"ജി.എച്ച്. എസ്.എസ് പെരിയ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dhanya.k (സംവാദം | സംഭാവനകൾ)
ഭൂമിശാസ്ത്ര സവിശേഷതകളും പ്രാദേശിക സ്ഥലനാമ ചരിത്രവും കൂട്ടിച്ചേർത്തു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
4.പെരിയോക്കി ശ്രീ ഗൗരീശങ്കരക്ഷേത്രം
4.പെരിയോക്കി ശ്രീ ഗൗരീശങ്കരക്ഷേത്രം


== ഭൂമിശാസ്ത്ര സവിശേഷതകൾ ==
=== സ്ഥാനം ===
ചെങ്കൽപ്പാറകളാൽ സമൃദ്ധമായ പെരിയ കാഞ്ഞങ്ങാടിന് വടക്ക് 14 കിലോമീറ്ററിനും കാസർകോടിന് തെക്ക് 24 കിലോമീറ്ററിനും ഇടയിൽ ദേശീയപാത 66 ന് സമീപമായി സ്ഥിതിചെയ്യുന്നു.
==== സ്ഥലനാമചരിത്രം ====
പന്നിക്കുന്ന് : വിജനമായ ഒരു കുന്നിൻപ്രദേശമായിരുന്നു ഇവിടം.  ആൾത്താമസമില്ലാത്തതിനാൽ കാട്ടുപന്നികൾ ഈ കുന്നിൻചരിവിലൂടെ നാട്ടിലേക്ക് വന്നുതുടങ്ങി. അങ്ങനെ  പന്നികളുള്ള കുന്ന് എന്ന അർത്ഥത്തിൽ ഇതിനെ ‘പന്നിക്കുന്ന്’ എന്ന് വിളിച്ചുതുടങ്ങി
കായക്കുളം: പെരിയയുടെ ഏറ്റവും താഴ്ന്ന പ്രദേശം. കാർഷിക സമൃദ്ധമായ മേഖല.  കിളയ്ക്കുമ്പോൾ കായംപോലുള്ള അടിമണ്ണ് കാണപ്പെടുന്നു. അതുകൊണ്ടുതന്നെ ‘കായക്കുളം’ എന്ന പേര് ലഭിച്ചു.
കാലിയടുക്കം: കന്നുകാലികളെ മേയ്ക്കലാണ് ഇവിടത്തെ പ്രധാന തൊഴിൽ. ‘കാലിയെ മേയ്ക്കുന്ന അടുക്കം’ എന്ന അർത്ഥത്തിൽ ‘കാലിയടുക്കം’ എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചു
ചെക്യാർപ്പ്: ചെങ്കല്ലുകളാൽ സമൃദ്ധമായ പ്രദേശം. പണ്ട് ചാക്യാർ കുടുംബങ്ങളാണ് ഈ മേഖലയിൽ കൂടുതലായി താമസിച്ചിരുന്നത്.  ‘ചാക്യാർ വളപ്പ്’ എന്നായിരുന്നു ആദ്യകാലത്ത് ഇവിടം അറിയപ്പെട്ടിരുന്നത്. ഇത് ലോപിച്ച് ‘ചെക്യാർപ്പ്’ എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നു
അള്ളറണ്ട: പെരിയയിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് അള്ളറണ്ട.  ‘അള്ളറ്റ’ കുടുംബം താമസിച്ചിരുന്ന പ്രദേശമായിരുന്നു ഇത്.  അതുകൊണ്ടുതന്നെ ‘അള്ളറണ്ട’ എന്ന പേരിൽ അറിയപ്പെടുന്നു.  ഏറ്റവും പ്രശസ്തമായ ശ്യാമളമണ്ഡപം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്
കറവ്വക്കാൽ : ‘ആന കറവ്വക്കാൽ’ എന്നും ഈ പ്രദേശം അറിയപ്പെടുന്നു. രണ്ട് വഴികൾ കൂടിച്ചേരുന്ന സ്ഥലത്ത് കെട്ടുന്നതാണ് കറവ്വ അഥവാ കട.  അത് ഒരു ആനയ്ക്ക് കടന്നുപോകാൻ പാകത്തിലുള്ള വീതിയിൽ നിർമിക്കുന്നു.  അങ്ങനെ ‘ആന കറവ്വക്കാൽ’ എന്നത്  ലോപിച്ച്  ‘കറവ്വക്കാൽ’ എന്നായി. [[പ്രമാണം:12009 NAVODAYA VIDYALAYA.png|ലഘുചിത്രം]]
[[പ്രമാണം:12009 CHC PERIYA.png|CHC PERIYA|ലഘുചിത്രം]]
[[പ്രമാണം:12009 CENTRAL UNIVERSITY.png|CENTRAL UNIVERSITY|ലഘുചിത്രം]]
====== = =ചിത്രശാല= = ======
====== = =ചിത്രശാല= = ======
"https://schoolwiki.in/ജി.എച്ച്._എസ്.എസ്_പെരിയ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്