംഭാവന നൽകിയ 'തിരികെ 1979 എസ്‌. എസ്‌. എൽ. സി ബാച്ച

SARES 94

SARES 94, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ LSS, USS, SSLC, CBSE വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും, ഉപഹാര സമർപ്പണവും

പച്ചക്കറിത്തോട്ട നിർമ്മാണം

ലോക പരിസ്ഥിതി ദിനത്തിൽ പച്ചക്കറിത്തോട്ടം നിർമിച്ച് സീഡ് ക്ലബ് അംഗങ്ങൾ. പച്ചക്കറി തൈകളുടെ നടീൽ ഉദ്ഘാടനം എച്ച് എം സുജിത് സാർ നിർവഹിച്ചു.  പി ടി എ അംഗം വിനയ് എം എസ്,സ്റ്റാഫ് സെക്രട്ടറി സിന്ധു ടീച്ചർ,സീഡ്‌ കോഡിനേറ്റർ സൗമ്യ എസ്, സീഡ്‌ ക്ലബ്ബിലെ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു . പയർ തക്കാളി,വഴുതനങ്ങ തുടങ്ങിയ പച്ചക്കറികളാണ് തോട്ടത്തിൽ ഒരുക്കിയത്.


ഹരിതമുദ്ര

ലോക പരിസ്ഥിതി ദിനത്തിൽ ഫിംഗർപ്രിന്റ് പോസ്റ്ററിൽ  ഹരിതമുദ്ര(കൈയൊപ്പിന്റെ ഇല )പതിപ്പിച്ച് വിദ്യാർഥികൾ. വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ   രവി പോസ്റ്ററിൽ ഹരിത മുദ്ര പതിച്ച്  ഉത്ഘാടനം നിർവഹിച്ചു. എച്ച് എം സുജിത്ത് എസ്, എസ് എം സി ചെയർമാൻ  ശ്രീ ജയകുമാർ, പി ടി എ അംഗം വിനയ് എം എസ്, സീനിയർ അസിസ്റ്റന്റ് ബിന്ദു ടീച്ചർ, സീഡ്‌ കോഡിനേറ്റർ സൗമ്യ എസ്, അധ്യാപകനായ മഹേഷ് കെ കെ എന്നിവർ പങ്കെടുത്തു. എല്ലാ അധ്യാപകരും വിദ്യാർഥികളും ഈ പ്രവർത്തനത്തിൽ പങ്കാളികളായി

ലോക പരിസ്ഥിതി ദിന

പ്രത്യേക അസംബ്ളിയോടെയാണ് ദിനാചരണം ആരംഭിച്ചത്. വാർഡ് മെംബർ ശ്രീ തോന്നയ്ക്കൽ രവി, പരിസ്ഥിതിദിന സന്ദേശം നൽകി.

SMC ചെയർമാൻ ശ്രീ ജയകുമാർ,HM സുജിത് സാർ,സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു  ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബീന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. എല്ലാവരും പരിസ്ഥിതി ദിനപ്രതിജ്ഞ ചൊല്ലി.അതിന് ശേഷം  സ്കൂൾ ക്യാംപസിൽ വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചുപ്ളാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യം പ്രചരിപ്പിക്കാനായി സ്കൂളിലെ  വിദ്യാർത്ഥികളും അധ്യാപകരും ടay no to plastic എന്ന ബാഡ്ജ് ധരിച്ചാണ് എത്തിയത്.

  പ്ളാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 5 മുതൽ 9 വരെ ക്ലാസിലെ കുട്ടികൾക്കും പേപ്പർ പെൻ നിർമാണത്തിൽ പരിശീലനം നൽകി. ലക്ഷ്മി, സമർപ്പിത എന്നീ വിദ്യാർത്ഥിനികളാണ് പരിശീലനം നൽകിയത്. സ്വപ്ന ടീച്ചർ, സുനി ടീ ച്ചർ, മിനി ടീച്ചർ എന്നിവരും കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകി

വായന ദിനാചരണം

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കലിൽ വായന ദിനത്തോടനുബന്ധിച്ച് നടന്ന സ്പെഷ്യൽ അസംബ്ലിയിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.കാവ്യാലാപകനായ   ശ്രീ മനോജ് പുളിമാത്ത് വിശിഷ്ട അതിഥി ആയിരുന്നു.പിടിഎ പ്രസിഡന്റ്   ശ്രീ ഇ.നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ  ശ്രീമതി ജസിജലാൽ സ്വാഗതം അർപ്പിച്ചു.പരിപാടി ഉദ്ഘാടനം ചെയ്ത വിശിഷ്ടാതിഥി വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു.

യു പി വിഭാഗം സ്പെഷ്യൽ അസംബ്ലി നടത്തി.  പി എൻ പണിക്കർ അനുസ്മരണം, വായനദിന പ്രതിജ്ഞ, കാവ്യാലാപനം, പുസ്തക നിരൂപണം എന്നിവ സംഘടിപ്പിച്ചു. യുപി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി കലാ കരുണാകരൻ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി.

വരവേല്പ് 2025

പ്ലസ് വൺ പ്രവേശനോത്സവം വരവേല്പ് 2025 സ്കൂൾ  ഓഡിറ്റോറിയത്തിൽ വച്ച് ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.k. വേണുഗോപാലൻ നായർ ഉത്ഘാടനം ചെയ്തു.PTA പ്രസിഡൻ്റ് ശ്രീ.E. നസീർ അദ്ധ്യക്ഷനായ ചടങ്ങിൽ ബഹു .വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ ശ്രീ. സന്തോഷ് തോന്നയ്ക്കൽ കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ നല്കുകയും സൗഹൃദ കോർഡിനേറ്റർ ശ്രീമതി. ശില്പ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതി യെ കുറിച്ചുള്ള അവബോധന ക്ലാസ്സ് എടുത്തു.

ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ'

2025 വർഷത്തെ  അന്താരാഷ്ട്ര യോഗ ദിനം, ജൂൺ 21 ന് വിപുലമായി ആചരിച്ചു. ഹൈ സ്കൂൾ സീനിയർ ടീച്ചർ Bindu L S അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ എൻ സി സി, എസ് പി സി, എന്നീ വിഭാഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. യോഗാചാര്യൻ ശ്രീ രാജേഷ് ആർ  കുട്ടികൾക്ക് യോഗ പ്രദർശനവും യോഗ ക്ലാസും പകർന്നു നൽകി. രാവിലെ 7:30 മണി മുതൽ 8:45 വരെ നടന്ന യോഗ ദിനാചരണ ചടങ്ങ് കുട്ടികൾക്ക് പുതിയൊരു അനുഭവമായി. യോഗാചാര്യനെ,  PTA അംഗം ഹയറുന്നിസ E പൊന്നാട അണിയിച്ച് ആദരിച്ചു.. NCC ഓഫീസർ ജിതേന്ദ്രനാഥ് ആർ, SPC incharge ബിനോയ് ബി എന്നിവരോടൊപ്പം 130 ഓളം എൻസിസി എസ് പി സി കേഡറ്റുകളും പങ്കെടുത്തു

ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം

എല്ലാ ക്ലാസ്സുകളിലും വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ ക്ലാസ് ലൈബ്രേറിയൻ്റെയും ഡെപ്യൂട്ടി ലൈബ്രേറിയൻ്റെയും  നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചു.ക്ലാസ് ടീച്ചർമാർ ക്ലാസ് ലൈബ്രറികൾ ഉദ്ഘാടനം  ചെയ്തു. കുട്ടികൾ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.വായന വാരത്തോടനുബന്ധിച്ച് കുട്ടികൾ പുസ്തകത്തൊട്ടിലിലും ക്ലാസ് ലൈബ്രറിയിലേക്കും പുസ്തകങ്ങളുടെ കൈമാറി.ജന്മദിനത്തിൽ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന നൽകി. ക്ലാസ് ലൈബ്രേറിയൻ, ഡെപ്യൂട്ടി ലൈബ്രേറിയൻ, ക്ലാസ് ലീഡേഴ്സ് എന്നിവർ ചേർന്ന് പുസ്തകം സ്വീകരിച്ചു.വിവിധ ക്ലാസ്സുകളിലെ കുട്ടികൾ ക്ലാസ്സാദ്ധ്യാപകരുടെ നേതൃത്വത്തിൽ പുസ്‌തകതൊട്ടിലിൽ  പുസ്‌തകങ്ങൾ നിക്ഷേപിച്ചു .

ലോക ലഹരിവിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനത്തിൽ  സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ/ ചിന്തകൾ എഴുതി സ്റ്റിക്കി നോട്ടുകൾ പതിക്കാൻ  അവസരം നൽകി.

ഡിജിറ്റൽ അച്ചടക്കം

കുട്ടികളിൽ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗവും ഡിജിറ്റൽ അപകടങ്ങളും മുൻനിർത്തിക്കൊണ്ട് 23 ജൂൺ 2025ന് തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി  സ്കൂളിൽ 5-ാം തരം വിദ്യാർത്ഥികൾക്കായി അവബോധം ക്ലാസുകൾ സംഘടിപ്പിച്ചു. ജില്ല വനിതാ ശിശു വികസന വകുപ്പ്, ICDS പോത്തൻകോഡിൻ്റെയും വിശ്വശാന്തി ഡെവലപ്മെൻറ് ഫൗണ്ടേഷന്റെയും സംയുക്തമായ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്  ശ്രീ. ജസ്റ്റിൻ കെ ജോസഫ്(ജെൻഡർ റിസർച്ച് & ഡോക്കുമെന്റേഷൻ കൺസൾട്ടന്റ് ) നയിച്ചു . 

രണ്ട് ഘട്ടങ്ങളായി നടന്ന ക്ലാസുകളിൽ സ്കൂളുകളിലെ അഞ്ചാം ക്ലാസിലെ മുഴുവൻ കുട്ടികളെയും  പങ്കെടുപ്പിച്ചു.  കുട്ടികൾ സാധാരണയായി കൈകാര്യം ചെയ്യുന്ന ഗെയിമുകൾ, സോഷ്യൽ മീഡിയ ആപ്പുകൾ ഇവയെല്ലാം സുരക്ഷിതമല്ലാതെ ഉപയോഗിച്ചാൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ  ഈ ക്ലാസിന് സാധിച്ചു.

ഞാറു നടീൽ

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പിരപ്പമൺ കാട് വയലിൽ കൃഷിയിറക്കി. ഉമ നെല്ലിനമാണ് നടാനായി ഉപയോഗിച്ചത്.പി ടി എ അംഗം വിനയ് എം. എസ്‌, സീഡ് കോഡിനേറ്റർമാരായ സൗമ്യ.എസ്, ഷബിമോൻ. എസ്. എൻ,  റിസോഴ്സ് അധ്യാപിക സ്വപ്ന, ഓഫീസ് സ്റ്റാഫ്‌ ഷാനവാസ്, സീഡ് ക്ലബ്ബിലെ നാല്പതോളം കുട്ടികൾ എന്നിവർ പങ്കെടുത്തു

പത്ര വിതരണ ഉദ്ഘാടനം

  ജന്മഭൂമി പത്രത്തിന്റെ വിതരണോദ്ഘാടനം  ഇന്ന് രാവിലെ സ്കൂൾ അസംബ്ലിയിൽ  മുൻകേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി.മുരളീധരൻ പത്രം വിദ്യാർഥികൾക്ക് കൈമാറി നിർവഹിച്ചു.എച്ച്. എം ശ്രീ. സുജിത്ത്.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  സീനിയർ അസിസ്റ്റന്റ് ബിന്ദു.എൽ. എസ് സ്വാഗതവും, ശ്രീ മധു മുല്ലശ്ശേരി, എസ്‌. എം സി അംഗം വിനയ് എം. എസ്‌ എന്നിവർ ആശംസകളും അർപ്പിച്ചു. യു. പി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി കല കരുണാകരൻ, യു. പി സ്റ്റാഫ്‌ സെക്രട്ടറി സരിത. ആർ. എസ്‌,ജന്മഭൂമി പത്രപ്രതിനിധികൾ  ബി. ജെ. പി പാർട്ടി  പ്രതിനിധികൾ അധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി. ഐ. എസ്‌ ചടങ്ങിന് കൃതജ്ഞത  രേഖപ്പെടുത്തി.

