ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26
2025-26 അധ്യയന വർഷത്തിലെ പ്രധാന പ്രവർത്തനങ്ങളും ദിനാചരണങ്ങളും
ബോധവത്കരണ ക്ലാസ്സ്

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അദ്ധ്യാപകർ, രക്ഷിതാക്കൾ, P T A, S M C അംഗങ്ങൾ എന്നിവർക്കായി പോലീസ് വിഭാഗത്തിന്റെ ബോധവത്കരണ ക്ലാസ്സ് നടന്നു. 22-05-2025 ന് സ്കൂളിൽ വച്ചു നടന്ന ക്ലാസ്സിന് പുതുനഗരം പോലീസ് സ്റ്റേഷൻ S I ശ്രീധർ സർ, ജനമൈത്രി വിഭാഗത്തിലെ സന്തോഷ് സർ എന്നിവർ നേതൃത്വം നൽകി. സീനിയർ അധ്യാപകരായ ശ്രീമതി സുനിത ടീച്ചർ, ഹഫ്സത് ടീച്ചർ, P T A പ്രസിഡണ്ട് ശ്രീ അബ്ദുൾ ഗഫൂർ, S M C അംഗം ശ്രീ അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ലിറ്റിൽകൈറ്റ്സ് സ്കുൾ തല ക്യാമ്പ്.


ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്കായി മീഡിയ ട്രൈനിങ് & എഡിറ്റിങ് ക്യാമ്പ് നടന്നു. 26-05-2025 തിങ്കളാഴ്ച നടന്ന ക്യാമ്പിന് നേതൃത്വം നൽകിയത് ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ സുബിൻ സർ, ശ്രീമതി ഫെബിന ടീച്ചർ എന്നിവരായിരുന്നു. ക്യാമ്പിലൂടെ വിദ്യാർത്ഥികൾ വീഡിയോ എഡിറ്റിങ് സാധ്യതകൾ മനസിലാക്കി.
പ്രവേശനോത്സവം
ഈ അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച 11 മണിക്ക് P T A പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകളുടെ അദ്ധ്യക്ഷതയിൽ നടന്നു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എസ് ശിവദാസ് അവർകൾ അക്ഷരദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ്, P T A, S M C പ്രധിനിധികൾ എന്നിവർ ആശംസകൾ നേർന്നു. നവാഗതരായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു. S S L C , L S S , U S S എന്നിവയിൽ പഞ്ചായത്തിൽ തന്നെ മികച്ച വിജയം കരസ്ഥമാക്കിയതിന് പട്ടഞ്ചേരി പഞ്ചായത്ത് ട്രോഫി നൽകി ആദരിക്കുകയുണ്ടായി.

പരിസ്ഥിതി ദിനം






പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസ്സംബ്ലി നടന്നു. വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണ പ്രതിജ്ഞ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ ചൊല്ലി. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ, ശ്രീമതി ഹഫ്സത്ത് ടീച്ചർ, ശ്രീമതി സിൽജ ടീച്ചർ എന്നിവർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പട്ടഞ്ചേരി പഞ്ചായത്തിനു കീഴിലുള്ള ജൈവവൈവിധ്യ വകുപ്പ് നൽകിയ ചെടികളുടെ വിതരണോദ്ഘാടനം പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവ്വഹിച്ചു. സ്കൂൾ അങ്കണത്തിലും മൈതാനത്തിലുമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. കൂടാതെ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന , പരിസ്ഥിതി ക്വിസ് എന്നിവയും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും നൽകി.
എയ് റോബിക് പരിശീലനം


സമഗ്രഗുണമേന്മ വിദ്യാഭ്യാസത്തിന്റെഭാഗമായി സ്കൂൾ അസ്സംബ്ലിയിൽ വച്ച്വിദ്ധ്യാർത്ഥികൾക്കായി എയ് റോബിക്പരിശീലനം സംഘടിപ്പിച്ചു. കായികക്ഷമത,ആരോഗ്യം എന്നിവയെക്കുറിച്ച് സ്കൂൾകായികാധ്യാപകരായ ശ്രീ രഞ്ജിത്ത് സർ,ശ്രീമതി പ്രസീത ടീച്ചർ എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന എയ് റോബിക് പരിശീലനംവിദ്ധ്യാർത്ഥികളിൽ കൗതുകമുണർത്തി.
സ്കുൂൾ സുരക്ഷ സമിതി യോഗം

