ജി.എച്ച്. എസ്.എസ് പെരിയ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പെരിയ

ദേശീയപാത 66 ൽ കാ‍ഞ്ഞങ്ങാടിനും,കാസറഗോഡിനും

ഇടയിലാണ് പെരിയ സ്ഥിതി ചെയ്യുന്നത് . കേരള

സെ൯ട്രൽയൂണിവെഴ്സിറ്റി, നവോദയ വിദ്യാലയം, പോലെയുള്ള നിരവധി

സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നതിനാൽ പെരിയ

പ്രശസ്തിയിലേക്കുയ൪ന്നു.

പൊതുസ്ഥാപനങ്ങൾ

1.ശ്രീനാരായണ കോളേജ് ഓഫ് ആ൪ട്സ് ആ൯‍‍ഡ് മാനേജ്മെ൯റ് പെരിയ

2.അംബേദ്ക൪ കോളേജ്ഓഫ് എജ്യുക്കേഷ൯ പെരിയ

3.കമ്മ്യൂണിറ്റി ഹെൽത്ത് സെ൯റ൪പെരിയ

4.GHSS പെരിയ

ആരാധനാലയങ്ങൾ

1.കൂടാനം ശ്രീ മ‍‍ഹാവിഷ്ണു ക്ഷേത്രം

2.ദു൪ഗ്ഗാ പരമേശ്വരീ ക്ഷേത്രം

3.പതിക്കാൽ പുലിഭൂത ദേവസ്ഥാനം

4.പെരിയോക്കി ശ്രീ ഗൗരീശങ്കരക്ഷേത്രം

ഭൂമിശാസ്ത്ര സവിശേഷതകൾ

സ്ഥാനം

ചെങ്കൽപ്പാറകളാൽ സമൃദ്ധമായ പെരിയ കാഞ്ഞങ്ങാടിന് വടക്ക് 14 കിലോമീറ്ററിനും കാസർകോടിന് തെക്ക് 24 കിലോമീറ്ററിനും ഇടയിൽ ദേശീയപാത 66 ന് സമീപമായി സ്ഥിതിചെയ്യുന്നു.

സ്ഥലനാമചരിത്രം

പന്നിക്കുന്ന് : വിജനമായ ഒരു കുന്നിൻപ്രദേശമായിരുന്നു ഇവിടം.  ആൾത്താമസമില്ലാത്തതിനാൽ കാട്ടുപന്നികൾ ഈ കുന്നിൻചരിവിലൂടെ നാട്ടിലേക്ക് വന്നുതുടങ്ങി. അങ്ങനെ  പന്നികളുള്ള കുന്ന് എന്ന അർത്ഥത്തിൽ ഇതിനെ ‘പന്നിക്കുന്ന്’ എന്ന് വിളിച്ചുതുടങ്ങി


കായക്കുളം: പെരിയയുടെ ഏറ്റവും താഴ്ന്ന പ്രദേശം. കാർഷിക സമൃദ്ധമായ മേഖല.  കിളയ്ക്കുമ്പോൾ കായംപോലുള്ള അടിമണ്ണ് കാണപ്പെടുന്നു. അതുകൊണ്ടുതന്നെ ‘കായക്കുളം’ എന്ന പേര് ലഭിച്ചു.


കാലിയടുക്കം: കന്നുകാലികളെ മേയ്ക്കലാണ് ഇവിടത്തെ പ്രധാന തൊഴിൽ. ‘കാലിയെ മേയ്ക്കുന്ന അടുക്കം’ എന്ന അർത്ഥത്തിൽ ‘കാലിയടുക്കം’ എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചു


ചെക്യാർപ്പ്: ചെങ്കല്ലുകളാൽ സമൃദ്ധമായ പ്രദേശം. പണ്ട് ചാക്യാർ കുടുംബങ്ങളാണ് ഈ മേഖലയിൽ കൂടുതലായി താമസിച്ചിരുന്നത്.  ‘ചാക്യാർ വളപ്പ്’ എന്നായിരുന്നു ആദ്യകാലത്ത് ഇവിടം അറിയപ്പെട്ടിരുന്നത്. ഇത് ലോപിച്ച് ‘ചെക്യാർപ്പ്’ എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നു


അള്ളറണ്ട: പെരിയയിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് അള്ളറണ്ട.  ‘അള്ളറ്റ’ കുടുംബം താമസിച്ചിരുന്ന പ്രദേശമായിരുന്നു ഇത്.  അതുകൊണ്ടുതന്നെ ‘അള്ളറണ്ട’ എന്ന പേരിൽ അറിയപ്പെടുന്നു.  ഏറ്റവും പ്രശസ്തമായ ശ്യാമളമണ്ഡപം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്


കറവ്വക്കാൽ : ‘ആന കറവ്വക്കാൽ’ എന്നും ഈ പ്രദേശം അറിയപ്പെടുന്നു. രണ്ട് വഴികൾ കൂടിച്ചേരുന്ന സ്ഥലത്ത് കെട്ടുന്നതാണ് കറവ്വ അഥവാ കട.  അത് ഒരു ആനയ്ക്ക് കടന്നുപോകാൻ പാകത്തിലുള്ള വീതിയിൽ നിർമിക്കുന്നു.  അങ്ങനെ ‘ആന കറവ്വക്കാൽ’ എന്നത്  ലോപിച്ച്  ‘കറവ്വക്കാൽ’ എന്നായി.

CHC PERIYA
CENTRAL UNIVERSITY
= =ചിത്രശാല= =