"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 80: | വരി 80: | ||
[[പ്രമാണം:Fire station perinthalmanna.png|ലഘുചിത്രം]] | [[പ്രമാണം:Fire station perinthalmanna.png|ലഘുചിത്രം]] | ||
കേരളഠ ഫോൺ നഠ 049333 227800 | കേരളഠ ഫോൺ നഠ 049333 227800 | ||
== '''<u><big>തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം</big></u>''' == | |||
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു പുരാതന ക്ഷേത്രവും, പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രവുമാണ് '''തിരുമാന്ധാംകുന്ന് ശ്രീ ഭഗവതി ക്ഷേത്രം.''' വള്ളുവക്കോനാതിരിമാരുടെ കുലദൈവവും സാക്ഷാൽ ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളിയാണ് മുഖ്യപ്രതിഷ്ഠ. തുല്യപ്രാധാന്യത്തോടെ ശ്രീപരമേശ്വരനും ഇവിടെയുണ്ട്. വലുതും മനോഹരവുമായ ശിവലിംഗപ്രതിഷ്ഠ ഇവിടുത്തെ ഒരു പ്രത്യേകതയാണ്. എന്നാൽ ‘തിരുമാന്ധാംകുന്നിലമ്മ' എന്നറിയപ്പെടുന്ന ഭഗവതിയ്ക്കാണ് ഇവിടെ കൂടുതൽ പ്രസിദ്ധി. ശിവശക്തി ഭാവത്തിൽ ആരാധന നടക്കുന്ന ക്ഷേത്രമാണിതെന്ന് പറയാം. പ്രധാന പ്രതിഷ്ഠ ഭദ്രകാളി ആണെങ്കിലും മഹാസരസ്വതി, മഹാലക്ഷ്മി തുടങ്ങിയ ആദിപരാശക്തിയുടെ മറ്റ് രണ്ട് പ്രധാന ഭാവങ്ങളിലും ആരാധിക്കപ്പെടുന്നു. ഭഗവതിയുടെ ശ്രീകോവിലിൽ തന്നെ സപ്തമാതാക്കളുടെ പ്രതിഷ്ഠ ഉണ്ട്. ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, ചാമുണ്ഡി തുടങ്ങിയവ ഏഴ് പേരാണ് സപ്തമാതാക്കൾ. വിഘ്നേശ്വരനായ ഗണപതിയും ഇവിടെ പ്രത്യേക പ്രാധാന്യമുള്ള ഉപദേവനാണ്. പ്രസിദ്ധമായ മംഗല്യപൂജ നടക്കുന്നത് ഗണപതിയുടെ സന്നിധിയിലാണ്. | |||
കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ ഭദ്രകാളിപ്രതിഷ്ഠയാണ് തിരുമാന്ധാംകുന്നിലേത്. മംഗല്യസിദ്ധിക്കും ദുരിതമോചനത്തിനും ഭക്തർ ആശ്രയിക്കുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രം കൂടിയാണ് ഇത്. ഈ ക്ഷേത്രം പാലിച്ചുപോന്നിരുന്നതും വള്ളുവനാട് രാജാക്കന്മാരായിരുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഉൾപ്പെടുന്ന ശിവ ക്ഷേത്രമാണ് . കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ വെച്ചു പ്രാധാന്യമുള്ള മൂന്നു പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന്. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പരുമല പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കീർത്തിപ്പെട്ടു പോരുന്നു.. മൂന്നിടത്തും ഭദ്രകാളി വടക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്. മൂന്നിടത്തും ദാരുവിഗ്രഹങ്ങളാണ്. മാത്രവുമല്ല, ശിവസാന്നിദ്ധ്യവും മൂന്നിടത്തുമുണ്ട്. മൂന്നും നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്നു എന്ന പ്രത്യേകതയുമുണ്ട്. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ഈ മഹാക്ഷേത്രം. ചൊവ്വ, വെള്ളി, പൗർണ്ണമി, അമാവാസി, നവരാത്രി, തൃക്കാർത്തിക, ശിവരാത്രി, തിരുവാതിര ദിവസങ്ങളും, മലയാളം ഇംഗ്ലീഷ് മാസങ്ങളിലെ ഒന്നാം തീയതി തുടങ്ങിയവ ദർശനത്തിന് പ്രധാനം. ഇവിടത്തെ ഭഗവതിയെ സ്തുതിച്ചു കൊണ്ട് ഭക്തകവി പൂന്താനം രചിച്ച കൃതിയാണ് ‘ഘനസംഘം‘ എന്നറിയപ്പെടുന്നത്. | |||
