"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 96: | വരി 96: | ||
മക്കരപ്പറമ്പ് പഞ്ചായത്ത് സ്കൂളിൽ ലൈബ്രറി ശക്തീകരണത്തിനായി 1 ലക്ഷം രൂപയുടെ പുസ്തകങ്ങൾ അനുവദിച്ചു. | മക്കരപ്പറമ്പ് പഞ്ചായത്ത് സ്കൂളിൽ ലൈബ്രറി ശക്തീകരണത്തിനായി 1 ലക്ഷം രൂപയുടെ പുസ്തകങ്ങൾ അനുവദിച്ചു. | ||
[[പ്രമാണം:18677 25feb18.jpg|ലഘുചിത്രം|ഗാല ഗ്രന്റെ 2K25]] | [[പ്രമാണം:18677 25feb18.jpg|ലഘുചിത്രം|ഗാല ഗ്രന്റെ 2K25]] | ||
ഈ വർഷത്തെ സ്കൂൾ വാർഷികം "ഗാല ഗ്രന്റെ " വിപുലമായി ആഘോഷിച്ചു. വിരമിക്കുന്ന യാശോധ ടീച്ചർക്ക് യാത്രയയപ്പ് നൽകി. കുട്ടികളുടെ മനോഹരങ്ങളായ കലാപരിപാടികൾ അരങ്ങേറി. പഞ്ചായത്ത് പ്രസിഡന്റ് നുഹ്മാൻ ഷിബിലി ഉദ്ഘാടനം ചെയ്തു. 2024 വർഷത്തെ uss വിജയികളെ അനുമോദിച്ചു. | ഈ വർഷത്തെ സ്കൂൾ വാർഷികം "ഗാല ഗ്രന്റെ " വിപുലമായി ആഘോഷിച്ചു. വിരമിക്കുന്ന യാശോധ ടീച്ചർക്ക് യാത്രയയപ്പ് നൽകി. കുട്ടികളുടെ മനോഹരങ്ങളായ കലാപരിപാടികൾ അരങ്ങേറി. പഞ്ചായത്ത് പ്രസിഡന്റ് നുഹ്മാൻ ഷിബിലി ഉദ്ഘാടനം ചെയ്തു. 2024 വർഷത്തെ uss വിജയികളെ അനുമോദിച്ചു. | ||
[[പ്രമാണം:18677 25mar1.jpg|ലഘുചിത്രം|പ്രതിഭ കൂട്ടം ]] | |||
[[പ്രമാണം:18677 25mar10.jpg|ലഘുചിത്രം|പഠനോത്സവം ]] | |||
എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള " പ്രതിഭകൂട്ടം " ഈ വർഷവും വളരെ വിപുലമായി സംഘടിപ്പിച്ചു.നിരവധി LP സ്കൂളുകളിലെ കുട്ടികൾ ക്വിസ്, കായിക കളരി, പാട്ട് കളരി, WEP എന്നിവയിൽ മികച്ച വിജയം കരസ്തമാക്കി. | |||
[[പ്രമാണം:18677 25mar11.jpg|ലഘുചിത്രം|പഠനോത്സവം ]] | |||
വളരെ വിപുലമായ രീതിയിൽ പഠനോത്സവം സംഘടിപ്പിച്ചു... പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ മികവുകൾ പ്രദർശിപ്പിച്ചു. | |||
[[പ്രമാണം:18677 25mar18.jpg|ലഘുചിത്രം|ഹരിത വിദ്യാലയ പ്രഖ്യാപനം]] | |||
[[പ്രമാണം:18677 25mar20.jpg|ലഘുചിത്രം|ഷീ പാഡ് വിതരണം]] | |||
"ഹരിത വിദ്യാലയം " പ്രഖ്യാപനവും ഷീ പാഡ് " വിതരണവും സ്കൂളിൽ നടന്നു | |||
. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:18677 25mar28.jpg|ലഘുചിത്രം|ഗോൾ ]] | |||
സ്കൂളിൽ നടന്ന ലഹരിക്കെതിരെ എന്റെ ഗോൾ എന്ന പരിപാടി | |||
ബഹുമാനപ്പെട്ട HM രമ ദേവി ടീച്ചർ ഗോൾ അടിച്ചു ഉദ് ഘാടനം ചെയ്തു. | |||
17:01, 12 ഏപ്രിൽ 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |


സ്കൂളിൽ ജൂൺ 3 നു വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു. പി. ടി എ പ്രസിഡന്റ് , മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് , വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തത് പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി. പുതിയ കുട്ടികൾക്ക് യൂണിഫോം, ടെക്സ്റ്റ് ബുക്ക് എന്നിവ അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു. സ്കൂൾ മുഴുവനായും അലങ്കരിച്ചിരുന്നു. ്് ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് യശോദ ടീച്ചർ
പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.


