"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 58: വരി 58:


== '''സുരീലി സഭ''' ==
== '''സുരീലി സഭ''' ==
[[പ്രമാണം:21098 sureelisabha 2025 1.jpg|ലഘുചിത്രം|സുരീലി സഭ 2025]]


=== സ്കൂൾ ഹിന്ദി ക്ലബ്ബായ സൂരീലി സഭയുടെ ഉദ്ഘാടനം ജൂൺ 19 ന് '''പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവഹിച്ചു. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ  ഹിന്ദി ക്ലബ്ബിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അ‍ഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സുരീലി സഭ രൂപീകരിച്ചിട്ടുള്ളത്. സുരീലി സഭയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ തെരഞ്ഞെടുപ്പും നടന്നു. വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.''' ===
=== സ്കൂൾ ഹിന്ദി ക്ലബ്ബായ സൂരീലി സഭയുടെ ഉദ്ഘാടനം ജൂൺ 19 ന് '''പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവഹിച്ചു. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ  ഹിന്ദി ക്ലബ്ബിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അ‍ഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സുരീലി സഭ രൂപീകരിച്ചിട്ടുള്ളത്. സുരീലി സഭയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ തെരഞ്ഞെടുപ്പും നടന്നു. വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.''' ===

21:23, 21 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ബോധവത്കരണ ക്ലാസ്സ് 2025-26

ബോധവത്കരണ ക്ലാസ്സ്

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അദ്ധ്യാപകർ, രക്ഷിതാക്കൾ, P T A, S M C അംഗങ്ങൾ എന്നിവർക്കായി പോലീസ് വിഭാഗത്തിന്റെ ബോധവത്കരണ ക്ലാസ്സ് നടന്നു. 22-05-2025 ന് സ്കൂളിൽ വച്ചു നടന്ന ക്ലാസ്സിന് പുതുനഗരം പോലീസ് സ്റ്റേഷൻ S I ശ്രീധർ സർ, ജനമൈത്രി വിഭാഗത്തിലെ സന്തോഷ് സർ എന്നിവർ നേതൃത്വം നൽകി. സീനിയർ അധ്യാപകരായ ശ്രീമതി സുനിത ടീച്ചർ, ഹഫ്സത് ടീച്ചർ, P T A പ്രസിഡണ്ട് ശ്രീ അബ്ദുൾ ഗഫൂർ, S M C അംഗം ശ്രീ അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ലിറ്റിൽകൈറ്റ്സ് സ്കുൾ തല ക്യാമ്പ്.

ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2025-26
ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2025-26

ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്കായി മീ‍ഡിയ ട്രൈനിങ് & എഡിറ്റിങ് ക്യാമ്പ് നടന്നു. 26-05-2025 തിങ്കളാഴ്ച നടന്ന ക്യാമ്പിന് നേതൃത്വം നൽകിയത് ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ സുബിൻ സർ, ശ്രീമതി ഫെബിന ടീച്ചർ എന്നിവരായിരുന്നു. ക്യാമ്പിലൂടെ വിദ്യാർത്ഥികൾ വീഡിയോ എ‍ഡിറ്റിങ് സാധ്യതകൾ മനസിലാക്കി.

പ്രവേശനോത്സവം

ഈ അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച 11 മണിക്ക് P T A പ്രസി‍ഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകളുടെ അദ്ധ്യക്ഷതയിൽ നടന്നു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എസ് ശിവദാസ് അവർകൾ അക്ഷരദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ്, P T A, S M C പ്രധിനിധികൾ എന്നിവർ ആശംസകൾ നേർന്നു. നവാഗതരായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു. S S L C , L S S , U S S എന്നിവയിൽ പഞ്ചായത്തിൽ തന്നെ മികച്ച വിജയം കരസ്ഥമാക്കിയതിന് പട്ടഞ്ചേരി പഞ്ചായത്ത് ട്രോഫി നൽകി ആദരിക്കുകയുണ്ടായി.