ജൂൺ 13 ന് സ്കുൂൾ സുരക്ഷ സമിതിയുടെ ഒരു യോഗം സംഘടിപ്പിച്ചു. യോഗത്തിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രധിനിധികൾ പങ്കെടുത്തു. പോലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ആരോഗ്യ വകുപ്പ്, ആമ്പുലൻസ്, പഞ്ചായത്തിനു കീഴിലുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് പ്രധിനിധികൾ, പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ, പി.ടി.എ. അംഗങ്ങൾ, S R G പ്രധിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തു.

TEEN'S CLUB

ജൂൺ 20 ന് ഒൻപതാം തരം വിദ്യാർത്ഥികളെ അംഗങ്ങളാക്കിക്കൊണ്ട് രൂപീകരിച്ച TEEN'S CLUB ന്റെ നേതൃത്വത്തിൽ ഒരു ബോധവത്കരണക്ലാസ്സ് സംഘടിപ്പിച്ചു. കൗമാര കാലഘട്ടത്തിൽ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന ബോധവത്കരണക്ലാസ്സ് നയിച്ചത് നന്ദിയോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കൗൺസിലർ ശ്രീമതി സ്നേഹ അവർകളായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾക്ക് ആരോഗ്യ പരിശോധനയും നടന്നു.
സുരീലി സഭ

സ്കൂൾ ഹിന്ദി ക്ലബ്ബായ സൂരീലി സഭയുടെ ഉദ്ഘാടനം ജൂൺ 19 ന് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവഹിച്ചു. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ ഹിന്ദി ക്ലബ്ബിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സുരീലി സഭ രൂപീകരിച്ചിട്ടുള്ളത്. സുരീലി സഭയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ തെരഞ്ഞെടുപ്പും നടന്നു. വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.

വായനാദിനം

ഈ വായനാദിനവും വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂളിൽ പ്രത്യേക അസ്സംബ്ലി സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ വായനാദിന സന്ദേശം നൽകി. വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികൾക്കായി വായനാ മത്സരം, പോസ്റ്റർ രചനാ മത്സരവും LP, UP, HS, HSS വിഭാഗങ്ങൾക്കായി പ്രത്യേകം ക്വിസ് മത്സരവും സംഘടിപ്പിച്ചു. വായനാദിനത്തോടൊപ്പം വിവിധ ക്ലബുകളും ഉദ്ഘാടനം ചെയ്യപ്പെട്ടു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും നൽകി.
യോഗദിനം



ഈ വർഷത്തെ യോഗദിനം ജൂൺ 23 ന് ആചരിച്ചു. സ്കൂളിൽ പ്രത്യേക അസ്സംബ്ലി സംഘടിപ്പിച്ചു. അസ്സംബ്ലിയിൽ അഥിതിയായി എത്തിയത് യോഗ പരിശീലകനായ ശ്രീ മുരളീധരൻ സർ ആയിരുന്നു. നമ്മുടെ ജീവിതത്തിൽ യോഗ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അസ്സംബ്ലിയിൽ വിദ്യാർത്ഥികൾ യോഗമുറകൾ പരിശീലിച്ചു.
ലഹരി വിരുദ്ധദിനം
കുട്ടികളിൽ ലഹരിവിരുദ്ധ മനോഭാവം വളർത്തിയെടുക്കുന്നതിനായി വിപുലമായ പരിപാടികളോടെ ഈ വർഷത്തെ ലഹരി വിരുദ്ധദിനം ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസ്സ് നയിച്ചത് സ്കൂൾ കൗൺസിലറായ ശ്രീമതി അനിഷ ടീച്ചറായിരുന്നു. നിരവധി രക്ഷിതാക്കൾ പങ്കെടുത്തു. വിദ്യാർത്തികൾക്കായി പ്രസംഗമത്സരം, ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം, ഉപന്യാസരചന എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും നൽകി.
പേ വിഷബാധക്കെതിരെ ബോധവത്കരണം


