"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
 
== 2023-2026 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==

വരി 177: വരി 177:
=== '''ഹൈടെക് ഉപകരണ സജീകരണം''' ===
=== '''ഹൈടെക് ഉപകരണ സജീകരണം''' ===
[[പ്രമാണം:29040-lk routin class-1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്സ് ]]

'''5-10-2023'''തീയതി വൈകുന്നേരം  നാലു മണിക്ക് സിസ്റ്റർ ഷിജിയുടെ നേതൃത്വത്തിൽ ഹൈടെക് സജീകരണ ത്തെ കുറിച്ചുള്ള ക്ലാസ്സു നടന്നു. കമ്പ്യൂട്ടറും പ്രൊജക്ടറും എങ്ങെനെ കണക്ട് ചെയ്യുമെന്നും ദൃശ്യത്തിന് കൂടുതൽ  വ്യക്തത  എങ്ങനെ വരുത്താമെന്നും സാധരണ  ആയി പ്രൊജക്ടർ എവിടെ സ്ഥാപിക്കാമെന്നും സിസ്റ്റർ വിശദീകരിച്ചു  പറഞ്ഞു കൊടുത്തു.. കുട്ടികൾ അധ്യാപകരുടെ  സഹായത്തോടെ ഗ്രൂപ്പ്‌ കളായി തിരിഞ്ഞു പ്രൊജക്ടർ കണക്ട്  ചെയ്യാൻ പരിശീലിച്ചു. ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പാക്കേണ്ടത് എങ്ങനെയാണെന്നും അപ്ലിക്കേഷനുകൾ പുനസജ്ജമാക്കേണ്ടത്  എങ്ങനെയെന്നു അമ്പിളി ടീച്ചർ  വിശദീകരിച്ചു.... വ്യാജ വാർത്തകളെ  കുറിച്ചുള്ള ബോധവത്കരണവുമായി  ബന്ധപെട്ടു ഒരു ക്ലാസ്സ്‌ യൂട്യൂബ്-kite വിക്ടർസ് ചാനലിൽ  ഉൾകൊള്ളിച്ചിട്ടുണ്ടെന്നും അത്  ക്ലാസ്സുകളിൽ LK കുട്ടികളുടെ നേതൃത്വത്തിൽ  ഓരോ ക്ലാസ്സിലും പ്രദർശിപ്പിക്കണമെന്ന് തുടർപ്രവർത്തനം  നൽകി  ഈ ദിവസത്തെ ക്ലാസുകൾ  അവസാനിപ്പിച്ചു..
'''5-10-2023'''തീയതി വൈകുന്നേരം  നാലു മണിക്ക് സിസ്റ്റർ ഷിജിയുടെ നേതൃത്വത്തിൽ ഹൈടെക് സജീകരണ ത്തെ കുറിച്ചുള്ള ക്ലാസ്സു നടന്നു. കമ്പ്യൂട്ടറും പ്രൊജക്ടറും എങ്ങെനെ കണക്ട് ചെയ്യുമെന്നും ദൃശ്യത്തിന് കൂടുതൽ  വ്യക്തത  എങ്ങനെ വരുത്താമെന്നും സാധരണ  ആയി പ്രൊജക്ടർ എവിടെ സ്ഥാപിക്കാമെന്നും സിസ്റ്റർ വിശദീകരിച്ചു  പറഞ്ഞു കൊടുത്തു.. കുട്ടികൾ അധ്യാപകരുടെ  സഹായത്തോടെ ഗ്രൂപ്പ്‌ കളായി തിരിഞ്ഞു പ്രൊജക്ടർ കണക്ട്  ചെയ്യാൻ പരിശീലിച്ചു. ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പാക്കേണ്ടത് എങ്ങനെയാണെന്നും അപ്ലിക്കേഷനുകൾ പുനസജ്ജമാക്കേണ്ടത്  എങ്ങനെയെന്നു അമ്പിളി ടീച്ചർ  വിശദീകരിച്ചു.... വ്യാജ വാർത്തകളെ  കുറിച്ചുള്ള ബോധവത്കരണവുമായി  ബന്ധപെട്ടു ഒരു ക്ലാസ്സ്‌ യൂട്യൂബ്-kite വിക്ടർസ് ചാനലിൽ  ഉൾകൊള്ളിച്ചിട്ടുണ്ടെന്നും അത്  ക്ലാസ്സുകളിൽ ലിറ്റിൽ കൈറ്റ്‍സ് കുട്ടികളുടെ നേതൃത്വത്തിൽ  ഓരോ ക്ലാസ്സിലും പ്രദർശിപ്പിക്കണമെന്ന് തുടർപ്രവർത്തനം  നൽകി  ഈ ദിവസത്തെ ക്ലാസുകൾ  അവസാനിപ്പിച്ചു..

=== '''ഗ്രാഫിക്സ് ഡിസൈനിങ്.''' ===
=== '''ഗ്രാഫിക്സ് ഡിസൈനിങ്.''' ===
വരി 213: വരി 213:
=== '''മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ തുടർച്ച''' ===

16-11-2023തീയതി വാർത്ത ചിത്രീകരണത്തെ കുറിച്ചായിരുന്ന് ക്ലാസ്സ്‌.വാർത്ത ചിത്രീകരണത്തിൽ  ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ കുട്ടികലോടു ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു. അതുലിന്റെ സ്കൂളിൽ  നടന്ന  പൂന്തോട്ടം നിർമാണത്തിന്റെ ചിത്രീ ക രണം വീഡിയോ ക്ലിപ്സ് കാണിച്ചുകൊടുത്തു. എങ്ങെനെ ചിത്രീകരണം  നടത്താമെന്നു കുട്ടികൾ മനസിലാക്കി

