"തിരുവാർപ്പ് ഗവ യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
=== പ്രധാന സ്ഥാപനങ്ങൾ === | === പ്രധാന സ്ഥാപനങ്ങൾ === | ||
* '''ജി യു പി എസ് തിരുവാർപ്പ് | * '''ജി യു പി എസ് തിരുവാർപ്പ്''' | ||
* '''തിരുവാർപ്പ് വില്ലേജ് ഓഫീസ്''' | * '''തിരുവാർപ്പ് വില്ലേജ് ഓഫീസ്''' | ||
* '''പഞ്ചായത്ത് ഓഫീസ്, തിരുവാർപ്പ്''' | * '''പഞ്ചായത്ത് ഓഫീസ്, തിരുവാർപ്പ്''' | ||
വരി 15: | വരി 15: | ||
* '''തിരുവാർപ്പ് ക്ഷീരോദ്പാദക സഹകരണ സംഘം''' | * '''തിരുവാർപ്പ് ക്ഷീരോദ്പാദക സഹകരണ സംഘം''' | ||
* '''ടി കെ എം ട്രസ്റ്റ് ചരിത്ര പഠന ഗവേഷണ കേന്ദ്രം, തിരുവാർപ്പ്''' | * '''ടി കെ എം ട്രസ്റ്റ് ചരിത്ര പഠന ഗവേഷണ കേന്ദ്രം, തിരുവാർപ്പ്''' | ||
* '''അദ്വൈത വേദാന്ത പഠനശാല, തിരുവാർപ്പ് | * '''അദ്വൈത വേദാന്ത പഠനശാല, തിരുവാർപ്പ്''' | ||
=== ശ്രദ്ധേയരായ വ്യക്തികൾ === | === ശ്രദ്ധേയരായ വ്യക്തികൾ === | ||
വരി 48: | വരി 48: | ||
* കോട്ടയം- കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷൻ നിന്നും രണ്ടുകിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം | * കോട്ടയം- കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷൻ നിന്നും രണ്ടുകിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം | ||
* കോട്ടയം- കുമരകം റോഡിൽ അയ്യമാത്ര ജംഗ്ഷൻ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | * കോട്ടയം- കുമരകം റോഡിൽ അയ്യമാത്ര ജംഗ്ഷൻ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
=== ചിത്രശാല === | |||
<gallery> | |||
പ്രമാണം:തിരുവാർപ്പ് ശിവക്ഷേത്രം.jpeg|തിരുവാർപ്പ് ശിവക്ഷേത്രം | |||
പ്രമാണം:ജി യു പി എസ് തിരുവാർപ്പ്.jpg|ജി യു പി എസ് തിരുവാർപ്പ് | |||
പ്രമാണം:തിരുവാർപ്പ് സഞ്ചാര സ്വാതന്ത്ര്യ സമര ഭൂമി .jpeg|തിരുവാർപ്പ് സഞ്ചാര സ്വാതന്ത്ര്യ സമര ഭൂമി | |||
പ്രമാണം:കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം,തിരുവാർപ്പ്.jpeg|കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം,തിരുവാർപ്പ് | |||
പ്രമാണം:തിരുവാർപ്പ് ക്ഷീരോദ്പാദക സഹകരണ സംഘം.jpeg|തിരുവാർപ്പ് ക്ഷീരോദ്പാദക സഹകരണ സംഘം | |||
പ്രമാണം:തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം3.jpeg|തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം3 | |||
പ്രമാണം:തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.jpeg|തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം | |||
പ്രമാണം:തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അമ്പലക്കുളം .jpeg|തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അമ്പലക്കുളം | |||
പ്രമാണം:Kiliroor Radhakrishnan 04.jpg|Kiliroor Radhakrishnan | |||
പ്രമാണം:ടി കെ എം ട്രസ്റ്റ് ചരിത്ര പഠന ഗവേഷണ കേന്ദ്രം.jpeg|ടി കെ എം ട്രസ്റ്റ് ചരിത്ര പഠന ഗവേഷണ കേന്ദ്രം | |||
പ്രമാണം:കൊച്ചമ്പലം ദേവി ക്ഷേത്രം.jpeg|കൊച്ചമ്പലം ദേവി ക്ഷേത്രം | |||
പ്രമാണം:ADWAITHA VEDANTA PADANA SALA.jpg|ADWAITHA VEDANTA PADANA SALA | |||
പ്രമാണം:അദ്വൈത വേദാന്ത പഠനശാല.jpg|അദ്വൈത വേദാന്ത പഠനശാല1 | |||
</gallery> | |||
=== അവലംബം === | === അവലംബം === |
21:20, 2 നവംബർ 2024-നു നിലവിലുള്ള രൂപം
തിരുവാർപ്പ്
ഗ്രാമത്തിന്റെ ലൊക്കേഷൻ
കേരളത്തിൽ, കോട്ടയം ജില്ലയിൽ, കോട്ടയം നഗരത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി, തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് തിരുവാർപ്പ്. ഈ ഗ്രാമം, അപ്പർ കുട്ടനാടിനോട് ചേർന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. പഴയകാലത്ത് കോട്ടയത്തിന്റെ കേന്ദ്രസ്ഥാനങ്ങളിലൊന്നായിരുന്നു തിരുവാർപ്പ്. 2011 ലെ ഇന്ത്യൻ സെൻസസ് പ്രകാരം, 6531 പുരുഷന്മാരും 6793 സ്ത്രീകളുമുള്ള തിരുവാർപ്പിൽ 13324 ആണ് ജനസംഖ്യ.
