"ഗവ. യു. പി. എസ്. പാലവിള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PRIYA (സംവാദം | സംഭാവനകൾ)
No edit summary
SHEMIca (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}മത്സ്യത്തൊഴിലാളിയായ ബ്രിജിത്താപിള്ളയുടെ മകൾ അഞ്ചു വയസുകാരി സലെത്തു മേരി ആയ്യിരുന്നു ആദ്യത്തെ വിദ്യാർത്ഥിനി. 46 കുട്ടികളുമായി ഒന്നാംക്ലാസ്സുകാർക്കായി ആരംഭിച്ച സ്കൂളിൽ ഓരോവർഷവും ഓരോ ക്ലാസ്സു കൂടെ ആരംഭിച്ചു പോരുകയായിരുന്നു. 1962 -ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. സ്‌കൂളിന്റെ ആദ്യകാലങ്ങളിൽ ആൺകുട്ടികളും ഇവിടെ പഠിച്ചിരുന്നു. ക്രമേണ സ്ത്രീവിദ്യാഭ്യാസത്തിനു പ്രത്യേകമായ രീതിയിൽ ഊന്നൽകൊടുക്കണം എന്ന ആശയം ഉറച്ചതിനാൽ പെൺകുട്ടികൾക്കുമാത്രമായി സ്കൂൾമാറി. പ്രൈമറി പഠനം കഴിഞ്ഞു തുടർവിദ്യാഭ്യാസ സൗകര്യമില്ലാത്തതിനാൽ ഭൂരിഭാഗവും അതോടെ പഠനം നിർത്തിയിരുന്നു. ഇത് വലിയ  സമൂഹത്തിന്റെ ഉന്നമനത്തിനു തടസ്സമായ പ്രധാന കാരണമായി കണ്ടെത്തി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനായി സന്യാസിനി സമൂഹം ശ്രമിച്ചതിന്റെ ഫലമായി 1966 -ഈ സ്ഥാപനം ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1999 മുതലാണ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചത്. 46 കുട്ടികളും ഒരു അധ്യാപികയുമായി ആരംഭിച്ച വിദ്യാലയം പടിപടിയായി ഉയർന്ന് ഇന്ന് 2500 കുട്ടികളും 56 അധ്യാപകരുമുള്ള ഒരു വിദ്യാലയമായി ഉയർന്നിരിക്കുന്നു. ഒരു പെൺകുട്ടിക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിലൂടെ ഒരു കുടുംബത്തിന്റെയും അതുവഴി സമൂഹത്തിന്റെയും വളർച്ചയ്ക്ക് എന്ന ലക്‌ഷ്യം മുന്നിൽക്കണ്ട കാനോസയിലെ വിശുദ്ധ മാഗ്ദലിന്റെ സന്ദേശം ലോകം മുഴുവൻ പകർന്നുകൊണ്ട് വിദ്യാലയം ഈ നാടിന്റെയും തീരദേശത്തിന്റെയും അഭിമാനമായി നിലകൊള്ളുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശത്തു, നാഗരികതയുടെ അനുഭവങ്ങൾ ഒന്നും അറിയാതെയും ഒരു പരിധിവരെ ഒന്നും മോഹിക്കാതെയും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പുറംതള്ളപ്പെട്ടുകഴിഞ്ഞ മൽസ്യത്തൊഴിലാളികളായ ഒരു വലിയ സമൂഹവും, പെൺകുട്ടികളെ വിദ്യാലയത്തിലേക്ക്  അയക്കാൻ മടിച്ചുനിന്നിരുന്ന മുസ്‌ലിം സമൂഹവും ഉൾക്കൊള്ളുന്ന ഈ പ്രദേശത്തു കനോഷ്യൻ സിസ്റ്റേഴ്സ് തുടങ്ങിവച്ച വിദ്യാഭ്യാസ പ്രവർത്തനം ഇന്ന് അറുപതുവർഷം പിന്നിട്ടപ്പോൾ അത് സ്ഥാപനത്തിന്റെ വളർച്ചക്കൊപ്പം സമൂഹത്തിന്റെ മുഴുവൻ വിദ്യാഭ്യാസപരവും, സാമൂഹ്യവും, സാമ്പത്തികവും, സാംസ്കാരികവുമായ പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നു എന്നത് തർക്കമറ്റ വസ്തുതയാണ്. ഈ വളർച്ചയുടെ ദാതാവും ശക്തിയുമായ ദൈവത്തിന്റെ തിരുസന്നിധിയിൽ ഈ സ്‌ഥാപനത്തിലെ ഓരോ അംഗവും ശിരസ്സുനമിക്കുന്നു .
[[പ്രമാണം:IMG-20240112-WA0067.jpg|ലഘുചിത്രം|മികവിന്റ്റെ പാതയിൽ 120 വർഷം പിന്നിട്ട്  പാലവിള ഗവ. യു. പി. എസ്. പുരോഗതിയിലേക്കുള്ള പ്രയാണം തുടരുകയാണ്. കിഫ്‌ബി ഫണ്ടിൽ നിന്നും ഒരുകോടി 30 ലക്ഷം രൂപ അനുവദിച്ചു ]]ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യഘട്ടത്തിൽ ശ്രീ നാരായണ ഗുരുവിൻറെ ആഹ്വാന  പ്രകാരം പനവൻ ചേരി ശ്രീ കൊച്ചുശങ്കരൻ  ജ്യോൽസ്യൻ തൻറെ ഭാര്യവീടായ പാലവിളയിൽ സ്ഥാപിച്ച വിദ്യാലയമാണ് ഇന്ന്  ഗവ.യു.പി.എസ്. പാലവിള എന്ന പേരിൽ അറിയപ്പെടുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ ഈ വിദ്യാലയം പനവൻ  ചേരിയിലേക്ക് മാറ്റി സ്ഥാപിക്കുകയും അവിടെ നിന്ന് ഇപ്പോൾ സ്ഥിതി ചെയ്യുന്ന മുക്കാലുവട്ടം പുരയിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1950 ൽ  വിദ്യാലയം സർക്കാർ ഏറ്റെടുത്തു. കെട്ടിടത്തിൻറെ ബലക്ഷയം മൂലം 1971 -72  കാലഘട്ടത്തിൽ വിദ്യാലയത്തിനെ നാരായണൻ മുതലാളിയുടെ വക കൂട്ടിൽ പുരയിടത്തിലേക്ക് മാറ്റി. 1973 ൽ സർക്കാർ വക കെട്ടിടം പണി പൂർത്തിയാക്കുകയും സ്കൂൾ വീണ്ടും മുക്കാലുവട്ടം പുരയിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1979 ൽ വികസന  സമിതിയുടെ പ്രവർത്തന ഫലമായി പുതിയൊരു കെട്ടിടം കൂടി പണിത്. 1980 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യു. പി.സ്കൂളായി മാറ്റി.
 