മൻ കി ബാത് ടാലൻറ് ഹണ്ട് 2025

മൻ കി ബാത് ടാലൻറ് ഹണ്ട് 2025 ഒന്നാം റൗണ്ട് ക്വിസ് മത്സരം ക്ലാസ് തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയിച്ച 26 കുട്ടികൾക്ക് രണ്ടാം റൗണ്ട് മത്സരങ്ങൾ സംഘടിപ്പിച്ചു.ഇതിൽ വിജയികളായ പത്ത് കുട്ടികളെ തിരഞ്ഞെടുക്കുകയും സ്കൂൾ ലെവൽ ഡിക്ലമേഷൻ മത്സരം നടത്തുകയും ചെയ്തു. താലൂതലത്തിലേക്ക് മത്സരിക്കാൻ -ശിഖ ആർ സതീഷ്, 8 C ;കൃഷ്ണശ്രീ  എം എം , 10 C  വിദ്യാർത്ഥികൾ അർഹത നേടി.

മൂവിംഗ് ലാമ്പ്

ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്കായി അധിക അക്കാദമിക പിന്തുണ നൽകുന്ന പരിപാടിയായ മൂവിംഗ് ലാമ്പ് എന്ന പ്രവർത്തനം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 10-ാo ക്ലാസ്  വിദ്യാർത്ഥിയായ മാസ്റ്റർ ഷിബിൻ. ആറിന്റെ വീട്ടിൽ വച്ച് നടന്നു. സ്കൂൾ എച്ച്. എം. ശ്രീ സുജിത്ത്. എസ്‌, പി. ടി. എ പ്രസിഡന്റ് ശ്രീ ഇ. നസീർ , ക്ലാസ് ടീച്ചർ ദിവ്യ .എൽ, സ്റ്റാഫ് സെക്രട്ടറി സിന്ധുകുമാരി ഐ.എസ്‌ സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ സ്വപ്ന ട, റോജ, മംഗലപുരം ക്ലസ്റ്റർ കോർഡിനേറ്റർ സജീന ബീവി, സഹപാഠികൾ എന്നിവർ പങ്കെടുത്തു. Action Song ,Colouring, Buds Painting, Picture ഒട്ടിക്കൽ ... തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടിക്ക് നൽകി.

അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം

  ഗവ.ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കലിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു. മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരുന്ന മൂലക വായന എന്ന പ്രവർത്തനം അവതരിപ്പിച്ചു കൊണ്ടായിരുന്നു പ്രകാശന കർമ്മം ആരംഭിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജസി ജലാൽ, ഹെഡ്മാസ്റ്റർ  ശ്രീ സുജിത്ത് എസ്.,  സീനിയർ അസിസ്റ്റന്റുമാർ സ്റ്റാഫ് സെക്രട്ടറിമാർ ,എസ്.ആർ.ജി കൺവീനർമാർ ,ജോയിന്റ് എസ്.ആർ.ജി കൺവീനർമാർ വിവിധ സബ്ജറ്റ് കൗൺസിൽ കൺവീനർമാർ എന്നിവർ ചേർന്ന് കൈമാറിയ മാസ്റ്റർ പ്ലാൻ പിടിഎ പ്രസിഡന്റ് ശ്രീ  E.നസീർ ഏറ്റുവാങ്ങി. എസ് എം സി ചെയർമാൻ ശ്രീ ജി.ജയകുമാർ ,എസ് എം സി അംഗം വിനയ് എം എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മണ്ണിൽ പൊന്നു വിളയിക്കുന്ന കുട്ടി കർഷകർ:   

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ

പിരപ്പമൺകാട് ഏലായിൽ കൃഷി ചെയ്ത് വിളവെടുത്ത സ്കൂളിന്റെ സ്വന്തം റൈസ് ബ്രാൻഡ് ആയ തൃപ്തി റൈസിന്റെ വിതരണോദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ  വച്ചു നടന്നു.പി റ്റി എ പ്രസിഡന്റ്‌  ഇ നസീർ  തൃപ്തി റൈസിന്റെ വിതരണോദ്ഘടാനം നിർവഹിച്ചു. പീരപ്പമൺകാട് ഏലായിൽ 30 സെന്റ് ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്. തുടർച്ചയായ മൂന്നാം തവണയാണ് തൃപ്തി റൈസ് വിതരണം ചെയ്യുന്നത്..ചടങ്ങിൽ സീഡ് ക്ലബ്ബിലെ അംഗങ്ങളായ കുട്ടികൾ പങ്കെടുത്തു. ഞാറ് നടീൽ മുതൽ കൊയ്‌ത്ത് വരെയുള്ള നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിൽ ഭാഗമാകാൻ സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് കഴിഞ്ഞു

ബഷീർ ദിന പ്രത്യേക അസംബ്ലി .

ബഷീർ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക അസംബ്ലി 7/7/2025 തിങ്കളാഴ്ച നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട എച്ച്  എം ശ്രീ.സുജിത്ത് എസ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി  ബിന്ദു.എൽ .എസ് സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ എസ്  എന്നിവർസന്നിഹിതരായിരുന്നു.

              ബഷീർഅനുസ്മരണം നടത്തുകയും, ബഷീർ കഥാപാത്രങ്ങളെ കുട്ടികൾ വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു.ബഷീർ കൃതികളെ ആസ്പദമാക്കി പുസ്തക പ്രദർശനവും, ബഷീർദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾക്ക് സമാന വിതരണംനടത്തുകയും ചെയ്തു. ബഷീർ കഥാപാത്രങ്ങളുടെകാരിക്കേച്ചറുകൾ,  ചാർട്ടു കൾ എന്നിവ സ്കൂൾ ആഡിറ്റോറിയത്തിൽ  പ്രദർശിപ്പിച്ചു

സുസ്ഥിര ജീവിതശൈലിക്ക് ഇണങ്ങിയ ആർത്തവ ശുചിത്വവും ലൈംഗിക വിദ്യാഭ്യാസവും

തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ 7-ാംക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി "സുസ്ഥിര ജീവിതശൈലിക്ക് ഇണങ്ങിയ ആർത്തവ ശുചിത്വവും ലൈംഗിക വിദ്യാഭ്യാസവും" എന്ന വിഷയത്തെ  ആസ്പദമാക്കി അവബോധം ക്ലാസുകൾ സംഘടിപ്പിച്ചു. മംഗലപുരം കുടുംബാരോഗ്യ കേന്ദ്രവും , Just1 ക്യാമ്പയിൻ ഭാഗമായി ഡോൾഫോർഡ് ഫൗണ്ടേഷനും, ICDS പോത്തൻകോടും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്  ജൂൺ 24, 27 ജൂലൈ 2 എന്നീ തീയതികളിലായി 7 -ാം ക്ലാസിലെ രണ്ട് ക്ലാസുകൾ വീതം മുഴുവൻ കുട്ടികളെയും 3ഘട്ടങ്ങളായി പങ്കെടുപ്പിക്കുന്ന ക്രമത്തിൽ ആണ്  ക്രമീകരിച്ചത്. ശ്രീമതി ലക്ഷ്മി B(Mid level service provider FHC Mangalapuram),അഗസ്റ്റിൻ E ജോസഫ് (CEO Dolphods Foundation) എന്നിവർ ക്ലാസുകൾ നയിച്ചു.

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽപഠന യാത്ര

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 16/7/25 ന് VSSC ലേക്ക് പഠന യാത്ര നടത്തി.  UP യിൽ നിന്നും HS ഇൽ നിന്നുമായി 154 കുട്ടികൾ  യാത്രയിൽ പങ്കെടുത്തു.റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണാൻ കഴിഞ്ഞത് കുട്ടികൾക്ക് പുതിയ അനുഭവമായി. അതിനു ശേഷം സ്പേസ് മ്യൂസിയവും ആശാൻ സ്മാരകവും സന്ദർശിച്ചു മടങ്ങി എത്തി.

അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ തനത് പ്രവർത്തനം

അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ തനത് പ്രവർത്തനമായ ക്ലാസ് പത്രത്തിൻ്റെ ജൂൺ മാസത്തിലെ  5 A ക്ലാസ് പത്രത്തിൻ്റെ പ്രകാശനം ഇന്ന് രാവിലെ വിദ്യാർത്ഥികൾ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.സുജിത് സാറിന് നൽകി നിർവഹിച്ചു

രജതജൂബിലി സംഘാടക സമിതി

പ്രമാണം:Rajata jubilee.jpg

തോന്നയ്ക്കൽ ഹൈസ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൻറെ രജതജൂബിലി ആഘോഷങ്ങളെപ്പറ്റി ആലോചിക്കുന്നതിനായി സംഘാടക സമിതി സ്കൂൾ ആഡിറ്റോറിയത്തിൽ  ചേർന്നു.പി.റ്റി.എ പ്രസിഡൻറ്  ശ്രീ ഇ നസീറിൻറെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു.മംഗലപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായശ്രീമതി  ബിന്ദു ബാബു, ശ്രീമതി ശ്രീലത,പോത്തൻകോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ. ഗോപകുമാർ,ശ്രീ പുരുഷോത്തമൻ,ശ്രീമതി നയന ഷമീർ, എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ ശ്രീമതി ജസി ജലാൽ,  എസ്.എം.സി ചെയർമാൻ ശ്രീ. ജി.ജയകുമാർ,വൈസ് പ്രസിഡൻറ്ശ്രീ  തോന്നയ്ക്കൽ രാജേന്ദ്രൻ,ഹെഡ്മാസ്റ്റർ ശ്രീ. എസ്.സുജിത്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി  സിന്ധുകുമാരി പി.റ്റി.എ,എസ്.എം.സി അംഗങ്ങൾ,പൂർവ്വ അധ്യാപകൻ,പൂർവ്വ വിദ്യാർത്ഥികൾ,വിവിധ സംഘടനാ പ്രതിനിധികൾ,അധ്യാപകർ, പി.റ്റി.എ,എസ്.എം.സി മുൻ കാല കമ്മിറ്റികളുടെ ഭാരവാഹികൾ, അംഗങ്ങൾ  തുടങ്ങി നിരവധി വ്യക്തികൾ സംബന്ധിച്ചു. ശ്രീ സന്തോഷ്തോന്നയ്ക്കൽ ആഘോഷപരിപാടികളുടെ കരട് അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ നിരവധിപേർ പങ്കെടുത്തു.  പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു

സീഡ് ക്ലബ്ബും തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസ സബ്ജെക്ട് കൗൺസിലും ചേർന്ന് ജമന്തി തോട്ടം നിർമ്മിച്ചു

തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസ വിഷയത്തിലെ എട്ടാം ക്ലാസിലുള്ള തൊഴിൽ മേഖലയുമായി ബന്ധപ്പെടുത്തി സീഡ് ക്ലബ്ബും തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസ സബ്ജറ്റ് കൗൺസിലും ചേർന്ന് സ്കൂളിൽ ജമന്തി കൃഷി ആരംഭിച്ചു. സീഡ് ക്ലബ് അംഗങ്ങൾ എട്ടാം ക്ലാസിലെ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു

മനസ് നന്നാവട്ടെ

NSS യൂണിറ്റ് 'തുടി ലഹരിവിരുദ്ധ നൃത്താവിഷ്കാരം ' സ്കൂൾ ഓഡിറ്റോറിയത്തിൽ കാഴ്ചവച്ചു. N.S.S പി. ഒ ശില്പ ടീച്ചറിന്റെയും പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ടീച്ചറിന്റെയും ശ്രീമതി ഇന്ദു ടീച്ചറിന്റെയും പിന്തുണയോടെയാണ് NSS വോളന്റീർസ് നൃത്തച്ചുവടുകൾ മനോഹരമാക്കിയത്. പരിപാടിക്ക് സ്വാഗതം പറഞ്ഞു കൊണ്ട് പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ടീച്ചർ നൃത്തച്ചുവടുകൾ കാഴ്ച വയ്ക്കുന്നതിനായി   കുട്ടികളെ ക്ഷണിച്ചു. "സ്നേഹത്തിന്റെ ശബ്ദം താളമിടട്ടെ, മദ്യം,ലഹരി  എന്നിവയെ ഞങ്ങൾ നിഷേധിക്കുന്നു. നമുക്ക് വേണ്ടത് സുസ്ഥിരമായ ഒരു ഭാവിയാണ് " എന്ന സന്ദേശം വോളന്റീർസ് നൃത്താവിഷ്കാരത്തിലൂ ടെ കുട്ടികളിലേക്ക് പകർന്നു നൽകി.