പേ വിഷബാധയെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാനായി ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അസ്സംബ്ലി സംഘടിപ്പിച്ചു. നന്ദിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പ്രതിനിധി ശ്രീമതി. ജാസ്മിൻ വിദ്യാർത്ഥികൾക്ക് പേ വിഷബാധയെക്കുറിച്ചും അത്തരം സന്ദർഭങ്ങളിൽ നൽകേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ചും വിശദീകരിച്ചു. വിദ്യാർത്ഥികൾ പേ വിഷബാധക്കെതിരെ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
വിജയോത്സവം 2025


2024-25 അദ്ധ്യയന വർഷത്തിൽ വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവരെയും മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിക്കുന്ന വിജയോത്സവം പരിപാടി ജൂലൈ 5 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് നടന്നു. പരിപാടിയൽ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.എസ്. ശിവദാസ് അവർകളായിരുന്നു. പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതം ആശംസിച്ചു. ഉദ്ഘാടനം നിർവ്വഹിച്ചത് ആലത്തൂർ ലോകസഭാമണ്ഡലം എം.പി. ശ്രീ.കെ. രാധാകൃഷ്ണൻ അവർകളായിരുന്നു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ബിനുമോൾ ആയിരുന്നു. കൊല്ലങ്കോട് ബ്ലോക്ക് പഞ്യായത്ത് മെമ്പർ ശ്രീ മധു, പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ് , പി.ടി.എ. പ്രസിഡന്റ് ശ്രീ. അബ്ദുൾ ഗഫൂർ, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ.ഷമീർ, എസ്.എം.സി. വൈസ് പ്രസിഡന്റ് ശ്രീ അനന്തകൃഷ്ണൻ, അഭ്യുദയകാംക്ഷി ശ്രീ. സേതുമാധവൻ മുതലായവർ ആശംസകൾ നേർന്നു. S.S.L.C, PLUS TWO, L.S.S., U.S.S. എന്നിവയിൽ വിജയികളായവരെയും കായിക പ്രതിഭകൾക്കും വേദിയിൽ സമ്മാനം നൽകി. കൂടാതെ മുൻ പ്രധാനാധ്യാപിക ശ്രീമതി. ജ്യോതി ടീച്ചറെയും ചടങ്ങിൽ ആദരിച്ചു.
ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനത്തിൽ വിദ്യാർത്ഥികൾക്കായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ കഥാപാത്രാവിഷ്കാരം, ബഷീറിനെ വരയ്ക്കൽ, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ, പോസ്റ്റർ രചന, ക്വിസ്, ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ എന്നിങ്ങനെയുള്ള പരിപാടികളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങളും നൽകി.
ജനസംഖ്യാ ദിനം
സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ജനസംഖ്യാ ദിനത്തിൽ വിദ്യാർത്ഥികൾക്കായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ രചന, ക്വിസ്, ചിത്രരചന, ഉപന്യാസ രചന എന്നിങ്ങനെ വിവിധ പരിപാടികളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
വാങ്മയം ഭാഷാ പ്രതിഭാനിർണയ പരീക്ഷ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ആഭിമുഖ്യത്തിൽ സ്കൂൾ തല വാങ്മയം ഭാഷാ പ്രതിഭാനിർണയ പരീക്ഷ ജൂലെെ 17 ന് നടത്തി. മലയാള ഭാഷാ അഭിരുചിയും പ്രയോഗശേഷിയും പദസമ്പത്തും വർദ്ധിപ്പിക്കുന്നതിനായി നടത്തുന്ന പരീക്ഷയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനത്തിൽ സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. LP , UP, HS വിദ്യാർത്ഥികൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു. പോസ്റ്റർ രചന, ചാന്ദ്രദിന ക്വിസ്, ചിത്രരചന, പതിപ്പു നിർമ്മാണം, ഉപന്യാസ രചന, ബഹിരാകാശയാത്രികർ- വീഡിയോ പ്രദർശനം മുതലായവയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനം നൽകി.
അഖില കേരള വായനോത്സവം
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായനോത്സവം സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. അർഷൻ ഷെഫീക്ക്, ഫാരിസ് നിഹാൽ, അയന എന്നീ വിദ്യാർത്ഥികൾ സബ് ജില്ലാ മത്സരത്തിലേക്ക് യോഗ്യതനേടി.