== 2024-25 വർഷത്തെ പ്രവർത്തനങ്ങൾ ==
=== ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ് ===
[[പ്രമാണം:29040-LK Routine Class-9.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്സ്-അനിമേഷൻ]]
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2023- 26 ബാച്ചിലെ കുട്ടികളുടെ റൊട്ടീൻ ക്ലാസ് 21- 6 -2024ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ആരംഭിച്ചു. കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ കുട്ടികൾക്ക് ഹൃദ്യമായ സ്വാഗതം ആശംസിക്കുകയും ഈ വർഷത്തെ നമ്മുടെ യൂണിറ്റിന്റെ എല്ലാ പ്രവർത്തനങ്ങളിലും എല്ലാ അംഗങ്ങളും പൂർണമായും സഹകരിക്കണം എന്നും പറഞ്ഞു. ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിന്റെ ഈ വർഷത്തെ ആദ്യത്തെ ക്ലാസ്സ് അനിമേഷൻ വിഭാഗത്തിലെ ആയിരുന്നു. കഴിഞ്ഞവർഷം പരിചയപ്പെട്ട ഓപ്പൺ റ്റൂൻസ് എന്ന സോഫ്റ്റ്‌വെയർ ഒന്നുകൂടി കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഓപ്പൺ റ്റൂ ൺസ് ഉപയോഗിച്ചുള്ള ഒരു അനിമേഷൻ നിർമ്മിക്കാനാണ് കുട്ടികളെ ഈ ക്ലാസിൽ പഠിപ്പിച്ചത്. ആകാശത്ത് പറക്കുന്ന ഒരു ഏറോപ്ലെയിന്റെ അനിമേഷൻ ആയിരുന്നു ആദ്യദിനം പഠിപ്പിച്ചത്. ബാഗ്രൗണ്ട് സൗണ്ട് എങ്ങനെയാണ് ഒരു അനിമേഷനിൽ ഉൾപ്പെടുത്തുന്നത് എന്നും ഈ ക്ലാസിൽ പഠിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെയും കൗതുകത്തോടെയും ആയിരുന്നു ക്ലാസിൽ പങ്കെടുത്തത്.
=== അനിമേഷൻ ക്ലാസ് -2 ===
ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ചിന്റെ രണ്ടാമത്തെ ക്ലാസ് 30- 6 -20024 നടന്നു. കഴിഞ്ഞ ക്ലാസ്സിൽ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് ചെയ്ത ആക്ടിവിറ്റി കുട്ടികൾക്ക് മനസ്സിലായോ എന്ന് ചോദിച്ചു സംശയങ്ങൾ ഉള്ള കുട്ടികൾക്ക് അത് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഒരു അനിമേഷന് പൂർണ്ണത വേണമെങ്കിൽ അതിന്റെ കൂടെ ശബ്ദം കൂടി ഉൾപ്പെടുത്തേണ്ടതുണ്ട് എന്ന് സിസ്റ്റർ ഷിജിമോൾ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. അതുപോലെ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എങ്ങനെയാണ് അനിമേഷൻ പശ്ചാത്തല ശബ്ദം കൊടുക്കുന്നത് എന്നും സിസ്റ്റർ ഷിജി മോൾ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. തുടർ പ്രവർത്തനത്തിനായി ഡോൾഫിൻ കടലിൽ നീന്തുന്ന അനിമേഷൻ ചെയ്യാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. അതിനാവശ്യമായ റിസോഴ്സ് ഫയലുകൾ നമ്മുടെ റിസോഴ്സ് ഫോൾഡറിൽ നൽകിയിട്ടുണ്ട് എന്നും പറഞ്ഞു. കുട്ടികൾ ആ അനിമേഷൻ പശ്ചാത്തല ശബ്ദം കൂടി ഉൾപ്പെടുത്തി ഭംഗിയായി ചെയ്തു. അനിമേഷൻ റെൻഡർ ചെയ്യുന്നതുകൂടി പഠിപ്പിച്ച് അനിമേഷന്റെ ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
=== മൊബൈൽ ആപ്പ് നിർമ്മാണം ===
[[പ്രമാണം:29040-LK Class Mobile App-2.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്‍സ് റോട്ടീൻ ക്ലാസ്സ് മൊബൈൽ ആപ്പ്]]
19-7-2024 ൽ ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ചിന്റെ മൂന്നാമത്തെ ക്ലാസ് നടന്നു. മൊബൈൽ ആപ്പ് നിർമ്മാണത്തെക്കുറിച്ച് ആയിരുന്നു ഇന്നത്തെ ക്ലാസ്. ഈ കാലഘട്ടത്തിൽ നമ്മൾ ദൈനംദിന ജീവിതത്തിൽ ഒരുപാട് മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നുണ്ടല്ലോ. അതുപോലെയുള്ള ഒരു ആപ്ലിക്കേഷൻ കുട്ടികൾക്കും നിർമ്മിക്കാൻ സാധിക്കും എന്ന് പറഞ്ഞപ്പോൾ കുട്ടികൾക്ക് ഒരുപാട് കൗതുകം തോന്നി. മൊബൈൽ ആപ്പുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകൾ ഏതൊക്കെയാണെന്നുള്ള അറിവ് കുട്ടികൾക്ക് നൽകി. എം ഐ ടി ആപ്പ് ഇൻവെന്റർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് നമ്മൾ മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നത് എന്നും ആ സോഫ്റ്റ്‌വെയറിന്റെ ജാലകം എങ്ങനെയാണെന്നും സിസ്റ്റർ ഷിജി മോൾ മാത്യു കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. നമുക്ക് നിർമ്മിക്കേണ്ടത് ബോഡി മാസ് ഇൻഡക്സ് കണ്ടുപിടിക്കേണ്ട ആപ്പാണ് എന്നും കുട്ടികളോട് പറഞ്ഞു. ബോഡി മാസ് ഇൻഡക്സ് കാൽക്കുലേറ്റ് ചെയ്യുന്ന ആപ്പ് എങ്ങനെയാണ് നിർമ്മിക്കേണ്ടത് എന്നും അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. അടുത്ത ക്ലാസ്സിൽ മൊബൈൽ ആപ്പിന്റെ നിർമ്മാണം കൂടുതൽ വിശദമായി പഠിപ്പിക്കാം എന്ന് പറഞ്ഞ് ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
=== മൊബൈൽ ആപ്പ് ക്ലാസ്- 2 ===
[[പ്രമാണം:29040-LK Routine Class mobile App-1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്സ് മൊബൈൽ ആപ്പ്-2]]
26-7-2024 ൽ മൊബൈൽ ആപ്പ് നിർമാണത്തെക്കുറിച്ചുള്ള രണ്ടാമത്തെ ക്ലാസ്സ് നടന്നു. ബി എം ഐ കാൽക്കുലേറ്റർ എങ്ങനെ ഡിസൈൻ ചെയ്യാം എന്നും ഓരോ ആപ്പും എങ്ങനെ ആകർഷകമാക്കാം എന്നും അമ്പല ടീച്ചർ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. അമേരിക്കയിലെ മസാച്ചു സെട്സ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി വികസിപ്പിച്ചെടുത്ത എം ഐ ടി ആപ്പ് ഇൻവെന്റർ ലളിതമായ കോഡ് ബ്ലോക്കുകൾ കൊണ്ട് മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം ആണെന്നും അമ്പിളി ടീച്ചർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. എം ഐ ടി ആപ്പ് ഇൻവെന്ററിലെ ഡിസൈനർ ജാലകവും കമ്പോണൻസും എന്താണെന്നും ഓരോ കമ്പോണന്റും പ്രവർത്തിക്കാൻ കോഡുകൾ വേണമെന്നും ഇതിനായി ബ്ലോക്ക് ജാലകം ആണ് ഉപയോഗിക്കേണ്ടത് എന്നും ഈ ക്ലാസിൽ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. നാം നിർമ്മിക്കുന്ന ആപ്പുകൾ സ്മാർട്ട്ഫോണുകളിൽ എങ്ങനെ പ്രവർത്തിപ്പിക്കാം എന്ന് പരിചയപ്പെടുത്തി. എമുലേറ്റർ ഉപയോഗിച്ച് ഒരു ആപ്പിന്റെ പ്രവർത്തനം പരിശോധിക്കാമെന്നും പറഞ്ഞുകൊടുത്തു. പിന്നീട് മൊബൈൽ ആപ്പ് എങ്ങനെ എക്സ്പോർട്ട് ചെയ്യാം എന്നും കാണിച്ചുകൊടുത്തു. തുടർ പ്രവർത്തനമായി കുട്ടികളോട് ഒരു ആപ്പ് നിർമിക്കാനും പറഞ്ഞ് ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
=== നിർമ്മിത ബുദ്ധി ===
9- 8 2024 ൽ ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ചിന്റെ അഞ്ചാമത്തെ ക്ലാസ് നടന്നു.ഇപ്പോൾ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധി എന്ന വിഷയത്തെപ്പറ്റി ആയിരുന്നു ക്ലാസ് നടന്നത്. മനുഷ്യർ ചെയ്യുന്ന പല പ്രവർത്തികളും കൂടുതൽ വേഗത്തിലും കൃത്യമായും ചെയ്യാൻ യന്ത്രങ്ങൾക്കും കമ്പ്യൂട്ടറുകൾക്കും സാധിക്കും എന്ന് നമുക്കറിയാം. എന്നാൽ സ്വയം ചിന്തിക്കാൻ കഴിവുള്ള യന്ത്രങ്ങളെയാണ് നിർമ്മിത ബുദ്ധിയിലൂടെ കണ്ടുപിടിക്കുന്നത്. ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കാനുള്ള ശാസ്ത്രസാങ്കേതിക വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ക്രിക്കറ്റ് കളിയിൽ എൽ ബി ഡബ്ല്യു ആകുന്ന അവസരത്തിൽ ബോളുകളുടെ സഞ്ചാര ഗതി പ്രവചിക്കാൻ ഉപയോഗിക്കുന്ന ടെക്നോളജി എന്തെന്ന് ഉള്ള അറിവ് കുട്ടികളിൽ പരിശോധിക്കുന്നു .ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തിയിരിക്കുന്ന ഒരു സന്ദർഭമാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. 1956 ജോൺ മക്കാർത്തി എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ അമേരിക്കയിലെ ഹാർഡ് മൌത്തി കോളേജിൽ വച്ച് നടന്ന ഒരു ശിൽപ്പശാലയിലാണ് നിർമ്മിത ബുദ്ധി എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. ജോൺ മക്കാർത്തിയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവായി കണക്കാക്കുന്നു എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഇന്ന് നിർമ്മിത ബുദ്ധി വിവിധ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. നിർമ്മല ബുദ്ധി പ്രയോജനപ്പെടുത്തുന്ന മേഖലകൾ പരിചയിക്കാൻ സഹായകമായ ഒരു കമ്പ്യൂട്ടർ ഗെയിം ആണ് എ ഐ ആപ്ലിക്കേഷൻ ഗെയിംസ്  എന്നും അത് നമ്മുടെ കമ്പ്യൂട്ടറിലെ റിസോഴ്സ് ഫോൾഡറിൽ ഉണ്ട് എന്നും അത് കളിച്ചു നോക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി.നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിവിധ മേഖലകളും ഉപകരണങ്ങളും കണ്ടെത്താൻ കുട്ടികൾക്ക് തുടർ പ്രവർത്തനം നൽകി ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
=== നിർമ്മിത ബുദ്ധി ക്ലാസ് -2 ===
നിർമ്മിത ബുദ്ധി എന്ന വിഷയവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ക്ലാസ്സ് 23 -8 -20024ൽ നടന്നു. കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ഷിജി മോൾ ആയിരുന്നു ക്ലാസ് നയിച്ചത്. ചാറ്റ് ജിപിടി എന്ന പുതിയ ആപ്ലിക്കേഷൻ എന്താണെന്നും അതിന്റെ ഉപയോഗ രീതി എങ്ങനെയാണെന്നും ആയിരുന്നു ഈ ക്ലാസിൽ വിശദീകരിച്ചത്. മനുഷ്യന്റെ സ്വാഭാവിക ഭാഷ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും ചാറ്റ് ജി പി ടിക്ക്സാധിക്കും എന്നും സ്വന്തമായി കഥകളും കവിതകളും എഴുതാൻ വരെ സാധിക്കും എന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ചാറ്റ് ജി പി ടി എങ്ങനെ കൃത്യമായ രീതിയിൽ ഉപയോഗിക്കണം എന്ന അവബോധം കുട്ടികൾക്ക് ഈ ക്ലാസ്സിലൂടെ ലഭിച്ചു. നാം ചോദിക്കുന്ന എന്ത് ചോദ്യങ്ങൾക്കും മിക്കവാറും കൃത്യമായ ഉത്തരങ്ങൾ നൽകാനും ചാറ്റ് ജി പി ടി ക്കു  കഴിയും. നിത്യജീവിതത്തിൽ നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്താൻ സാധിക്കുന്ന മേഖലകൾ കണ്ടെത്താൻ കുട്ടികൾക്ക് തുടർ പ്രവർത്തനങ്ങൾ നൽകി  ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
=== ഇലക്ട്രോണിക്സ് ===
4-10-2024തീയതി ഇലക്ട്രോണിക്സ് ന്റെ ക്ലാസ്സ്‌ ആയിരുന്നു.ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ഉപയോഗിക്കുന്ന എ ൽ. ഇ. ഡി ബ ൾ ബുകളെ കുറിച്ചുള്ള കുട്ടികളുടെ അറിവ് പരിശോധിച്ച് ഇൻകാന്റസെന്റ് ബൾബ്, ഫ്ലോറസെന്റ് ബൾബ്, എ ൽ. ഇ. ഡി ബൾബ് എന്നിവയുടെ ചിത്രം കാണിച്ചു അവയെ പരിചയപെടുത്തുന്നു. കുറഞ്ഞ പവറിൽ പ്രവർത്തിക്കുന്നത്കൊണ്ട് തന്നെ എ ൽ. ഇ. ഡി ബൾ ബുകളാണ് നമ്മുടെ വീടുകളിൽ കൂടുതൽ ഉപയോഗിക്കുന്നതെന്നു കുട്ടികളെ കൊണ്ട് പറയിപ്പിക്കാൻ സാധിച്ചു. ഒരു എ ൽ. ഇ. ഡി ബൾബിന്റെ ഘടനയുടെ ചിത്രം കുട്ടികൾക്കു പ്രദർശിപ്പിച്ചു. എ ൽ. ഇ. ഡി, റെസിസ്റ്റർ, പവർ സോഴ്സ്, ബ്രെഡ് ബോർഡ്, ജമ്പർ വയറുകളും ഉപയോഗിച്ച് ഒരു എ ൽ. ഇ. ഡി തെളിയിക്കുന്നതെങ്ങ്നെയെന്നു കുട്ടികൾക്കു വിശദമായി പറഞ്ഞുകൊടുത്തു. ഓരോ ഗ്രൂപ്പിലും ഒരു എ ൽ. ഇ. ഡി തെളിയിക്കാൻ ആവശ്യമായ ഘടകങ്ങൾ നൽകി എൽ. ഇ. ഡി തെളിയിക്കാൻ ആവശ്യപ്പെട്ടു. ആവശ്യമായ വിശദീകരണ ങ്ങളും സഹായവും അധ്യാപകർ നൽകി.
=== ലിറ്റിൽ കൈറ്റ്സ് സ്ക്കുൾ ക്യാമ്പ് ===
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഈ വർഷത്തെ2023-26 ബാച്ചിലെ കുട്ടികൾക്കുള്ള സ്കൂൾ തല ക്യാമ്പ് 9/10/2024 ൽ കൂമ്പൻപാറയിൽ വെച്ച് നടന്നു.രാവിലെ 9.30 ഓടെ ആരംഭിച്ച ക്യാമ്പ് കാർമൽ മാതാ മങ്കടവ് സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രെസ് ആയ സ്നേഹ ബഹുമാനപെട്ട സിസ്റ്റർ ജെസ്സി ജോർജ്ജ് ക്യാമ്പ് നയിച്ചു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെല്ലാം സന്നിഹിതരായിരുന്നു.കുമാരി. അമേയ സൽജു സ്വാഗതം പറഞ്ഞു..ബഹുമാനപെട്ട ഹെഡ്‍മിസ്ട്രസ്സ് സിസ്റ്റർ ക്രിസ്റ്റീന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് ക്ലബ് നമ്മുടെ സ്ക്കുളിന് ഒരു മുതൽക്കുട്ടാണെന്ന് സിസ്റ്റർ പറഞ്ഞു.കൈറ്റ് മിസ്ട്രെസ് സിസ്റ്റർ ഡെയ്സി ആശംസകൾ അർപ്പിച്ചു.ലിറ്റിൽ ക്ലബ്ബുകൾ വളരെ നല്ല രീതിയിൽ മുൻപോട്ടു പോകണം എന്നും അതിനുള്ള അറിവുകൾ ഈ ക്യാമ്പിൽ നിന്നും ലഭിക്കത്തക്ക വിധത്തിൽ ഈ ക്ലാസുകൾ ഉപകരിക്കട്ടെയെന്നു സിസ്റ്റർ ഡെയ്സി ആശംസിച്ചു.കുട്ടികളുടെ കഴിവുകൾ മികവുകളാ ക്കാൻ  ഈ ക്യാമ്പിന് കഴിയട്ടെയെന്നു അമ്പിളി ടീച്ചറും കൂട്ടി ചേർത്തു. രണ്ടു സെഷനുകൾ ആയിട്ടായിരുന്നു ക്യാമ്പ്.രാവിലത്തെ സെഷനിൽ ഓപ്പൺ ടൂൺസ് സോഫ്റ്റവെയർപരിചയപ്പെടുത്തി.ഒാണവുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങൾകുട്ടികൾ വളരെ താല്പര്യപൂർവം പ്രവർത്തന ങ്ങൾ  ചെയ്തു. ഊഞ്ഞാൽ ആടുന്ന പ്രവർത്തന ങ്ങൾ  വളരെ ഭംഗിയായി ചെയ്യാൻ കുട്ടികൾക്കു കഴിഞ്ഞു.ഉച്ച കഴിഞ്ഞുള്ള സെഷനിൽ സ്ക്രാച്ച് പ്രോഗ്രാമിങ് ആയിരുന്നു.. പൂക്കളം നിറക്കാനും സ്പ്റൈറ്റ് ക്രീയേറ്റ് ചെയ്യാനുമൊക്കെ കുട്ടികൾ വളരെ രസകരമായി താല്പര്യം പൂർവ്വം പങ്കെടുത്തു.വിത്യസ്ത ബാക്ഗ്രൗണ്ടിൽ പൂക്കളം ഉണ്ടാക്കാനും കുട്ടികൾക്കു കഴിഞ്ഞു.
വളരെ ഉപകാരപ്രദമായിരുന്നു ക്യാമ്പ് എന്ന് കുട്ടികൾ തന്നെ പറയുകയുണ്ടായി. കുട്ടികൾ തമ്മിലുള്ള കൂട്ടായ്മ വളർത്തുന്നതിനും നൂതന ആശയങ്ങൾ പങ്കുവെക്കുന്നതിനും ഈ ക്യാമ്പിലൂടെ കഴിഞ്ഞുവെന്നത് ശ്രെദ്ധേയമാണ്.കുമാരി.എൽന എൽദോസ് എല്ലാവർക്കും നന്ദി പറഞ്ഞു. ചെറിയ സ്നേഹവിരുന്നോടെ ക്യാമ്പ് അവസാനിപ്പിച്ചു.
=== റോബോട്ടിക്സ് ക്ലാസ്സ്-1 ===
10-10-2024ാംതീയതി റോബോട്ടുകളെ പരിചയപ്പെടുത്തുന്ന ക്ലാസ്സ്‌ ആയിരുന്നു. കുട്ടികൾ വളരെ താല്പര്യപൂർവം റോബോട്ടുകളെ കുറിച്ച് ആശയവിനിമയം നടത്തി. സിനിമയിൽ കണ്ടിട്ടുള്ള റോബോട്ടുകളെക്കുറിച്ച് വളരെ നന്നായി അവർ ചർച്ച ചെയ്തു. ഒരു റോബോട്ടിന്റെ പ്രധാന ഘടകങ്ങൾ, റോബോട്ടുകൾ പ്രവർത്തി ക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ മനസിലാക്കിയാൽ ഇവയുടെ നിർമാണ രഹസ്യങ്ങൾ അറിയാൻ സാധിക്കുമെന്ന് സിസ്റ്റർ ഷിജി മോൾ വിശദമാക്കി. റോബോട്ടിന്റെ പ്രധാന ഭാഗങ്ങൾ വിശദീകരിക്കുന്ന ചിത്രം കുട്ടികൾക്കു പ്രദർശിപ്പിച്ചു. റോബോട്ടുകൾ ചുറ്റുപാടിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന ഇലക്ട്രോണിക് സെൻസറുകളെ ചിത്രങ്ങൾ കാണിച്ച് പരിചയപ്പെടുത്തി. റോബോട്ടുകളുടെ ചലനം, റോബോട്ടുകളുടെ പ്രവർത്തങ്ങളെ നിയത്രിക്കുകയും എകോപിപ്പിക്കുകയും ചെയ്യുന്ന റോബോട്ടുകളുടെ തലച്ചോർ എന്ന് വിളിക്കുന്ന ഇലക്ട്രോണിക് ഘടകങ്ങളെയും ചിത്രങ്ങൾ ഉപയോഗിച്ച് പരിചയപ്പെടുത്തി. കുട്ടികളുടെ മുഖത്തെ അതിശയഭാവവും പുതുതായി മനസിലാക്കിയ ആശയങ്ങളെക്കുറിച്ചുള്ള കൗതുകവും അദ്ധ്യാപകരിൽ സന്തോഷം ഉളവാക്കി..
=== ശാസ്‍ത്ര സാങ്കേതിക വിദ്യയുടെ വിസ്മയ ലോകത്തിലേക്ക് ഫാത്തിമമാത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ===
[[പ്രമാണം:29040-exhibition Visit-1.jpg|ലഘുചിത്രം|അടിമാലി എസ്.എൻ.ഡി.പി സ്ക്കൂളിൽ നടന്ന എക്സിബിഷനിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സന്ദർശനം നടത്തി.]]
ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഒരു എക്സിബിഷനിൽ പങ്കെടുപ്പിച്ചു. വളരെ വിപുലമായ രീതിയിൽ പല സെഷനുകളിൽ  ആയിട്ട് ഗെയിം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, മെക്കാനിക്സ് എന്നിവ തരം തിരിച്ചു സജ്ജമാക്കിയിരുന്നു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഇതിൽ പങ്കെടുപ്പിക്കാൻ സാധിച്ചത് വളരെ അഭിമാനകരമായ കാര്യം ആണ്.സോളാർ പാനൽ, റോബോട്ടിക് പേന, മെറ്റൽ വയലിൻ, ഈ ഡി ക്ലബ്‌, എ ആർ എം ഇലക്ട്രിക് പിയാനോ, റോബോട്ടിക് എ ആർ എം, എക്സ്റ്റൻഷൻ ബോർഡുകൾ, എൽ, ഈ, ഡി ബൽബുകൾ, ബൾബുകളുടെ സജീകരണം ഇതൊക്കെ കുട്ടികൾക്കു കൂടുതൽ അറിവ് പകരുന്നതാ യിരുന്നു. മെക്കാനിക്സ് വിഭാഗത്തിൽ പണ്ടുമുതലുള്ള വണ്ടികളുടെ ഗിയർ ബോക്സ്‌, ബ്രേക്ക്‌ സിസ്റ്റം തുടങ്ങിയ എല്ലാ ഭാഗങ്ങളും പഴയ വണ്ടികളുടെ ഒരു നിര തന്നെ കുട്ടികൾക്കു കാണാൻ കഴിഞ്ഞു..ഐ എസ് ആർ ഒ  സ്പേസ്  ഓൺവീൽസ് കുട്ടികൾക്ക് ഒരു സ്പേസ് യാത്ര അനുഭവം ഉളവാക്കാൻ ഉതകുന്നത് ആയിരുന്നു.കുട്ടികളുടെ അറിവിലേക്ക് ആയി എക് ‍സൈസിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ പോസ്റ്ററുകളും തയ്യാറാക്കിയിരുന്നു. ഡിഫെൻസ് വിഭാഗവും ഏറെ ഉപകാരപ്രദമായിരുന്നു മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഒരു സ്റ്റാളും ഉണ്ടായിരുന്നു.കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി തയ്യാറാക്കിയിരിക്കുന്ന ഗെയിംകളും വളരെ കൗതുകം ഉയർത്തുന്നതായിരുന്നു.
=== ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഈ വേസ്റ്റ് കളക്ഷൻ ===
[[പ്രമാണം:29040-little Kites E- Waste Collection-3.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഇ വേസ്റ്റ് ശേഖരിച്ച് ഹരിതകർമ സേനക്ക് കൈമാറുന്നു.]]
മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗമായി ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ വേസ്റ്റ് ശേഖരണം നടന്നു. ശാസ്ത്ര സാങ്കേതികവിദ്യയും ഇൻഫർമേഷൻ ടെക്നോളജിയും വളരെയധികം ഉപയോഗപ്പെടുത്തുന്ന ഒരു കാലഘട്ടത്തിൽ ആണല്ലോ നാമെല്ലാം ജീവിക്കുന്നത് അതുകൊണ്ടുതന്നെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നാമിന്ന് കൂടുതലായി ഉപയോഗിക്കുന്നുണ്ട് അതുകൊണ്ടുതന്നെ അതുവഴിയുള്ള മാലിന്യങ്ങളും വളരെയധികം നമ്മുടെ സമൂഹത്തിൽ കൂടുന്നുണ്ട്. ഇലക്ട്രോണിക് വേസ്റ്റുകളുടെ നിർമ്മാർജ്ജനം വളരെ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ വീട്ടിലേയും അവരുടെ പരിസരത്തുള്ള വീടുകളിലെയും ഈ വേസ്റ്റുകൾ ശേഖരിക്കുകയും അത് കുട്ടികൾ തന്നെ തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്യുന്നു. ഇതുവഴി സ്കൂളിലെയും കുട്ടികളുടെ വീടുകളിലും പരിസരങ്ങളിലും കൂടിക്കിടക്കുന്ന ഈ വേസ്റ്റുകളെ ഫലപ്രദമായി നിർമാർജനം ചെയ്യാൻ സാധിക്കുന്നു.
=== റൊട്ടീൻ ക്ലാസ് റോബോട്ടിക്സ്-ക്ലാസ് 2 ===
18-10-2024ൽ റോബോട്ടിക്സിന്റെ രണ്ടാമത്തെ ക്ലാസ്സ് ആയിരുന്നു. ആദ്യത്തെ ക്ലാസിൽ പലതരം റോബോട്ടുകൾ പരിചയപ്പെട്ടു രണ്ടാമത്തെ ക്ലാസ്സിൽ ഒരു റോബോട്ടിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ എന്തൊക്കെയാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. റോബോട്ടുകളുടെ കാഴ്ച ,കേൾവി എന്നിവയൊക്കെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വിവിധതരം സെൻസറുകളെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. റോബോട്ടുകൾ ചുറ്റുപാടുകളിൽ നിന്ന് വിവരങ്ങൾ ,പ്രകാശം, ശബ്ദം ,താപം എന്നിവയെല്ലാം സ്വീകരിക്കുന്നത് വിവിധ ഇലക്ട്രോണിക് സെൻസറുകൾ ഉപയോഗിച്ചാണ്. ഡി ഐ ആർ സെൻസർ,ഐആർ സെൻസർ,റെയിൻ സെൻസർ,ഫ്ലെയിം സെൻസർ, സെൻസർ, എൽഡി ആർ സെൻസർ എന്നിങ്ങനെയുള്ള പലതരം സെൻസറുകളെക്കുറിച്ചും ഈ ക്ലാസ്സിൽ മനസ്സിലാക്കിക്കൊടുത്തു.
=== റോബോട്ടിക്സ് ക്ലാസ്-3 ===