സൗഹൃദ ദിനം

സൗഹൃദ ദിന ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ജീവിത നൈപുണി സ്‌കിറ്റിൻ്റെ സമ്മാന വിതരണം സ്കൂൾ അസംബ്ളിയിൽ വെച്ച് നടന്നു.

First prize  Bs2 ,Second prize Mc2 ,Third prize  Cc2,Participation prize CS2


വായനോത്സവം.

ഈ വർഷത്തെ വായനാദിനവുമായി ബന്ധപ്പെട്ട് 19/6/2025 മുതൽ18/7/2025 വരെ വായന മാസാചരണം നടത്തുകയുണ്ടായി. അതുമായി ബന്ധപ്പെട്ട എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിമുതൽ 1.20 വരെ റേഡിയോ അവതരണ പരിപാടി വളരെ വിജയകരമായ രീതിയിൽ അവതരിപ്പിച്ചു.

വായനോത്സവം വിജയികൾ.

1. മികച്ച റേഡിയോ അവതരണം-9A

2. കവിതാ രചന

         ഒന്നാം സ്ഥാനം - ഗോകുൽ എസ്. ആർ (8D)

രണ്ടാം സ്ഥാനം - ശിഖ. ആർ.സതീഷ്(8C).

3. കഥാ രചന

      ഒന്നാം സ്ഥാനം - ആതിര.  ആർ (8.B)

രണ്ടാം സ്ഥാനം - മോനിഷ എസ്. ആർ (8A).

 വിജയപൂർവം പുസ്തകത്തൊട്ടിൽ.

  പ്രതീക്ഷിച്ചതിലധികം പുസ്തകങ്ങൾ പുസ്തക തൊട്ടിലിൽ ൽ നിന്ന് സ്നേഹസമ്മാനമായി  ലഭ്യമായി. ഈ പുസ്തകങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിക്ക് സ്നേഹസമ്മാനമായി നൽകുന്നതാണ്.

ഡ്രൈ ഡേ ( ഗ്രീൻ ക്യാമ്പസ്- ക്ലീൻ ക്യാമ്പസ്  2025-2026)

എല്ലാ ക്ലാസ്സുകാരും ഉച്ചഭക്ഷണ ഇടവേളയിൽ അവരവരുടെ ക്ലാസ് റൂമും പരിസരവും വൃത്തിയാക്കുന്നു .  വൃത്തിയാക്കുന്നതിന്റെ  ഭാഗമായുള്ള പേപ്പറുകൾ റിങ്ങുകൾക്കുള്ളിലും പ്ലാസ്റ്റിക്കുകൾ ഓരോ വിഭാഗത്തിലും വെച്ചിട്ടുള്ള വേസ്റ്റ് ബിന്നിനുള്ളിലും നിക്ഷേപിച്ചു .  ജെ ആർ സി  , എസ്. പി.സി. എൻ. സി. സി യിലെ കുട്ടികൾ സ്കൂളിന്റെ പരിസരം വൃത്തിയാക്കാനുള്ള ജോലികളിൽ  ഏർപ്പെട്ടു . 

തൃപ്തി റൈസ്

നമ്മുടെ സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പിരപ്പമൺ കാട്  ഏലായിൽ  കൃഷി ചെയ്ത് വിളയിച്ചെടുത്ത തൃപ്തി റൈസിന്റെ വിൽപ്പന സ്കൂളിൽ നടന്നു .

ചാന്ദ്രദിനം സ്പെഷ്യൽ അസംബ്ലി

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നക്കലിൽ ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  സ്പെഷ്യൽ അസംബ്ലി നടത്തി.  5 D ക്ലാസിലെ കീർത്തിയുടെ മനോഹരമായ നൃത്താവിഷ്കാരത്തിലൂടെ അസംബ്ലി ആരംഭിച്ചു തുടർന്ന് ബഹിരാകാശത്തെ കുറിച്ചുള്ള വീഡിയോ പ്രസന്റേഷൻ കാണിച്ചുകൊണ്ട് ബഹുമാനപ്പെട്ട എച്ച് എം ശ്രീ സുജിത്ത്  എസ് ഉദ്ഘാടനം നിർവഹിച്ചു, തുടർന്ന് കുട്ടികൾക്ക് ചാന്ദ്ര ദിന സന്ദേശം നൽകി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗങ്ങളായ ശ്രീ ഹരിഹരൻ, ശ്രീ സതീന്ദ്രൻ എന്നിവർ കുട്ടികൾക്ക് കൗതുകമാർന്ന "ചാന്ദ്ര മനുഷ്യൻ" അവതരണം നടത്തി. ശുഭാംഷൂ ശുക്ലയോടുള്ള ആദരസൂചകമായി കുട്ടികൾ അദ്ദേഹത്തിന്റെ മുഖംമൂടിയണിഞ്ഞ് അസംബ്ലിയിൽ പങ്കെടുത്തു. യുപി വിഭാഗം സയൻസ് ക്ലബ് കൺവീനർ അശ്വതി ബി എസ് നന്ദി രേഖപ്പെടുത്തി

ശ്രദ്ധ ക്ലാസ് 2025  -UP വിഭാഗം

പഠന പിന്നാക്ക അവസ്ഥയിലുള്ള കുട്ടികൾക്ക് പിൻതുണ നൽകുന്ന സ്കൂളിന്റെ തനത് പ്രവർത്തനമായ UP വിഭാഗം ശ്രദ്ധ ക്ലാസിന്റെ ഉദ്ഘടനം സീനിയർ അസിസ്റ്റന്റ് ശ്രീമതി. ബിന്ദു എൽ. എസ് നിർവഹിച്ചു. UP വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി. കല കരുണാകരൻ, ശ്രദ്ധ കോർഡിനേറ്റർ ശ്രീമതി. രമ്യ എൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 30 മുതൽ 9 15 വരെ യാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം എന്നീ വിഷയങ്ങളിൽ അടിസ്ഥാന വിവരങ്ങൾ ഉറപ്പിക്കൽ ആണ് ആദ്യ ഘട്ടം ശ്രദ്ധ ക്ലാസ് ന്റെ ലക്ഷ്യം.

ക്വിസ് മത്സരത്തിൽ എവർറോളിംഗ് ട്രോഫി

കോലിയക്കോട് അപ്പുക്കുട്ടൻ പിള്ള സ്മാരക ലൈബ്രറിയുടെ പതിനാലാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന  ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീം- ശിഖ ആർ.സതീഷ്, ചേതൻ എസ്

വിജയാരവം 2025

  സ്കൂളിൽ വിജയാരവം 2025 പ്രതിഭാ സംഗമത്തിന്റെയും അവാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ. വേണുഗോപാലൻ നായർ നിർവഹിച്ചു. 2024- 2025 അധ്യയനവർഷത്തിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്കും യു എസ് എസ്, എൻ എം എം എസ് എന്നീ പരീക്ഷകളിൽ സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കും ദേശീയ സംസ്ഥാന കലാകായിക ശാസ്ത്രമേളകളിൽ മിന്നുന്ന  പ്രകടനം കാഴ്ചവച്ച കുട്ടികൾക്കും സിവിൽ സർവീസ് മാർഗ്ഗദീപം പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്കും ആണ് അവാർഡ് വിതരണം നടത്തിയത്. മുന്നൂറോളം കുട്ടികളെയാണ് അനുമോദിക്കുകയും അവാർഡ് നൽകി ആദരിക്കുകയും ചെയ്തത്.2023 -'24 അധ്യയന വർഷത്തിൽ എസ്‌. എസ്‌. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ എപ്ലസ് നേടിയ കുട്ടികൾക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ നൽകിയ മെമെന്റോകളും ഈ മീറ്റിംഗിൽ വച്ച് വിതരണം നടത്തി. കൂടാതെ കേരള ഹോക്കി അസോസിയേഷന്റെ ഭാഗമായി സ്കൂൾ ഹോക്കി ടീമിന്  ഹോക്കി സ്റ്റിക്കുകൾ വിതരണം ചെയ്തു. ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ ഇ. നസീർ അധ്യക്ഷനായിരുന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജസ്സി ജലാൽ  സ്വാഗതം ആശംസിച്ചു, ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ വേണുഗോപാലൻ നായർ ഉദ്ഘാടനം നടത്തി, കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നക്കൽ രവി മുഖ്യപ്രഭാഷണം നടത്തി.

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ.

        തോന്നയ്ക്കൽ സ്കൂളിൽ നിന്നും   ഹയർസെക്കൻഡറി കഴിഞ്ഞ  വിദ്യാർത്ഥികളുടെ കൂട്ടായ്മ ഇന്ന് സ്കൂളിൽ ചേർന്നു.പി.റ്റി.എ പ്രസിഡൻറ്ശ്രീ. ഇ നസീറിൻറെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ ശ്രീമതി ജസി ജലാൽ ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ ശ്രീ ജി.ജയകുമാർ,എസ്.എം.സി അംഗം ശ്രീ വിനയ് എം.എസ്,ശ്രീ സന്തോഷ്തോന്നയ്ക്കൽ, ശ്രീമതി റജിലബിവി ശ്രീ.റഹിം കെ എന്നിവർ സംസാരിച്ചു., ആഗസ്റ്റ് 14,15,16 ദിവസങ്ങളിലായി നടക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇങ്ങനെയൊരു യോഗം വിളിച്ചത്.പങ്കെടുത്ത പൂർവ്വ വിദ്യാർത്ഥികളെല്ലാം സംസാരിക്കുകയും ആഘോഷങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.ആഘോഷങ്ങളുടെ ഭാഗമായുള്ള കലാപരിപാടികളിലും പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിധ്യം ഉറപ്പാക്കി.ഹയർസെക്കൻഡറിയിലെ ഒരു പൊതു കൂട്ടായ്മ ആദ്യമായാണ് സ്കൂളിൽ ചേരുന്നത്.വലിയ പങ്കാളിത്തം ഉണ്ടായില്ലെങ്കിലും വന്നവരെല്ലാം സ്കൂളിൻറെ ജൂബിലി ആഘോഷങ്ങൾക്കും പിന്നീട് നടക്കുന്ന പ്രവർത്തനങ്ങൾക്കും പിന്തുണ അറിയിച്ചു