തൊണ്ണൂറുകളിൽ  മറ്റേതൊരു പൊതുവിദ്യാലയത്തിലും എന്ന പോലെ തന്നെ വിദ്യാലയത്തിലും കുട്ടികളുടെ എണ്ണത്തിൽ  കുറവ് വന്നു തുടങ്ങിയിരുന്നു. പക്ഷെ അന്നത്തെ അധ്യാപകരും രക്ഷാകർത്തൃ സമിതിയും വളരെ വേഗം പ്രശ്നം മുൻകൂട്ടി കാണുകയും ആ പ്രവണത തടയുന്നതിനുള്ള ഊർജ്ജിത പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അവരുടെ കഠിന പ്രയത്നത്തിൻറെ  ഫലമായി ഇന്ന് ഇരുനൂറ്റി അൻപതിലധികം കുട്ടികൾ പഠിക്കുന്ന ഇവിടത്തെ പ്രീപ്രൈമറി വിഭാഗം, പി.ടി. എ യുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു.
 
ഭൗതിക സൗകര്യങ്ങൾ സാമാന്യ നിലവാരത്തിലുണ്ടായിരുനെങ്കിലും ഓരോ വർഷവും കഠിന പരിശ്രമത്തിൻറെ ഫലമായി മെച്ചപ്പെടുത്തലുകളുണ്ടായി.
 
ഇരുപത്തൊന്നാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ചുറ്റുമതിൽ, എല്ലാ ക്ലാസ് റൂമുകളിലും ഫാൻ, പുതിയ ഓഫീസ് , ലൈബ്രറി കെട്ടിടങ്ങൾ, പാചകപ്പുര , വാട്ടർ പമ്പ് തുടങ്ങിയ സൗകര്യങ്ങളുണ്ടായി തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി.  ഒരുപാട് വർഷങ്ങളിലെ സ്വപ്‌നമായിരുന്ന ഒരു വാഹനം 2010 ജനുവരിയിൽ യാഥാർഥ്യമായി. ഇന്ന് 8 വാഹനങ്ങളാണ് കുട്ടികൾക്കായി നൽകിയിരിക്കുന്നത്.
==='''അക്കാദമിക് ചരിത്രം'''===
 
 
കുമാരനാശാൻറെ ഗുരുവായിരുന്ന ശ്രീ മണമ്പൂർ ഗോവിന്ദനാശാനായിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ ഏകദേശം 2 വർഷക്കാലം അദ്ദേഹം അധ്യാപകനായിരുന്നുവെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ദീർഘകാലം സ്കൂളിൻറെ മാനേജർ ആയിരുന്ന പനവൻ ചേരിയിൽ ശ്രീ.നാരായണൻ, വിദ്യാലയത്തിൻറെ വളർച്ചയിൽ പ്രമുഖ സ്ഥാനം വഹിച്ചിട്ടുണ്ട്.
 
പ്രഗത്ഭരായ അധ്യാപകരുടെ നിസ്വാർത്ഥസേവനം  സ്കൂളിൻറെ വളർച്ചക്ക് കാരണമായിട്ടുണ്ട്.ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പ്രമുഖർ വിദ്യാലയത്തിലെ പൊതുവിദ്യാർഥികളായിരുന്നു. ശ്രീ . ഡോ ജോഷി, ഡോ .ബി .രാമചന്ദ്രൻ,
 
കെ .എസ്‌. ഇ .ബി . മുൻചീഫ് എഞ്ചിനീയർ വി.പി.ശിവകുമാർ തുടങ്ങിയവർ അവരിൽ പ്രമുഖരാണ്.
"https://schoolwiki.in/ഗവ._യു._പി._എസ്._പാലവിള/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്