പ്രേംചന്ദ് ജയന്തി

പ്രേംചന്ദ് ജയന്തി ജൂലൈ 31 ന് ആഘോഷിച്ചു. പ്രത്യേകമായി സംഘടിപ്പിച്ച അസ്സംബ്ലിയിൽ പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിദ്യാർത്ഥികൾ കുറിപ്പ്, പ്രസംഗം എന്നിവ അവതരിപ്പിച്ചു. പ്രേംചന്ദിന്റെ കഹാനി " കഫൻ" വീഡിയോ പ്രദർശനം നടത്തി. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ പ്രേംചന്ദിന്റെ രചനകളെക്കുറിച്ച് സംസാരിച്ചു. "കലം കാ സിപാഹി" , "ഉപന്യാസ് സമ്രാട്ട് " എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രേംചന്ദിനെ കുറിച്ച് കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി. പ്രേംചന്ദിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.


SPC ദിനം




SPC ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 2 ന് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാകയുയർത്തി. തുടർന്ന് SPC ജൂനിയർ കേഡറ്റുകൾ സ്കൂൾ പരിസരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനായി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വിദ്യാർത്ഥികൾക്കായി പ്രത്യേക ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒൻപതാം തരത്തിലെ ശിവാനി കൃഷ്ണ ക്വിസ് മത്സരത്തിൽ വിജയിച്ചു. അദ്ധ്യാപകരായ ശിവകുമാർ സർ, ഷിബ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചങ്ങാതിക്കൊരു തൈ



ഹരിത കേരള മിഷൻ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ''ചങ്ങാതിക്കൊരു തൈ'' 05-08-2025 ന് നടപ്പിലാക്കുകയുണ്ടായി. എല്ലാ ക്ലാസിലെയും കുട്ടികൾ മുൻ നിശ്ചയിച്ച പ്രകാരം ചെടികൾ കൊണ്ടുവന്ന് അവരുടെ കൂട്ടുകാർക്ക് നൽകുകയുണ്ടായി. സ്കൂൾ അസ്സംബ്ലിയിൽ വച്ച് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസ്ഥിതി ക്ലബ് കോഡിനേറ്റർ ശ്രീമതി ഹഫ്സത് ടീച്ചർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും തങ്ങൾക്ക് ലഭിച്ച ചെടികൾ പരിപാലിക്കേണ്ടതിനെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.
സയൻസ് സെമിനാർ
ആഗസ്റ്റ് 6 ന് ക്വാണ്ടം യുഗം - സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഹൈസ്കുൾ വിദ്യാർത്ഥികൾക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. ധാരാളം വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാറിൽ റിതു.വി ഒന്നാം സ്ഥാനവും ആരണ്യ, അർച്ചന എന്നിവർ രണ്ടാം സ്ഥാനവും തേജശ്രീ, സുമയ്യ എന്നിവർ മൂന്നാം സ്ഥാനവും നേടി.
ഹിരോഷിമ - നാഗസാക്കി ദിനം



ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വിദ്യാർത്ഥികൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. യുദ്ധവിരു പോസ്റ്ററുകൾ തയ്യാറാക്കുകയും യുദ്ധത്തിനെതിരെ ഒപ്പുശേഖരണം നടത്തുകയും ചെയ്തു. LP, UP, HS വിഭാഗങ്ങൾക്കായി പ്രത്യേകം ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു.
ക്വിസ് മത്സര വിജയികൾ
എൽ. പി. വിഭാഗം - ദർഷിത് , പ്രദ്യുത്, അവന്തിക
യു.പി. വിഭാഗം - ജിതിൻ ശങ്കർ, അനുശ്രീ, ദുർഗശ്രീ
ഹൈസ്കൂൾ വിഭാഗം - മിൻഹ, പ്രണവ്യ, സ്നിയ മാധവ്