24-10-2024ൽ റോബോട്ടിക്സിന്റെ മൂന്നാമത്തെ ക്ലാസ് നടന്നു .റോബോട്ടുകളുടെ ചലനത്തെപ്പറ്റിയായിരുന്നു ഇന്നത്തെ ക്ലാസ് .കൺട്രോൾ യൂണിറ്റിൽ നിന്ന് നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമായ രീതിയിൽ എഫക്ടറുകൾ ചലിപ്പിച്ചാണ് റോബോട്ടുകൾ കൊണ്ട് പ്രവർത്തി ചെയ്യിപ്പിക്കുന്നത് .റോബോട്ടുകളുടെ ചലനം സാധ്യമാക്കുന്ന ആക്ടിവേറ്ററുകൾ ഊർജ്ജത്തെ അനുയോജ്യമായ ചലനം ആക്കി മാറ്റുന്നു.റോബോട്ടുകളുടെ തലച്ചോർ എന്നറിയപ്പെടുന്ന ഭാഗം അതിലുള്ള കൺട്രോളർ ഐസികളാണ് എന്നും അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും സിസ്റ്റർ ഷിജിമോൾ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.മൈക്രോ കൺട്രോളർ എന്തൊക്കെയാണെന്നുംഅതിന്റെ ഭാഗങ്ങൾ എന്തൊക്കെയാണെന്നും കുട്ടികൾക്ക് ഈ ക്ലാസിൽ മനസ്സിലാക്കി കൊടുത്തു. പലതരം റോബോട്ടുകളെ കുറിച്ച് കുട്ടികൾ തനിയെ കണ്ടെത്തി കൂടുതൽ മനസ്സിലാക്കണമെന്ന് തുടർ പ്രവർത്തനം നൽകി ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
=== റോബോട്ടിക് ക്ലാസ്-4 ===
30-10-2024 ലെ ക്ലാസിൽ റോബോട്ടുകളുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഉൾപ്പെടുത്തിയ ഒരു ചിത്രീകരണം കുട്ടികൾക്ക് കാണിച്ചുകൊടുത്തു. പിന്നീട് ആ ചിത്രീകരണത്തിൽ വിട്ടു പോയിരിക്കുന്ന ഭാഗങ്ങൾ പൂർത്തിയാക്കാനും പറഞ്ഞു. നമുക്കും കുഞ്ഞു കുഞ്ഞു റോബോട്ടുകൾ ഉണ്ടാക്കാൻ സാധിക്കും എന്നും അതിനായുള്ള ഉപകരണങ്ങൾ ലഭ്യമായ ഒരു കിറ്റ് നമുക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനെപ്പറ്റി വിശദമായി അടുത്ത ക്ലാസ്സിൽ പഠിക്കാം എന്നും പറഞ്ഞ് ഇന്നത്തെ ക്ലാസ് സമാപിച്ചു. റോബോട്ടുകളുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഏതൊക്കെയാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഈ ഒരു ക്ലാസിലൂടെ സാധിച്ചു.
=== റോബോട്ടിക്സ് ക്ലാസ് -5 ===
റോബോട്ടിക്സിനെ പറ്റിയുള്ള അഞ്ചാമത്തെ ക്ലാസ്സിൽ റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തുകയാണ് ചെയ്തത്. റോബോട്ടിക് കിറ്റിലുള്ള ആർഡിനോ ബോർഡ് പരിശോധിച്ചു അതിന്റെ ഭാഗങ്ങൾ മനസ്സിലാക്കി കൊടുത്തു.ആർഡിനോ കിറ്റിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. മൈക്രോ കൺട്രോളർ, ഡിജിറ്റൽ പിൻസ്,അനലോഗ് പിൻസ്, പവർ പിൻസ്,യുഎസ്ബി,എക്സ്റ്റേണൽ പവർ ജാക്ക് എന്നിവയെല്ലാം ആർഡിനോയുടെ പ്രവർത്തനത്തിന് ആവശ്യമായ ഭാഗങ്ങൾ ആണെന്ന് കൈറ്റ് മിസ്ട്രസ് സിസ്റ്റർ ഷിജിമോൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
=== ഫ്രീഡം ഫെസ്റ്റ് 2024- 25 ===
[[പ്രമാണം:29040-Freedom Fest2024-1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഫ്രിഡം ഫെസ്റ്റ് ദിനാചരണം]]
ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ആണല്ലോ നാം ഇന്ന് ജീവിക്കുന്നത്. മൊബൈൽ ഫോണും ഇന്റർനെറ്റും ഇന്ന് സാധാരണക്കാരന്റെ പോലും നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു .ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പുതിയ പുതിയ കാര്യങ്ങൾ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിലേക്ക് എത്തിക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിനക്സിന്റെ പ്രാധാന്യം സമൂഹത്തിലും പുതുതലമുറയിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് കേരള സർക്കാർ കൈറ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ പൊതു വിദ്യാലയങ്ങളിലും സ്വതന്ത്ര വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നു .അതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും നവംബർ 19ന് ഫ്രീഡം ഫെസ്റ്റ് വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. അന്നേദിവസം രാവിലെ വിളിച്ചുചേർത്ത സ്കൂൾ സ്പെഷ്യൽ അസംബ്ലിയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ കുമാരി അമേയ സൽജുവിന്റെ സ്വാഗത പ്രസംഗത്തോടെ യോഗം ആരംഭിച്ചു .ഫ്രീഡം ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ എച്ച് എം ഇൻചാർജ് സിസ്റ്റർ മേരി ജെയിംസ് നിർവഹിച്ചു.കൈറ്റ് മിസ്‍ട്രസ് സിസ്റ്റർ ഷിജിമോൾ മാത്യു ഫ്രീഡം ഫസ്റ്റ് പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാനായി ഒരു ക്ലാസ് നടത്തി.കൈറ്റ് മിസ്‍ട്രസ് അമ്പിളി ടീച്ചർ ടീച്ചർ ആശംസ പ്രസംഗം നടത്തി. റോബോട്ടുകളുടെ വേഷം ധരിച്ച് എത്തിയ കുട്ടികൾ എല്ലാവരിലും കൗതുകമുണർത്തി പിന്നീട് മനോഹരമായ ടെക്നോളജിക്കൽ ഗാനം കുട്ടികൾ ആലപിച്ചു അതിനുശേഷം സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ പ്രചാരണാർത്ഥം കുട്ടികൾ ഒരു ഫ്ലാഷ് മോബ് അവതരിപ്പിച്ചു സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ സാധിച്ചു.
[[പ്രമാണം:29040-Freedom fest Exhibhition-3.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായുള്ള റോബോട്ടിക് എക്സിബിഷൻ]]
അതിനുശേഷം കമ്പ്യൂട്ടർ ലാബിൽ വച്ച് റോബോട്ടിക്സ് എക്സിബിഷൻ നടന്നു ആർഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡാൻസിങ് എൽഇഡി ,സിഗ്നൽ ലൈറ്റ് ,കുട്ടികൾ സ്വന്തമായി നിർമ്മിച്ച പലവിധ ഇലക്ട്രോണിക്സ് വർക്കിംഗ് മോഡൽസ് ,സ്ക്രാച്ച് പ്രോഗ്രാമിംഗ് ഉപയോഗിച്ച് നിർമ്മിച്ച വിവിധ ഗെയിമുകൾ കുട്ടികൾ സ്വന്തമായി ഉണ്ടാക്കിയ അനിമേഷൻ വീഡിയോസ് ഇവയൊക്കെ ഐടി കോർണർ എക്സിബിഷനിൽ ഉണ്ടായിരുന്നു .ക്ലാസുകളിൽ നിന്ന് കിട്ടുന്ന അറിവുകൾ ഉപയോഗപ്പെടുത്തിയാണ് കുട്ടികൾ എക്സിബിഷനിലേക്ക് ആവശ്യമായ കാര്യങ്ങൾ നിർമിച്ചത് ഐടി കോർണർ പ്രദർശനം കാണാൻ രക്ഷകർത്താക്കൾക്കും അധ്യാപകർക്കും മറ്റു കുട്ടികൾക്കും അവസരം ഒരുക്കിയിരുന്നു. പിന്നീട് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചരണാർത്ഥം സ്ലൈഡ് പ്രസന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നും അത് നമ്മൾ കൂടുതൽ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്നും അതിൽ ലഭ്യമായ ഉപയോഗപ്രദമായ സോഫ്റ്റ്‌വെയറുകൾ എന്തൊക്കെയാണെന്നും മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കും വ്യക്തമായി മനസ്സിലാക്കുന്ന ഒരു സ്ലൈഡ് പ്രസന്റേഷൻ ആയിരുന്നു കുട്ടികൾ തയ്യാറാക്കിയത് .അതിനുശേഷം ചെറിയ ക്ലാസിലെ കുട്ടികൾക്ക് ഐടി കിസ്സും സംഘടിപ്പിച്ചു വിജയികളായവർക്ക് സമ്മാനങ്ങളും നൽകി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികളുടെ കഴിവും നേതൃത്വപാടവവും വിളിച്ചോതുന്ന രീതിയിൽ മനോഹരവും വിജ്ഞാനപ്രദവും ആയിരുന്നു ഫ്രീഡം ഫെസ്‍റ്റിന്റെ എല്ലാം പ്രോഗ്രാമുകളും.
=== '''അംഗൻവാടിയിലെ കുരുന്നുകൾക്കായി ഇൻഫർമേഷൻ ടെക്നോളജിയുടെ ബാലപാഠങ്ങൾ പകർന്നുനൽകി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.''' ===
2023 -26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 21 -11 -2024 ന് അടിമാലിയിലെ ഉദയ അംഗൻവാടി സന്ദർശിക്കുകയുണ്ടായി. ഇൻഫർമേഷൻ ടെക്നോളജി നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ ആണല്ലോ നാം ഇന്ന് ജീവിക്കുന്നത്. അപ്പോൾ വളർന്നുവരുന്ന പുതിയ തലമുറയ്ക്ക് ഇത്തരം കാര്യങ്ങളെപ്പറ്റി ചെറിയ പ്രായത്തിലെ അവബോധം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ചെറിയ കുരുന്നുകൾക്ക് അവർക്ക് ഇഷ്ടപ്പെടുന്ന ഗെയിമുകളിലൂടെയും കളികളിലൂടെയും ഐടിയുടെ ആദ്യപാഠങ്ങൾ പകർന്നു നൽകാൻ വേണ്ടിയാണ് ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഉദയ അംഗൻവാടിയിൽ എത്തിയത് 10 പേരും അധ്യാപകരും അടങ്ങുന്ന ഗ്രൂപ്പാണ് അംഗൻവാടിയിൽ ക്ലാസുകൾക്കായി എത്തിയത്.അവിടുത്തെ അധ്യാപകർ ക്ലാസിനായി കുട്ടികളെ സ്വാഗതം ചെയ്തു അംഗങ്ങൾ വളരെ പെട്ടെന്ന് കുട്ടികളുമായി അടുപ്പത്തിലായി ആദ്യം തന്നെ റ്റുപി റ്റ്യുബ് ഡെസ്‍ക് ഉപയോഗിച്ച് അംഗങ്ങൾ തന്നെ തയ്യാറാക്കിയ ചെറിയ ആനിമേഷൻ വീഡിയോകൾ കുഞ്ഞുങ്ങളെ കാണിച്ചു കൊടുത്തു. അത് അവർക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പിന്നീട് സ്ക്രാച്ച് പ്രോഗ്രാമിംഗ് ഉപയോഗിച്ച് തയ്യാറാക്കിയ ചെറിയ ചെറിയ ഗെയിമുകൾ കളിപ്പിച്ചു. ഇതുവഴി കുഞ്ഞുങ്ങൾക്ക് മൗസിന്റെ ഉപയോഗം എങ്ങനെയാണെന്ന് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു അതിനുശേഷം പെയിന്റിങ് സോഫ്റ്റ്‌വെയർ ആയ ടക്സ് പെയിന്റ് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു വളരെ ഉത്സാഹത്തോടെ ആയിരുന്നു കുട്ടികൾ ചിത്രങ്ങൾക്ക് നിറം നൽകിയത്. പല നിറങ്ങൾ തിരഞ്ഞെടുക്കാനും അത് ചിത്രത്തിന് നൽകാനും എല്ലാം ഉള്ള പരിശീലനം കുഞ്ഞുങ്ങൾക്ക് കൊടുത്തു. അതിനുശേഷം കുഞ്ഞുങ്ങൾക്ക് കീബോർഡിലൂടെ അക്ഷരങ്ങൾ പരിചയപ്പെടുത്തി ഓരോ അക്ഷരവും പ്രസ് ചെയ്യുമ്പോൾ അതിനെ സ്ക്രീനിൽ തെളിഞ്ഞു കാണുമ്പോൾ കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന സന്തോഷം കാണേണ്ടതായിരുന്നു. ക്ലാസുകൾക്കെല്ലാം ശേഷം കുട്ടികൾക്ക് മിഠായിയും നൽകി ചില മിടുക്കന്മാർ ലാപ്ടോപ്പിന്റെ ടച്ച് സ്ക്രീൻ വളരെ ഭംഗിയായി ഉപയോഗിക്കുന്നതും കാണാൻ പറ്റി. പിന്നീട് ഒരു പാട്ട് വെച്ച് അംഗങ്ങളും കുട്ടികളും ഒരുമിച്ച് ഡാൻസും കളിച്ച വളരെ സന്തോഷത്തോടെയാണ് പിരിഞ്ഞത്.  പിന്നീട് കുട്ടികളോട് ഒന്നിച്ച് കുറച്ച് ഫോട്ടോകളും എടുത്തു. ചെറുതെങ്കിലും ഇൻഫർമേഷൻ ടെക്നോളജിയെ പറ്റിയുള്ള കുറച്ച് അറിവുകൾ കുഞ്ഞുങ്ങളിലേക്ക് പകർന്നു കൊടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിൽ നന്ദിയും അർപ്പിച്ച് ഞങ്ങൾ ഇറങ്ങി.
=== സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുമായി അംഗങ്ങൾ കുടുംബശ്രീയിലേക്ക് ===
കുടുംബശ്രീ അംഗങ്ങൾക്കായി ഐടി അധിഷ്ഠിത അവബോധ  ക്ലാസ്
ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ 19 ആം തീയതി  കുടുംബശ്രീ വനിതകൾക്കായി ഒരു ടെക്നോളജി  ക്ലാസ് നടത്തപ്പെടുകയുണ്ടായി. ടെക്നോളജി മേഖലയിൽ വനിതകളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പുവരുത്തുന്നതിനും, വിവിധങ്ങളായ സാങ്കേതികവിദ്യയുടെ മേഖലയിൽ ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഓൺലൈൻ ഷോപ്പിംഗ്, എ ഐ,മെറ്റാ എ ഐ, ചാറ്റ് ജിടിപി, പേരന്റൽ കൺട്രോളിങ്, ടൈപ്പിംഗ് എന്നിങ്ങനെ അഞ്ചു മേഖലകളിൽ കേന്ദ്രീകരിച്ചാണ് ക്ലാസ് നടത്തപ്പെട്ടത്. ഓൺലൈൻ ഷോപ്പിംഗ് - ഈ സെക്ഷൻ വഴി കുടുംബശ്രീ വനിതകൾക്ക് ഓൺലൈൻ ഷോപ്പിങ്ങിന്റെ സൗകര്യങ്ങളും ഇടപാടുകളും എങ്ങനെ നടത്താമെന്ന് മനസ്സിലാക്കി കൊടുത്തു. വിവിധ ഈ- കോമേഴ്സ് പ്ലാറ്റ്ഫോമുകൾ പരിചയപ്പെടുത്തി. തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയണമെന്നും ചർച്ച ചെയ്തു.•എ ഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.സാങ്കേതികവിദ്യയിൽ ഒരു വിപ്ലവത്തിനുതന്നെ തുടക്കം കുറിച്ച എ ഐനെക്കുറിച്ചാണ് അടുത്തതായി ഞങ്ങൾ പരിചയപ്പെടുത്തിയത്. അതിനായി എ ഐനെക്കുറിച്ച് ആദ്യം തന്നെ ഒരു വിവരണം പങ്കുവെച്ചു.
'''മെറ്റാ എ ഐ -'''അടുത്തിടെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരികയും, നമ്മുടെ പലരുടെയും ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയും ചെയ്ത മെറ്റാ  എ ഐ യിനെയും ചാറ്റ് ജി ടി പി  യെയും കുറിച്ചായിരുന്നു ഞങ്ങളുടെ പിന്നീടുള്ള ചർച്ച. ചിത്രങ്ങളും, പാചകക്കുറിപ്പും തുടങ്ങി അവർക്ക് ഉപയോഗപ്പെടുന്ന രീതിയിൽ അവയെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് പരിശീലനം നൽകി.
'''പേരന്റൽ കൺട്രോളിങ് -'''ഇത്രയും നേരം  ചർച്ച ചെയ്ത വിഷയങ്ങളിൽ നിന്നും  തികച്ചും വ്യത്യസ്തമായ കാര്യമാണ് പേരന്റൽ കൺട്രോളിംഗ്. കോവിഡ് കാലത്ത് മാതാപിതാക്കളിൽ മിക്കവരും സ്വന്തം മക്കൾക്ക് മൊബൈൽ ഫോൺ വാങ്ങി കൊടുത്തിട്ടുണ്ടാവും. അവർ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നും, എത്ര നേരം ഉപയോഗിക്കുന്നു എന്നെല്ലാം തിരിച്ചറിയാൻ സഹായിക്കുന്ന ഒരു സെറ്റിംഗ്സ് ആണ്  പേരന്റൽ കൺട്രോളിങ്. കുട്ടികളുടെ സുരക്ഷയ്ക്കായി മൊബൈൽ കമ്പനിക്കാർ ഇറക്കിയ ഒരു അപ്ഡേറ്റ് ആണിത്. '''ടൈപ്പിംഗ്-'''രേഖകൾ തയ്യാറാക്കാനും തൊഴിലിൽ കൂടുതൽ ഫലപ്രാപ്തി ഉണ്ടാക്കുവാനുള്ള ഒരു കഴിവാണിത്.  ടൈപ്പിംഗ് നമ്മളിൽ സമ്പൂർണ്ണ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തുവാൻ സഹായിക്കുന്നു.ടൈപ്പിംഗിനെ കുറിച്ചാണ് അവസാന സെക്ഷനിൽ ഞങ്ങൾ ക്ലാസ് എടുത്തത്. ഇതിനായി ഞങ്ങൾ കെ ലെറ്റർ അതുപോലെ തന്നെ മങ്കി ടൈപ്പ് തുടങ്ങിയ  ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിച്ചു.
=== സ്പെഷ്യൽ സ്കൂൾ വിസിറ്റ് ===
ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ 2022 25 ബാച്ചിലെ അംഗങ്ങളുടെ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പ് കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയുണ്ടായി.ഇൻഫർമേഷൻ ടെക്നോളജി നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ ഈ കാലഘട്ടത്തിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവർക്ക് കുറച്ച് അറിവുകൾ പകർന്നു നൽകുക എന്ന ഉദ്ദേശത്തിലാണ് ഞങ്ങൾ അവിടെ എത്തിയത്.ജില്ലയിലെ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി 1993ലാണ് കാർമൽജ്യോതി സ്പെഷ്യൽ സ്കൂൾ ആരംഭിച്ചത്. ഒന്നു മുതൽ 12 ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് ഇവിടെ അഡ്മിഷൻ കൊടുക്കുന്നത് സാധാരണ പഠന രീതിയിൽ നിന്ന് വ്യത്യസ്തമായി എഡ്യൂക്കേഷണൽ സിസ്റ്റം ആണ് ഇവിടെ അപ്ലൈ ചെയ്യുന്നത്.മാനസികവും ശാരീരികവുമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചെറിയ രീതിയിലുള്ള കൃഷിപ്പണികളും കരകൗശല വസ്തുക്കളുടെ നിർമ്മാണവും എല്ലാം പഠിപ്പിച്ച അവരെ സ്വയംപര്യാപ്തരാക്കുന്ന വലിയ ഒരു കർമ്മമാണ് ഈ സ്കൂളിൽ നടക്കുന്നത്. ആദ്യമായി അവിടുത്തെ സിസ്റ്റർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കുട്ടികളെ എന്റർടൈം ചെയ്യിക്കുന്നതിനായി ഒരു ഡാൻസ് ആണ് ആദ്യം ഞങ്ങൾ അവതരിപ്പിച്ചത് അത് അവർക്ക് ഒരുപാട് ഇഷ്ടമായി. പിന്നീട് ടു പി ട്യൂബ് ഡെസ്ക് ഓപ്പൺ ടൂൺസ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വന്തമായി ഉണ്ടാക്കിയ കുറച്ച് അനിമേഷൻ വീഡിയോസ് അവരെ കാണിച്ചുകൊടുത്തു.അവർ ചോദിക്കുന്ന സംശയങ്ങൾക്ക് എല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്നേഹത്തോടെ ഉത്തരംനൽകി. വീഡിയോ പ്രദർശനത്തിനുശേഷം സ്ക്രാച്ച് പ്രോഗ്രാമിംഗിൽ കുട്ടികൾ അവരെക്കൊണ്ട് ഗെയിമുകൾ കളിപ്പിച്ചു. ഗെയിം കളിക്കുമ്പോൾ ഓരോ പോയിന്റുകൾ കിട്ടുമ്പോഴും അവർ എത്ര സന്തോഷിക്കുന്നു എന്നത് ഒന്ന് കാണേണ്ട കാഴ്ച തന്നെയായിരുന്നു. പിന്നീട് ടൈപ്പിംഗ് സെക്ഷൻ ആയിരുന്നു ലിബർ ഓഫീസ് റൈറ്ററിൽ ഓരോരുത്തരുടെയും പേര് ടൈപ്പ് ചെയ്യാൻ പരിശീലിപ്പിക്കുകയായിരുന്നു പിന്നീട് ഞങ്ങൾ ചെയ്തത്. ഓരോ കുട്ടികളെയും കമ്പ്യൂട്ടറിൽ ഇരുത്തി അവരവരുടെ പേര് ടൈപ്പ് ചെയ്യിച്ചു. ഞങ്ങൾക്കും ഇതൊക്കെ പറ്റും എന്ന തിരിച്ചറിവാണ് ഈ ഒരു ആക്ടിവിറ്റിയിലൂടെ നമ്മൾ അവർക്ക് കൊടുക്കാൻ ശ്രമിച്ചത്. കീബോർഡിന്റെ ഉപയോഗം ടൈപ്പ് ചെയ്യുന്ന രീതി തെറ്റിയാൽ തിരുത്തുന്നത് എങ്ങനെ എന്നിങ്ങനെയുള്ള കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  കുട്ടികൾക്ക് കാണിച്ച് മനസ്സിലാക്കി കൊടുത്തു. കുട്ടികൾക്ക് മൗസ് ബാലൻസ് കിട്ടുന്നതിനായി ജീ കംപ്രൈസിലെ കുറച്ചധികം ഗെയിമുകളും പരിശീലിപ്പിച്ചു. ഐടി പഠിക്കാനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാനും അതിയായ ഉത്സാഹം ആയിരുന്നു അവിടത്തെ കുട്ടികൾക്ക് പിന്നീട് ഈ പരിപാടി അവതരിപ്പിക്കാൻ അവസരം തന്ന അവിടുത്തെ അധ്യാപകർക്കും നന്ദി പറഞ്ഞു. പിന്നീട് കുറച്ചു സമയം പാട്ട് വെച്ച് ആ കുട്ടികളോടൊപ്പം ഡാൻസ് ചെയ്തു. അവർ ഒരുപാട് ഉത്സാഹത്തോടെ ആയിരുന്നു ഞങ്ങളോടൊപ്പം ഡാൻസ് ചെയ്തത്. പിന്നീട് അവിടെയുള്ള എല്ലാ കുട്ടികൾക്കും മിഠായി വിതരണം ചെയ്തു. ഐടിയുമായി ബന്ധപ്പെട്ട വളരെ കുറച്ച് അറിവുകൾ എങ്കിലും ആ കുട്ടികളിലേക്ക് പകർന്നു നൽകാൻ സാധിച്ച ചാരിതാർത്ഥ്യത്തോടെയാണ് അധ്യാപകരും കുട്ടികളും അവിടെനിന്ന് പടിയിറങ്ങിയത്.
=== എൽ പി കുട്ടികൾക്കായുള്ള ഐടി പരിശീലനം ===
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൽപി സെക്ഷനിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ ഐടി പരിശീലനം സംഘടിപ്പിച്ചു. കമ്പ്യൂട്ടർ ഉപയോഗവുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്ത് ചെയ്യിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ഒന്നാം ക്ലാസിലെ മിടുക്കന്മാരും മിടുക്കികളും ആണ് പരിശീലന ക്ലാസിലേക്ക് എത്തിയത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് കടന്നുവന്നപ്പോൾ തന്നെ അവർക്ക് വളരെയധികം ആകാംഷയും സന്തോഷവും ഉണ്ടായിരുന്നു. കമ്പ്യൂട്ടർ ഓൺ ചെയ്യാനും പാസ്സ്‌വേർഡ് നൽകാനും എല്ലാം പറഞ്ഞുകൊടുത്ത ചെയ്യിച്ചപ്പോൾ കുട്ടികൾക്ക് ഒരുപാട് സന്തോഷം തോന്നി. പിന്നീട് ജി കംപ്രൈസ് എന്ന ഗെയിം കളിക്കാനുള്ള പരിശീലനം കുട്ടികൾക്ക് നൽകി .കുട്ടികൾക്ക് മൗസ് ബാലൻസ് ഉണ്ടാകാൻ സഹായിക്കുന്ന ഒരുപാട് ഗെയിമുകൾ ഉണ്ടായിരുന്നു. അതുപോലെതന്നെ ടൈപ്പിംഗ് മനസ്സിലാക്കാൻ സഹായിക്കുന്ന പലതരം ഗെയിമുകളും കുട്ടികളെ കൊണ്ട് കളിപ്പിച്ചു. വളരെ ആകാംക്ഷയോടെയാണ് കുട്ടികൾ ഗെയിം കളിച്ചത്. വളരെ പെട്ടെന്നാണ് കുട്ടികൾ കമ്പ്യൂട്ടറിലെ നിർദ്ദേശങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് ഗെയിമുകൾ കളിച്ചത്. പിന്നീട് ടെക്സ്പെയിന്റിൽ ചെറിയ ചിത്രങ്ങൾ വരയ്ക്കാനും കളർ കൊടുക്കാനുമുള്ള പരിശീലനം ആയിരുന്നു നൽകിയത് വളരെ താല്പര്യത്തോടെയാണ് കുട്ടികൾ ഈ പ്രവർത്തനങ്ങൾ എല്ലാം ചെയ്തത്.കുറച്ച് സമയം കൊണ്ട് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ  ആയിരുന്നു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികളെ യാത്രയാക്കിയത് മറ്റൊരു ദിവസം വീണ്ടും കൊണ്ടുവരണമെന്ന് ആവശ്യവുമായാണ് കുട്ടികൾ പോയത്.
=== റോബോട്ടിക്സ് ക്ലാസ് -6 ===
27-11-2024ൽ റോബോട്ടിക്സിന്റെ ആറാമത്തെ ക്ലാസ് നടന്നു ആർഡിനോ കിറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ആർഡിനോ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സോഫ്റ്റ്‌വെയറുകളെ കുറിച്ചും ഈ ക്ലാസിൽ ചർച്ച ചെയ്തു. ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള ചെറിയ ചെറിയ പ്രവർത്തനങ്ങളും ഈ ക്ലാസിൽ ചെയ്തു. പിന്നീട് റോബോട്ടിക് കിറ്റിൽ മറ്റ് എന്തെല്ലാം ഉപകരണങ്ങൾ ഉണ്ടെന്ന് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു .അവയുടെ ഉപയോഗങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കി കൊടുത്തു റോബോട്ടുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു വീഡിയോയും കുട്ടികൾക്ക് കാണിച്ചു കൊടുത്തു.