ലോകമുങ്ങി മരണ പ്രതിരോധദിനം

ജൂലൈ 25,ലോകമുങ്ങി മരണ പ്രതിരോധദിനത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു.   ഒൻപത് ഡിയിലെ ആദികേശ്. എസ്‌. ഡി ആണ് അസംബ്ലി കോമ്പയ്റിങ് ചെയ്തത്. ഒൻപത് സിയിലെ വൈഗ. ആർ. രാജേഷ് പ്രധാന വാർത്തകൾ വായിച്ചു. തുടർന്ന് 9 ഡി യിലെ അഭിനന്ദ്. ബി. എസ്‌ മുങ്ങി മരണ പ്രതിരോധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് ഈ ദിനത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഹെഡ് മാസ്റ്റർ സംസാരിച്ചു

ഹയർസെക്കൻഡറിയുടെ രജതജൂബിലി ആഘോഷം

സ്കൂളിലെ ഹയർസെക്കൻഡറിയുടെ രജതജൂബിലി ആഘോഷം ആഗസ്റ്റ് 14,15,16 എന്നീ ദിവസങ്ങളിലായി നടന്നു.ഇതിൻറെ ഭാഗമായി കുട്ടികൾക്കായി വിവിധ  മത്സരങ്ങൾ നടത്തുകയുണ്ടായി. പെൻസിൽ ഡ്രോയിങ്,വാട്ടർ കളർ,ക്വിസ്,കഥ,കവി ത എന്നീ വിഭാഗങ്ങളിലായി UP,HS,HSS കുട്ടികൾക്കാണ് മത്സരങ്ങൾ നടത്തിയത്

പച്ചത്തുരുത്ത്‌ സന്ദർശനം

പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ പച്ചതുരുത്ത് സന്ദർശിച്ച്  തോന്നയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ സീഡ്‌,  ഇക്കോ ക്ലബ്,നല്ലപാഠം ക്ലബ്ബിലെ കുട്ടികൾ. ഹരിതകേരള മിഷന്റെ കീഴിലുള്ള വേങ്ങോട് പച്ചതുരുത്താണ് സന്ദർശിച്ചത്.വിവിധ തരം മുളകൾ,ഔഷധ സസ്യങ്ങളായ ദന്തപാല,  ചിറ്റരത, കൊടുവേലി, ആടലോടകം, കരിനൊച്ചി, വേപ്പ്, മന്ദാരം, സ്വർണ പത്രി തുടങ്ങിയ സസ്യങ്ങൾ കുട്ടികൾ പരിചയപെട്ടു. അവയുടെ ഔഷധ ഗുണം മനസിലാക്കുകയും പ്രകൃതി സംരക്ഷണത്തിൽ സസ്യങ്ങളുടെ പങ്കിനെ കുറിച്ച് കൂടുതൽ ബോധവന്മാരാകുകയും ചെയ്തു. തുടർന്ന് ബഡ്‌സ് സ്കൂളിന് മുൻപിലുള്ള സ്ഥലം പ്ളാസ്റ്റിക് മാലിന്യമുക്തമാക്കി ഹരിതാഭമാക്കുകയും അഗസ്തി തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. പി ടി എ അംഗം വിനയ് എം എസ്,സീഡ്‌ കോർഡിനേറ്റർമാരായ സൗമ്യ എസ്, ഷാബിമോൻ എസ് എൻ, ഇക്കോ ക്ലബ് നല്ലപാഠം  കോർഡിനേറ്റർ സുനിഷ ബേബി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ആറ്റിങ്ങൽ ലീഗൽ സർവീസ് സൊസൈറ്റി

ആറ്റിങ്ങൽ ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സ്ത്രീ സുരക്ഷ, പോക്സോ എന്നീ വിഷയങ്ങളിൽ അഡ്വക്കേറ്റ് ഹരീഷ് ക്ലാസ്സ് എടുത്തു

ദേശാഭിമാനി പത്ര വിതരണ ഉദ്ഘാടനം

ദേശാഭിമാനി പത്രത്തിന്റെ വിതരണോദ്ഘാടനം സ്കൂൾ അസംബ്ലിയിൽ  ശ്രീ.വി ജോയ് എം എൽ എ പത്രം വിദ്യാർഥികൾക്ക് കൈമാറി നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ഇ. നസീറിന്റെഅധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ സ്വാഗതം ആശംസിച്ചു.

കരിയർ ദിനാഘോഷം

ഹയർ സെക്കൻ്ററി വിഭാഗത്തിൽ കരിയർ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി നടന്നു. ബഹുമാനപ്പെട്ട PTA പ്രസിഡൻ്റ് ഇ. നസീർ കരിയർ ദിനാഘോഷത്തിൻ്റെ ഉത്ഘാടനവും ഹരിത കേരള മിഷൻ്റെ ഭാഗമായിട്ടുള്ള ചങ്ങാതിക്കൊരുതൈയുടെ ഉത്ഘാടനവും നിർവ്വഹിച്ചു. ബഹുമാനപ്പെട്ട SMC ചെയർമാൻ G. ജയകുമാർ ആശംസകൾ അർപ്പിക്കുകയും പ്രിൻസിപ്പാൾ ശ്രീമതി. ജെസ്സി ജലാൽ സ്വാഗതം ആശംസിക്കുകയും ചെയ്തു. കരിയർ ഗൈഡ് സ്മിത ടീച്ചർ കരിയർ ഗൈഡൻസിൻ്റെ പ്രാധാന്യത്തെകുറിച്ചു സംസാരിക്കുകയും. സറോസ് സാർ കരിയർ ഗൈഡൻസ്ൻ്റെ ക്ലാസ് എടുക്കുകയും ചെയ്തു.

പ്രേംചന്ദ്ദിനാഘോഷം

ജൂലൈ 31 പ്രേംചന്ദിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രേംചന്ദ് ദിനാഘോഷം നടത്തി.ഹിന്ദി ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദിയിൽ അസംബ്ലി നടത്തുകയുണ്ടായി.കുട്ടികൾ ഹിന്ദി നാടകം അവതരിപ്പിച്ചു.പ്രേംചന്റിന്റെ വിവിധ കഥാപാത്രങ്ങളെ അണിയറയിൽ സജ്ജമാക്കി.ഹിന്ദി വായന മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനം നൽകുകയുണ്ടായി.ഹിന്ദി ക്ലബ്ബിൻറെ പത്രം -हमारी आवाज-ൻറെ പ്രകാശനം ബഹുമാനപ്പെട്ട പ്രഥമാധ്യാപകൻ നടത്തി.ഹിന്ദി വായന കാർടുകളും പ്രേംചന്റിന്റെ പറ്റിയുള്ള മാഗസിനും പ്രകാശനം ചെയ്തു.

സ്പോർട്സ് ഡേ  

    തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആനുവൽ സ്പോർട്സ് മീറ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ.തോന്നക്കൽ രവി നിർവഹിച്ചു . എസ് എം സി ചെയർമാൻ ശ്രീ. ജി ജയകുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ സ്വാഗതം പറഞ്ഞു. എച്ച് എം ശ്രീ. സുജിത്ത് എസ്, കേരള ഖോ ഖോ അസോസിയേഷൻ ജനറൽ സെക്രട്ടറിയും മുൻ സായി പരിശീലകനുമായ ( ഖോ ഖോ, കബഡി ) ശ്രീ ജി. രാധാകൃഷ്ണൻ നായർ Rtd കായിക അധ്യാപകനും ഇന്റർനാഷണൽ ഖോ ഖോ റഫറിയുമായ ശ്രീ.കെ മണികണ്ഠൻ നായർ,സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ്,   ശ്രീ.റഹീം കെ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ എസ് നന്ദി രേഖപ്പെടുത്തി.തുടർന്ന്  കിഡ്ഡീസ്,സബ്ജൂനിയർ,ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി എൺപതോളം കായിക മത്സരങ്ങൾ അരങ്ങേറി

ലോക യുവജന ദിനം

ലോക യുവജന ദിനത്തോടനുബന്ധിച്ച് പുത്തൻതോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന  ക്വിസ് മത്സരം ഒന്നാം സ്ഥാനം

ശിഖ ആർ സതീഷ് ,ചേതൻ എസ്(HS) ,നിധി.ബി .നായർ(HSS). അന്താരാഷ്ട്ര  യുവജന ദിനത്തോടനുബന്ധിച്ച് എൻ എസ് എസിൻ്റെ ആഭിമുഖ്യത്തിൽ രാവിലെ 11 മണിക്ക് അധ്യാപകരെയും വിദ്യാർത്ഥികളെയും എൻ എസ് എസ് വോളൻ്റിയർമാരെയും ഉൾപ്പെടുത്തി അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ പിടിഎ പ്രസിഡൻറ് ശ്രീ ഇ നസീർ, പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ, ശ്രീ സന്തോഷ്, ശ്രീ ദേവദാസ്, എൻഎസ്എസ് പി ഒ ശ്രീമതി ശില്പ ചന്ദ്രൻ, ശ്രീമതി ഇന്ദുലക്ഷ്മി, നാലാഞ്ചിറ ക്ലസ്റ്റർ കൺവീനർ ശ്രീ റിജു , സൗഹൃദ കോർഡിനേറ്റർ അഞ്ചു ടീച്ചർ , മറ്റ് അധ്യാപകരും പങ്കെടുത്തു. അസംബ്ലിയിൽ എയ്ഡ്സിനെ കുറിച്ച് അവബോധവും എയ്ഡ്സിന്റെ പ്രശ്നങ്ങൾ ഉൾപ്പെടുത്തി ഫ്ലാഷ് മോബ് സംഘടിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര  യുവജന ദിന സന്ദേശം ജനങ്ങളിൽ എത്തിക്കാൻ റാലിയും സംഘടിപ്പിച്ചു.

* പ്രൗഢഗംഭീരമായി സ്വാതന്ത്ര്യദിനാഘോഷം  2025

ഗവൺമെന്റ് എച്ച് എസ് എസ് തോന്നയ്ക്കൽ  ഭാരതത്തിന്റെ 79 ആമത് സ്വാതന്ത്ര്യ ദിനം പ്രൗഡോജ്വലമായി ആചരിച്ചു.. രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ ദേശീയ പതാക ഉയർത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ആരംഭിച്ചു. ചടങ്ങിൽ ഗവൺമെന്റ് എച്ച്എസ്എസ് തോന്നക്കൽ സ്കൂളിലെ NCC, SPC കേഡറ്റുകൾ നയിച്ച പ്രൗഢഗംഭീരമായ മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ NCC കേഡറ്റ് സുവിത എസ് വി നയിച്ച പരേഡിന് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ വേണുഗോപാലൻ നായർ സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് നസീർ ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ  എസ് എം സി ചെയർമാൻ ജി ജയകുമാർ, പി ടി എ വൈസ് പ്രസിഡണ്ട് തോന്നയ്ക്കൽ രാജേന്ദ്രൻ, മംഗലപുരം സർക്കിൾ ഇൻസ്പെക്ടർ ആശിഷ് എസ് വി , സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് എസ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകുകയും ആശംസകൾ നേരുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തശില്പം, പ്രസംഗം, വിദ്യാർത്ഥികളും അധ്യാപകരും ആലപിച്ച ദേശഭക്തിഗാനങ്ങൾ എന്നിവയോടുകൂടി സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ സമാപിച്ചു

സഹപാഠിക്കൊരു സ്നേഹ സാന്ത്വനം

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ വരാൻ കഴിയാത്ത ഭിന്നശേഷി കുട്ടികൾക്ക് ഓണസമ്മാനം നൽകി.H. M  ശ്രീ സുജിത്ത് എസ്, ജെ ആർ സി കൗൺസിലർ മാരായ സന്ധ്യ  ജെ സംഗീത എസ് എസ്. സ്പെഷ്യൽ എഡ്യൂക്കേറ്റർ സ്വപ്ന എസ്. അധ്യാപികയായ സജീന ബീവി കെ എൻ, ജെ ആർ സി കേഡറ്റുകൾ എന്നിവർ കുട്ടികളുടെ വീട്ടിലെത്തിയാണ്  ഓണക്കോടിയും ഓണക്കിറ്റും സമ്മാനമായി നൽകിയത്.