പരിസ്ഥിതി ദിനം 2025

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം 2025
പരിസ്ഥിതി ദിനം 2025
പരിസ്ഥിതി ദിനം 2025
പരിസ്ഥിതി ദിനം 2025

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസ്സംബ്ലി നടന്നു. വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണ പ്രതിജ്ഞ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ ചൊല്ലി. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ, ശ്രീമതി ഹഫ്സത്ത് ടീച്ചർ, ശ്രീമതി സിൽജ ടീച്ചർ എന്നിവർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പട്ടഞ്ചേരി പഞ്ചായത്തിനു കീഴിലുള്ള ജൈവവൈവിധ്യ വകുപ്പ് നൽകിയ ചെടികളുടെ വിതരണോദ്ഘാടനം പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവ്വഹിച്ചു. സ്കൂൾ അങ്കണത്തിലും മൈതാനത്തിലുമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. കൂടാതെ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന , പരിസ്ഥിതി ക്വിസ് എന്നിവയും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും നൽകി.

എയ് റോബിക് പരിശീലനം

എയ് റോബിക് പരിശീലനം

എയ് റോബിക് പരിശീലനം

സമഗ്രഗുണമേന്മ വിദ്യാഭ്യാസത്തിന്റെ

ഭാഗമായി സ്കൂൾ അസ്സംബ്ലിയിൽ വച്ച്

വിദ്ധ്യാർത്ഥികൾക്കായി എയ് റോബിക്

പരിശീലനം സംഘടിപ്പിച്ചു. കായികക്ഷമത,

ആരോഗ്യം എന്നിവയെക്കുറിച്ച് സ്കൂൾ

കായികാധ്യാപകരായ ശ്രീ രഞ്ജിത്ത് സർ,

ശ്രീമതി പ്രസീത ടീച്ചർ എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന എയ് റോബിക് പരിശീലനം

വിദ്ധ്യാർത്ഥികളിൽ കൗതുകമുണർത്തി.

സ്കുൂൾ സുരക്ഷ സമിതി യോഗം

സ്കൂൾ സുരക്ഷ സമിതി 2025

ജൂൺ 13 ന് സ്കുൂൾ സുരക്ഷ സമിതിയുടെ ഒരു യോഗം സംഘടിപ്പിച്ചു. യോഗത്തിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രധിനിധികൾ പങ്കെടുത്തു. പോലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ആരോഗ്യ വകുപ്പ്, ആമ്പുലൻസ്, പ‍ഞ്ചായത്തിനു കീഴിലുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് പ്രധിനിധികൾ, പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ, പി.ടി.എ. അംഗങ്ങൾ, S R G പ്രധിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തു.

TEEN'S CLUB  ബോധവത്കരണക്ലാസ്സ് 2025

TEEN'S CLUB

TEEN'S CLUB  ബോധവത്കരണക്ലാസ്സ് 2025

ജൂൺ 20 ന് ഒൻപതാം തരം വിദ്യാർത്ഥികളെ അംഗങ്ങളാക്കിക്കൊണ്ട് രൂപീകരിച്ച TEEN'S CLUB ന്റെ നേതൃത്വത്തിൽ ഒരു ബോധവത്കരണക്ലാസ്സ് സംഘടിപ്പിച്ചു. കൗമാര കാലഘട്ടത്തിൽ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന ബോധവത്കരണക്ലാസ്സ് നയിച്ചത് നന്ദിയോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കൗൺസിലർ ശ്രീമതി സ്നേഹ അവർകളായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾക്ക് ആരോഗ്യ പരിശോധനയും നടന്നു.

സുരീലി സഭ

സുരീലി സഭ 2025

സ്കൂൾ ഹിന്ദി ക്ലബ്ബായ സൂരീലി സഭയുടെ ഉദ്ഘാടനം ജൂൺ 19 ന് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവഹിച്ചു. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ ഹിന്ദി ക്ലബ്ബിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അ‍ഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സുരീലി സഭ രൂപീകരിച്ചിട്ടുള്ളത്. സുരീലി സഭയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ തെരഞ്ഞെടുപ്പും നടന്നു. വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.