പി.ടി.എ. ജനറൽബോഡി യോഗം



ഈ അദ്ധ്യയന വർഷത്തിലെ പി.ടി.എ. ജനറൽബോഡി യോഗം ആഗസ്റ്റ് 8 ന് രാവിലെ 10 മണിക്ക് നടന്നു. പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ, പി.ടി.എ. പ്രസിഡന്റ് അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു. സീനിയർ അദ്ധ്യാപിക ശ്രീമതി ഹഫ്സത് ടീച്ചർ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പുതിയ പ്രസിഡന്റായി ശ്രീ ഷമീർ അവർകളെ തെരഞ്ഞെടുത്തു.
സബ്ജക്ട് കോർണർ


11-08-2025 തിങ്കളാഴ്ച സ്കൂൾ അസ്സംബ്ലിയിൽ വച്ച് വിവിധ വിഷയങ്ങളുടെ സബ്ജക്ട് കോർണറുകളും ഭാഷയ്ക്കൊരിടവും ഉദ്ഘാടനം ചെയ്യപ്പെട്ടു. പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പഠനം ക്ലാസ്സ് മുറികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. പഠനം കൂടുതൽ രസകരവും വിജ്ഞാനപ്രദവും ആക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച സബ്ജക്ട് കോർണറിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ലഘുലേഖകളും പസിലുകളും ഭാഷാകേളികളും പ്രദർശിപ്പിച്ചിട്ടുണ്ട്.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 14-08-25 ന് നടന്നു. ഇലക്ഷന് മുന്നോടിയായി ഓരോ ക്ലാസ്സിലെയും സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ പുസ്തകം, പെൻസിൽ, ബോൾ എന്നിങ്ങനെയുള്ള ചിഹ്നങ്ങൾ അടങ്ങിയ ബാലറ്റ് പേപ്പറുകൾ തയ്യാറാക്കി. വിദ്യാർത്ഥികൾ തന്നെ പ്രിസൈഡിങ്ങ് ഓഫീസറായും പോളിങ്ങ് ഉദ്യോഗസ്ഥരായും എത്തി ഇലക്ഷൻ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. വോട്ടെണ്ണൽ നടത്തി ഓരോ ക്ലാസ്സ് ലീഡർമാരെയും അവരിൽ നിന്ന് സ്കൂൾ ലീഡറെയും തെരഞ്ഞെടുത്തു.
സ്വാതന്ത്ര്യദിനം




ഭാരതത്തിന്റെ 79 ആം സ്വാതന്ത്ര്യദിനം സ്കൂൾ അസ്സംബ്ലിയിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 9 മണിക്ക് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാകയുയർത്തി. SPC വിദ്യാർത്ഥികളുടെ പ്രത്യേക പരേഡ് നടന്നു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വേഷപ്രച്ഛന്നരായി എത്തിയ കുരുന്നുകൾ പരിപാടിയുടെ മുഖ്യ ആകഷണമായിരുന്നു. വിദ്യാർത്ഥികൾ പതാകഗാനം, ദേശഭക്തിഗാനം, പ്രസംഗം, സംഘനൃത്തം എന്നിവ അവതരിപ്പിച്ചു. ആറാം തരത്തിലെ ആദർശ് കീബോർഡിലൂടെ ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചത് പുതുമയായി. വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടത്തി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രദർശനവും സംഘടിപ്പിച്ചു.
സുഗമ ഹിന്ദി പരീക്ഷ






5 മുതൽ 10 വരെ ക്ലാസ്സുകളിൽ നടത്തിയ സുഗമ ഹിന്ദി പരീക്ഷയിൽ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും എ ഗ്രേഡ് ലഭിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഓണാഘോഷം


ഈ അധ്യയന വർഷത്തിലെ ഓണാഘോഷം വളരെ വിപുലമായ പരിപാടികളോടെ 29-09-25 ന് ആഘോഷിക്കുകയുണ്ടായി. 9 മണിക്ക് വിദ്ധ്യാർത്ഥികൾ പൂക്കളമിട്ടുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിൽ പൂക്കളമിടൽ മത്സരയിനമായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ നടന്നു. ഓണക്കളികളിലും വടംവലി മത്സരത്തിലും കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കൂടാതെ സ്കൂളിലെ പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്ധ്യാർത്ഥികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. എല്ലാ വർഷത്തെയും പോലെ ഈ വർഷവും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. വിദ്ധ്യാർത്ഥികൾ, രക്ഷിതാക്കൾ, PTA , SMC അംഗങ്ങൾ , സ്കൂളിനു പരിസരത്തുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവർ എന്നിങ്ങനെ ആയിരത്തോളം പേർ ഓണസദ്യയിൽ പങ്കെടുത്തു.
വിശ്വ ഹിന്ദി ദിനം