ഹരിതാങ്കണം

JRC യുടെ ഹരിതാങ്കണം പദ്ധതി സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ.എസ്  പച്ചക്കറി തൈകൾ JRC കേഡറ്റുകൾക്ക്  കൈമാറി  ഉദ്ഘാടനം ചെയ്തു.

Specific orientation class

എൻ എസ്സ് എസ്സിന്റെ ആഭിമുഖ്യത്തിൽ ഉച്ചയ്ക്ക്  2 മണിക്ക് നടത്തി. പ്രിൻസിപ്പൽ ശ്രീമതി ജെസ്സി  ജലാൽ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ക്ലസ്സറ്റർ കൺവീനർ ശ്രീ Yehiya MS Specific orientation class കൈകാര്യം ചെയ്തു ആശംസകൾ അറിയിക്കാനായി നാലാഞ്ചിറ ക്ലസ്സറ്റർ കൺവീനർ  ശ്രീ റിജു സർ,എൻ എസ്സ് എസ്സ് PO ശ്രീമതി ശില്പ ടീച്ചർ, Co PO ശ്രീമതി ഇന്ദു ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. അതുപോലെ എൻ എസ്സ് എസ്സ് മുൻ PO ആയ  ശ്രീ.ദേവദാസ്സ് സർ, സൗഹൃദ കേർഡിനേറ്റർ ശ്രീമതി അഞ്ചു ടീച്ചർ, കരിയർ ഗൈഡൻസ് ശ്രീമതി സ്മിത ടീച്ചർ, ശ്രീമതി ഷഹീദ ടീച്ചർ  എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.Specific Orientation ക്ലാസ്സിൽ എൻ എസ്സ് എസ്സ് ആക്ഷൻ പ്ലാനുകളെ കുറിച്ചും, എൻ എസ്സ് എസ്സ് വോളണ്ടിയർസിന്റെ വ്യക്തിത്വവികാസത്തെ കുറിച്ചുമുള്ള ആശയങ്ങൾ പങ്കുവച്ചു.

രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം

ഹയർസെക്കൻഡറി രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ശ്രീ.കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്യുന്നു .

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 14 /8 /2025വ്യാഴാഴ്ച വോട്ടിംഗ് മെഷീന്റെ സഹായത്താൽ ജനാധിപത്യ രീതിയിൽ വളരെ വിപുലമായി നടന്നു. പ്രിസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസർമാർ എന്നിവർ ലിറ്റിൽ കൈറ്റ് സിലെ കുട്ടികളായിരുന്നു.സമ്മതി സോഫ്റ്റ്‌വെയർ 2025 ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്താണ്  വോട്ടിംഗ് നടത്തിയത്. ഫസ്റ്റ് പോളിംഗ് ഓഫീസർ സമ്പൂർണ്ണയിൽ നിന്ന് എടുത്ത കുട്ടികളുടെ ലിസ്റ്റ് നോക്കി പേര് വിളിക്കുകയും, സെക്കൻഡ് പോളിംഗ് ഓഫീസർ കൈയില് മഷി പുരട്ടുകയും,തേർഡ് പോളിംഗ് ഓഫീസർ എന്റർ കീ പ്രസ് ചെയ്യുകയും, പ്രിസൈഡിങ് ഓഫീസർ സേവ് ചെയ്യുകയുംചെയ്തു.ആറ് സിസ്റ്റം ഉപയോഗിച്ചാണ് യുപിയിലെയും ഹൈസ്കൂളിലെയും 41 ഡിവിഷനുകളിൽവോട്ടിംഗ് നടത്തിയത്. അതിനുശേഷം പാർലമെന്റിന്റെ ആദ്യസമ്മേളനം പ്രിൻസിപ്പൽ ശ്രീമതി. ജെസ്സി ജലാലിന്റെയും ഹെഡ്മാസ്റ്റർ ശ്രീ. സുജിത്ത് എസിന്റെയും  നേതൃത്വത്തിൽ നടക്കുകയും ഈ യോഗത്തിൽ വച്ച് വിവിധ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ശേഷം സ്കൂൾ പാർലമെന്റിന്റെ ആദ്യ യോഗം സ്കൂൾ ചെയർപേഴ്സൻ അനാമിക ടി എ യുടെ നേതൃത്വത്തിൽ നടന്നു. യുപി വിഭാഗത്തിൽ മഹേഷ് എം, സൽമ എസ്, രമ്യ എൽ, ഹൈസ്കൂൾ വിഭാഗത്തിൽ Dr. സ്മിത ജെ എം, ആശ എസ്, കവിത ജി , ഹയർസെക്കൻഡറി വിഭാഗത്തിൽ ശ്യാം ആർ എന്നീ അധ്യാപകർ ഇലക്ഷന് നേതൃത്വം നൽകി.

ഓണക്കൂടാരം-2025- SPC   ത്രിദിന ക്യാമ്പ്

തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ എസ്‌ പി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 30, 31 സെപ്റ്റംബർ 1 തീയതികളിൽ സ്കൂളിൽ വെച്ച് 'ഓണക്കൂടാരം '25' ത്രിദിന   ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം 30.08.2025, ശനിയാഴ്ച 10 മണിക്ക്  വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി നിർവഹിച്ചു.   ചടങ്ങിൽ    എച്ച്. എം ശ്രീ സുജിത്ത് എസ്‌ , മംഗലപുരം സർക്കിൾ ഇൻസ്പെക്ടർ ശ്രീ.ആഷിശ് ,എസ്‌ എം സി ചെയർമാൻ ശ്രീ ജി. ജയകുമാർ, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ബിന്ദു എൽ എസ്‌,സി പി ഒ ശ്രീ. ബിനോയ്. ബി ,എ സി പി ഒ സജീനബീവി. കെ. എൻ എന്നിവർ  പങ്കെടുത്തു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ മംഗലപുരം അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ശ്രീഹരി മോൻ( സൈബർ സുരക്ഷ) , അഡ്വ അനുരൂപ് സർ,( ഡ്രഗ് അബ്യൂസ്), ശ്രീ. ബിനോയ് . ബി  ( ഫസ്റ്റ് എയ്ഡ്) , എക്സൈസ് ഇൻസ്പെക്ടർ ശ്രീ .സന്തോഷ്  TVPM ( ലഹരിയുടെ ദോഷങ്ങൾ), അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ TVPM ശ്രീ. സുനിൽ.എസ്‌. കെ ( റോഡ് നിയമങ്ങൾ) ,അഡ്വ.ഹരീഷ്  ( പോക്സോ ആക്ട് )എന്നിവർ ക്ലാസ് നയിച്ചു. ക്യാമ്പിൻ്റെ അവസാന ദിവസം കരുണാലയം സന്ദർശിച്ചു.

ഓണം MOOD '25

ഈ വർഷത്തെ ഓണാഘോഷം 29.08.2025, വെള്ളിയാഴ്ച നടന്നു. രാവിലെ 10.00  ന് ഓണാഘോഷ പരിപാടികൾ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ  നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.എച്ച്. എം. ശ്രീ. സുജിത്ത്. എസ്‌, പി ടി എ പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, എസ് എം സി ചെയർമാൻ, മറ്റു പി. ടി. എ,എസ്.എം.സി അംഗങ്ങൾ, വിദ്യാർത്ഥികൾ  അധ്യാപകർ, മഹാബലി, വാമനൻ,പുലികളി എന്നീ വേഷമിട്ട കുട്ടികൾ എന്നിവരെല്ലാം സന്നിഹിതരായിരുന്നു. തുടർന്ന് എല്ലാ ക്ലാസുകളിലും അത്തപ്പൂക്കളവും ഓണപരിപാടികളും ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. തുടർന്ന് എല്ലാ ക്ലാസ്സുകളിലും പായസം വിതരണം നടത്തി. അതിനുശേഷം 9,10 ക്ലാസുകളിലെ കുട്ടികൾ ആവേശകരമായ വടംവലി മത്സരത്തിൽ പങ്കെടുത്തു. തുടർന്ന്  കുട്ടികൾക്കുള്ള ഓണസദ്യ നടന്നു. കുട്ടികളുടെ പരിപാടി 1. 20ന് അവസാനിച്ചു. അതിനുശേഷം ജില്ലാ പഞ്ചായത്ത് മെമ്പർ. കെ വേണുഗോപാലൻ നായർ, അധ്യാപകർ, മറ്റ് സ്റ്റാഫുകൾ,പി ടി എ, എസ്‌. എം. സി അംഗങ്ങൾ, എന്നിവർ  പങ്കെടുത്ത ഓണസദ്യ നടന്നു. തുടർന്ന് അധ്യാപകരുടെ  തിരുവാതിര മറ്റു കലാപരിപാടികൾ,പി. ടി. എ അംഗങ്ങൾ,മറ്റു സ്റ്റാഫുകൾ എന്നിവർ അവതരിപ്പിച്ച പരിപാടികൾ   എന്നിവ നടന്നു.

GHSS തോന്നയ്ക്കൽ സ്കൂളിൽ ഈ വർഷത്തെ സ്കൂൾ തല ശാസ്ത്രോത്സവം 18/9/2025( വ്യാഴം ) നടന്നു. ശാസ്ത്ര ചിന്തകളെ കണ്ടെത്താനും അവ കൃത്യമായ സന്ദർഭങ്ങളിൽ പ്രയോഗിക്കാനും ഉതകുന്ന രീതിയിലാണ് ശാസ്ത്രമേളകൾ സംഘടിപ്പിച്ചത്. നമ്മുടെ സ്കൂളിലെ ശാസ്ത്ര- ഗണിത ശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തിപരിചയ-ഐ. ടി മേളകൾക്ക് പിന്നിലും കുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതിയാണ് ലക്ഷ്യം വയ്ക്കുന്നത്. തത്സമയ മത്സരങ്ങൾ 9.30 am ന് ആരംഭിച്ചു. 10 am ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്തംഗം ശ്രീ കെ. വേണുഗോപാലൻ നായർ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ്‌ ശ്രീ ഇ.നസീർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പാൾ ശ്രീമതി ജെസി ജലാൽ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി മുഖ്യ പ്രഭാക്ഷണം നടത്തുകയും എച്ച്. എം ശ്രീ സുജിത്ത് എസ്, എസ് എം സി ചെയർമാൻ ശ്രീ. ജി ജയകുമാർ. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ പി ടി എ അംഗങ്ങൾ, എസ് എം സി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു.എൽ. എസ് ,യു. പി സീനിയർ അസിസ്റ്റന്റ് ശ്രീമതി കലാ കരുണാകരൻ സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി.ഐ. എസ് യു. പി സ്റ്റാഫ് സെക്രട്ടറി ശ്രീമതി സരിത ആർ. എസ്, ശാസ്ത്രോത്സവ കൺവീനർ കൺവീനർ ശ്രീമതി ചിഞ്ചു ബി. ജി എന്നിവർ പങ്കെടുത്തു. ശാസ്ത്രോത്സവ കൺവീനർ ശ്രീമതി അനുശ്രീ വി പി നന്ദി പറഞ്ഞു. യുപി വിഭാഗത്തിൽ നിന്നും ഇരുന്നൂറോളം കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് നൂറോളം കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികളും വിവിധ മത്സരങ്ങളിൽ പങ്കെടുത്തു...
ശാസ്ത്രോത്സവം 2025