കാർഷികമേഖലയുമായി, പ്രത്യേകിച്ച് നെൽകൃഷിയുമായി ബന്ധപ്പെട്ടതാണ് ഈ ഗ്രാമത്തിലെ ജനജീവിതം. നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് തിരുവാർപ്പ് ഗ്രാമത്തിന്റെ പ്രസിദ്ധിക്കു പ്രധാന കാരണം. പണ്ട് കാലത്തു 'കുന്നമ്പള്ളിക്കര' എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം, ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തോടെയാണ് 'തിരുവാർപ്പ്' ആയി മാറിയത്. ക്ഷേത്രപ്രവേശനവിളംബര കാലത്ത്, ശ്രീ.ടി.കെ.മാധവൻ ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സഞ്ചാരസ്വാതന്ത്ര്യം ലഭ്യമായത്. ആ കാലഘട്ടത്തിൽ മഹാത്മാഗാന്ധിയും ഇവിടെ എത്തിയിരുന്നു.
പ്രധാന സ്ഥാപനങ്ങൾ
- ജി യു പി എസ് തിരുവാർപ്പ്
- തിരുവാർപ്പ് വില്ലേജ് ഓഫീസ്
- പഞ്ചായത്ത് ഓഫീസ്, തിരുവാർപ്പ്
- കൃഷി ഭവൻ, തിരുവാർപ്പ്
- കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം, തിരുവാർപ്പ്
- തിരുവാർപ്പ് ക്ഷീരോദ്പാദക സഹകരണ സംഘം
- ടി കെ എം ട്രസ്റ്റ് ചരിത്ര പഠന ഗവേഷണ കേന്ദ്രം, തിരുവാർപ്പ്
- അദ്വൈത വേദാന്ത പഠനശാല, തിരുവാർപ്പ്
ശ്രദ്ധേയരായ വ്യക്തികൾ
- കിളിരൂർ രാധാകൃഷ്ണൻ (ബാലസാഹിത്യകാരൻ)
- സ്വാമി വിജയാനന്ദ തീർത്ഥപാദർ (ഭാഗവതാചാര്യൻ)
ആരാധനാലയങ്ങൾ
- തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, തിരുവാർപ്പ് ഗ്രാമത്തിൽ, മീനച്ചിലാറിന്റെ കൈവരിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. തിരുവാർപ്പ് ഗ്രാമത്തിന് ആ പേര് വരാൻ തന്നെ കാരണമായത് ഈ ക്ഷേത്രമാണ്. മുൻപ് കുന്നമ്പള്ളിക്കര എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തോടെയാണ് തിരുവാർപ്പ് ആയി മാറിയത്. കേരളത്തിലെ പ്രധാനപ്പെട്ട ഒരു വൈഷ്ണവ ക്ഷേത്രമാണ് ഇത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, ത്രിമൂർത്തികളിൽ ഒരാളായ മഹാവിഷ്ണുവാണ്. എന്നാൽ, കംസവധം കഴിഞ്ഞ് കോപവും വിശപ്പും കൊണ്ട് അവശനായ ശ്രീകൃഷ്ണനായാണ് സങ്കല്പം. കൂടാതെ ഉപദേവതകളായി ഗണപതി, ശിവൻ, ഭഗവതി (ദുർഗ്ഗ), ശാസ്താവ്, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ തുടങ്ങിയവരും കുടികൊള്ളുന്നുണ്ട്. മേടമാസത്തിലെ വിഷുനാളിൽ കൊടികയറി പത്താമുദയത്തിന് ആറാട്ട് വരത്തക്ക വിധത്തിൽ നടക്കുന്ന പത്തുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. ഇതിനിടയിൽ വരുന്ന അഞ്ചാം നാളിലെ പുറപ്പാടും അതിനോടനുബന്ധിച്ചുള്ള ആനയോട്ടവും അതിഗംഭീരമാണ്. ഇതാണ് ക്ഷേത്രത്തിൽ പ്രധാനം. ഗുരുവായൂർ കൂടാതെ ആനയോട്ടം നടക്കുന്ന ഏക ശ്രീകൃഷ്ണക്ഷേത്രം ഇതാണ്. കൂടാതെ അഷ്ടമിരോഹിണിയും അതിവിശേഷമാണ്. ദീപാവലി, സ്വർഗ്ഗവാതിൽ ഏകാദശി എന്നിവയാണ് മറ്റു വിശേഷ ദിവസങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
- കൊച്ചമ്പലം ദേവി ക്ഷേത്രം