[[പ്രമാണം:Screenshot from 2025-03-12 21-34-02.png|ലഘുചിത്രം]] | |||
'''തളി മഹാദേവ ക്ഷേത്രം''' | |||
കേരളത്തിൽ നിരവധി തളികളുണ്ട്. പതിനെട്ടര തളികൾ പ്രസിദ്ധമാണ്. ഇതിനു പുറമെയാണ് മറ്റു തളികൾ. തളി എന്നു പേരു വെച്ചുള്ള സ്ഥലനാമങ്ങളും’ തളി’ എന്ന പേരുള്ള ഭൂമികളും തളികൾ തന്നെ. പൗരാണിക കേരള ചരിത്രത്തിൽ സംഘകാല ചേരൻമാരുടെ ഭരണത്തിനു ശേഷം ബ്രാഹ്മണ പ്രമുഖർ ഒന്നിച്ചിരുന്ന് ഗ്രാമത്തിൻ്റെ ഭരണ കാര്യത്തെക്കുറിച്ചു തീരുമാനങ്ങൾ എടുത്തിരുന്നത് അതാത് തളികളിൽ വെച്ചായിരുന്നു. തളികളുടെ നായകൻ തളിയാതിരി എന്ന സ്ഥാനമാണുണ്ടായിരുന്നത്. ഓരോ തളിയിലും ഓരോ ശിവക്ഷേത്രങ്ങളുണ്ടായിരിക്കും. ശിവക്ഷേത്രങ്ങളോടെയുള്ള തളികൾക്ക് കൈലാസത്തിനു സമാനമായ പവിത്രത കൽപ്പിച്ചിരുന്നു. ‘സ്ഥലി’ എന്ന സംസ്കൃത രൂപത്തിൽ നിന്നാണ് തളി എന്ന പദമുണ്ടായത്. അപൂർവ്വം ചില തളികളിൽ വിഷ്ണു ക്ഷേത്രവും കാണാം. രാമനാട്ടുകരയിലെ തളിക്ഷേത്രത്തിൽ വിഷ്ണുവാണ് പ്രതിഷ്ഠ. കോഴിക്കോട് ജില്ലയിൽ കു റ്റ്യാടിക്കടുത്തുള്ള തളിക്കരയിലെ തളിക്ഷേത്രത്തിൽ സുബ്രഹ്മണ്യസ്വാമിയാണ് പ്രതിഷ്ഠ. ഇത്തരത്തിൽ ഉണ്ടായിരുന്ന തളിയാണ് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലുള്ള അങ്ങാടിപ്പുറം തളി. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര പൂരപറമ്പിൻ്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന അൽപ്പാക്കുളം മുതൽ അങ്ങാടിപ്പുറം വരേയും കുറ്റിപ്പുറം റോഡിൽ കോട്ടപ്പറമ്പു വരേയും വ്യാപിച്ചുകിടന്നിരുന്ന ബൃഹത്തായ ക്ഷേത്ര സങ്കേതമായിരുന്നു പുരാതന അങ്ങാടിപ്പുറം തളി. അൽപ്പാക്കുളത്തിനു സമീപത്തായിരുന്നു ക്ഷേത്രത്തിൻ്റെ ഗോപുരം. ഇപ്പോൾ പാലക്കാട് – കോഴിക്കോട് ദേശീയപാത കടന്നു പോകുന്ന ഭാഗത്തായിരുന്നു ക്ഷേത്രത്തിൻ്റെ തീർത്ഥക്കിണർ. തളിക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കോട്ടപറമ്പു വരെ വ്യാപിച്ചുകിടന്നിരുന്നു. തളിയിൽ തൊടി എന്നാണ് ഭൂരേഖയിൽ സ്ഥലനാമം പറയുന്നത്. തൊടി എന്നാൽ പറമ്പ് എന്നാണ് അർത്ഥം. തളിക്ഷേത്രത്തിൻ്റെ കാലപ്പഴക്കമോ തളിക്ഷേത്രത്തിനു നേരെ നടന്ന അക്രമത്തെക്കുറിച്ചോ ആധികാരികമായി പറയാൻ രേഖകളൊന്നും ലഭ്യമല്ല. അതേ സമയം ടിപ്പുവിൻ്റെ പടയോട്ടത്തിൽ ഈ ക്ഷേത്രം തകർത്തുവെന്ന് പഴമക്കാർ കൈമാറിയ വാമൊഴി ചരിത്രം വിശ്വാസപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ 19 സെന്റിലാണ് തളിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ തളിയാതിരിമാരുടെ ഭരണം അവസാനിച്ചതോടെ തളികളുടെ പ്രസക്തിയും നഷ്ടപ്പെട്ടു. ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് അങ്ങാടിപ്പുറം തളിയും തകർത്തത്. | |||