ശാസ്ത്രോത്സവം 2025

        GHSS തോന്നയ്ക്കൽ സ്കൂളിൽ ഈ വർഷത്തെ സ്കൂൾ തല ശാസ്ത്രോത്സവം 18/9/2025( വ്യാഴം ) നടന്നു. ശാസ്ത്ര ചിന്തകളെ കണ്ടെത്താനും അവ കൃത്യമായ സന്ദർഭങ്ങളിൽ പ്രയോഗിക്കാനും ഉതകുന്ന രീതിയിലാണ് ശാസ്ത്രമേളകൾ സംഘടിപ്പിച്ചത്. നമ്മുടെ സ്കൂളിലെ ശാസ്ത്ര-  ഗണിത ശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തിപരിചയ-ഐ. ടി മേളകൾക്ക് പിന്നിലും കുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതിയാണ് ലക്ഷ്യം വയ്ക്കുന്നത്. തത്സമയ മത്സരങ്ങൾ 9.30 am ന് ആരംഭിച്ചു. 10 am ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്തംഗം ശ്രീ കെ. വേണുഗോപാലൻ നായർ ശാസ്ത്രോത്സവത്തിന്റെ  ഉദ്ഘാടനം നിർവഹിച്ചു. പി. ടി. എ  പ്രസിഡന്റ്‌ ശ്രീ ഇ.നസീർ  അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പാൾ  ശ്രീമതി ജെസി ജലാൽ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി  മുഖ്യ പ്രഭാക്ഷണം നടത്തുകയും എച്ച്. എം ശ്രീ സുജിത്ത് എസ്, എസ് എം സി ചെയർമാൻ ശ്രീ. ജി ജയകുമാർ. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ തോന്നയ്ക്കൽ  രാജേന്ദ്രൻ  പി ടി എ അംഗങ്ങൾ, എസ് എം സി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു.എൽ. എസ് ,യു. പി സീനിയർ അസിസ്റ്റന്റ് ശ്രീമതി കലാ കരുണാകരൻ   സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി.ഐ. എസ്  യു. പി സ്റ്റാഫ് സെക്രട്ടറി ശ്രീമതി സരിത ആർ. എസ്, ശാസ്ത്രോത്സവ  കൺവീനർ കൺവീനർ ശ്രീമതി ചിഞ്ചു  ബി. ജി എന്നിവർ പങ്കെടുത്തു.  ശാസ്ത്രോത്സവ കൺവീനർ ശ്രീമതി അനുശ്രീ വി പി നന്ദി പറഞ്ഞു. യുപി വിഭാഗത്തിൽ നിന്നും  ഇരുന്നൂറോളം കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് നൂറോളം കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികളും വിവിധ മത്സരങ്ങളിൽ പങ്കെടുത്തു...

ബസ് ഷെൽട്ടർ ഉദ്ഘാടനം

ബസ് ഷെൽട്ടർ ഉദ്ഘാടനം

നമ്മുടെ സ്കൂളിന്റെ   ചിരകാല അഭിലാഷമായിരുന്ന ബസ് ഷെൽട്ടറിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ  10.00 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം കെ വേണുഗോപാലൻ നായർ നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. ബസ് ഷെൽട്ടർ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ശിലാഫലകത്തിന്റെ അനാച്ഛാദനകർമ്മവും അദ്ദേഹം നിർവഹിച്ചു ഈശ്വര പ്രാർത്ഥനയോടെ  തുടങ്ങിയ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ്  ഇ. നസീർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ജസി ജലാൽ  സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് എസ് വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു.  പഞ്ചായത്തംഗം കെ വേണുഗോപാലൻ നായർ ഉദ്ഘാടന  പ്രസംഗം നടത്തി. വാർഡ് മെമ്പർ  തോന്നയ്ക്കൽ രവി മുഖ്യപ്രഭാഷണം നടത്തി.. എസ്. എം.സി. ചെയർമാൻ ജി ജയകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ്  തോന്നയ്ക്കൽ രാജേന്ദ്രൻ,പി.ടി.എ അംഗങ്ങളായ വി മധുസൂദനൻ നായർ  വിനയ്. എം. എസ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. മദർ പി. ടി. എ പ്രസിഡന്റ്‌   അനിലകുമാരി പി.ടി.എ,എസ്.എം.സി. അംഗങ്ങളായ  സുചേതകുമാർ,  സുരേഷ് ബാബു,  അനുപ്രിയ,ശ്രീകല,  സീനിയർ അസിസ്റ്റന്റ്  ബിന്ദു. എൽ. എസ്, യു.പി. സീനിയർ അസിസ്റ്റന്റ്  കല കരുണാകരൻ  യു.പി.സ്‌റ്റാഫ് സെക്രട്ടറി  സരിത. ആർ. എസ്, സ്കൂൾ ബസ്സിന്റെ ചാർജ് വഹിക്കുന്ന രാജ്കുമാർ എസ്, അധ്യാപകർ  തുടങ്ങിയവർ സന്നിഹിതരായ ചടങ്ങിന് സ്കൂൾ സ്‌റ്റാഫ് സെക്രട്ടറി  സിന്ധുകുമാരി ഐ. എസ്  നന്ദി അറിയിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

ഹെൻട്രി ഡ്യൂനന്റ് അനുസ്മരണം

ഹെൻട്രി ഡ്യൂനന്റ് അനുസ്മരണ സബ്ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി-ശിവനന്ദ എസ് ബി,ഇമ്മാനുവൽ എസ്

കൊയ്ത്തുത്സവം

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പിരപ്പമൺകാട് ഏലായിൽ വിളവെടുപ്പ് ഉത്സവം  സംഘടിപ്പിച്ചു. വിളവെടുപ്പ് ഉത്സവം പിടിഎ പ്രസിഡന്റ് വി. മധുസൂദനൻ നായർ നിർവഹിച്ചു. പിരപ്പമൺകാട് ഏലായിൽ പാട്ടത്തിനെടുത്ത് 25 സെന്റ് ഭൂമിയിൽ കൃഷി ഇറക്കിയ ഉമ നെല്ലിനമാണ് വിളവെടുത്തത്.SMC അംഗമായ വിനയ് എം എസ്സ്, അനിൽകുമാർ, മദർ പി ടി എ പ്രസിഡന്റ്‌ അനില എ,സീഡ് കോഡിനേറ്റർമാരായ സൗമ്യ എസ്, ഷബിമോൻ എസ് എൻ, ബി എഡ് ട്രെയിനികളായ ആമിന എൻ, അഖില എസ്, നീരജ എസ് ആർ എന്നിവർ നേതൃത്വം നൽകി. സീഡ് ക്ലബ്ബിലെ 50 ഓളം കുട്ടികൾ പങ്കെടുത്തു. തുടർച്ചയായി നാലാം തവണയാണ് സീഡ്‌ ക്ലബ്‌ ഇവിടെ കൃഷി ഇറക്കുകയും വിളവെടുക്കുകയും ചെയ്യുന്നത്.

ജീവിതോത്സവം

14/10/2025 ജീവിതോത്സവം 2025 ൻ്റെ സമാപന ചടങ്ങായ ജീവിതോൽസവം കാർണിവൽ ആഘോഷിച്ചു .എൻ എസ്സ് എസ്സ് ഗാനത്തോടുകൂടി ചടങ്ങ് ആരംഭിക്കുകയും പി ടി എ പ്രസിഡൻ്റ് ശ്രീ മധുസൂദനൻ നായർ അധ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങിൽ ശ്രീമതി. ജെസ്സി ജലാൽ ടീച്ചർ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി സർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ആശംസകൾ അർപ്പിക്കാൻ പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ, smc ചെയർമാൻ ശ്രീ ജയകുമാർ, smc വൈസ് ചെയർ മാൻ ശ്രീ ടി എസ് ബോബൻ, മദർ പി ടി എ ശ്രീമതി അനില കുമാരി, smc അംഗം ശ്രീമതി ശ്രീകല എന്നിവർ സന്നിഹിതരായിരുന്നു. എൻ എസ്സ് എസ്സ് PO ശ്രീമതി ശില്പ്പ ടീച്ചർ 21ദിനം പ്രവർത്തനങ്ങളുടെ ഒരു ചുരുക്ക വിവരണം നടത്തുകയും എൻഎസ്എസ് വോളണ്ടിയർമാർ 21 ദിവസത്തെ ചലഞ്ചിൻ്റെ റിപ്പോർട്ട് വായിക്കുയും ചെയ്തു. ചലഞ്ചിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനവിതരണം നടത്തി. കൂടാതെ 1 മുതൽ 20 വരെയുള്ള എൻ എസ്സ് എസ്സ്  വോളണ്ടിയഴ്സ് ചെയ്ത ചലഞ്ചുകൾ ഒരു വീഡിയോ രൂപത്തിൽ പ്രദർശിപ്പിച്ചു. 21 ചലഞ്ചുകൾ വിവരിച്ചതിനു ശേഷം എൻ എസ്സ് എസ്സ് PO ശില്‌പ്പ ടീച്ചർ നന്ദി പറഞ്ഞു ചടങ്ങ് അവസാനിച്ചു

ബീച്ച് ക്ലീനിംഗ്

ബീച്ച് ക്ലീനിംഗ്

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് ഗവൺമെന്റ് എച്ച് എസ് എസ് തോന്നയ്ക്കലിലെ NCC വിഭാഗം കഠിനംകുളം ഗ്രാമപഞ്ചായത്തിലെ സെന്റ് ആൻഡ്രൂസ് കടപ്പുറം  വൃത്തിയാക്കി. എൻസിസിയുടെ തനത് പരിപാടിയായ പുനീത് സാഗർ അഭിയാൻ എന്ന പരിപാടിയുടെ ഭാഗമായാണ് ഈ ശുചിത്വ പരിപാടി നടത്തിയത്. സ്കൂളിലെ പിടിഎ അംഗം വിനയ് M S അധ്യക്ഷത വഹിച്ചു. 80 എൻസിസി കേഡറ്റുകൾ പങ്കെടുത്ത ഈ പരിപാടി,  പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സെന്റ് സേവിയേഴ്സ് കോളേജ് പിടിഎ പ്രസിഡണ്ട് ശ്രീ സുനിൽ ജോൺ, ഗവൺമെന്റ് എച്ച് എസ് എസ് തോന്നയ്ക്കൽ എൻസിസി ഓഫീസർ ജിതേന്ദ്രനാഥ് , അധ്യാപകരായ നിസാർ അഹമ്മദ്, സന്ധ്യ , രാജ്കുമാർ , മഹേഷ് കുമാർ, എൻസിസി  പരിശീലകരായ   സുബേദാർ രമേശ്വർ, നായിബ് സുബേദാർ നരേഷ് കുമാർ എന്നിവർ ശുചീകരണ പരിപാടിക്ക് നേതൃത്വം നൽകി.