സെപ്റ്റംബർ 14 വിശ്വഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു. UP, HS വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഹിന്ദി പ്രാർത്ഥന, പ്രതിജ്ഞ, ചിന്താവിഷയം, പ്രഭാഷണം മുതലായവ അവതരിപ്പിച്ചു. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ , ഹിന്ദി അദ്ധ്യാപിക പ്രിയ ടീച്ചർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ സ്നിയ മാധവ് വിജയിച്ചു.
പാദവാർഷിക പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
പാദവാർഷിക പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ അസംബ്ലിയിൽ ആദരിച്ചു.
പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ വിജയികൾക്ക് ബാഡ്ജ് നൽകി. ഓരോ ക്ലാസ്സിലെയും ഒന്നാം സ്ഥാനക്കാർക്കാണ് ബാഡ്ജ് നൽകിയത്.
സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണം

സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ അസ്സംബ്ലിയിൽ പ്രത്യേക പ്രതിജ്ഞ ചൊല്ലി. ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീമതി സുനിത ടീച്ചർ സംസാരിച്ചു. വിദ്യാർത്ഥി കൾക്കായി ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനം നൽകി.നാലാം ക്ലാസ്സിലെ വിദ്യാർത്ഥി കൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫ്രീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.
യുറീക്ക വിജ്ഞാനോത്സവം
ശാസ്ത്ര സാഹിത്യ പരിഷത്തിന്റ ആഭിമുഖ്യത്തിൽ സ്കൂൾ തല യുറീക്ക വിജ്ഞാനോത്സവം സംഘടിപ്പിച്ചു. LP, UP, HS വിഭാഗങ്ങൾക്കായി പ്രത്യേകം സംഘടിപ്പിച്ച പരിപാടിക്ക് സയൻസ് അദ്ധ്യാപകർ നേതൃത്വം നൽകി.
സ്കൂൾ ശാസ്ത്രമേള

22-09-25 ന് സ്കൂൾ ശാസ്ത്രമേള നടന്നു. LP, UP, HS വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങൾ നടത്തി. സാമൂഹ്യശാസ്ത്രം, ശാസ്ത്രം, ഗണിതശാസ്ത്രം , പ്രവർത്തിപരിചയം, ഐ.ടി. എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രത്യേകം മത്സരങ്ങൾ നടന്നു. മുൻകൂട്ടി തയ്യാറാക്കാവുന്ന ഇനങ്ങളും തത്സമയ മത്സരങ്ങളിലുമായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സ്കൂൾ കലോത്സവം
സെപ്റ്റംബർ 23,24 തിയ്യതികളിലായി സ്കൂൾ കലോത്സവം "രംഗധ്വനി " അരങ്ങേറി. ഗാനപ്രവീൺ സുലത മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ, പി.ടി.എ. പ്രസിഡന്റ് ശ്രീ ഷമീർ , ശ്രീമതി സിൽജ ടീച്ചർ എന്നിവർ സംസാരിച്ചു. കലോത്സവത്തോടനുബന്ധിച്ച് സ്റ്റേജ് മത്സരങ്ങളും രചനാമത്സരങ്ങളും നടന്നു. കൂടാതെ SSLC, LSS, USS, തുടങ്ങിയ പരീക്ഷളിലും കഴിഞ്ഞ അധ്യയന വർഷം ഓരോ ക്ലാസ്സിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിവിധ എന്റോവ്മെന്റ് അവാർഡുകളും വിതരണം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടന്ന കലാപരിപാടികളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സ്കൂൾ കായികമേള