12:33, 19 ഡിസംബർ 2024-നു നിലവിലുള്ള രൂപം

2023-2026 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

SL NO Admission

Number

Name
1 15609 ദിൽന ഫർഹത്ത് നൗഷാദ്
2 15614 അനഘ സുഭാഷ്
3 15615 നിര‍ഞ്ജന ദിപു
4 15623 കാർത്തിക കിഷോർ
5 15625 ആൻഡ്രിയ ഷിന്റോ
6 15640 അയന അന്ന ഷൈജു
7 15660 മയുഷ ദീപു
8 15661 സഹല  ഇ.ജെ
9 15663 അനോറ ബിജു
10 15670 അർച്ചന രാജീവ്
11 15672 എയ്ഞ്ചലിൻ മേരി ജോബിൻ
12 15693 റോസ് മരിയ ടോജൻ
13 15707 ദേവിക ഗോപിനാഥ്
14 15712 നൂറ ഐഷ
15 15714 അൽഫിന അജിമ്സ്
16 15751 അനീഷ ഷാജൻ
17 15757 അബിയമോൾ നിഷാദ്
18 16120 മീര ബാബു
19 16756 അഫ്നാമോൾ കെ എ
20 17114 അനുശ്രീ യു
21 17309 ദേവനന്ദ ബിനീഷ്
22 17313 എൽന എൽദോസ്
23 17321 അന്നാമോൾ ജോസഫ്
24 17334 ലീമ ബേസിൽ
25 17362 ബെനിറ്റ എൽദോസ്
26 17427 അന്ന ഹെക്സീബ ബ്ലെസന്റ്
27 17731 കൃഷ്ണതീർത്ഥ ധനീഷ്
28 17770 അർച്ചന എ എസ്
29 17847 ദിയ മരിയ ജോജോ
30 17961 റോസാലിയ റോബി
31 18184 അലോഷ്ക്ക ഷൈജോ
32 18187 മീനു കെ ബിനു
33 18189 ദേവനന്ദ സന്തോഷ്
34 18190 ദേവിക പ്രശാന്ത്
35 18194 പത്മശ്രീ അനീഷ്
36 18198 നൗഫിയ കെ എസ്
37 18562 അമേയ സൽജു
38 18574 ഈവ മരിയ ബിജു
39 18577 സീമോൻ ബെന്നി
40 18581 ഈവ മരിയ സേവ്യർ
ലിറ്റിൽ കൈറ്റ്സ് ബാച്ച്  2023-26

പ്രിലിമിനറി ക്യാംപ്

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2023-26ബാച്ചിലെ കുട്ടികൾക്കായി 19/6/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മിസ്ട്രസ്സ് സി. ഷിജിമോൾ സെബാസ്റ്റ്യൻ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി

ഹൈടെക് ഉപകരണ സജീകരണം

ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്സ്

5-10-2023തീയതി വൈകുന്നേരം നാലു മണിക്ക് സിസ്റ്റർ ഷിജിയുടെ നേതൃത്വത്തിൽ ഹൈടെക് സജീകരണ ത്തെ കുറിച്ചുള്ള ക്ലാസ്സു നടന്നു. കമ്പ്യൂട്ടറും പ്രൊജക്ടറും എങ്ങെനെ കണക്ട് ചെയ്യുമെന്നും ദൃശ്യത്തിന് കൂടുതൽ വ്യക്തത എങ്ങനെ വരുത്താമെന്നും സാധരണ ആയി പ്രൊജക്ടർ എവിടെ സ്ഥാപിക്കാമെന്നും സിസ്റ്റർ വിശദീകരിച്ചു പറഞ്ഞു കൊടുത്തു.. കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ ഗ്രൂപ്പ്‌ കളായി തിരിഞ്ഞു പ്രൊജക്ടർ കണക്ട് ചെയ്യാൻ പരിശീലിച്ചു. ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പാക്കേണ്ടത് എങ്ങനെയാണെന്നും അപ്ലിക്കേഷനുകൾ പുനസജ്ജമാക്കേണ്ടത് എങ്ങനെയെന്നു അമ്പിളി ടീച്ചർ വിശദീകരിച്ചു.... വ്യാജ വാർത്തകളെ കുറിച്ചുള്ള ബോധവത്കരണവുമായി ബന്ധപെട്ടു ഒരു ക്ലാസ്സ്‌ യൂട്യൂബ്-kite വിക്ടർസ് ചാനലിൽ ഉൾകൊള്ളിച്ചിട്ടുണ്ടെന്നും അത് ക്ലാസ്സുകളിൽ ലിറ്റിൽ കൈറ്റ്‍സ് കുട്ടികളുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും പ്രദർശിപ്പിക്കണമെന്ന് തുടർപ്രവർത്തനം നൽകി ഈ ദിവസത്തെ ക്ലാസുകൾ അവസാനിപ്പിച്ചു..

ഗ്രാഫിക്സ് ഡിസൈനിങ്.

ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്സ് ഗ്രാഫിക്സ് ‍ഡിസൈനിംഗ്

5-10-2023 തീയതി നാലുമണിക് 8ാം ക്ലാസ്സിന്റെന്റെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകൾ ആരംഭിച്ചു. ഈ ക്ലാസ്സിൽ ഗ്രാഫിക്സ് ഡിസൈൻ കുറിച്ചായിരുന്നു വിശദീകരണം നൽകിയത്... മിഴിവുറ്റ ചിത്രങ്ങൾ എ ങ്ങനെ നിർമ്മിക്കാമെന്നും ഇത് എന്തിനു ഉപയോഗിക്കുന്നുവെന്നും കുട്ടികളോട് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു... ജിമ്പ് സോഫ്റ്റ്‌വെയർ ആണ് ഇതിനുപയോഗിക്കേണ്ടതെന്നുള്ള മുന്നറിവ് കുട്ടികൾ പങ്കുവെച്ചു. ജിമ്പിലെ ലെ ലയെറുകൾ എന്താണെന്നും ഇതിനെ ക്രമീകരിക്കുവാനും, ഒഴിവാക്കുവാനും സാധിക്കുമെന്നും എ ങ്ങനെ ഉപയോഗിക്കാമെന്നും സിസ്റ്റർ ഷിജിമോൾ വിശദീകരണം നൽകി. ഇൻക്സ്‍കേപ് സോഫ്റ്റ്‌വെയർ, ടുപിട്യൂബ് ഡസ്ക് എന്നിവ പരിചയപ്പെടുത്തി... അദ്ധ്യാപരുടെ സഹായത്തോടെ കുട്ടികൾ മികവുറ്റ ചിത്രങ്ങൾ തയ്യാറാക്കി.. അസ്തമിക്കുന്ന സൂര്യന്റെ ചിത്രം, പയ്കപ്പൽ,... തുടങ്ങിയ അനവധി ചിത്രങ്ങൾ കുട്ടികൾ ഗ്രൂപ്പ്‌ ആയ്ട്ട് ചെയ്തു... മികവുറ്റ കൂടുതൽ ചിത്രങ്ങൾ ഓരോ ഗ്രൂപ്പ്‌ ചെയ്തു കാണിക്കണം എന്ന തുടർപ്രവർത്തനം നൽകി ഈ ദിവസത്തെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.....