അന്നം അമൃതം

ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ തോന്നയ്ക്കൽ JRC യൂണിറ്റിന്റെ നേതൃത്വത്തിൽ RCC യിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണവിതരണം നടത്തി. കുട്ടികൾ കൊണ്ടുവന്ന ആയിരത്തോളം ഭക്ഷണപ്പൊതികളുടെ വിതരണോദ്ഘാടനം എച്ച്.എമ്മിൽ നിന്നും ആദ്യ ഭക്ഷണപ്പൊതി സ്വീകരിച്ചുകൊണ്ട്   ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡന്റ് ശ്രീ  ഇ.നസീർ നിർവഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത്.എസ്  എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ജെ ആർ സി കൗൺസിലർ ശ്രീമതി സന്ധ്യ ജെ നന്ദി അറിയിച്ചു.പിടിഎ,എസ് എം സി അംഗങ്ങളായ  വിനയ് എം.എസ്,  സുരേഷ് ബാബു,  അനിലകുമാരി, ഹയറുന്നിസ, സുജി എസ് കെ, സീനിയർ അസിസ്റ്റന്റ്  ബിന്ദു എൽ എസ്, യുപി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി കലാകരുണാകരൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ. എസ്, എച്ച്എസ്എസ് വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീ റഹീം കെ. യുപി വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീമതി സരിത ആർ എസ്,ജെ ആർ സി കൗൺസിലറായ  ചിഞ്ചു. ബി. ജി, മറ്റ്  അധ്യാപകർ ജെ ആർ സി കേഡറ്റുകൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആർസിസിയുടെ മുന്നിൽ വച്ച് നടന്ന ഭക്ഷണ വിതരണത്തിന് തിരുവനന്തപുരം ജില്ല റെഡ് ക്രോസ് ചെയർമാൻ ശ്രീ. സി.ഭാസ്കരൻ, വൈസ് ചെയർമാൻ ശ്രീ എം.കെ മെഹബൂബ് എന്നിവർ നേതൃത്വം നൽകി

ഗാന്ധിഭവനിലേക്ക് ഒരു സ്നേഹ യാത്ര

ERSRT  (Emergency Road Safety Response Team Of Kerala ) എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ( ഒക്ടോബർ 25 ശനി)സാമൂഹിക സാംസ്കാരിയാത്ര  നടത്തി. തോന്നയ്ക്കൽ HSS ലെ Spc കേഡറ്റുകളെയും ഉൾപ്പെടുത്തി കൊണ്ട് പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു. ഇതിലൂടെ SPC കേഡറ്റുകൾക്ക് സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും  പച്ചയായ യാഥാർത്ഥ്യം നേരിൽ കാണാനും,പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു.കാവലും കരുതലും , കാരുണ്യവുമുള്ള ഒരു തലമുറയുടെ നല്ല നാളേക്ക്  വേണ്ടിയുള്ള യാത്രയായിരുന്നു.   SPC കേഡറ്റുകൾ ഗാന്ധിഭവനിലെ നിവാസികൾ കൾക്ക് വസ്ത്രങ്ങളും സാധനങ്ങളും നൽകി.

അങ്കണവാടിയിലേക്ക് ഒരു സ്നേഹ യാത്ര

GHSS തോന്നയ്ക്കലിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ(24/10/25) വെള്ളിയാഴ്ചഐകുട്ടിക്കോണം അങ്കണവാടിയിലേക്ക് ഒരു സ്നേഹ യാത്ര നടത്തി. ബഹുമാനപ്പെട്ട HM സുജിത് സാർ ഉദ്ഘാടനം നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു LS ടീച്ചർ ആശംസകൾ അറിയിച്ചു.നല്ലപാഠം യൂണിറ്റിലെ വിദ്യാർത്ഥികളും അധ്യാപകരായ സുനിഷ ബേബി . വിഷ്ണു പ്രിയ, സജിത എന്നിവരും പങ്കെടുത്തു. കുട്ടികൾ കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ നിറച്ച കളിപ്പാട്ടപ്പെട്ടി സമ്മാനിച്ചു. കരുതലിന്റേയും സ്നേഹത്തിന്റെയും നല്ല പാഠങ്ങൾ കുഞ്ഞു കൂട്ടുകാർക്ക് പകർന്ന് നൽകി.അങ്കണവാടി അധ്യാപിക ശ്രീമതി ശോഭനകുമാരി ഏവർക്കും നന്ദി അറിയിച്ചു.

സയൻസ് പഠനയാത്ര

തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ കാര്യവട്ടം യൂണിവേഴ്സിറ്റിയിലെ ബോട്ടണി ഡിപ്പാർട്ട്മെന്റ് സന്ദർശിച്ചു. പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട ശാസ്ത്ര ആശയങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിനും, സസ്യ ഗവേഷണ രംഗത്തെ നൂതന രീതികളെ പരിചയപ്പെടുന്നതിനും ഈ പഠനയാത്ര സഹായകരമായി. യുപി സയൻസ് ക്ലബ് കൺവീനർ  അശ്വതി ബി എസ്, അധ്യാപകരായ ഷബിമോൻ SN, ദേവി,സന്ധ്യ രെഞ്ചു, മാളു എന്നിവർ പഠനയാത്രക്ക് നേതൃത്വം നൽകി. 128 കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു.

രാഷ്ട്രീയ ഏകതാ ദിവാസ്: ലഹരി വിരുദ്ധ കൂട്ടയോട്ടം

സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ആചരിച്ച രാഷ്ട്രീയ ഏകതാ ദിവാസിൽ, GHSS തോന്നയ്ക്കൽസ്കൂളിലെ എസ്.പി.സി. (SPC) യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. പരിപാടി സ്കൂൾ ഓഡിറ്റോറിയത്തിൽ നിന്ന് ​ആരംഭിച്ചു.കൂട്ടയോട്ടം സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.ഫ്ലാഗ് ഓഫ്: കൂട്ടയോട്ടം ശ്രീ. മധുസൂദനൻ( PTA പ്രസിഡൻ്റ് )ഫ്ലാഗ് ഓഫ് ചെയ്തു.ആമുഖ പ്രഭാഷണം: സ്കൂൾ H .ശ്രീ. സുജിത് സർ ആമുഖ പ്രഭാഷണം നടത്തി.നേതൃത്വം: കൂട്ടയോട്ടത്തിന്  SPC കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീ. ബിനോയ്ശ്രീമതി .സജീന  കെ.എൻ എന്നിവർ നേതൃത്വം നൽകി.​ആശംസ: സീനിയർ അസിസ്റ്റൻ്റ്  ശ്രീമതി. ബിന്ദു , പി .റ്റി.എ. മെമ്പർ ശ്രീ .സുദീർ, സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി, എന്നിവർആശംസ കൾ അറിയിച്ചു.ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.

വിജിലൻസ് അവബോധ ക്ലാസ്

GHSS തോന്നയ്ക്കലിൽ SPC കേഡറ്റുകൾക്ക്  VACB (Vigilance and Anticorruption Bureau) യുടെ ആഭിമുഖ്യത്തിൽ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയിൽ എച്ച് എം ശ്രീ .സുജിത്ത്. എസ്  സ്വാഗതം പറഞ്ഞു. പി.റ്റി എ പ്രസിഡൻ്റ് ശ്രീ. വി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിജിലൻസ് CI ശ്രീ.ആദർശ് സർ ക്ലാസ്സ് നയിച്ചു. വിജിലൻസ് എന്താണെന്നും വിജിലൻസിൻ്റെ ആവശ്യകതയെ കുറിച്ചും വളരെ വിശദമായി  ക്ലാസ്സ്‌ എടുത്തു. തുടർന്ന് സീനിയർ അസിസ്റൻ്റ് ശ്രീമതി.ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി ടീച്ചർ , CPO ശ്രീ. ബിനോയ് സർ എന്നിവർ ആശംസകൾ നൽകി.   ACPOശ്രീമതി സജീന ബീവി.കെ.എൻ നന്ദി പറഞ്ഞു.

ലിറ്റിൽ കൈറ്റ് ക്യാമ്പ്

2024-2027 ബാച്ചിലെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള ക്യാമ്പ് 1/11/2025 ൽ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി. ശ്രീജ ക്ലാസുകൾ നയിച്ചു.  പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസുകൾ നടന്നത്.40 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

കലോത്സവം

കണിയാപുരം ഉപജില്ല കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും ഓവറോൾ നേടി  ചരിത്രനേട്ടമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ തോന്നക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. സംസ്കൃത കലോത്സവം യുപി വിഭാഗത്തിൽ  തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ നേടി. ഹൈസ്കൂൾ വിഭാഗം ജനറൽ ഓവറോൾ രണ്ടാം സ്ഥാനവും സംസ്കൃതം ഓവറോൾ രണ്ടാം സ്ഥാനവും നേടാൻ  തോന്നയ്‌ക്കൽ സ്കൂളിന് സാധിച്ചു.

സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ്

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി  ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയ ശ്രീ. വിഷ്ണു വി ആണ് ക്ലാസ് നയിച്ചത്. PTA പ്രസിഡന്റ് ശ്രീ വി മധുസൂദനൻ നായർ, എസ്എംസി അംഗം ശ്രീ എ.എം സുധീർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ എസ്, ജെ ആർ സി കൗൺസിലർ ശ്രീമതി സന്ധ്യ ജെ എന്നിവർ സന്നിഹിതരായിരുന്നു.

സൗണ്ട് സിസ്റ്റം ഉദ്ഘാടനം

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പുതിയതായി സ്ഥാപിച്ച സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം 13.11. 2025, ബുധനാഴ്ച 11. 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച്  സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ജെസ്സി ജലാൽ നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ വി മധുസൂദനൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്   സ്കൂൾ എച്ച് എം ശ്രീ സുജിത്ത് എസ് സ്വാഗതം ആശംസിച്ചു. പിടിഎ അംഗം ശ്രീ നസീർ ഇ, എസ്. എം സി അംഗം ശ്രീ സുരേഷ് ബാബു കെ, സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്, യുപി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി കലാ കരുണാകരൻ, എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി  ശ്രീ റഹീം. കെ,യു പി വിഭാഗം സ്റ്റാഫ് സെക്രട്ടറി സരിത ആർ. എസ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് സ്പോൺസർമാരായ SFS HOMES ന് വേണ്ടി എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ശ്രീ രാജഗോപാൽ സാർ, മാനേജർ ശ്രീ രഞ്ജിത്ത് സർ, എന്നിവരും,മറ്റ്‌ സ്പോൺസർമാരായ ശ്രീ സുകുമാരപിള്ള സർ, ശ്രീ കുഞ്ചപ്പിടാരം രാമകൃഷ്ണൻ നായർ  സർ,ശ്രീ എം എം യൂസഫ് സാർ, ശ്രീ നാസിം എ സർ എന്നിവർക്കും, തിരികെ 1978 79 സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് വേണ്ടി പ്രസിഡണ്ടായ ശ്രീ പ്രദീപ് സാറിനും സ്കൂളിന്റ സ്നേഹോപഹാരം സമ്മാനിച്ചു. തുടർന്ന് സ്പോൺസർമാർ മറുപടി പ്രസംഗം നടത്തി.  സമ്മേളനത്തിന്  സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ എസ് നന്ദി പറഞ്ഞു.