ജൂൺ 5 പരിസ്ഥിതി ദിനം വളരെ മനോഹരമായി ആഘോഷിച്ചു. പരിസ്ഥിതിദിന ക്വിസ് തുടങ്ങിയ വൃക്ഷ തൈകൾ നടൽ , പോസ്റ്റർ നിർമാണം തുടങ്ങിയ വ സ oഘടിപ്പിച്ചു. .

ക്വിസ് മത്സരത്തിൽ 7A
യിലെ മെഹ്സി. ൻ ഹാരിസ് ഒന്നാം സ്ഥാനം നേടി.

ബക്രീദിനോട് അനുബന്ധിച്ച് കുട്ടികൾക്ക് മൈലാഞ്ചി ഇടൽ , മെഗാ ഒപ്പന, ക്വിസ് എന്നിവ സംഘടിപ്പിച്ചു.

വിജയ സ്പർശം പദ്ധതിയുടെ ഭാഗമായി മുഴുവൻ കുട്ടികൾക്കും മലയാളം ഇംഗ്ലീഷ് ഹിന്ദി ഗണിതം എന്നീ വിഷയങ്ങളിൽ പ്രീ ടെസ്റ്റ് നടത്തി. മൂല്യനിർണയം പൂർത്തീകരിച്ച് പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. അത്തരം കുട്ടികൾക്ക് ഒഴിവു ദിവസങ്ങളിൽ ക്ലാസ് നൽകാൻ തീരുമാനിച്ചു.

"അറിവിന്നുറവ "പദ്ധതിയുടെ ഭാഗമായി പുസ്തകതൊട്ടിൽ ഒരുക്കി..


വിദ്യാലയത്തിൻ്റെ ലൈബ്രറി ശാക്തീകരണത്തിനായി കുട്ടികളിലൂടെയും രക്ഷിതാക്കളിലൂടെയുമൊക്കെ പുസ്തകങ്ങൾ ശേഖരിക്കുക എന്ന സന്ദേശമാണ് പുസ്തക തൊട്ടിൽ എന്ന ആശയത്തിലൂടെ ഉയർത്തി കൊണ്ട് വരുന്നത് .. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെൻ്റർ പ്രിൻസിപ്പലും ചിന്തകനും എഴുത്തുകാരനുമൊക്കെയായി നിറഞ്ഞ് നിൽക്കുന്ന ശ്രീ ഗോപാലൻ മങ്കടയാണ് നിർവ്വഹിച്ചത്.
ചടങ്ങിൽ സ്കൂളിന്റെ ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.

വായനാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വിവിധ മേഖലകളിൽ മത്സരങ്ങൾ നടത്തി. വായനാവാരം അന്വർത്ഥമാക്കി ഓരോ ദിവസവും ഓരോ വ്യത്യസ്ത മത്സരങ്ങളാണ് നടന്നത്.


ജൂൺ 21 ന് സ്കൂളിൽ യോഗാ ദിനം വിപുലമായി ആഘോഷിച്ചു. ട്രെയിനിങ്ങ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. --

വിദ്യാലയത്തിലെ കൊച്ചുമക്കളോടൊത്ത് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കടുത്തുള്ള സ്നേഹാലയം സന്ദർശിച്ചു .. മക്കളുണ്ടായിട്ടും അനാഥരാവേണ്ടി വന്ന അഛനമ്മമാർ , പ്രായം തളർത്തുമ്പോഴും പ്രതീക്ഷയോടെ കഴിയുന്നവർ , ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് പോയവർ അങ്ങിനെയുള്ള കുറെയെറെ സഹോദരങ്ങൾ... അവർക്കായി ചെറിയ സമയത്തേക്കെങ്കിലും ,ഭക്ഷണവും പുതുവസ്ത്രങ്ങളും സാമ്പത്തിക സഹായങ്ങളുമൊക്കെ നൽകി ആശ്വാസം പകൾന്ന് കൊണ്ടായിരുന്നു മടക്കം .. ഒറ്റപ്പെട്ട് പോയ സഹോദരങ്ങളെ ചേർത്ത് പിടിക്കാനുള്ള നല്ല മനസ്സ് കുഞ്ഞുനാളിലേ കൊച്ചുമക്കളിൽ ഉയർത്തി കൊണ്ട് വരിക എന്ന വലിയ ചിന്ത ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ട് ..

ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു.


"ഭൂമിയുടെ അവകാശികൾ" എന്ന കഥയുടെ ചെറിയ ഭാഗത്തിന്റ രംഗാവിഷ്കാരം നടന്നു. " മതിലുകൾ" എന്ന കൃതിയുടെ ചെറിയ ഒരു ഭാഗത്തിന്റെ ചിത്രീകരണം ഉണ്ടായി.