അനിമേഷൻ

ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്സ് അനിമേഷൻ

12-10-2023 തീയതി നാലുമണിക് ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്‌ ആരംഭിച്ചു.. കഴിഞ്ഞ ക്ലാസ്സുകളിൽ കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങൾ അധ്യാപകർ വിലയിരുത്തി... ഈ ചിത്രങ്ങൾ എങ്ങെനെ ചലിപ്പിക്കാമെന്ന ചിന്ത അവരിൽ ചർച്ചക്ക് നൽകി വ്യത്യസ്ത സ്ഥാനത്തും അകൃതിയിലുള്ള ഒരേ ശ്രെ ണിയിലുള്ള ചിത്രങ്ങളെ തുടർച്ചയായി പ്രദർശി പ്പിക്കുമ്പോൾ അത് ചലിക്കുന്നതായി അനുഭവപ്പെടുമെന്നും അതിന്റെ കാരണമെന്തെന്നു ഗ്രൂപ്പിൽ ആരായുന്നുല വീക്ഷണ സ്ഥിരത എന്ന സവിശേഷത ആണെന്ന് ഒരു കുട്ടി പറഞ്ഞു.. ആ കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് ക്ലാസുകൾ തുടർന്നു. ചിത്രങ്ങളുടെ അകൃതിയിലും സ്ഥാനത്തിനും മാറ്റങ്ങൾ വരുത്തി വേഗത്തിൽ ചലിപ്പിച്ചാൽ അനിമേഷൻ സാധ്യമാക്കമെന്നു flip book. Mp4 എന്ന വീഡിയോ കാണിച്ചുകൊടുത്തു അമ്പിളി ടീച്ചർ വിശദീകരിച്ചു. ഫ്രെയിംസ് എങ്ങനെ തയാറാക്കാം, അതിന്റെ എണ്ണം ക്രമീകരിക്കുന്നതെങ്ങനെ എങ്ങനെ ച ലച്ചിത്രത്തിന്റെ വേഗത ക്രമീകരിക്കാനാകും ഈ കാര്യങ്ങൾ നന്നായി വിശദീകരിച്ചു കൊടുത്തുകൊണ്ട്, അടുത്ത ക്ലാസ്സിൽ ചെറിയ ഒരു ഷോർട്ട് ഫിലിം ചെയ്യാൻ തുടർപ്രവർത്തനം ആയി നൽകി ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.

അനിമേഷൻ തുടർച്ച

ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്സ്

19-10-2023 തീയതി വൈകുന്നേരം 4മണിക്ക് ലിറ്റിൽ കൈറ്റ്സ്ക്ലാസുകൾ ആരംഭിച്ചു. അനിമേഷൻ എങ്ങനെ എളുപ്പത്തിൽ ചെയ്യാമെന്ന് വിശദീകരിക്കുന്ന ക്ലാസ്സു ആയിരുന്നു ഇത്. ട്വീനിംഗിന്റെ സഹായത്തോടെ അനിമേഷൻ എങ്ങനെ തയ്യാറാക്കാമെന്ന് അമ്പിളി ടീച്ചർ വിശദീകരിച്ചു. അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ അനിമേഷൻ ക്ലാസുകൾ പൂർത്തിയാക്കി.കഴിഞ്ഞ ക്ലാസ്സിലെ ഷോർട്ട് ഫിലം തുടർപ്രവർത്തനം വിലയിരുത്തി. ചില ഗ്രൂപ്പിൽ മാർഗ്ഗനിർദേശങ്ങൾ നൽകുകയും മറ്റു ഗ്രൂപ്പുകളിൽ ഒന്നുകൂടി അനിമേഷൻ തയാറാക്കുന്ന വിധം വിശദീകരിച്ചു അനിമേഷൻ ക്ലാസ്സിലെ എല്ലാ സംശയങ്ങളും ദുരീകരിച്ചുകൊണ്ട് ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.

മലയാളം കമ്പ്യൂട്ടിംഗ്

ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്സ് മലയാളം കമ്പ്യൂട്ടിംഗ്

23-10-2023 ഈ ക്ലാസ്സിൽ നമ്മളുടെ മാതൃഭാഷക്കുള്ള പ്രാധാന്യം എന്തെന്നും കമ്പ്യൂട്ടറിൽ മലയാളം ടൈപ്പിംഗ്‌ സാധ്യമാണെന്നും അമ്പിളി ടീച്ചർ വിശദീകരിച്ചു. മുൻവർഷങ്ങളിൽ കുട്ടികൾ ചെയ്ത ഡിജിറ്റൽ മാഗസിൻ കുട്ടികളെ പരിചയപ്പെടുത്തി. മലയാളം കീബോർഡ് ലേയോട്ട്, കൂട്ടാക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നവിധം, പലതരത്തിലുള്ള അക്ഷരങ്ങൾ ഇതൊക്കെ കുട്ടികളെ പരിചയപ്പെടുത്തി. മലയാളം ടൈപ്പിംഗ്‌ ആയതുകൊണ്ട് തന്നെ കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ക്ലാസ്സിൽ പങ്കെടുത്തത്. ഓരോ കുട്ടികളും അവരവരുടെ പേരുകൾ, അഡ്രെസ്സ് എന്നിവ ടൈപ് ചെയ്യാൻ ശ്രെമിക്കുന്നതും അതിനു സാധിക്കുന്നതും കുട്ടികൾക്കും അദ്ധ്യാപകർക്കും സന്തോഷം ഉളവാക്കി.സ്കൂളിൽ ചൊല്ലുന്ന പ്രതിജ്ഞ എല്ലാവരും ടൈപ്പ് ചെയ്യണമെന്ന് തുടർപ്രവർത്തനം നൽകി,എല്ലാവരും മലയാളം ടൈപ്പിംഗ്‌ വശമാക്കണമെന്ന് ഓര്മിപ്പിച്ചുകൊണ്ട് ഈ ക്ലാസ്സ്‌ അവസാനിപ്പിച്ചു.

മലയാളം ടൈപ്പിംഗ്‌.

26-10-2023 മാഗസിൻ തയ്യാറാക്കുന്നതിന് വേണ്ട കാര്യങ്ങൾ വിശദീകരിക്കൽ ആയിരുന്നു ഈ ക്ലാസ്സിൽ. ഒരു മാഗസിൻ എങ്ങനെ തയ്യാറാക്കാം, തലക്കെട്ടു എങ്ങനെ ചേർക്കാം,ഖണ്ഡികകൾ എങ്ങനെ ക്രമീകരിക്കാം, എന്നൊക്കെ അദ്ധ്യാപകർ കുട്ടികൾക്കു വിശദീകരിച്ചു കൊടുത്തു.മഴ എന്ന കവിത യുടെ പേജും കുട്ടിയും തള്ളയും എന്ന കവിതയുടെ പേജും ചിത്രങ്ങൾ ഉപയോഗിച്ച് മനോഹോരമാക്കാനുള്ളതുടർപ്രവർത്തനങ്ങളുംനൽകി.ആകർഷകമായ കവർപേജുകൾ തയ്യാറാക്കാനും ഫോണ്ടുകൾ എങ്ങെനെ ഇൻസ്റ്റാൾ ചെയ്യുമെന്നും ഈ ക്ലാസ്സിൽ സിസ്റ്റർ ഷിജിമോൾ വിശദീകരിച്ചു

മീഡിയ ഡോക്യൂമെന്റഷൻ

27-10-2023 തീയതി വാർത്താക്കുറിപ്പ് എങ്ങനെ തയാറാകാം എന്ന് ചർച്ച ചെയ്തുകൊണ്ട് ക്ലാസുകൾ ആരംഭിച്ചു. ഒരു വാർത്തയിൽ എന്തൊക്കെ ഘട കങ്ങൾ വേണമെന്ന് കുട്ടികൾ വളരെ ആശയപരമായി ചർച്ച ചെയ്തു. വാർത്തയിലെ ഘട കങ്ങൾ എന്തെല്ലാം, അത് എങ്ങനെ പട്ടിക പെടുത്താം വാർത്തക്കൊപ്പം ചിത്രങ്ങൾ എങ്ങനെ ചേർക്കാം എന്നൊക്കെ സിസ്റ്റർ ഷിജി മോൾ വിശദമായി കുട്ടികൾക്കു പറഞ്ഞുകൊടുത്തു. മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങൾ, DSLR ക്യാമെറയിൽ എടുത്ത ചിത്രങ്ങൾ ഇതൊക്കെ എങ്ങനെ പകർത്താമെന്നും കുട്ടികൾക്കു അമ്പിളി ടീച്ചർ പറഞ്ഞുകൊടുത്തു.അധ്യാപകരുടെ മൊബൈലിൽ എടുത്ത കുറച്ചു ചിത്രങ്ങൾ പകർത്തുന്നത് ഉദാഹരണമായി കുട്ടികൾക്ക് കാണിച്ചുകൊടുത്തു..... കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ട കാലിക പ്രാധാന്യമുള്ള വാർത്തകൾ പരിശോധിച്ചു വാർത്തകുറിപ് എഴുതി തയാറാക്കി കൊണ്ടുവരാനുള്ള തുടർപ്രവർത്തനം നൽകി ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.

ഗ്രാഫിക്സ് ഡിസൈനിങ്.

ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്സ്

5-10-2023 തീയതി നാലുമണിക് 8ാം ക്ലാസ്സിന്റെന്റെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകൾ ആരംഭിച്ചു. ഈ ക്ലാസ്സിൽ ഗ്രാഫിക്സ് ഡിസൈൻ കുറിച്ചായിരുന്നു വിശദീകരണം നൽകിയത്... മിഴിവുറ്റ ചിത്രങ്ങൾ എ ങ്ങനെ നിർമ്മിക്കാമെന്നും ഇത് എന്തിനു ഉപയോഗിക്കുന്നുവെന്നും കുട്ടികളോട് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു... ജിമ്പ് സോഫ്റ്റ്‌വെയർ ആണ് ഇതിനുപയോഗിക്കേണ്ടതെന്നുള്ള മുന്നറിവ് കുട്ടികൾ പങ്കുവെച്ചു. ജിമ്പിലെ ലെ ലയെറുകൾ എന്താണെന്നും ഇതിനെ ക്രമീകരിക്കുവാനും, ഒഴിവാക്കുവാനും സാധിക്കുമെന്നും എ ങ്ങനെ ഉപയോഗിക്കാമെന്നും സിസ്റ്റർ ഷിജിമോൾ വിശദീകരണം നൽകി. ഇൻക്സ്‍കേപ് സോഫ്റ്റ്‌വെയർ, ടുപിട്യൂബ് ഡസ്ക് എന്നിവ പരിചയപ്പെടുത്തി. അദ്ധ്യാപരുടെ സഹായത്തോടെ കുട്ടികൾ മികവുറ്റ ചിത്രങ്ങൾ തയ്യാറാക്കി.. അസ്തമിക്കുന്ന സൂര്യന്റെ ചിത്രം, പയ്കപ്പൽ, തുടങ്ങിയ അനവധി ചിത്രങ്ങൾ കുട്ടികൾ ഗ്രൂപ്പ്‌ ആയ്ട്ട് ചെയ്തു. മികവുറ്റ കൂടുതൽ ചിത്രങ്ങൾ ഓരോ ഗ്രൂപ്പ്‌ ചെയ്തു കാണിക്കണം എന്ന തുടർപ്രവർത്തനം നൽകി ഈ ദിവസത്തെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.

ഡി.എസ്.എൽ.ആർ ഉപയോഗം.(ഔട്ട്ഡോർ പ്രോഗ്രാം).

9-11-2023 തീയതി DSLR ക്യാമറ ഉപയോഗിച്ച് ജൈവ വൈവിദ്ധ്യ ഉദ്യനത്തിന്റെ ഫോട്ടോസും വീഡിയോ കളും എടുക്കുവാൻ കുട്ടികളോട് ആവശ്യപ്പെടുന്നു. എല്ലാ കുട്ടികൾക്കും ക്യാമറ പരിചയപ്പെടാനും കൈകാര്യം ചെയ്യുവാനും അവസരമൊരുക്കുന്ന്നു. വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുന്നു.... ഔട്ട്ഡോർ പ്രോഗ്രാം ആയതുകൊണ്ട് തന്നെ കുട്ടികൾ വളരെ താല്പര്യപൂർവം ക്ലാസുകളിൽ പങ്കെടുത്തു...

മീഡിയ ആൻഡ് ഡോക്യൂമെന്റഷൻ

14-11-2023 തീയതി നമ്മുടെ പ്രിലിമിനറി ക്യാമ്പിന്റെ ഫോട്ടോസ്, വീഡിയോസ് നൽകി കുട്ടികളോട് ഒരു വാർത്താക്കുറിപ്പ് തയാറാക്കാൻ ആവശ്യപ്പെടുന്നു ... എല്ലാ ഗ്രൂപ്പിന്റെയും വാർത്തകുറിപ്പ് പരിശോധിച്ചു വിലയിരുത്തുന്നു.

മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ തുടർച്ച

16-11-2023തീയതി വാർത്ത ചിത്രീകരണത്തെ കുറിച്ചായിരുന്ന് ക്ലാസ്സ്‌.വാർത്ത ചിത്രീകരണത്തിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ കുട്ടികലോടു ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു. അതുലിന്റെ സ്കൂളിൽ നടന്ന പൂന്തോട്ടം നിർമാണത്തിന്റെ ചിത്രീ ക രണം വീഡിയോ ക്ലിപ്സ് കാണിച്ചുകൊടുത്തു. എങ്ങെനെ ചിത്രീകരണം നടത്താമെന്നു കുട്ടികൾ മനസിലാക്കി

2024-25 വർഷത്തെ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്സ്-അനിമേഷൻ

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2023- 26 ബാച്ചിലെ കുട്ടികളുടെ റൊട്ടീൻ ക്ലാസ് 21- 6 -2024ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ആരംഭിച്ചു. കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ കുട്ടികൾക്ക് ഹൃദ്യമായ സ്വാഗതം ആശംസിക്കുകയും ഈ വർഷത്തെ നമ്മുടെ യൂണിറ്റിന്റെ എല്ലാ പ്രവർത്തനങ്ങളിലും എല്ലാ അംഗങ്ങളും പൂർണമായും സഹകരിക്കണം എന്നും പറഞ്ഞു. ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിന്റെ ഈ വർഷത്തെ ആദ്യത്തെ ക്ലാസ്സ് അനിമേഷൻ വിഭാഗത്തിലെ ആയിരുന്നു. കഴിഞ്ഞവർഷം പരിചയപ്പെട്ട ഓപ്പൺ റ്റൂൻസ് എന്ന സോഫ്റ്റ്‌വെയർ ഒന്നുകൂടി കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഓപ്പൺ റ്റൂ ൺസ് ഉപയോഗിച്ചുള്ള ഒരു അനിമേഷൻ നിർമ്മിക്കാനാണ് കുട്ടികളെ ഈ ക്ലാസിൽ പഠിപ്പിച്ചത്. ആകാശത്ത് പറക്കുന്ന ഒരു ഏറോപ്ലെയിന്റെ അനിമേഷൻ ആയിരുന്നു ആദ്യദിനം പഠിപ്പിച്ചത്. ബാഗ്രൗണ്ട് സൗണ്ട് എങ്ങനെയാണ് ഒരു അനിമേഷനിൽ ഉൾപ്പെടുത്തുന്നത് എന്നും ഈ ക്ലാസിൽ പഠിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെയും കൗതുകത്തോടെയും ആയിരുന്നു ക്ലാസിൽ പങ്കെടുത്തത്.

അനിമേഷൻ ക്ലാസ് -2

ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ചിന്റെ രണ്ടാമത്തെ ക്ലാസ് 30- 6 -20024 നടന്നു. കഴിഞ്ഞ ക്ലാസ്സിൽ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് ചെയ്ത ആക്ടിവിറ്റി കുട്ടികൾക്ക് മനസ്സിലായോ എന്ന് ചോദിച്ചു സംശയങ്ങൾ ഉള്ള കുട്ടികൾക്ക് അത് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഒരു അനിമേഷന് പൂർണ്ണത വേണമെങ്കിൽ അതിന്റെ കൂടെ ശബ്ദം കൂടി ഉൾപ്പെടുത്തേണ്ടതുണ്ട് എന്ന് സിസ്റ്റർ ഷിജിമോൾ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. അതുപോലെ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എങ്ങനെയാണ് അനിമേഷൻ പശ്ചാത്തല ശബ്ദം കൊടുക്കുന്നത് എന്നും സിസ്റ്റർ ഷിജി മോൾ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. തുടർ പ്രവർത്തനത്തിനായി ഡോൾഫിൻ കടലിൽ നീന്തുന്ന അനിമേഷൻ ചെയ്യാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. അതിനാവശ്യമായ റിസോഴ്സ് ഫയലുകൾ നമ്മുടെ റിസോഴ്സ് ഫോൾഡറിൽ നൽകിയിട്ടുണ്ട് എന്നും പറഞ്ഞു. കുട്ടികൾ ആ അനിമേഷൻ പശ്ചാത്തല ശബ്ദം കൂടി ഉൾപ്പെടുത്തി ഭംഗിയായി ചെയ്തു. അനിമേഷൻ റെൻഡർ ചെയ്യുന്നതുകൂടി പഠിപ്പിച്ച് അനിമേഷന്റെ ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.