നേത്ര പരിശോധന ക്യാമ്പ്

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലയൺസ് ക്ലബ്ബ് തിരുവനന്തപുരം ജില്ലാ ഘടകം  അൽ ഹിബ ആശുപത്രിയുടെ സഹകരണത്തോടെ കൂടി കുട്ടികൾക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ വി. മധുസൂദനൻ നായർ അധ്യക്ഷനായ യോഗത്തിൽ, ലയൺസ് ക്ലബ് സെന്റർ ഫോർ കിഡ്സ് ചെയർപേഴ്സൺ  Ln. കലാവതി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത്  എസ് സ്വാഗതം ആശംസിച്ചു. Ln.ആറ്റിങ്ങൽ പ്രകാശ്, Ln.ബിജു നായർ, Ln.വിദ്യാധരൻ പിള്ള, Ln.മോഹൻദാസ്, Ln.നൈജു എന്നിവർ ആശംസകൾ  അർപ്പിച്ചു സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ് ,സ്റ്റാഫ് സെക്രട്ടറിമാരായ സിന്ധു കുമാരി ഐ എസ്., സരിത ആർ. എസ്. എന്നിവർ സന്നിഹിതരായിരുന്നു.യു പി സീനിയർ അസിസ്റ്റന്റ് ശ്രീമതി  കല കരുണാകരൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ശിശുദിന റാലി  JRC scarffing ceremony

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ യു പി വിഭാഗം ശിശുദിനാഘോഷങ്ങൾ പ്രത്യേക അസംബ്ലി യോടു കൂടി ആരംഭിച്ചു. JRC യുടെ പ്രാർത്ഥനാ ഗീതത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ വി മധുസൂദനൻ നായർ,  എച്ച് എം ശ്രീ സുജിത്ത് എസ് എന്നിവർ കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അഞ്ചാം ക്ലാസിലെ അന്നപൂർണ്ണ  എ കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു .  ചടങ്ങിൽ ജെ ആർ സി പ്രവർത്തനങ്ങളുടെ ഉദ്ഘാടനമായി സ്കാർഫിംഗ് സെർമണി പിടിഎ പ്രസിഡന്റ് ശ്രീ വി മധുസൂദനൻ നായർ കുട്ടികൾക്ക്  സ്കാർഫ് അണിയിച്ചുകൊണ്ട്  നിർവഹിച്ചു.  സ്കാർഫിങ്ങ് സെറി മണിക്ക് ജെ ആർ സി കോഡിനേറ്റർ മാരായ ശ്രീമതി ചിഞ്ചു ബി ജി, ശ്രീ മഹേഷ് കുമാർ എം എന്നിവർ നേതൃത്വം നൽകി.അതിനുശേഷം നടന്ന റാലിക്ക് പിടിഎ പ്രസിഡന്റ് ശ്രീ വി മധുസൂദനൻ നായർ, പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ  എച്ച് എം  ശ്രീ സുജിത്ത് എസ്, പി ടി എ അംഗം വിനയ് എം എസ്, സീനിയർ അസിസ്റ്റന്റ് ആയ ബിന്ദു എൽ. എസ്  യുപി സീനിയർ അസിസ്റ്റന്റ് കല കരുണാകരൻ, സ്റ്റാഫ്‌ സെക്രട്ടറിമാരായ സിന്ധു കുമാരി ഐ എസ്, റഹീം കെ, സരിത ആർ എസ് എന്നിവർ നേതൃത്വം നൽകി.തോന്നയ്ക്കൽ എൽ പി എസിലെ കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നുകൊണ്ട് സൗഹൃദ യാത്രയായി അവിടെ എത്തിച്ചേരുകയും കുട്ടികൾക്ക് മിഠായിയും ക്രയോൺസും ആശംസ കാർഡുകളും നൽകുകയും ചെയ്തു.എൽ പി എസിലെ അധ്യാപകരും കുട്ടികളും നമ്മുടെ കുട്ടികളെ പായസം നൽകി ആണ് സ്വീകരിച്ചത്. പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ ടീച്ചർ  LPS ലെ കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയും ചെയ്തു.

പരീക്ഷ പേടിയും  സമ്മർദ്ദവും'പത്താം ക്ലാസിലെ കുട്ടികൾക്കുള്ള അവബോധ പരിപാടി

12.11.2025 ബുധനാഴ്ച തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ ഭയം അതിനോടനുബന്ധിച്ച്  ഉണ്ടാകുന്ന സമ്മർദ്ദം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഒരു അവബോധ ക്ലാസ് നടത്തി. വനിത ശിശു വികസന വകുപ്പ് തിരുവനന്തപുരം ജില്ല ഓഫീസ് , District Sankalp Hub for Empowerment of Women ,   പോത്തൻകോട് ICDS സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിംഗ് സ്കീം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ റീഹാബിലിറ്റേഷൻ  സൈക്കോളജിസ്റ്റും  ഓയിസ്റ്റർ ഹോളിസ്റ്റിക് ഹെൽത്ത് കെയർ ക്ലിനിക് കോ-ഫൗണ്ടറുമായ ആതിര എസ് രാജ് ആണ് ക്ലാസുകൾ നയിച്ചത്. പത്താം തരത്തിൽ പഠിക്കുന്ന  മുന്നൂറിലധികം കുട്ടികൾക്ക് രണ്ട് ഘട്ടങ്ങളിലായാണ് ക്ലാസുകൾ നടത്തിയത്.   സീനിയർ അസിസ്റ്റൻറ് ശ്രീമതി ബിന്ദു L S , സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി  I S , പിടിഎ പ്രസിഡണ്ട് ശ്രീ V. മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു.  തുടർന്ന് കുട്ടികൾ അവരുടെ അനുഭവം പങ്കുവെച്ചു . സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ശ്രീമതി ഷാലിമ കെ എസ് പരിപാടിക്ക് നന്ദി പറഞ്ഞു .

ലഹരിക്കെതിരെയുള്ള ബോധവൽക്കരണ റാലി

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നക്കൽ, NCC, SPC, SEED, വിമുക്തി,  വിദ്യാരംഗം, നല്ല പാഠം, മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ  റാലി സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ മധുസൂദനൻ നായർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഗവൺമെന്റ് എച്ച് എസ് എസ് തോന്നയ്ക്കൽ മുതൽ വേങ്ങോട് ജംഗ്ഷൻ വരെ നീണ്ട ഈ റാലിയുടെ ഭാഗമായി പ്രദേശത്തുള്ള കടകളിലും വാഹനങ്ങളിലും ലഹരിക്കെതിരെയുള്ള ലഘുലേഖകൾ വിതരണം ചെയ്യുകയും ലഹരിക്കെതിരെയുള്ള അവബോധം സൃഷ്ടിക്കുന്ന പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. തുടർന്ന് വേങ്ങോട് ജംഗ്ഷനിൽ ലഹരിക്കെതിരെയുള്ള സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.  തെരുവുനാടകം,  മൂകാഭിനയം, സംഘഗാനം,  ഏറോബിക്സ്  എന്നിവ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ മധുസൂദനൻ നായർ ഉദ്ഘാടനം നിർവഹിച്ച ഈ പരിപാടിയിൽ സ്കൂളിന്റെ നല്ല പാഠം ക്ലബ്ബും ബയോളജി സബ്ജറ്റ് കൗൺസിലും ചേർന്ന് തയ്യാറാക്കിയ  കയ്യെഴുത്ത് മാഗസിൻ 'കിരണം', സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ് പ്രകാശനം ചെയ്തു.  പ്രത്യേകം സ്ഥാപിച്ച ബാനറിൽ ലഹരിക്കെതിരെ തങ്ങളുടെ കയ്യൊപ്പ് ചാർത്തുവാനും പ്രദേശവാസികൾക്ക് അവസരം ലഭിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ് ഈ പരിപാടിക്ക്  നന്ദി അർപ്പിച്ചു.

പഠനയാത്ര

തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കുന്നതിനായി 25/11/2025 ന് തിരുവനന്തപുരം ഡയറി ഫാമിലേക്ക് 256 കുട്ടികളെ കൊണ്ടുപോയി. ധവള വിപ്ലവത്തിന്റെ പിതാവായ ഡോ: വർഗീസ് കുര്യൻറെ ജന്മദിനം  National milk day ആയി ആചരിക്കുന്നു. ഈ ആഘോഷങ്ങളുടെ ഭാഗമായി മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് അവസരം ലഭിച്ചു. ഉറവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന പാൽ പാസ്ചറൈസേഷൻ ന് വിധേയമാക്കിയ ശേഷം കവറുകളിലും ബോട്ടിലുകളിലും പാക്ക് ചെയ്യുന്നത് , തൈര് നെയ്യ് എന്നിവ പാക്ക് ചെയ്യുന്നതും കുട്ടികൾക്ക് കാണാൻ കഴിഞ്ഞു. യന്ത്രങ്ങളുടെ ഉപയോഗം മനുഷ്യാധ്വാനം എത്രകണ്ട് കുറയ്ക്കുന്നു എന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. അധ്യാപകരായഅർച്ചന മോഹൻ,ഷബിമോൻ എസ് എൻ,രമ്യ എൽ,അർപ്പിത ജി ആർ,മഹേഷ് കെ കെ,ബിനോയ് ബി ,ആശ എസ്,സുനി ആർ എസ്,എന്നിവർ കുട്ടികളോടൊപ്പം പഠനയാത്രയിൽ പങ്കെടുത്തു.

ബയോഡൈവേഴ്സിറ്റി മ്യൂസിയം സന്ദർശനം

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ബയോളജി സബ്ജറ്റ്  കൗൺസിൽ, സീഡ്‌, നല്ലപാഠം ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനയാത്ര സംഘടിപ്പിച്ചു.ഇന്ത്യയിലെ  തന്നെ ആദ്യ ബയോഡൈവേഴ്സിറ്റി മ്യൂസിയമായ വള്ളക്കടവിലുള്ള കേരള ബയോഡൈവേഴ്സിറ്റി മ്യൂസിയം ആണ് കുട്ടികൾ സന്ദർശിച്ചത് . ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ജൈവവൈവിധ്യ സംരക്ഷണം പഠനപ്രക്രിയയുടെ ഭാഗമാക്കി കൊണ്ട് കുട്ടികളിൽ എത്തിക്കുന്നതിനുമാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്. സോളാർ സിസ്റ്റവും ഭൂമിയുടെ ഉത്ഭവവും സാറ്റലൈറ്റുകളും  ഉൾപ്പെടുന്ന Science on sphere show, ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന 3D ഷോ, ഗാലറി, എക്സിബിഷൻ, വിവിധ തരം ഔഷധ സസ്യങ്ങളുടെ പ്രദർശനം എന്നിവ കുട്ടികളിൽ കൗതുകം ഉണർത്തി.അധ്യാപകരായ സൗമ്യ എസ്,മഹേഷ് കെ കെ, അശ്വതി ബി എസ്, ഗൗരി കൃഷ്ണ ബി എന്നിവർ കുട്ടികളോടൊപ്പം പഠനയാത്രയിൽ പങ്കെടുത്തു.

മെഴുകുതിരി നിർമ്മാണ പരിശീലനം

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ JRC യൂണിറ്റിന്റെ നേതൃത്വത്തിൽ കേഡറ്റുകൾക്ക് മെഴുകുതിരി നിർമ്മാണ  പരിശീലനം നൽകി. ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ വി മധുസൂദനൻ നായർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ് സ്വാഗതവും  സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ് ആശംസയും  പറഞ്ഞു. അധ്യാപകരായ  ശ്രീ സൂരജ് പ്രകാശ്, ശ്രീമതി ഷീബാബീഗം എന്നിവർ സന്നിഹിതരായിരുന്നു.ജെ ആർ സി കൗൺസിലർ ശ്രീമതി സന്ധ്യ ജെ  കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് മഹാത്മാഗാന്ധിയുടെ മഹത്തായ ആശയമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം യാഥാർത്ഥ്യമാക്കിക്കൊണ്ട് കുട്ടികൾ ഇരുന്നൂറോളം മെഴുകുതിരികൾ നിർമ്മിച്ചു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിലേക്കും പിടിഎ എസ് എം സി അംഗങ്ങൾക്കും മെഴുകുതിരി വിതരണം ചെയ്യാനും വിപണിയിലേക്ക് എത്തിക്കാനും ആണ് JRC യൂണിറ്റിന്റെ തീരുമാനം.