ഗവ. യു. പി. എസ്. പാലവിള/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:IMG-20240112-WA0067.jpg
മികവിന്റ്റെ പാതയിൽ 120 വർഷം പിന്നിട്ട്  പാലവിള ഗവ. യു. പി. എസ്. പുരോഗതിയിലേക്കുള്ള പ്രയാണം തുടരുകയാണ്. കിഫ്‌ബി ഫണ്ടിൽ നിന്നും ഒരുകോടി 30 ലക്ഷം രൂപ അനുവദിച്ചു

ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യഘട്ടത്തിൽ ശ്രീ നാരായണ ഗുരുവിൻറെ ആഹ്വാന  പ്രകാരം പനവൻ ചേരി ശ്രീ കൊച്ചുശങ്കരൻ  ജ്യോൽസ്യൻ തൻറെ ഭാര്യവീടായ പാലവിളയിൽ സ്ഥാപിച്ച വിദ്യാലയമാണ് ഇന്ന് ഗവ.യു.പി.എസ്. പാലവിള എന്ന പേരിൽ അറിയപ്പെടുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ ഈ വിദ്യാലയം പനവൻ  ചേരിയിലേക്ക് മാറ്റി സ്ഥാപിക്കുകയും അവിടെ നിന്ന് ഇപ്പോൾ സ്ഥിതി ചെയ്യുന്ന മുക്കാലുവട്ടം പുരയിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1950 ൽ  വിദ്യാലയം സർക്കാർ ഏറ്റെടുത്തു. കെട്ടിടത്തിൻറെ ബലക്ഷയം മൂലം 1971 -72  കാലഘട്ടത്തിൽ വിദ്യാലയത്തിനെ നാരായണൻ മുതലാളിയുടെ വക കൂട്ടിൽ പുരയിടത്തിലേക്ക് മാറ്റി. 1973 ൽ സർക്കാർ വക കെട്ടിടം പണി പൂർത്തിയാക്കുകയും സ്കൂൾ വീണ്ടും മുക്കാലുവട്ടം പുരയിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1979 ൽ വികസന  സമിതിയുടെ പ്രവർത്തന ഫലമായി പുതിയൊരു കെട്ടിടം കൂടി പണിത്. 1980 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യു. പി.സ്കൂളായി മാറ്റി.

തൊണ്ണൂറുകളിൽ  മറ്റേതൊരു പൊതുവിദ്യാലയത്തിലും എന്ന പോലെ തന്നെ ഈ വിദ്യാലയത്തിലും കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നു തുടങ്ങിയിരുന്നു. പക്ഷെ അന്നത്തെ അധ്യാപകരും രക്ഷാകർത്തൃ സമിതിയും വളരെ വേഗം പ്രശ്നം മുൻകൂട്ടി കാണുകയും ആ പ്രവണത തടയുന്നതിനുള്ള ഊർജ്ജിത പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അവരുടെ കഠിന പ്രയത്നത്തിൻറെ  ഫലമായി ഇന്ന് ഇരുനൂറ്റി അൻപതിലധികം കുട്ടികൾ പഠിക്കുന്ന ഇവിടത്തെ പ്രീപ്രൈമറി വിഭാഗം, പി.ടി. എ യുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു.

ഭൗതിക സൗകര്യങ്ങൾ സാമാന്യ നിലവാരത്തിലുണ്ടായിരുനെങ്കിലും ഓരോ വർഷവും കഠിന പരിശ്രമത്തിൻറെ ഫലമായി മെച്ചപ്പെടുത്തലുകളുണ്ടായി.

ഇരുപത്തൊന്നാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ചുറ്റുമതിൽ, എല്ലാ ക്ലാസ് റൂമുകളിലും ഫാൻ, പുതിയ ഓഫീസ് , ലൈബ്രറി കെട്ടിടങ്ങൾ, പാചകപ്പുര , വാട്ടർ പമ്പ് തുടങ്ങിയ സൗകര്യങ്ങളുണ്ടായി തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി.  ഒരുപാട് വർഷങ്ങളിലെ സ്വപ്‌നമായിരുന്ന ഒരു വാഹനം 2010 ജനുവരിയിൽ യാഥാർഥ്യമായി ഇന്ന് 5 വാഹനങ്ങളാണ് കുട്ടികൾക്കായി നൽകിയിരിക്കുന്നത്.

അക്കാദമിക് ചരിത്രം

കുമാരനാശാൻറെ ഗുരുവായിരുന്ന ശ്രീ മണമ്പൂർ ഗോവിന്ദനാശാനായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ ഏകദേശം 2 വർഷക്കാലം അദ്ദേഹം അധ്യാപകനായിരുന്നുവെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ദീർഘകാലം സ്കൂളിൻറെ മാനേജർ ആയിരുന്ന പനവൻ ചേരിയിൽ ശ്രീ.നാരായണൻ, വിദ്യാലയത്തിൻറെ വളർച്ചയിൽ പ്രമുഖ സ്ഥാനം വഹിച്ചിട്ടുണ്ട്.

പ്രഗത്ഭരായ അധ്യാപകരുടെ നിസ്വാർത്ഥസേവനം  സ്കൂളിൻറെ വളർച്ചക്ക് കാരണമായിട്ടുണ്ട്.ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൊതുവിദ്യാർഥികളായിരുന്നു. ശ്രീ . ഡോ ജോഷി, ഡോ .ബി .രാമചന്ദ്രൻ,

കെ .എസ്‌. ഇ .ബി . മുൻചീഫ് എഞ്ചിനീയർ വി.പി.ശിവകുമാർ തുടങ്ങിയവർ അവരിൽ പ്രമുഖരാണ്.