"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:30, 6 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 65: | വരി 65: | ||
ജൂലൈ 27<br> | ജൂലൈ 27<br> | ||
2024 പാരിസ് ഒളിംപിക്സിനോടനുബന്ധിച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ ഒളിംപിക് ദിനാചരണം വെങ്ങാനൂർ ഗവ: മോഡൽ HSS ൽ സമുചിതമായി സംഘടിപ്പിച്ചു. അത്ലറ്റുകൾ എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിഭാഗങ്ങൾ ഒരുമിച്ചു നടത്തിയ റാലി ഹെഡ്മിസ്ട്രസ് ശ്രീമതി. സുഖി ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. റാലി കഴിഞ്ഞെത്തിയ ശേഷം വിദ്യാർത്ഥികൾ ഒന്നടങ്കം സ്കൂൾ ഒളിംപിക് ദിന പ്രതിജ്ഞ ചൊല്ലി സംസ്ഥാന സ്കൂൾ ഒളിപിക്സിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കായികാധ്യാപകൻ ശ്രീ. കാമരാജ് സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹെഡ്മിസ്ട്രസ് സുഖി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ഷീബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സുനിൽ സാർ, സന്തോഷ് സാർ, ശ്രീജ ടീച്ചർ, പ്രിൻസ് ലാൽ സാർ, അരുൺ സാർ തുടങ്ങിയ അധ്യാപകരും പങ്കെടുത്തു. | 2024 പാരിസ് ഒളിംപിക്സിനോടനുബന്ധിച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ ഒളിംപിക് ദിനാചരണം വെങ്ങാനൂർ ഗവ: മോഡൽ HSS ൽ സമുചിതമായി സംഘടിപ്പിച്ചു. അത്ലറ്റുകൾ എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിഭാഗങ്ങൾ ഒരുമിച്ചു നടത്തിയ റാലി ഹെഡ്മിസ്ട്രസ് ശ്രീമതി. സുഖി ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. റാലി കഴിഞ്ഞെത്തിയ ശേഷം വിദ്യാർത്ഥികൾ ഒന്നടങ്കം സ്കൂൾ ഒളിംപിക് ദിന പ്രതിജ്ഞ ചൊല്ലി സംസ്ഥാന സ്കൂൾ ഒളിപിക്സിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കായികാധ്യാപകൻ ശ്രീ. കാമരാജ് സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹെഡ്മിസ്ട്രസ് സുഖി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ഷീബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സുനിൽ സാർ, സന്തോഷ് സാർ, ശ്രീജ ടീച്ചർ, പ്രിൻസ് ലാൽ സാർ, അരുൺ സാർ തുടങ്ങിയ അധ്യാപകരും പങ്കെടുത്തു. | ||
'''വൃക്ഷത്തൈ വിതരണം''' | |||
ജൂലൈ 30 | |||
നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പി റ്റി എ പ്രസിഡന്റ് ശ്രീ. പ്രവീൺ അവർകളുടെ സാന്നിദ്ധ്യത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. സുഖി ടീച്ചർ വിതരണോൽഘാടനം നിർവ്വഹിച്ചു. അധ്യാപകരായ ഷീബ ടീച്ചർ, രജി ടീച്ചർ, സുലഭ ടീച്ചർ, പ്രിൻസ് ലാൽ സാർ എന്നിവർ പങ്കെടുത്തു. | |||
'''സ്കൂൾ കായിക ദിനം''' | |||
ഓഗസ്റ്റ് 6 | |||
ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് കോവളം എംഎൽഎ ശ്രീ അഡ്വക്കേറ്റ് എംഎൽഎ വിൻസൻറ് നിർവഹിച്ചു ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി മാർച്ച് പാ സ്റ്റ് എസ് പി സി ലിറ്റിൽ കൈ ജെ ആർ സി എൻഎസ്എസ് എന്നീ ക്ലബ്ബുകൾനയന മനോഹരമായി സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളുടെ കായിക മത്സരം നടന്നു | |||
'''മോഡൽ സ്പോർട്ടത്ത്‌ലോൺ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു''' | |||