മൊബൈൽ ആപ്പ് നിർമ്മാണം

ലിറ്റിൽ കൈറ്റ്‍സ് റോട്ടീൻ ക്ലാസ്സ് മൊബൈൽ ആപ്പ്

19-7-2024 ൽ ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ചിന്റെ മൂന്നാമത്തെ ക്ലാസ് നടന്നു. മൊബൈൽ ആപ്പ് നിർമ്മാണത്തെക്കുറിച്ച് ആയിരുന്നു ഇന്നത്തെ ക്ലാസ്. ഈ കാലഘട്ടത്തിൽ നമ്മൾ ദൈനംദിന ജീവിതത്തിൽ ഒരുപാട് മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നുണ്ടല്ലോ. അതുപോലെയുള്ള ഒരു ആപ്ലിക്കേഷൻ കുട്ടികൾക്കും നിർമ്മിക്കാൻ സാധിക്കും എന്ന് പറഞ്ഞപ്പോൾ കുട്ടികൾക്ക് ഒരുപാട് കൗതുകം തോന്നി. മൊബൈൽ ആപ്പുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകൾ ഏതൊക്കെയാണെന്നുള്ള അറിവ് കുട്ടികൾക്ക് നൽകി. എം ഐ ടി ആപ്പ് ഇൻവെന്റർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് നമ്മൾ മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നത് എന്നും ആ സോഫ്റ്റ്‌വെയറിന്റെ ജാലകം എങ്ങനെയാണെന്നും സിസ്റ്റർ ഷിജി മോൾ മാത്യു കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. നമുക്ക് നിർമ്മിക്കേണ്ടത് ബോഡി മാസ് ഇൻഡക്സ് കണ്ടുപിടിക്കേണ്ട ആപ്പാണ് എന്നും കുട്ടികളോട് പറഞ്ഞു. ബോഡി മാസ് ഇൻഡക്സ് കാൽക്കുലേറ്റ് ചെയ്യുന്ന ആപ്പ് എങ്ങനെയാണ് നിർമ്മിക്കേണ്ടത് എന്നും അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. അടുത്ത ക്ലാസ്സിൽ മൊബൈൽ ആപ്പിന്റെ നിർമ്മാണം കൂടുതൽ വിശദമായി പഠിപ്പിക്കാം എന്ന് പറഞ്ഞ് ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.

മൊബൈൽ ആപ്പ് ക്ലാസ്- 2

ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്സ് മൊബൈൽ ആപ്പ്-2

26-7-2024 ൽ മൊബൈൽ ആപ്പ് നിർമാണത്തെക്കുറിച്ചുള്ള രണ്ടാമത്തെ ക്ലാസ്സ് നടന്നു. ബി എം ഐ കാൽക്കുലേറ്റർ എങ്ങനെ ഡിസൈൻ ചെയ്യാം എന്നും ഓരോ ആപ്പും എങ്ങനെ ആകർഷകമാക്കാം എന്നും അമ്പല ടീച്ചർ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. അമേരിക്കയിലെ മസാച്ചു സെട്സ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി വികസിപ്പിച്ചെടുത്ത എം ഐ ടി ആപ്പ് ഇൻവെന്റർ ലളിതമായ കോഡ് ബ്ലോക്കുകൾ കൊണ്ട് മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം ആണെന്നും അമ്പിളി ടീച്ചർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. എം ഐ ടി ആപ്പ് ഇൻവെന്ററിലെ ഡിസൈനർ ജാലകവും കമ്പോണൻസും എന്താണെന്നും ഓരോ കമ്പോണന്റും പ്രവർത്തിക്കാൻ കോഡുകൾ വേണമെന്നും ഇതിനായി ബ്ലോക്ക് ജാലകം ആണ് ഉപയോഗിക്കേണ്ടത് എന്നും ഈ ക്ലാസിൽ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. നാം നിർമ്മിക്കുന്ന ആപ്പുകൾ സ്മാർട്ട്ഫോണുകളിൽ എങ്ങനെ പ്രവർത്തിപ്പിക്കാം എന്ന് പരിചയപ്പെടുത്തി. എമുലേറ്റർ ഉപയോഗിച്ച് ഒരു ആപ്പിന്റെ പ്രവർത്തനം പരിശോധിക്കാമെന്നും പറഞ്ഞുകൊടുത്തു. പിന്നീട് മൊബൈൽ ആപ്പ് എങ്ങനെ എക്സ്പോർട്ട് ചെയ്യാം എന്നും കാണിച്ചുകൊടുത്തു. തുടർ പ്രവർത്തനമായി കുട്ടികളോട് ഒരു ആപ്പ് നിർമിക്കാനും പറഞ്ഞ് ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.

നിർമ്മിത ബുദ്ധി

9- 8 2024 ൽ ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ചിന്റെ അഞ്ചാമത്തെ ക്ലാസ് നടന്നു.ഇപ്പോൾ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധി എന്ന വിഷയത്തെപ്പറ്റി ആയിരുന്നു ക്ലാസ് നടന്നത്. മനുഷ്യർ ചെയ്യുന്ന പല പ്രവർത്തികളും കൂടുതൽ വേഗത്തിലും കൃത്യമായും ചെയ്യാൻ യന്ത്രങ്ങൾക്കും കമ്പ്യൂട്ടറുകൾക്കും സാധിക്കും എന്ന് നമുക്കറിയാം. എന്നാൽ സ്വയം ചിന്തിക്കാൻ കഴിവുള്ള യന്ത്രങ്ങളെയാണ് നിർമ്മിത ബുദ്ധിയിലൂടെ കണ്ടുപിടിക്കുന്നത്. ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കാനുള്ള ശാസ്ത്രസാങ്കേതിക വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ക്രിക്കറ്റ് കളിയിൽ എൽ ബി ഡബ്ല്യു ആകുന്ന അവസരത്തിൽ ബോളുകളുടെ സഞ്ചാര ഗതി പ്രവചിക്കാൻ ഉപയോഗിക്കുന്ന ടെക്നോളജി എന്തെന്ന് ഉള്ള അറിവ് കുട്ടികളിൽ പരിശോധിക്കുന്നു .ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തിയിരിക്കുന്ന ഒരു സന്ദർഭമാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. 1956 ജോൺ മക്കാർത്തി എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ അമേരിക്കയിലെ ഹാർഡ് മൌത്തി കോളേജിൽ വച്ച് നടന്ന ഒരു ശിൽപ്പശാലയിലാണ് നിർമ്മിത ബുദ്ധി എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. ജോൺ മക്കാർത്തിയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവായി കണക്കാക്കുന്നു എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഇന്ന് നിർമ്മിത ബുദ്ധി വിവിധ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. നിർമ്മല ബുദ്ധി പ്രയോജനപ്പെടുത്തുന്ന മേഖലകൾ പരിചയിക്കാൻ സഹായകമായ ഒരു കമ്പ്യൂട്ടർ ഗെയിം ആണ് എ ഐ ആപ്ലിക്കേഷൻ ഗെയിംസ് എന്നും അത് നമ്മുടെ കമ്പ്യൂട്ടറിലെ റിസോഴ്സ് ഫോൾഡറിൽ ഉണ്ട് എന്നും അത് കളിച്ചു നോക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി.നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിവിധ മേഖലകളും ഉപകരണങ്ങളും കണ്ടെത്താൻ കുട്ടികൾക്ക് തുടർ പ്രവർത്തനം നൽകി ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.

നിർമ്മിത ബുദ്ധി ക്ലാസ് -2

നിർമ്മിത ബുദ്ധി എന്ന വിഷയവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ക്ലാസ്സ് 23 -8 -20024ൽ നടന്നു. കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ഷിജി മോൾ ആയിരുന്നു ക്ലാസ് നയിച്ചത്. ചാറ്റ് ജിപിടി എന്ന പുതിയ ആപ്ലിക്കേഷൻ എന്താണെന്നും അതിന്റെ ഉപയോഗ രീതി എങ്ങനെയാണെന്നും ആയിരുന്നു ഈ ക്ലാസിൽ വിശദീകരിച്ചത്. മനുഷ്യന്റെ സ്വാഭാവിക ഭാഷ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും ചാറ്റ് ജി പി ടിക്ക്സാധിക്കും എന്നും സ്വന്തമായി കഥകളും കവിതകളും എഴുതാൻ വരെ സാധിക്കും എന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ചാറ്റ് ജി പി ടി എങ്ങനെ കൃത്യമായ രീതിയിൽ ഉപയോഗിക്കണം എന്ന അവബോധം കുട്ടികൾക്ക് ഈ ക്ലാസ്സിലൂടെ ലഭിച്ചു. നാം ചോദിക്കുന്ന എന്ത് ചോദ്യങ്ങൾക്കും മിക്കവാറും കൃത്യമായ ഉത്തരങ്ങൾ നൽകാനും ചാറ്റ് ജി പി ടി ക്കു കഴിയും. നിത്യജീവിതത്തിൽ നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്താൻ സാധിക്കുന്ന മേഖലകൾ കണ്ടെത്താൻ കുട്ടികൾക്ക് തുടർ പ്രവർത്തനങ്ങൾ നൽകി ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.

ഇലക്ട്രോണിക്സ്

4-10-2024തീയതി ഇലക്ട്രോണിക്സ് ന്റെ ക്ലാസ്സ്‌ ആയിരുന്നു.ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ഉപയോഗിക്കുന്ന എ ൽ. ഇ. ഡി ബ ൾ ബുകളെ കുറിച്ചുള്ള കുട്ടികളുടെ അറിവ് പരിശോധിച്ച് ഇൻകാന്റസെന്റ് ബൾബ്, ഫ്ലോറസെന്റ് ബൾബ്, എ ൽ. ഇ. ഡി ബൾബ് എന്നിവയുടെ ചിത്രം കാണിച്ചു അവയെ പരിചയപെടുത്തുന്നു. കുറഞ്ഞ പവറിൽ പ്രവർത്തിക്കുന്നത്കൊണ്ട് തന്നെ എ ൽ. ഇ. ഡി ബൾ ബുകളാണ് നമ്മുടെ വീടുകളിൽ കൂടുതൽ ഉപയോഗിക്കുന്നതെന്നു കുട്ടികളെ കൊണ്ട് പറയിപ്പിക്കാൻ സാധിച്ചു. ഒരു എ ൽ. ഇ. ഡി ബൾബിന്റെ ഘടനയുടെ ചിത്രം കുട്ടികൾക്കു പ്രദർശിപ്പിച്ചു. എ ൽ. ഇ. ഡി, റെസിസ്റ്റർ, പവർ സോഴ്സ്, ബ്രെഡ് ബോർഡ്, ജമ്പർ വയറുകളും ഉപയോഗിച്ച് ഒരു എ ൽ. ഇ. ഡി തെളിയിക്കുന്നതെങ്ങ്നെയെന്നു കുട്ടികൾക്കു വിശദമായി പറഞ്ഞുകൊടുത്തു. ഓരോ ഗ്രൂപ്പിലും ഒരു എ ൽ. ഇ. ഡി തെളിയിക്കാൻ ആവശ്യമായ ഘടകങ്ങൾ നൽകി എൽ. ഇ. ഡി തെളിയിക്കാൻ ആവശ്യപ്പെട്ടു. ആവശ്യമായ വിശദീകരണ ങ്ങളും സഹായവും അധ്യാപകർ നൽകി.

ലിറ്റിൽ കൈറ്റ്സ് സ്ക്കുൾ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഈ വർഷത്തെ2023-26 ബാച്ചിലെ കുട്ടികൾക്കുള്ള സ്കൂൾ തല ക്യാമ്പ് 9/10/2024 ൽ കൂമ്പൻപാറയിൽ വെച്ച് നടന്നു.രാവിലെ 9.30 ഓടെ ആരംഭിച്ച ക്യാമ്പ് കാർമൽ മാതാ മങ്കടവ് സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രെസ് ആയ സ്നേഹ ബഹുമാനപെട്ട സിസ്റ്റർ ജെസ്സി ജോർജ്ജ് ക്യാമ്പ് നയിച്ചു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെല്ലാം സന്നിഹിതരായിരുന്നു.കുമാരി. അമേയ സൽജു സ്വാഗതം പറഞ്ഞു..ബഹുമാനപെട്ട ഹെഡ്‍മിസ്ട്രസ്സ് സിസ്റ്റർ ക്രിസ്റ്റീന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് ക്ലബ് നമ്മുടെ സ്ക്കുളിന് ഒരു മുതൽക്കുട്ടാണെന്ന് സിസ്റ്റർ പറഞ്ഞു.കൈറ്റ് മിസ്ട്രെസ് സിസ്റ്റർ ഡെയ്സി ആശംസകൾ അർപ്പിച്ചു.ലിറ്റിൽ ക്ലബ്ബുകൾ വളരെ നല്ല രീതിയിൽ മുൻപോട്ടു പോകണം എന്നും അതിനുള്ള അറിവുകൾ ഈ ക്യാമ്പിൽ നിന്നും ലഭിക്കത്തക്ക വിധത്തിൽ ഈ ക്ലാസുകൾ ഉപകരിക്കട്ടെയെന്നു സിസ്റ്റർ ഡെയ്സി ആശംസിച്ചു.കുട്ടികളുടെ കഴിവുകൾ മികവുകളാ ക്കാൻ ഈ ക്യാമ്പിന് കഴിയട്ടെയെന്നു അമ്പിളി ടീച്ചറും കൂട്ടി ചേർത്തു. രണ്ടു സെഷനുകൾ ആയിട്ടായിരുന്നു ക്യാമ്പ്.രാവിലത്തെ സെഷനിൽ ഓപ്പൺ ടൂൺസ് സോഫ്റ്റവെയർപരിചയപ്പെടുത്തി.ഒാണവുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങൾകുട്ടികൾ വളരെ താല്പര്യപൂർവം പ്രവർത്തന ങ്ങൾ ചെയ്തു. ഊഞ്ഞാൽ ആടുന്ന പ്രവർത്തന ങ്ങൾ വളരെ ഭംഗിയായി ചെയ്യാൻ കുട്ടികൾക്കു കഴിഞ്ഞു.ഉച്ച കഴിഞ്ഞുള്ള സെഷനിൽ സ്ക്രാച്ച് പ്രോഗ്രാമിങ് ആയിരുന്നു.. പൂക്കളം നിറക്കാനും സ്പ്റൈറ്റ് ക്രീയേറ്റ് ചെയ്യാനുമൊക്കെ കുട്ടികൾ വളരെ രസകരമായി താല്പര്യം പൂർവ്വം പങ്കെടുത്തു.വിത്യസ്ത ബാക്ഗ്രൗണ്ടിൽ പൂക്കളം ഉണ്ടാക്കാനും കുട്ടികൾക്കു കഴിഞ്ഞു.

വളരെ ഉപകാരപ്രദമായിരുന്നു ക്യാമ്പ് എന്ന് കുട്ടികൾ തന്നെ പറയുകയുണ്ടായി. കുട്ടികൾ തമ്മിലുള്ള കൂട്ടായ്മ വളർത്തുന്നതിനും നൂതന ആശയങ്ങൾ പങ്കുവെക്കുന്നതിനും ഈ ക്യാമ്പിലൂടെ കഴിഞ്ഞുവെന്നത് ശ്രെദ്ധേയമാണ്.കുമാരി.എൽന എൽദോസ് എല്ലാവർക്കും നന്ദി പറഞ്ഞു. ചെറിയ സ്നേഹവിരുന്നോടെ ക്യാമ്പ് അവസാനിപ്പിച്ചു.