സെപ്റ്റംബർ 25,26 തിയ്യതികളിലായി സ്കൾ കായികമേള നടന്നു. മൂന്നു ഹൗസുകളിലായി വിദ്യാർത്ഥികൾ വളരെ ആവേശപൂർവ്വം കായികമേളയിൽ പങ്കെടുത്തു. കായികാധ്യാപകരായ രഞ്ജിത് സർ, പ്രസീത ടീച്ചർ എന്നിവർ കായികമേളയ്ക്ക് നേതൃത്വം നൽകി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും 800 മീറ്റർ ഓട്ടമത്സരത്തിൽ ദേശീയതലത്തിൽ സ്വർണ്ണമെഡൽ ജേതാവുമായ ശ്രീ. ബിജോയ് കായികമേള ഉദ്ഘാടനം നിർവ്വഹിച്ചു. മേളയിൽ ഗ്രീൻ ഹൗസ്, ബ്ലൂ ഹൗസ്, റെഡ് ഹൗസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്


ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 29 ന് സ്കൂളിൽ വച്ച് നടന്നു. സ്കൂൾ അസംബ്ലിയിൽ വച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം നടന്നു. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ആയിരുന്നു. ക്യാമ്പ് നയിച്ചത് മാസ്റ്റർ ട്രൈനറായ മൻസൂർ അവർകളായിരുന്നു. റോബോട്ടിക്സ് , അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് എന്നിവയെ കുറിച്ചായിരുന്നു ക്യാമ്പിൽ പ്രതിപാദിച്ചത്. കൂടാതെ സാരംഗി എന്ന ലിറ്റിൽ കൈറ്റ്സ് വിഭാഗം തയ്യാറാക്കിയ പത്രവും പ്രകാശനം ചെയ്തു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ക്ലാസ്സുും നടന്നു. ക്യാമ്പിന് നേതൃത്വം നൽകിയത് ശ്രീമതി സുനിത ടീച്ചർ, ശ്രീമതി ജ്യോതി ടീച്ചർ എന്നിവരായിരുന്നു. ക്യാമ്പിൽ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ബോധവത്കരണ ക്ലാസ്സ്

സ്കൂൾ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒക്ടോബർ 10 ന് വിദ്യാത്ഥികൾക്കായി ഒരു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. 8 ,9 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് വിവിധ ആരോഗ്യ വിഷയങ്ങളിലുള്ള ക്ലാസ്സ് നൽകിയത് നന്നിയോട് ആരോഗ്യകേന്ദ്രത്തിലെ JPHN ശ്രീമതി സജിത അവർകളായിരുന്നു. കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് ശാരീരിക-മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള ബോധം നൽകുകയും അവരെ ആരോഗ്യശീലങ്ങളിലേക്ക് നയിക്കുകയും ചെയ്യുക ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ക്ലാസ്സിൽ പോഷകാഹാരം, ആർത്തവശുചിത്വം, ശാരീരീകവും മാനസികവുമായ ആരോഗ്യം, ഉറക്കം, വ്യായാമം, പോഷകാഹാരം, ജീവിതശൈലി മുതലായ വിഷയങ്ങളെ കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.
ഭക്ഷ്യദിനം


ഒക്ടോബർ 16 ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ പോഷകാഹാര മേള നടത്തുകയുണ്ടായി. സീനിയർ അധ്യാപിക ശ്രീമതി ഹഫ്സത്ത് ടീച്ചർ മേള ഉദ്ഘാടനം ചെയ്തു. LP , UP , HS വിഭാഗങ്ങളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ചെറുധാന്യങ്ങൾകൊണ്ടുള്ള വിഭവങ്ങൾ, നാടൻ പലഹാരങ്ങൾ എന്നിങ്ങനെ കൊതിയൂറും വിഭവങ്ങൾ വിദ്ധ്യാർത്ഥികൾ തയ്യാറാക്കി വന്നു. ഇന്നത്തെ ഭക്ഷണം നാളത്തെ ആരോഗ്യം , ആഹാരം മരുന്നായാൽ മരുന്ന് ആഹാരമാക്കേണ്ട എന്നിങ്ങനെയുള്ള സന്ദേശങ്ങൾ കുട്ടികളുമായി പങ്കുവച്ചു.
പുതിയകെട്ടിടം ഉദ്ഘാടനം