വെങ്ങാനൂർ: വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കായികമേഖലയിൽ മികച്ച പരിശീലനം നൽകുന്നതിലേക്കായി ഫുഡ്ബോൾ, ഹാന്റ്ബോൾ, വോളി ബോൾ, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൺ, കബഡി, ടെന്നിസ് എന്നീ കോർട്ടുകളുടെയും പരിശീലനത്തിന്റെയും ഉദ്ഘാടനം ബഹു: ജില്ലാ പഞ്ചായത്തംഗം ശ്രീ. ഭഗത് റൂഫസ് അവർകൾ നിർവഹിച്ചു.വരുന്ന മൂന്നാമത്തെ ഒളിമ്പിക്സിൽ നമ്മുടെ വിദ്യാലയത്തിലെ പ്രതിനിധി ഉണ്ടാകണം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം എന്ന മോട്ടോ അധ്യക്ഷത വഹിച്ച പിടിഎ പ്രസിഡന്റ് ശ്രീ. പ്രവീൺ അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ ശ്രീമതി. ബീന ടി എസ്, ഹെഡ്മിസ്ട്രസ് ശ്രീമതി. സുഖി. ഡി ഒ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീബ ടി എ, സ്റ്റാഫ് സെകട്ടറി ശ്രീ.സുനിൽകുമാർ, കായികാധ്യാപകൻ ശ്രീ. കാമരാജ്, മറ്റധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. | |||
'''വിദ്യാലയ മുത്തശ്ശിയുടെ തിരുമുറ്റത്ത് കറ്റമെതിക്കലിന്റെ ഗൃഹാതുരത്വം''' | |||
വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിലാണ് കുട്ടികളും അധ്യാപകരും ചേർന്ന് കാർഷിക പാഠത്തിന്റെ പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കുന്നത്. കെങ്കേമമായി നടത്തിയ കൊയ്ത്തുൽസവത്തിന്റെ ആവശം ഒട്ടും ചോരാതെയായിരുന്നു കറ്റമെതിക്കലും നടത്തിയത്. കെട്ടുകളാക്കിയ കതിർ കറ്റകൾ വൃത്തിയാക്കിയ വിദ്യാലയ അങ്കണത്തിൽ കല്ലിൽ അടിച്ചു പൊഴിച്ചും, കൂട്ടിയിട്ടവ വടി കൊണ്ടടിച്ചുമാണ് പൊഴിച്ചത്. പൊഴിച്ച കറ്റകൾ ചൂടടിക്കാനായി കൂട്ടിയിട്ട് ടാർപോളിൽ കൊണ്ട് മൂടിയിട്ടിട്ടുണ്ട്. അഞ്ചാം ദിവസമാണ് ചൂടടി. പൊഴിച്ചു കിട്ടിയ നെല്ലിനെ ഉണക്കാനായി മാറ്റിയിട്ടുണ്ട്. നെല്ലും കൊയ്ത്തും ജിജ്ഞാസയോടെ തൊട്ടറിഞ്ഞ കുട്ടികൾക്ക് കറ്റമെതിക്കൽ മറക്കാനാവാത്ത നേരനുഭവമാണ് നൽകിയത്. | |||
'''പഴമയിലേക്കൊരു പഠന യാത്ര''' | |||
6 നവംബർ 2024 | |||
വെങ്ങാനൂർ ഗവ: മോഡൽ എച്ച് എസ് എസിലെ എൽ പി വിഭാഗം കുട്ടികളാണ് നാടിന്റെ പൈതൃകവും പഴമയുടെ ഗൃഹാതുരത്വവും നേരിട്ടറിയുവാനായി പഠനയാത്ര നടത്തിയത്. തൊഴുക്കൽ ശ്രീകൃഷ്ണ മൺപാത്ര നിർമ്മാണ കേന്ദ്രത്തിലാണ് സംഘം ആദ്യം എത്തിയത്. അടുക്കളകളിൽ നിന്ന് ഏറെക്കുറെ മൺമറഞ്ഞ മൺപാത്രങ്ങൾ, ചിമ്മിനികൾ, കരകൗശല വസ്തുക്കൾ ചെടിച്ചട്ടികൾ തുടങ്ങി നിരവധിയായ കളിമൺ നിർമ്മിതികൾ, അവയുടെ നിർമ്മാണ ഘട്ടങ്ങൾ ആദ്യവസാനം വരെ കുട്ടികൾ കൗതുകത്തോടെ കണ്ടു നിന്നു. | |||
തുടർന്ന് അമരവിളയിൽ സ്ഥിതിചെയ്യുന്ന ചരിത്ര സാംസ്കാരിക പഠനകേന്ദ്രമായ ചരിത്രമാളികയിലാണ് കുട്ടികൾ എത്തിയത്. നാലു നാലുകെട്ടുകൾ ചേർന്ന പ്രൗഢ ഗംഭീരമായ ആ ചരിത്ര നിർമ്മിതി കുട്ടികൾക്ക് ആശ്ചര്യമുണർത്തിയ കാഴ്ചയായിരുന്നു. പാഠപുസ്തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞ നാഴിയും, ഇടങ്ങഴിയും,പറയും, പത്തായവും, കലപ്പയും, തേക്കു കൊട്ടയും, തിരികല്ലുകളും, എണ്ണത്തോണിയും, വിവിധയിനം വിളക്കുകളും തുടങ്ങി നിരവധിയായ പുരാവസ്തു ശേഖരങ്ങളാണ് ചരിത്രമാളികയിൽ കുട്ടികളെ കാത്തിരുന്നത്. കൂടാതെ കളരി അഭ്യാസ പ്രകടനവും കുട്ടികൾക്കായി ഒരുക്കിയിരുന്നു. പഠനം നേരനുഭവത്തിലൂടെ കുട്ടികൾക്കു നൽകണം എന്ന ആഗ്രഹത്തിൽ ഒരു നാഴികക്കല്ലു കൂടി പിന്നിട്ട സംതൃപ്തിയിലാണ് മോഡൽ സ്കൂളിലെ അധ്യാപകർ. | |||
=[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല 🖼️]]= | =[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല 🖼️]]= |