സ്കൂളിൻ്റെ കായിക രംഗത്തെ പ്രവർത്തനങ്ങൾക്കാവശ്യമായ സ്പോർട്സ്& ഗെയിംസ് ഉപകരണങ്ങൾ സമ്മാനിച്ച് കൊണ്ട് പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവും കൂടിയായ പി കെ ബഷീർ വലിയ മാതൃക പകർന്ന് നൽകി.
സ്വദേശ് മെഗാക്വിസ് , അക്ഷരമുറ്റം ക്വസ് എന്നിവയിൽ 7A യിലെ മെഹ്സിൻ ഹാരിസ് ഒന്നാം സ്ഥാനം നേടി.

ഈ വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ വളരെ വാശിയേറിയതായി. ഡിജിറ്റൽ രീതിയിലാണ് വോട്ടെടുപ്പ് നടന്നത്. 7 സ്ഥാനാർത്ഥികൾ ലീഡർ സ്ഥാനത്തേക്ക്ൻ മത്സരിച്ചിരുന്നു. ഫെസൻ ബിൻ ഫിറോസ് (7D ) 200 ലധികം വോട്ടുകൾ നേടി വിജയിച്ചു. 7D യിലെ ഇൽഫ 150 ലധികം വോട്ടോടെ സെക്കൻ്റ് ലീഡറായി മാറി.


സ്വാതന്ത്ര്യ ദിനം വർണശബളമായി ആഘേക്ഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കുഞ്ഞവറ പതാക ഉയർത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും സ്കൗട്ട് ആൻഡ് ഗൈഡ്, JRC എന്നിവരുടെ പരേഡും നടന്നു. പായസ വിതരണവും പരിപാടികൾക്ക് കൊഴുപ്പ് കൂട്ടി.



ഈ വർഷത്തെ സ്പോർട്സ് മീറ്റ് INSIGNlA '24 മികവോടെ നടന്നു. കായിക അധ്യാപിക ൈബ്രറ്റി ടീച്ചർ മീറ്റിന് നേതൃത്വം നൽകി. വിവിധ വിഭാഗങ്ങളിലായി നിരവധി മത്സര ഇനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു. 105 പോയൻ്റോടെ ബ്ലൂ ഹൗസ് വിജയികളായി. ആദിൽ 7A , ഷൈഫ 7 D എന്നിവർ സബ് ജൂനിയർ വ്യക്തിഗത ചാമ്പ്യന്മാരായി. സൻഹ 6 A നഹ്‌ലൻ 6 E എന്നിവർ കിഡ്ഡീസ് വിഭാഗം ചാമ്പ്യൻമാരായി.

"സിനർജി 2K24" സ്കൂൾ തല ശാസ്ത്രോത്സവം വളരെ മികച്ച രീതിയിൽ സംഘടിപ്പിച്ചു. ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം, ഗണിതം ,ഐ.ടി, വർക്ക് എക്സീപരിയൻസ് എന്നീ വിഭാഗങ്ങളിൽ വാശിയേറിയ മത്സരം നടന്നു.


ഓണാഘോഷം "ഒരുമിച്ചൊരോണം" വളരെ വിപുലമായി സംഘടിപ്പിച്ചു. കുട്ടികൾക്ക് വിവിധ മത്സരങ്ങളും ഓണസന്യയും നടത്തി. രക്ഷിതാക്കളുടെ സഹകരണം കൊണ്ട് ഓണസദ്യ ശ്രദ്ധേയമായി .

സ്കൂൾ കലോൽസവം" മിഴിവ് 2k24" വളരെ മനോഹരമായി രണ്ട് ദിവസങ്ങളിലായി നടന്നു.. കലാകാരൻ ഷബീർ വടക്കാങ്ങര ഉദഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു.

പെരിന്തൽമണ്ണ താാലൂക്ക് ൈലബ്രറി കൗൺസിലിൻ്റെ നേതൃത്വത്തി വായന ക്വിസ് മത്സരം സംഘടിപ്പിച്ചു. 6C യിലെ ഫാത്തിമ നജ വിജയിയായി.