2025 ഒക്ടോബർ 25 ശനിയാഴ്ച കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കൃഷ്ണൻകുട്ടി അവർകൾ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ബിനുമോൾ അവർകൾ മുഖ്യാതിഥിയായി. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.എസ്. ശിവദാസ് അവർകൾ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതം ആശംസിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മാധുരി പദ്മനാഭൻ, കൊല്ലങ്കോട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ നിസ്സാർ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.സി.മധു , പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ് , വാർഡ് മെമ്പർ അനന്തകൃഷ്ണൻ തുടങ്ങി നിരവധി പേർ ആശംസ അറിയിച്ചു. കെട്ടിട നിർമ്മാണം നിർവഹിച്ച കില അംഗങ്ങളെ പരിപാടിയിൽ ആദരിച്ചു. സീനിയർ അധ്യാപിക ശ്രീമതി ഹഫ്സത്ത് ടീച്ചർ നന്ദി അറിയിച്ചു.
സബ് ജില്ലാ ശാസ്ത്ര മേള
ചിറ്റൂർ സബ് ജില്ലാ ശാസ്ത്ര മേളയിൽ നിരവധി വിദ്യാർത്ഥികൾ വിവിധയിനങ്ങളിലായി പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി . നിരവധി പേർ ജില്ലാ തലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി.

രാഷ്ട്രീയ ഏകതാദിവസ്
സ്കൂളിലെ SPC, JRC, LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഏകതാദിവസ് 31-10-2025 ന് സമുചിതമായി ആചരിച്ചു. സ്കൂളിൽ പ്രത്യേകം അസ്സംമ്പ്ലി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക ഉയർത്തി. RUN FOR UNITY , RUN AGAINST DRUGS എന്നതാണ് ഈ വർഷത്തെ രാഷ്ട്രീയ ഏകതാദിവസ് മുദ്രാവാക്യം. ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ പ്രത്യേക റാലി സംഘടിപ്പിച്ചു. പുതുനഗരം പോലീസ് സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രക്ടർമാരായ മുരളിദാസ്, കവിത എന്നിവർ ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് പ്രത്യേക റാലി സംഘടിപ്പിച്ചു.
PRELIMINARY CAMP PHASE 2
1-11-2025 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ PRELIMINARY CAMP PHASE 2 സ്കൂളിൽ വച്ച് നടന്നു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രൈനറായ ശ്രീ പ്രസാദ് സർ ക്ലാസ്സ് നയിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീമതി സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.
ശിശുദിനം



ഈ വർഷത്തെ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രീപ്രൈമറി, LP, UP വിഭാഗം കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ നെഹ്രു വേഷം ധരിച്ചും, നെഹ്റു തൊപ്പി അണിഞ്ഞും സ്കൂൾ അസ്സംമ്പ്ലിയിലെത്തി. ശിശുദിന ഗാനം, പ്രസംഗം , നെഹ്രു വചനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ശിശുദിന സന്ദേശം നൽകി. LP വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ശിശുദിന പതിപ്പ് പ്രകാശനം ചെയ്തു. തുടർന്നു നടന്ന ശിശുദിന റാലിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

സംയുക്തഡയറി പ്രകാശനം


ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ ദൈനംദിന പ്രവർത്തനമാണ് സംയുക്തഡയറി . മികച്ച രീതിയിൽ സംയുക്തഡയറി എഴുതുന്ന വിദ്യാർത്ഥികളുടെ രചനകൾ സ്കൂൾ അസ്സംമ്പ്ലിയിൽ പ്രകാശനം ചെയ്തു.
സംസ്ഥാന കായികമേള വിജയികളെ അനുമോദിച്ചു



സംസ്ഥാന സ്കൂൾ കായികമേളയിൽ റസലിങ്, ജൂഡോ മത്സരത്തിൽ മികച്ച വിജയം നേടിയ കായിക താരങ്ങളെ അനുമോദിച്ചു. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആര്യ, സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീനിത, ആരാധന, കാരുണ്യ, സബ് ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ ശബരീഷ് എന്നിവരാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത് മികച്ച വിജയം നേടിയത്. നവംബർ 20 ന് സ്കൂൾ അസംബ്ലിയിൽ വച്ചു നടന്ന പരിപാടിയിൽ വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകി . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ , കായികാധ്യാപകനായ ശ്രീ രഞ്ജിത് , SMC പ്രധിനിധി ശ്രീ അനന്തകൃഷ്ണൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകളറിയിച്ചു.
എയ്ഡ്സ് ദിന പ്രതിജ്ഞ