റോബോട്ടിക്സ് ക്ലാസ്സ്-1

10-10-2024ാംതീയതി റോബോട്ടുകളെ പരിചയപ്പെടുത്തുന്ന ക്ലാസ്സ്‌ ആയിരുന്നു. കുട്ടികൾ വളരെ താല്പര്യപൂർവം റോബോട്ടുകളെ കുറിച്ച് ആശയവിനിമയം നടത്തി. സിനിമയിൽ കണ്ടിട്ടുള്ള റോബോട്ടുകളെക്കുറിച്ച് വളരെ നന്നായി അവർ ചർച്ച ചെയ്തു. ഒരു റോബോട്ടിന്റെ പ്രധാന ഘടകങ്ങൾ, റോബോട്ടുകൾ പ്രവർത്തി ക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ മനസിലാക്കിയാൽ ഇവയുടെ നിർമാണ രഹസ്യങ്ങൾ അറിയാൻ സാധിക്കുമെന്ന് സിസ്റ്റർ ഷിജി മോൾ വിശദമാക്കി. റോബോട്ടിന്റെ പ്രധാന ഭാഗങ്ങൾ വിശദീകരിക്കുന്ന ചിത്രം കുട്ടികൾക്കു പ്രദർശിപ്പിച്ചു. റോബോട്ടുകൾ ചുറ്റുപാടിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന ഇലക്ട്രോണിക് സെൻസറുകളെ ചിത്രങ്ങൾ കാണിച്ച് പരിചയപ്പെടുത്തി. റോബോട്ടുകളുടെ ചലനം, റോബോട്ടുകളുടെ പ്രവർത്തങ്ങളെ നിയത്രിക്കുകയും എകോപിപ്പിക്കുകയും ചെയ്യുന്ന റോബോട്ടുകളുടെ തലച്ചോർ എന്ന് വിളിക്കുന്ന ഇലക്ട്രോണിക് ഘടകങ്ങളെയും ചിത്രങ്ങൾ ഉപയോഗിച്ച് പരിചയപ്പെടുത്തി. കുട്ടികളുടെ മുഖത്തെ അതിശയഭാവവും പുതുതായി മനസിലാക്കിയ ആശയങ്ങളെക്കുറിച്ചുള്ള കൗതുകവും അദ്ധ്യാപകരിൽ സന്തോഷം ഉളവാക്കി..

ശാസ്‍ത്ര സാങ്കേതിക വിദ്യയുടെ വിസ്മയ ലോകത്തിലേക്ക് ഫാത്തിമമാത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

അടിമാലി എസ്.എൻ.ഡി.പി സ്ക്കൂളിൽ നടന്ന എക്സിബിഷനിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സന്ദർശനം നടത്തി.

ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഒരു എക്സിബിഷനിൽ പങ്കെടുപ്പിച്ചു. വളരെ വിപുലമായ രീതിയിൽ പല സെഷനുകളിൽ ആയിട്ട് ഗെയിം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, മെക്കാനിക്സ് എന്നിവ തരം തിരിച്ചു സജ്ജമാക്കിയിരുന്നു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഇതിൽ പങ്കെടുപ്പിക്കാൻ സാധിച്ചത് വളരെ അഭിമാനകരമായ കാര്യം ആണ്.സോളാർ പാനൽ, റോബോട്ടിക് പേന, മെറ്റൽ വയലിൻ, ഈ ഡി ക്ലബ്‌, എ ആർ എം ഇലക്ട്രിക് പിയാനോ, റോബോട്ടിക് എ ആർ എം, എക്സ്റ്റൻഷൻ ബോർഡുകൾ, എൽ, ഈ, ഡി ബൽബുകൾ, ബൾബുകളുടെ സജീകരണം ഇതൊക്കെ കുട്ടികൾക്കു കൂടുതൽ അറിവ് പകരുന്നതാ യിരുന്നു. മെക്കാനിക്സ് വിഭാഗത്തിൽ പണ്ടുമുതലുള്ള വണ്ടികളുടെ ഗിയർ ബോക്സ്‌, ബ്രേക്ക്‌ സിസ്റ്റം തുടങ്ങിയ എല്ലാ ഭാഗങ്ങളും പഴയ വണ്ടികളുടെ ഒരു നിര തന്നെ കുട്ടികൾക്കു കാണാൻ കഴിഞ്ഞു..ഐ എസ് ആർ ഒ സ്പേസ് ഓൺവീൽസ് കുട്ടികൾക്ക് ഒരു സ്പേസ് യാത്ര അനുഭവം ഉളവാക്കാൻ ഉതകുന്നത് ആയിരുന്നു.കുട്ടികളുടെ അറിവിലേക്ക് ആയി എക് ‍സൈസിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ പോസ്റ്ററുകളും തയ്യാറാക്കിയിരുന്നു. ഡിഫെൻസ് വിഭാഗവും ഏറെ ഉപകാരപ്രദമായിരുന്നു മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഒരു സ്റ്റാളും ഉണ്ടായിരുന്നു.കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി തയ്യാറാക്കിയിരിക്കുന്ന ഗെയിംകളും വളരെ കൗതുകം ഉയർത്തുന്നതായിരുന്നു.

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഈ വേസ്റ്റ് കളക്ഷൻ

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഇ വേസ്റ്റ് ശേഖരിച്ച് ഹരിതകർമ സേനക്ക് കൈമാറുന്നു.

മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗമായി ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ വേസ്റ്റ് ശേഖരണം നടന്നു. ശാസ്ത്ര സാങ്കേതികവിദ്യയും ഇൻഫർമേഷൻ ടെക്നോളജിയും വളരെയധികം ഉപയോഗപ്പെടുത്തുന്ന ഒരു കാലഘട്ടത്തിൽ ആണല്ലോ നാമെല്ലാം ജീവിക്കുന്നത് അതുകൊണ്ടുതന്നെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നാമിന്ന് കൂടുതലായി ഉപയോഗിക്കുന്നുണ്ട് അതുകൊണ്ടുതന്നെ അതുവഴിയുള്ള മാലിന്യങ്ങളും വളരെയധികം നമ്മുടെ സമൂഹത്തിൽ കൂടുന്നുണ്ട്. ഇലക്ട്രോണിക് വേസ്റ്റുകളുടെ നിർമ്മാർജ്ജനം വളരെ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ വീട്ടിലേയും അവരുടെ പരിസരത്തുള്ള വീടുകളിലെയും ഈ വേസ്റ്റുകൾ ശേഖരിക്കുകയും അത് കുട്ടികൾ തന്നെ തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്യുന്നു. ഇതുവഴി സ്കൂളിലെയും കുട്ടികളുടെ വീടുകളിലും പരിസരങ്ങളിലും കൂടിക്കിടക്കുന്ന ഈ വേസ്റ്റുകളെ ഫലപ്രദമായി നിർമാർജനം ചെയ്യാൻ സാധിക്കുന്നു.

റൊട്ടീൻ ക്ലാസ് റോബോട്ടിക്സ്-ക്ലാസ് 2

18-10-2024ൽ റോബോട്ടിക്സിന്റെ രണ്ടാമത്തെ ക്ലാസ്സ് ആയിരുന്നു. ആദ്യത്തെ ക്ലാസിൽ പലതരം റോബോട്ടുകൾ പരിചയപ്പെട്ടു രണ്ടാമത്തെ ക്ലാസ്സിൽ ഒരു റോബോട്ടിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ എന്തൊക്കെയാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. റോബോട്ടുകളുടെ കാഴ്ച ,കേൾവി എന്നിവയൊക്കെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വിവിധതരം സെൻസറുകളെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. റോബോട്ടുകൾ ചുറ്റുപാടുകളിൽ നിന്ന് വിവരങ്ങൾ ,പ്രകാശം, ശബ്ദം ,താപം എന്നിവയെല്ലാം സ്വീകരിക്കുന്നത് വിവിധ ഇലക്ട്രോണിക് സെൻസറുകൾ ഉപയോഗിച്ചാണ്. ഡി ഐ ആർ സെൻസർ,ഐആർ സെൻസർ,റെയിൻ സെൻസർ,ഫ്ലെയിം സെൻസർ, സെൻസർ, എൽഡി ആർ സെൻസർ എന്നിങ്ങനെയുള്ള പലതരം സെൻസറുകളെക്കുറിച്ചും ഈ ക്ലാസ്സിൽ മനസ്സിലാക്കിക്കൊടുത്തു.

റോബോട്ടിക്സ് ക്ലാസ്-3

24-10-2024ൽ റോബോട്ടിക്സിന്റെ മൂന്നാമത്തെ ക്ലാസ് നടന്നു .റോബോട്ടുകളുടെ ചലനത്തെപ്പറ്റിയായിരുന്നു ഇന്നത്തെ ക്ലാസ് .കൺട്രോൾ യൂണിറ്റിൽ നിന്ന് നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമായ രീതിയിൽ എഫക്ടറുകൾ ചലിപ്പിച്ചാണ് റോബോട്ടുകൾ കൊണ്ട് പ്രവർത്തി ചെയ്യിപ്പിക്കുന്നത് .റോബോട്ടുകളുടെ ചലനം സാധ്യമാക്കുന്ന ആക്ടിവേറ്ററുകൾ ഊർജ്ജത്തെ അനുയോജ്യമായ ചലനം ആക്കി മാറ്റുന്നു.റോബോട്ടുകളുടെ തലച്ചോർ എന്നറിയപ്പെടുന്ന ഭാഗം അതിലുള്ള കൺട്രോളർ ഐസികളാണ് എന്നും അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും സിസ്റ്റർ ഷിജിമോൾ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.മൈക്രോ കൺട്രോളർ എന്തൊക്കെയാണെന്നുംഅതിന്റെ ഭാഗങ്ങൾ എന്തൊക്കെയാണെന്നും കുട്ടികൾക്ക് ഈ ക്ലാസിൽ മനസ്സിലാക്കി കൊടുത്തു. പലതരം റോബോട്ടുകളെ കുറിച്ച് കുട്ടികൾ തനിയെ കണ്ടെത്തി കൂടുതൽ മനസ്സിലാക്കണമെന്ന് തുടർ പ്രവർത്തനം നൽകി ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.

റോബോട്ടിക് ക്ലാസ്-4

30-10-2024 ലെ ക്ലാസിൽ റോബോട്ടുകളുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഉൾപ്പെടുത്തിയ ഒരു ചിത്രീകരണം കുട്ടികൾക്ക് കാണിച്ചുകൊടുത്തു. പിന്നീട് ആ ചിത്രീകരണത്തിൽ വിട്ടു പോയിരിക്കുന്ന ഭാഗങ്ങൾ പൂർത്തിയാക്കാനും പറഞ്ഞു. നമുക്കും കുഞ്ഞു കുഞ്ഞു റോബോട്ടുകൾ ഉണ്ടാക്കാൻ സാധിക്കും എന്നും അതിനായുള്ള ഉപകരണങ്ങൾ ലഭ്യമായ ഒരു കിറ്റ് നമുക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനെപ്പറ്റി വിശദമായി അടുത്ത ക്ലാസ്സിൽ പഠിക്കാം എന്നും പറഞ്ഞ് ഇന്നത്തെ ക്ലാസ് സമാപിച്ചു. റോബോട്ടുകളുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഏതൊക്കെയാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഈ ഒരു ക്ലാസിലൂടെ സാധിച്ചു.

റോബോട്ടിക്സ് ക്ലാസ് -5

റോബോട്ടിക്സിനെ പറ്റിയുള്ള അഞ്ചാമത്തെ ക്ലാസ്സിൽ റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തുകയാണ് ചെയ്തത്. റോബോട്ടിക് കിറ്റിലുള്ള ആർഡിനോ ബോർഡ് പരിശോധിച്ചു അതിന്റെ ഭാഗങ്ങൾ മനസ്സിലാക്കി കൊടുത്തു.ആർഡിനോ കിറ്റിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. മൈക്രോ കൺട്രോളർ, ഡിജിറ്റൽ പിൻസ്,അനലോഗ് പിൻസ്, പവർ പിൻസ്,യുഎസ്ബി,എക്സ്റ്റേണൽ പവർ ജാക്ക് എന്നിവയെല്ലാം ആർഡിനോയുടെ പ്രവർത്തനത്തിന് ആവശ്യമായ ഭാഗങ്ങൾ ആണെന്ന് കൈറ്റ് മിസ്ട്രസ് സിസ്റ്റർ ഷിജിമോൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.

ഫ്രീഡം ഫെസ്റ്റ് 2024- 25

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഫ്രിഡം ഫെസ്റ്റ് ദിനാചരണം

ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ആണല്ലോ നാം ഇന്ന് ജീവിക്കുന്നത്. മൊബൈൽ ഫോണും ഇന്റർനെറ്റും ഇന്ന് സാധാരണക്കാരന്റെ പോലും നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു .ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പുതിയ പുതിയ കാര്യങ്ങൾ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിലേക്ക് എത്തിക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിനക്സിന്റെ പ്രാധാന്യം സമൂഹത്തിലും പുതുതലമുറയിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് കേരള സർക്കാർ കൈറ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ പൊതു വിദ്യാലയങ്ങളിലും സ്വതന്ത്ര വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നു .അതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും നവംബർ 19ന് ഫ്രീഡം ഫെസ്റ്റ് വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. അന്നേദിവസം രാവിലെ വിളിച്ചുചേർത്ത സ്കൂൾ സ്പെഷ്യൽ അസംബ്ലിയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ കുമാരി അമേയ സൽജുവിന്റെ സ്വാഗത പ്രസംഗത്തോടെ യോഗം ആരംഭിച്ചു .ഫ്രീഡം ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ എച്ച് എം ഇൻചാർജ് സിസ്റ്റർ മേരി ജെയിംസ് നിർവഹിച്ചു.കൈറ്റ് മിസ്‍ട്രസ് സിസ്റ്റർ ഷിജിമോൾ മാത്യു ഫ്രീഡം ഫസ്റ്റ് പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാനായി ഒരു ക്ലാസ് നടത്തി.കൈറ്റ് മിസ്‍ട്രസ് അമ്പിളി ടീച്ചർ ടീച്ചർ ആശംസ പ്രസംഗം നടത്തി. റോബോട്ടുകളുടെ വേഷം ധരിച്ച് എത്തിയ കുട്ടികൾ എല്ലാവരിലും കൗതുകമുണർത്തി പിന്നീട് മനോഹരമായ ടെക്നോളജിക്കൽ ഗാനം കുട്ടികൾ ആലപിച്ചു അതിനുശേഷം സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ പ്രചാരണാർത്ഥം കുട്ടികൾ ഒരു ഫ്ലാഷ് മോബ് അവതരിപ്പിച്ചു സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ സാധിച്ചു.

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായുള്ള റോബോട്ടിക് എക്സിബിഷൻ

അതിനുശേഷം കമ്പ്യൂട്ടർ ലാബിൽ വച്ച് റോബോട്ടിക്സ് എക്സിബിഷൻ നടന്നു ആർഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡാൻസിങ് എൽഇഡി ,സിഗ്നൽ ലൈറ്റ് ,കുട്ടികൾ സ്വന്തമായി നിർമ്മിച്ച പലവിധ ഇലക്ട്രോണിക്സ് വർക്കിംഗ് മോഡൽസ് ,സ്ക്രാച്ച് പ്രോഗ്രാമിംഗ് ഉപയോഗിച്ച് നിർമ്മിച്ച വിവിധ ഗെയിമുകൾ കുട്ടികൾ സ്വന്തമായി ഉണ്ടാക്കിയ അനിമേഷൻ വീഡിയോസ് ഇവയൊക്കെ ഐടി കോർണർ എക്സിബിഷനിൽ ഉണ്ടായിരുന്നു .ക്ലാസുകളിൽ നിന്ന് കിട്ടുന്ന അറിവുകൾ ഉപയോഗപ്പെടുത്തിയാണ് കുട്ടികൾ എക്സിബിഷനിലേക്ക് ആവശ്യമായ കാര്യങ്ങൾ നിർമിച്ചത് ഐടി കോർണർ പ്രദർശനം കാണാൻ രക്ഷകർത്താക്കൾക്കും അധ്യാപകർക്കും മറ്റു കുട്ടികൾക്കും അവസരം ഒരുക്കിയിരുന്നു. പിന്നീട് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചരണാർത്ഥം സ്ലൈഡ് പ്രസന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നും അത് നമ്മൾ കൂടുതൽ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്നും അതിൽ ലഭ്യമായ ഉപയോഗപ്രദമായ സോഫ്റ്റ്‌വെയറുകൾ എന്തൊക്കെയാണെന്നും മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കും വ്യക്തമായി മനസ്സിലാക്കുന്ന ഒരു സ്ലൈഡ് പ്രസന്റേഷൻ ആയിരുന്നു കുട്ടികൾ തയ്യാറാക്കിയത് .അതിനുശേഷം ചെറിയ ക്ലാസിലെ കുട്ടികൾക്ക് ഐടി കിസ്സും സംഘടിപ്പിച്ചു വിജയികളായവർക്ക് സമ്മാനങ്ങളും നൽകി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികളുടെ കഴിവും നേതൃത്വപാടവവും വിളിച്ചോതുന്ന രീതിയിൽ മനോഹരവും വിജ്ഞാനപ്രദവും ആയിരുന്നു ഫ്രീഡം ഫെസ്‍റ്റിന്റെ എല്ലാം പ്രോഗ്രാമുകളും.

അംഗൻവാടിയിലെ കുരുന്നുകൾക്കായി ഇൻഫർമേഷൻ ടെക്നോളജിയുടെ ബാലപാഠങ്ങൾ പകർന്നുനൽകി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.