നവംബർ 14 ശിശുദിനത്തിൽ കുട്ടികൾക്കായി വിവിധ പരി പാടികൾ സംഘടിപ്പിച്ചു. പായസ വിതരണവും നടത്തി.
ട്രാൻസ്ഫർ ആയി പോകുന്ന ഹെഡ് മാസ്റ്റർ കുഞ്ഞവറ മാസ്റ്റർക്ക് സ്റ്റാഫ് ൻ്റെ വക ഹൃദ്യമായ യാത്രയയപ്പ് നൽകി

എം.പി.ജി.യു.പി സ്കൂൾ ഹരിത ക്ലബ്ബിനുള്ള 100 ഗ്രോ ബാഗുകൾ സ്കൂൾ പൂർവ്വ വിദ്യാർത്ഥി ശ്രീ.ഹാരിസ് വേങ്ങശ്ശേരി ഹെഡ്മിസ്ട്രസ്ശ്രീമതി.രമാദേവി ടീച്ചർക്ക് കൈമാറി. ഹരിത ക്ലബ്ബ് അംഗങ്ങൾ ന്പങ്കടുത്തു.ു
.

ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വിപുലമായി സംഘടിപ്പി

ച്ചു.. കുട്ടികൾക്ക് കേക്ക് വിതരണം ചെയ്ത കുട്ടികൾക്കായ് തിരുവനന്തപുരം ക്ക് സ്റ്റഡി ടൂർ സംഘടിപ്പിച്ചു. 117 കുട്ടികൾ പങ്കെടുത്തു. Isro, നിയമസഭ, zoo, bea


ch, പദ്മനാഭ ക്ഷേത്രം എന്നിവ സന്ദർശിച്ചു. മൈസൂർ ലേക്ക് 7 ലെ കുട്ടികൾക്ക് മാത്രമായി മറ്റൊരു ടൂറും സംഘടിപ്പിച്ചു. 45 കുട്ടികൾ പങ്കെടുത്തു.ജനുവരി 26 ന് റിപ്പബ്ലിക് day സാമൂചിതമായി ആഘോഷിച്ചു. സ്റ്റാഫ് സെക്രട്ടറി ഷുക്കൂർ മാസ്റ്റർ പതാക ഉയർത്തി. കുട്ടികളുടെ വിവിധ പ്രോഗ്രാം ഉണ്ടായി. മധുര വിതരണം നടത്തി.ു.

വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ബഡിങ് റൈറ്റ്ഴ്‌സ് എന്ന ഏകദിന ശില്പശാല പ്രോഗ്രാം സംഘടിപ്പിച്ചു. കുട്ടികളിലെ കഥ കവിത ചിത്രരചന എന്നിവയിലെ പ്രഗത്ഭ്യം വളർത്തിയെടുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.


Uss വിദ്യാർഥികൾക്കായി "അടുത്തടുത്ത് " എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. നജ്മുദ്ധീൻ എന്ന മോട്ടിവേഷൻ സ്പീക്കർ ടെ ക്ലാസ്സ് കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വളരെ ഉപകാരപ്രദമായി.

മക്കരപ്പറമ്പ് പഞ്ചായത്ത് സ്കൂളിൽ ലൈബ്രറി ശക്തീകരണത്തിനായി 1 ലക്ഷം രൂപയുടെ പുസ്തകങ്ങൾ അനുവദിച്ചു.

ഈ വർഷത്തെ സ്കൂൾ വാർഷികം "ഗാല ഗ്രന്റെ " വിപുലമായി ആഘോഷിച്ചു. വിരമിക്കുന്ന യാശോധ ടീച്ചർക്ക് യാത്രയയപ്പ് നൽകി. കുട്ടികളുടെ മനോഹരങ്ങളായ കലാപരിപാടികൾ അരങ്ങേറി. പഞ്ചായത്ത് പ്രസിഡന്റ് നുഹ്മാൻ ഷിബിലി ഉദ്ഘാടനം ചെയ്തു. 2024 വർഷത്തെ uss വിജയികളെ അനുമോദിച്ചു.


എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള " പ്രതിഭകൂട്ടം " ഈ വർഷവും വളരെ വിപുലമായി സംഘടിപ്പിച്ചു.നിരവധി LP സ്കൂളുകളിലെ കുട്ടികൾ ക്വിസ്, കായിക കളരി, പാട്ട് കളരി, WEP എന്നിവയിൽ മികച്ച വിജയം കരസ്തമാക്കി.

വളരെ വിപുലമായ രീതിയിൽ പഠനോത്സവം സംഘടിപ്പിച്ചു... പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ മികവുകൾ പ്രദർശിപ്പിച്ചു.


"ഹരിത വിദ്യാലയം " പ്രഖ്യാപനവും ഷീ പാഡ് " വിതരണവും സ്കൂളിൽ നടന്നു
. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.

സ്കൂളിൽ നടന്ന ലഹരിക്കെതിരെ എന്റെ ഗോൾ എന്ന പരിപാടി
ബഹുമാനപ്പെട്ട HM രമ ദേവി ടീച്ചർ ഗോൾ അടിച്ചു ഉദ് ഘാടനം ചെയ്തു.