"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/വായനവസന്തം - വായനദിനം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

<big>വായനദിനത്തിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന മധുരം മലയാളം പരിപാടി യുവ കഥാകൃത്ത് മഹമൂദ് ഇടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പിടി അബ്ദുറഹിമാർ അധ്യക്ഷത വഹിച്ചു. വി താജു , എം ടി രേണുക , റസാഖ് , ഡോ: ദിനേശൻ കല്ലുനിര, ടി കെ ജാബിർ  തുടങ്ങിയവർ പ്രസംഗിച്ചു.</big>

<big>വായന പരിപോഷണ പരിപാടികളുടെ ഭാഗമായി വായനദിനത്തിൽ അമ്മവായന പദ്ധതിക്ക് തുടക്കമായി. രക്ഷിതാക്കളിൽ വായനാശീലം വളർത്തിയെടുക്കാനുദ്ദേശിച്ച് നടപ്പിലാക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ബി പി മൈമൂനയ്‍ക്ക് ആദ്യപുസ്തകം നൽകി സ്‍റ്റാഫ് സെക്രട്ടറി ടി ബി മനാഫ് നിർവഹിച്ചു. സ്‍കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും സ്‍കൂൾ ലൈബ്രറിയിൽ നിന്ന് പുസ്‍തകങ്ങൾ സ്വീകരിക്കാവുന്നതാണ്</big>

<big>ക്ലാസ് ലൈബ്രറികളുടെ സമർപ്പണം, മാധ്യമ ശില്പശാല, പുസ്തക പരിചയങ്ങൾ, അമ്മവായന, സാഹിത്യ മത്സരങ്ങൾ, പ്രധാന ദിന പത്രങ്ങളുടെ വാർഷിക പദ്ധതികളുടെ ഉദ്ഘാടനം എന്നിവയാണ് വായനവസന്തത്തിന്റെ ഭാഗമായി  നടന്നത്. വിവിധ ചടങ്ങുകളിലായി നാദാപുരം അർബൻ ബാങ്ക് പ്രസിഡൻ്റ് എം കെ അഷ്റഫ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ജമാൽ കല്ലാച്ചി, വാർഡ് മെമ്പർ ടി കെ ഖാലിദ്, അബ്ദുല്ല വല്ലംകണ്ടത്തിൽ, ആയിഷ അലിഷ്ബ, പിടി അബ്ദുറഹിമാൻ, ഹെഡ്‍‍മാസ്റ്റർ കെ കെ ഉസ്മാൻ, കെ സി റഷീദ്, എം പി റസാഖ്, ടി അഖിൽ, അസ്‌ലം കളത്തിൽ, എൻ കെ കുഞ്ഞബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു.</big>

08:04, 30 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

വായനവസന്തം 2025

ആഹാരം ആരോഗ്യത്തിലേക്കുള്ള ഗോവണിപ്പടികളാണെങ്കിൽ പുസ്തകം അറിവിലേക്കും അതുവഴി മനസിന്റെ ആരോഗ്യത്തിലേക്കുമുള്ള ഏണിപ്പടികളാണെന്ന് ആക്റ്റിവിസ്റ്റും പ്രഭാഷകനുമായ സനിൽ ദിവാകർ പറഞ്ഞു. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വായന പരിപോഷണ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തിയൊന്ന് ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ നിർവ്വഹിച്ചു. മാധ്യമപ്രവർത്തകൻ ജമാൽ കല്ലാച്ചി മുഖ്യ പ്രഭാഷണം നടത്തി. അസ്‌ലം കളത്തിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ മാഗസിൻ പിടിഎ വൈസ് പ്രസിഡന്റ് സി എച്ച് ഹമീദ് പ്രകാശനം ചെയ്തു. വായന ക്വിസ് വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് ഉപഹാരം നൽകി.

മികച്ച ക്ലാസ് ലൈബ്രറി സജ്ജീകരണത്തിനുള്ള മത്സരത്തിൽ 9A ഒന്നാം സ്ഥാനവും 8F രണ്ടാം സ്ഥാനവും 8A മൂന്നാം സ്ഥാനവും നേടി. 8B, 10A ക്ലാസ്സുകൾ പ്രോത്സാഹന സമ്മാനം കരസ്ഥമാക്കി. അഹമദ് സി എച്ച്, കെ രഞ്ജിനി, പി പി അബ്ദുൽ ഹമീദ്, ടി ബി മനാഫ്, ഇ ഷമീർ, ശ്രുതി എന്നിവർ പ്രസംഗിച്ചു. എൻ കെ കുഞ്ഞബ്ദുള്ള സ്വാഗതവും വിദ്യാരംഗം കൺവീനർ മിൻഹ ഫാത്തിമ നന്ദിയും പറഞ്ഞു.

വായനദിനത്തിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന മധുരം മലയാളം പരിപാടി യുവ കഥാകൃത്ത് മഹമൂദ് ഇടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പിടി അബ്ദുറഹിമാർ അധ്യക്ഷത വഹിച്ചു. വി താജു , എം ടി രേണുക , റസാഖ് , ഡോ: ദിനേശൻ കല്ലുനിര, ടി കെ ജാബിർ തുടങ്ങിയവർ പ്രസംഗിച്ചു.

വായന പരിപോഷണ പരിപാടികളുടെ ഭാഗമായി വായനദിനത്തിൽ അമ്മവായന പദ്ധതിക്ക് തുടക്കമായി. രക്ഷിതാക്കളിൽ വായനാശീലം വളർത്തിയെടുക്കാനുദ്ദേശിച്ച് നടപ്പിലാക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ബി പി മൈമൂനയ്‍ക്ക് ആദ്യപുസ്തകം നൽകി സ്‍റ്റാഫ് സെക്രട്ടറി ടി ബി മനാഫ് നിർവഹിച്ചു. സ്‍കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും സ്‍കൂൾ ലൈബ്രറിയിൽ നിന്ന് പുസ്‍തകങ്ങൾ സ്വീകരിക്കാവുന്നതാണ്

ക്ലാസ് ലൈബ്രറികളുടെ സമർപ്പണം, മാധ്യമ ശില്പശാല, പുസ്തക പരിചയങ്ങൾ, അമ്മവായന, സാഹിത്യ മത്സരങ്ങൾ, പ്രധാന ദിന പത്രങ്ങളുടെ വാർഷിക പദ്ധതികളുടെ ഉദ്ഘാടനം എന്നിവയാണ് വായനവസന്തത്തിന്റെ ഭാഗമായി നടന്നത്. വിവിധ ചടങ്ങുകളിലായി നാദാപുരം അർബൻ ബാങ്ക് പ്രസിഡൻ്റ് എം കെ അഷ്റഫ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ജമാൽ കല്ലാച്ചി, വാർഡ് മെമ്പർ ടി കെ ഖാലിദ്, അബ്ദുല്ല വല്ലംകണ്ടത്തിൽ, ആയിഷ അലിഷ്ബ, പിടി അബ്ദുറഹിമാൻ, ഹെഡ്‍‍മാസ്റ്റർ കെ കെ ഉസ്മാൻ, കെ സി റഷീദ്, എം പി റസാഖ്, ടി അഖിൽ, അസ്‌ലം കളത്തിൽ, എൻ കെ കുഞ്ഞബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനവാരത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സ്കൂൾ തല സാഹിത്യ ക്വിസ് മത്സരത്തിൽ ശിവാനി കെ ടി കെ 8A ഒന്നാം സ്ഥാനവും അൽവിന കെ 8A രണ്ടാം സ്ഥാനവും മെഹന ഫാത്തിമ 9F മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചിത്രശാല