"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 26: | വരി 26: | ||
35052_lahari2_2.jpg | 35052_lahari2_2.jpg | ||
35052_lahari2_3.jpg | 35052_lahari2_3.jpg | ||
</gallery> | |||
==ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- ബോധവത്ക്കരണ ക്ലാസ് == | |||
<div align="justify"> | |||
ലഹരിയുടെ ദൂഷ്യവശം കുട്ടികൾ മനസിലാക്കുന്നതിനായി ക്ലാസ് തലത്തിൽ എല്ലാ അധ്യാപകരും ലഹരിയുടെ ഉപയോഗം മൂലം തകർന്നു പോയ ഒരു കുടുംബത്തിന്റെ കഥ അവതരിപ്പിച്ചു. തുടർന്ന് ആ കഥയിലെ കഥാപത്രമായ കുട്ടിയെ കേന്ദ്രീകരിച്ച് ഒരു കഥ എഴുതുവാനും ആവശ്യപ്പെട്ടു. മികച്ച കഥ തിരഞ്ഞെടുത്ത് കഥാകൃത്തിനു സമ്മാനം നൽകുകയും ചെയ്തു. ഈ പ്രവർത്തനനത്തിലൂടെ കുട്ടികളിൽ ലഹരിയുടെ ദൂഷ്യവശങ്ങൾ എന്തൊക്കെ എന്നുള്ള വ്യക്തമായ ധാരണ സൃഷ്ടിക്കുവാനും ലഹരിയെ അകറ്റി നിർത്തേണ്ടത് അത്യന്താപേക്ഷിതമായ ഒന്നാണെന്നും മനസിലാക്കുവാനും കഴിഞ്ഞു. | |||
</div> | |||
<gallery mode="packed-hover"> | |||
35052_lahari3_1.jpg | |||
35052_lahari3_2.jpg | |||
</gallery> | </gallery> | ||
22:22, 3 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
2025-26
പ്രവേശനോത്സവം
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്ക്കൂളിലെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജൂൺ 2 തിങ്കളാഴ്ച രാവിലെ 9.30-ന് മുഴുവൻ കുട്ടികൾക്കുമായി പൂങ്കാവ് അസംപ്ഷൻ പള്ളിയിൽ ഫാ. ബെനസ്റ്റിന്റെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്ക്കൂൾ ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്തു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ലക്ഷ്യം വെച്ചു കൊണ്ട് ഒന്നിച്ച് ഒന്നായ് ഒന്നാവാം.. എന്ന ആപ്തവാക്യത്തിലൂന്നി ഗായക സംഘം പ്രാർത്ഥനാഗാനം ആലപിക്കുകയും ശ്രീമതി ഷെറിൻ ടീച്ചർ ബൈബിൾ പാരായണവും നിർവ്വഹിച്ചു. അവതാരകയായ ടെസി ടീച്ചറിന്റെ നിർദ്ദേശമനുസരിച്ച് വിവേക് സാർ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. യോഗത്തിന്റെ അധ്യക്ഷൻ പി.ടി എ പ്രസിഡന്റ് ജയൻ തോമസ് ആയിരുന്നു. ഉദ്ഘാടകൻ പൂർവ്വ വിദ്യാർത്ഥിയും സിവിൽ സർവീസ് ജേതാവുമായ ശ്രീ. വൈശാഖ് ആയിരുന്നു. വൈശാവിന്റെ അനുഭവവേദ്യമായ വാക്കുകൾ കുട്ടികൾക്ക് ഏറെ പ്രചോദനമായി. കുട്ടികളുടെ എളിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശനോത്സവഗാനം ഗായക സംഘം ഭംഗിയായി അവതരിപ്പിച്ചു.തുടർന്ന് ആശംസകളുമായി സ്ക്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന, വാർഡ് പ്രതിനിധി ശ്രീമതി ജാസ്മിൻ ബിജു എന്നിവർ കടന്നുവന്നു. നവാഗത വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രേയ ഏവർക്കും നന്ദി അറിയിച്ചു. ഉച്ചയ്ക്ക് 12.30-ന് യോഗം സമാപിച്ചു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- വിദ്യാർത്ഥി സംഘം രൂപീകരണം
9 ,10 ക്ലാസുകളിലെ പ്രതിനിധികളെ ചേർത്ത് വിദ്യാർത്ഥി സംഘം രൂപീകരിച്ചു. സ്‌കൂളിനകത്തും പുറത്തുമായുള്ള ലഹരിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സമീപനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും വിദ്യാർത്ഥികളുടെ സംരക്ഷണ സമിതിക്ക് രൂപം കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, അധ്യാപകനും യോദ്ധാവുമായ ശ്രീ. അജേഷ് എന്നിവർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- പ്രതിജ്ഞ
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവമാക്കുന്നതിനും ലഹരി മനുഷ്യരിൽ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്നതിനും വേണ്ടി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി. റാണിമോൾ ആണ് പ്രതിജ്ഞ കുട്ടികൾക്കായി ചൊല്ലി കൊടുത്തത്.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- ബോധവത്ക്കരണ ക്ലാസ്
ലഹരിയുടെ ദൂഷ്യവശം കുട്ടികൾ മനസിലാക്കുന്നതിനായി ക്ലാസ് തലത്തിൽ എല്ലാ അധ്യാപകരും ലഹരിയുടെ ഉപയോഗം മൂലം തകർന്നു പോയ ഒരു കുടുംബത്തിന്റെ കഥ അവതരിപ്പിച്ചു. തുടർന്ന് ആ കഥയിലെ കഥാപത്രമായ കുട്ടിയെ കേന്ദ്രീകരിച്ച് ഒരു കഥ എഴുതുവാനും ആവശ്യപ്പെട്ടു. മികച്ച കഥ തിരഞ്ഞെടുത്ത് കഥാകൃത്തിനു സമ്മാനം നൽകുകയും ചെയ്തു. ഈ പ്രവർത്തനനത്തിലൂടെ കുട്ടികളിൽ ലഹരിയുടെ ദൂഷ്യവശങ്ങൾ എന്തൊക്കെ എന്നുള്ള വ്യക്തമായ ധാരണ സൃഷ്ടിക്കുവാനും ലഹരിയെ അകറ്റി നിർത്തേണ്ടത് അത്യന്താപേക്ഷിതമായ ഒന്നാണെന്നും മനസിലാക്കുവാനും കഴിഞ്ഞു.