"ജി.എച്ച്.എസ്.എസ്. പാങ്ങ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 18: | വരി 18: | ||
== സംസ്കാരം == | == സംസ്കാരം == | ||
പാങ്ങ് ഗ്രാമം പ്രധാനമായും മുസ്ലിം ജനസംഖ്യയുള്ള പ്രദേശമാണ് . ഹിന്ദുക്കൾ ത്രതമ്യേനെ ചെറിയ സംഖ്യയിൽ ആണ്. ആയതിനാൽ പ്രദേശത്തിന്റെ സംസ്കാരം മുസ്ലിം പാരമ്പര്യത്തെ അടിസ്ഥാനമ്ക്കിയുള്ളതാണ്. ദഫ്മുട്ട് , കോൽക്കളി, ഒപ്പന,അറവനമുട്ട്, എന്നിവ ഈ പ്രദേശത്തെ സാധാരണ നാടൻ കലകളാണ്. ഇസ്ലാമിക പഠനങ്ങളുടെ സമ്പന്നമായ ഉറവിടം നൽകുന്ന നിരവധി ലൈബ്രറികൾ പള്ളികളോട് ചേർന്ന് കിടക്കുന്നു. അറബി ലിബിയിൽ എഴുതിയ മലയാള ഭാഷയുടെ പതിപ്പായ അറബി മലയാളത്തിൽ ആണ് ചില പുസ്തകങ്ങൾ എഴുതിയിരിക്കുന്നത്. | പാങ്ങ് ഗ്രാമം പ്രധാനമായും മുസ്ലിം ജനസംഖ്യയുള്ള പ്രദേശമാണ് . ഹിന്ദുക്കൾ ത്രതമ്യേനെ ചെറിയ സംഖ്യയിൽ ആണ്. ആയതിനാൽ പ്രദേശത്തിന്റെ സംസ്കാരം മുസ്ലിം പാരമ്പര്യത്തെ അടിസ്ഥാനമ്ക്കിയുള്ളതാണ്. ദഫ്മുട്ട് , കോൽക്കളി, ഒപ്പന,അറവനമുട്ട്, എന്നിവ ഈ പ്രദേശത്തെ സാധാരണ നാടൻ കലകളാണ്. ഇസ്ലാമിക പഠനങ്ങളുടെ സമ്പന്നമായ ഉറവിടം നൽകുന്ന നിരവധി ലൈബ്രറികൾ പള്ളികളോട് ചേർന്ന് കിടക്കുന്നു. അറബി ലിബിയിൽ എഴുതിയ മലയാള ഭാഷയുടെ പതിപ്പായ അറബി മലയാളത്തിൽ ആണ് ചില പുസ്തകങ്ങൾ എഴുതിയിരിക്കുന്നത്. | ||
''''''ചരിത്രം'''''' | |||
സ്വാതന്ത്ര്യ പിറവിക്ക് ശേഷം മലപ്പുറം ജില്ലാ രൂപീകരണം വരെ പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു പാങ്ങ് എന്ന പ്രദേശം. വള്ളുവനാട് രാജാവിന്റെ നാലു കോവിലകങ്ങളായിരുന്ന മങ്കട, കടന്നമണ്ണ, ആയിരനാഴി, അരിപ്ര എന്നിവയിൽ മങ്കട കോവിലകത്തിന്റെ ഭാഗമായിരുന്നു പാങ്ങ്. പാങ്ങിന് 78 മൂലകളും കാക്കച്ചോല, പെരുംചോല, കുറുക്കൻചോല എന്നിങ്ങനെ 78 ചോലകളുമുണ്ടെന്ന് പറയപ്പെടുന്നു. ആദിവാസികളുമായി ബന്ധപ്പെട്ട ഒരു ചരിത്രം പാങ്ങിനുണ്ട്. ചക്കി എന്ന ആദിവാസിയുടെ രാജ്യമായിരുന്നു ചക്കിയറപ്പാലം. ചക്കിക്കഴായ ഇപ്പോഴുമിവിടെയുണ്ട്. ആദിവാസികളുടെ കോട്ടയായിരുന്നു കോട്ടപ്പള്ള. കാക്കച്ചോല പറയരുടെ ആസ്ഥാനമായിരുന്നു. കൊടലിക്കുന്ന് പണ്ടുകാലത്ത് യുദ്ധം നടന്നപ്പോൾ പോരാളികളുടെ കുടലു വീണ സ്ഥലമായിരുന്നവത്രേ. ഉള്ളവന്റേതെടുത്ത് ഇല്ലാത്തവന് നൽകുന്ന മനുഷ്യത്വം നിറഞ്ഞ മോഷണത്തിന്റെ കഥപറയുന്ന കായംകുളം കൊച്ചുണ്ണിയോടു സമാനമായ ചിത്രാമഠത്തിലെ മായനുമായി ബന്ധപ്പെട്ട ഒരു കഥയും പാങ്ങിനുണ്ട്. പുത്തൻകോട് മേനോന്റെ വീട്ടിൽ വെച്ചായിരുന്നുവത്രേ മായൻ കട്ട സാധനങ്ങൾ വിതരണം ചെയ്തിരുന്നത്. | |||