2023 -26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 21 -11 -2024 ന് അടിമാലിയിലെ ഉദയ അംഗൻവാടി സന്ദർശിക്കുകയുണ്ടായി. ഇൻഫർമേഷൻ ടെക്നോളജി നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ ആണല്ലോ നാം ഇന്ന് ജീവിക്കുന്നത്. അപ്പോൾ വളർന്നുവരുന്ന പുതിയ തലമുറയ്ക്ക് ഇത്തരം കാര്യങ്ങളെപ്പറ്റി ചെറിയ പ്രായത്തിലെ അവബോധം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ചെറിയ കുരുന്നുകൾക്ക് അവർക്ക് ഇഷ്ടപ്പെടുന്ന ഗെയിമുകളിലൂടെയും കളികളിലൂടെയും ഐടിയുടെ ആദ്യപാഠങ്ങൾ പകർന്നു നൽകാൻ വേണ്ടിയാണ് ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഉദയ അംഗൻവാടിയിൽ എത്തിയത് 10 പേരും അധ്യാപകരും അടങ്ങുന്ന ഗ്രൂപ്പാണ് അംഗൻവാടിയിൽ ക്ലാസുകൾക്കായി എത്തിയത്.അവിടുത്തെ അധ്യാപകർ ക്ലാസിനായി കുട്ടികളെ സ്വാഗതം ചെയ്തു അംഗങ്ങൾ വളരെ പെട്ടെന്ന് കുട്ടികളുമായി അടുപ്പത്തിലായി ആദ്യം തന്നെ റ്റുപി റ്റ്യുബ് ഡെസ്‍ക് ഉപയോഗിച്ച് അംഗങ്ങൾ തന്നെ തയ്യാറാക്കിയ ചെറിയ ആനിമേഷൻ വീഡിയോകൾ കുഞ്ഞുങ്ങളെ കാണിച്ചു കൊടുത്തു. അത് അവർക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പിന്നീട് സ്ക്രാച്ച് പ്രോഗ്രാമിംഗ് ഉപയോഗിച്ച് തയ്യാറാക്കിയ ചെറിയ ചെറിയ ഗെയിമുകൾ കളിപ്പിച്ചു. ഇതുവഴി കുഞ്ഞുങ്ങൾക്ക് മൗസിന്റെ ഉപയോഗം എങ്ങനെയാണെന്ന് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു അതിനുശേഷം പെയിന്റിങ് സോഫ്റ്റ്‌വെയർ ആയ ടക്സ് പെയിന്റ് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു വളരെ ഉത്സാഹത്തോടെ ആയിരുന്നു കുട്ടികൾ ചിത്രങ്ങൾക്ക് നിറം നൽകിയത്. പല നിറങ്ങൾ തിരഞ്ഞെടുക്കാനും അത് ചിത്രത്തിന് നൽകാനും എല്ലാം ഉള്ള പരിശീലനം കുഞ്ഞുങ്ങൾക്ക് കൊടുത്തു. അതിനുശേഷം കുഞ്ഞുങ്ങൾക്ക് കീബോർഡിലൂടെ അക്ഷരങ്ങൾ പരിചയപ്പെടുത്തി ഓരോ അക്ഷരവും പ്രസ് ചെയ്യുമ്പോൾ അതിനെ സ്ക്രീനിൽ തെളിഞ്ഞു കാണുമ്പോൾ കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന സന്തോഷം കാണേണ്ടതായിരുന്നു. ക്ലാസുകൾക്കെല്ലാം ശേഷം കുട്ടികൾക്ക് മിഠായിയും നൽകി ചില മിടുക്കന്മാർ ലാപ്ടോപ്പിന്റെ ടച്ച് സ്ക്രീൻ വളരെ ഭംഗിയായി ഉപയോഗിക്കുന്നതും കാണാൻ പറ്റി. പിന്നീട് ഒരു പാട്ട് വെച്ച് അംഗങ്ങളും കുട്ടികളും ഒരുമിച്ച് ഡാൻസും കളിച്ച വളരെ സന്തോഷത്തോടെയാണ് പിരിഞ്ഞത്. പിന്നീട് കുട്ടികളോട് ഒന്നിച്ച് കുറച്ച് ഫോട്ടോകളും എടുത്തു. ചെറുതെങ്കിലും ഇൻഫർമേഷൻ ടെക്നോളജിയെ പറ്റിയുള്ള കുറച്ച് അറിവുകൾ കുഞ്ഞുങ്ങളിലേക്ക് പകർന്നു കൊടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിൽ നന്ദിയും അർപ്പിച്ച് ഞങ്ങൾ ഇറങ്ങി.

സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുമായി അംഗങ്ങൾ കുടുംബശ്രീയിലേക്ക്

കുടുംബശ്രീ അംഗങ്ങൾക്കായി ഐടി അധിഷ്ഠിത അവബോധ ക്ലാസ്

ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ 19 ആം തീയതി കുടുംബശ്രീ വനിതകൾക്കായി ഒരു ടെക്നോളജി ക്ലാസ് നടത്തപ്പെടുകയുണ്ടായി. ടെക്നോളജി മേഖലയിൽ വനിതകളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പുവരുത്തുന്നതിനും, വിവിധങ്ങളായ സാങ്കേതികവിദ്യയുടെ മേഖലയിൽ ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഓൺലൈൻ ഷോപ്പിംഗ്, എ ഐ,മെറ്റാ എ ഐ, ചാറ്റ് ജിടിപി, പേരന്റൽ കൺട്രോളിങ്, ടൈപ്പിംഗ് എന്നിങ്ങനെ അഞ്ചു മേഖലകളിൽ കേന്ദ്രീകരിച്ചാണ് ക്ലാസ് നടത്തപ്പെട്ടത്. ഓൺലൈൻ ഷോപ്പിംഗ് - ഈ സെക്ഷൻ വഴി കുടുംബശ്രീ വനിതകൾക്ക് ഓൺലൈൻ ഷോപ്പിങ്ങിന്റെ സൗകര്യങ്ങളും ഇടപാടുകളും എങ്ങനെ നടത്താമെന്ന് മനസ്സിലാക്കി കൊടുത്തു. വിവിധ ഈ- കോമേഴ്സ് പ്ലാറ്റ്ഫോമുകൾ പരിചയപ്പെടുത്തി. തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയണമെന്നും ചർച്ച ചെയ്തു.•എ ഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.സാങ്കേതികവിദ്യയിൽ ഒരു വിപ്ലവത്തിനുതന്നെ തുടക്കം കുറിച്ച എ ഐനെക്കുറിച്ചാണ് അടുത്തതായി ഞങ്ങൾ പരിചയപ്പെടുത്തിയത്. അതിനായി എ ഐനെക്കുറിച്ച് ആദ്യം തന്നെ ഒരു വിവരണം പങ്കുവെച്ചു.

മെറ്റാ എ ഐ -അടുത്തിടെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരികയും, നമ്മുടെ പലരുടെയും ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയും ചെയ്ത മെറ്റാ എ ഐ യിനെയും ചാറ്റ് ജി ടി പി യെയും കുറിച്ചായിരുന്നു ഞങ്ങളുടെ പിന്നീടുള്ള ചർച്ച. ചിത്രങ്ങളും, പാചകക്കുറിപ്പും തുടങ്ങി അവർക്ക് ഉപയോഗപ്പെടുന്ന രീതിയിൽ അവയെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് പരിശീലനം നൽകി.

പേരന്റൽ കൺട്രോളിങ് -ഇത്രയും നേരം ചർച്ച ചെയ്ത വിഷയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ കാര്യമാണ് പേരന്റൽ കൺട്രോളിംഗ്. കോവിഡ് കാലത്ത് മാതാപിതാക്കളിൽ മിക്കവരും സ്വന്തം മക്കൾക്ക് മൊബൈൽ ഫോൺ വാങ്ങി കൊടുത്തിട്ടുണ്ടാവും. അവർ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നും, എത്ര നേരം ഉപയോഗിക്കുന്നു എന്നെല്ലാം തിരിച്ചറിയാൻ സഹായിക്കുന്ന ഒരു സെറ്റിംഗ്സ് ആണ് പേരന്റൽ കൺട്രോളിങ്. കുട്ടികളുടെ സുരക്ഷയ്ക്കായി മൊബൈൽ കമ്പനിക്കാർ ഇറക്കിയ ഒരു അപ്ഡേറ്റ് ആണിത്. ടൈപ്പിംഗ്-രേഖകൾ തയ്യാറാക്കാനും തൊഴിലിൽ കൂടുതൽ ഫലപ്രാപ്തി ഉണ്ടാക്കുവാനുള്ള ഒരു കഴിവാണിത്. ടൈപ്പിംഗ് നമ്മളിൽ സമ്പൂർണ്ണ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തുവാൻ സഹായിക്കുന്നു.ടൈപ്പിംഗിനെ കുറിച്ചാണ് അവസാന സെക്ഷനിൽ ഞങ്ങൾ ക്ലാസ് എടുത്തത്. ഇതിനായി ഞങ്ങൾ കെ ലെറ്റർ അതുപോലെ തന്നെ മങ്കി ടൈപ്പ് തുടങ്ങിയ ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിച്ചു.

സ്പെഷ്യൽ സ്കൂൾ വിസിറ്റ്

ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ 2022 25 ബാച്ചിലെ അംഗങ്ങളുടെ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പ് കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയുണ്ടായി.ഇൻഫർമേഷൻ ടെക്നോളജി നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ ഈ കാലഘട്ടത്തിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവർക്ക് കുറച്ച് അറിവുകൾ പകർന്നു നൽകുക എന്ന ഉദ്ദേശത്തിലാണ് ഞങ്ങൾ അവിടെ എത്തിയത്.ജില്ലയിലെ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി 1993ലാണ് കാർമൽജ്യോതി സ്പെഷ്യൽ സ്കൂൾ ആരംഭിച്ചത്. ഒന്നു മുതൽ 12 ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് ഇവിടെ അഡ്മിഷൻ കൊടുക്കുന്നത് സാധാരണ പഠന രീതിയിൽ നിന്ന് വ്യത്യസ്തമായി എഡ്യൂക്കേഷണൽ സിസ്റ്റം ആണ് ഇവിടെ അപ്ലൈ ചെയ്യുന്നത്.മാനസികവും ശാരീരികവുമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചെറിയ രീതിയിലുള്ള കൃഷിപ്പണികളും കരകൗശല വസ്തുക്കളുടെ നിർമ്മാണവും എല്ലാം പഠിപ്പിച്ച അവരെ സ്വയംപര്യാപ്തരാക്കുന്ന വലിയ ഒരു കർമ്മമാണ് ഈ സ്കൂളിൽ നടക്കുന്നത്. ആദ്യമായി അവിടുത്തെ സിസ്റ്റർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കുട്ടികളെ എന്റർടൈം ചെയ്യിക്കുന്നതിനായി ഒരു ഡാൻസ് ആണ് ആദ്യം ഞങ്ങൾ അവതരിപ്പിച്ചത് അത് അവർക്ക് ഒരുപാട് ഇഷ്ടമായി. പിന്നീട് ടു പി ട്യൂബ് ഡെസ്ക് ഓപ്പൺ ടൂൺസ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വന്തമായി ഉണ്ടാക്കിയ കുറച്ച് അനിമേഷൻ വീഡിയോസ് അവരെ കാണിച്ചുകൊടുത്തു.അവർ ചോദിക്കുന്ന സംശയങ്ങൾക്ക് എല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്നേഹത്തോടെ ഉത്തരംനൽകി. വീഡിയോ പ്രദർശനത്തിനുശേഷം സ്ക്രാച്ച് പ്രോഗ്രാമിംഗിൽ കുട്ടികൾ അവരെക്കൊണ്ട് ഗെയിമുകൾ കളിപ്പിച്ചു. ഗെയിം കളിക്കുമ്പോൾ ഓരോ പോയിന്റുകൾ കിട്ടുമ്പോഴും അവർ എത്ര സന്തോഷിക്കുന്നു എന്നത് ഒന്ന് കാണേണ്ട കാഴ്ച തന്നെയായിരുന്നു. പിന്നീട് ടൈപ്പിംഗ് സെക്ഷൻ ആയിരുന്നു ലിബർ ഓഫീസ് റൈറ്ററിൽ ഓരോരുത്തരുടെയും പേര് ടൈപ്പ് ചെയ്യാൻ പരിശീലിപ്പിക്കുകയായിരുന്നു പിന്നീട് ഞങ്ങൾ ചെയ്തത്. ഓരോ കുട്ടികളെയും കമ്പ്യൂട്ടറിൽ ഇരുത്തി അവരവരുടെ പേര് ടൈപ്പ് ചെയ്യിച്ചു. ഞങ്ങൾക്കും ഇതൊക്കെ പറ്റും എന്ന തിരിച്ചറിവാണ് ഈ ഒരു ആക്ടിവിറ്റിയിലൂടെ നമ്മൾ അവർക്ക് കൊടുക്കാൻ ശ്രമിച്ചത്. കീബോർഡിന്റെ ഉപയോഗം ടൈപ്പ് ചെയ്യുന്ന രീതി തെറ്റിയാൽ തിരുത്തുന്നത് എങ്ങനെ എന്നിങ്ങനെയുള്ള കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികൾക്ക് കാണിച്ച് മനസ്സിലാക്കി കൊടുത്തു. കുട്ടികൾക്ക് മൗസ് ബാലൻസ് കിട്ടുന്നതിനായി ജീ കംപ്രൈസിലെ കുറച്ചധികം ഗെയിമുകളും പരിശീലിപ്പിച്ചു. ഐടി പഠിക്കാനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാനും അതിയായ ഉത്സാഹം ആയിരുന്നു അവിടത്തെ കുട്ടികൾക്ക് പിന്നീട് ഈ പരിപാടി അവതരിപ്പിക്കാൻ അവസരം തന്ന അവിടുത്തെ അധ്യാപകർക്കും നന്ദി പറഞ്ഞു. പിന്നീട് കുറച്ചു സമയം പാട്ട് വെച്ച് ആ കുട്ടികളോടൊപ്പം ഡാൻസ് ചെയ്തു. അവർ ഒരുപാട് ഉത്സാഹത്തോടെ ആയിരുന്നു ഞങ്ങളോടൊപ്പം ഡാൻസ് ചെയ്തത്. പിന്നീട് അവിടെയുള്ള എല്ലാ കുട്ടികൾക്കും മിഠായി വിതരണം ചെയ്തു. ഐടിയുമായി ബന്ധപ്പെട്ട വളരെ കുറച്ച് അറിവുകൾ എങ്കിലും ആ കുട്ടികളിലേക്ക് പകർന്നു നൽകാൻ സാധിച്ച ചാരിതാർത്ഥ്യത്തോടെയാണ് അധ്യാപകരും കുട്ടികളും അവിടെനിന്ന് പടിയിറങ്ങിയത്.

എൽ പി കുട്ടികൾക്കായുള്ള ഐടി പരിശീലനം

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൽപി സെക്ഷനിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ ഐടി പരിശീലനം സംഘടിപ്പിച്ചു. കമ്പ്യൂട്ടർ ഉപയോഗവുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്ത് ചെയ്യിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ഒന്നാം ക്ലാസിലെ മിടുക്കന്മാരും മിടുക്കികളും ആണ് പരിശീലന ക്ലാസിലേക്ക് എത്തിയത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് കടന്നുവന്നപ്പോൾ തന്നെ അവർക്ക് വളരെയധികം ആകാംഷയും സന്തോഷവും ഉണ്ടായിരുന്നു. കമ്പ്യൂട്ടർ ഓൺ ചെയ്യാനും പാസ്സ്‌വേർഡ് നൽകാനും എല്ലാം പറഞ്ഞുകൊടുത്ത ചെയ്യിച്ചപ്പോൾ കുട്ടികൾക്ക് ഒരുപാട് സന്തോഷം തോന്നി. പിന്നീട് ജി കംപ്രൈസ് എന്ന ഗെയിം കളിക്കാനുള്ള പരിശീലനം കുട്ടികൾക്ക് നൽകി .കുട്ടികൾക്ക് മൗസ് ബാലൻസ് ഉണ്ടാകാൻ സഹായിക്കുന്ന ഒരുപാട് ഗെയിമുകൾ ഉണ്ടായിരുന്നു. അതുപോലെതന്നെ ടൈപ്പിംഗ് മനസ്സിലാക്കാൻ സഹായിക്കുന്ന പലതരം ഗെയിമുകളും കുട്ടികളെ കൊണ്ട് കളിപ്പിച്ചു. വളരെ ആകാംക്ഷയോടെയാണ് കുട്ടികൾ ഗെയിം കളിച്ചത്. വളരെ പെട്ടെന്നാണ് കുട്ടികൾ കമ്പ്യൂട്ടറിലെ നിർദ്ദേശങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് ഗെയിമുകൾ കളിച്ചത്. പിന്നീട് ടെക്സ്പെയിന്റിൽ ചെറിയ ചിത്രങ്ങൾ വരയ്ക്കാനും കളർ കൊടുക്കാനുമുള്ള പരിശീലനം ആയിരുന്നു നൽകിയത് വളരെ താല്പര്യത്തോടെയാണ് കുട്ടികൾ ഈ പ്രവർത്തനങ്ങൾ എല്ലാം ചെയ്തത്.കുറച്ച് സമയം കൊണ്ട് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആയിരുന്നു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികളെ യാത്രയാക്കിയത് മറ്റൊരു ദിവസം വീണ്ടും കൊണ്ടുവരണമെന്ന് ആവശ്യവുമായാണ് കുട്ടികൾ പോയത്.

റോബോട്ടിക്സ് ക്ലാസ് -6