- തിരുവാർപ്പ് ശിവക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി യു പി എസ് തിരുവാർപ്പ്
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കോട്ടയം വെസ്റ്റ് ഉപജില്ലയിലെ ഗവ. യു പി സ്കൂൾ, തിരുവാർപ്പ്. തിരുവാർപ്പ് പഞ്ചായത്തിലെ ആദ്യ പൊതുവിദ്യാലയമായ ഈ സ്കൂൾ സ്ഥാപിതമായത് 1919 ലാണ് . ഇത് ഔപചാരികമായ ഒരു കണക്കാണ്. എന്നാൽ 1919 നു വളരെ നാൾ മുൻപ് മുതൽ ക്ഷേത്രത്തിനു സമീപം ഓലഷെഡിൽ സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ നാമം ശ്രീ ചിത്തിരതിരുനാൾ ഗേൾസ് സ്കൂൾ എന്നായിരുന്നു . പെൺപള്ളിക്കൂടം എന്ന ഓമനപ്പേരിലും ഇത് അറിയപ്പെട്ടിരുന്നു . ശ്രീ ചിത്തിരതിരുന്നാൽ മഹാരാജാവ് ഈ സ്കൂൾ സന്ദർശിച്ചിട്ടുണ്ട്. തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യ സമരകാലത്ത് ഈ സ്കൂൾ നിലവിലുണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. തിരുവാർപ്പിലെ ഒരു ജന്മി കുടുംബമായ വെള്ളയ്ക്കാട്ടുമഠം വകയായിരുന്നു വിദ്യാലയം ഇരിക്കുന്ന പുരയിടം. ചരിത്രമുറങ്ങുന്ന തിരുവാർപ്പിന്റെ മണ്ണിലെ ഈ വിദ്യാലയ മുത്തശ്ശി തിരുവാർപ്പ് ദേശത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ടു നിലനിൽക്കുന്നു.
- ടി കെ എം ട്രസ്റ്റ് ചരിത്ര പഠന ഗവേഷണ കേന്ദ്രം
- അദ്വൈത വേദാന്ത പഠനശാല
ടൂറിസം
തിരുവാർപ്പ് ഗ്രാമത്തിലെ, കോട്ടയത്തിനടുത്തുള്ള വളരെ ആകർഷകമായ സ്ഥലമാണ് മലരിക്കൽ. മലരിക്കൽ, സൂര്യാസ്തമയത്തിൻ്റെ മനോഹരമായ കാഴ്ച നൽകുന്നു. ചുവന്ന താമരയും വെള്ളാമ്പലും നിറഞ്ഞ നെൽപ്പാടം ഏവരെയും ആകർഷിക്കുന്നു . മലരിക്കൽ വ്യൂപോയിൻ്റ് കാണാൻ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ മുതൽ നവംബർ വരെയാണ്.
വഴികാട്ടി
- കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനൊന്ന് കിലോമീറ്റർ)
- കോട്ടയം- കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷൻ നിന്നും രണ്ടുകിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം
- കോട്ടയം- കുമരകം റോഡിൽ അയ്യമാത്ര ജംഗ്ഷൻ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
ചിത്രശാല
-
തിരുവാർപ്പ് ശിവക്ഷേത്രം
-
ജി യു പി എസ് തിരുവാർപ്പ്
-
തിരുവാർപ്പ് സഞ്ചാര സ്വാതന്ത്ര്യ സമര ഭൂമി
-
കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം,തിരുവാർപ്പ്
-
തിരുവാർപ്പ് ക്ഷീരോദ്പാദക സഹകരണ സംഘം
-
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം3
-
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
-
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അമ്പലക്കുളം
-
Kiliroor Radhakrishnan
-
ടി കെ എം ട്രസ്റ്റ് ചരിത്ര പഠന ഗവേഷണ കേന്ദ്രം
-
കൊച്ചമ്പലം ദേവി ക്ഷേത്രം
-
ADWAITHA VEDANTA PADANA SALA
-
അദ്വൈത വേദാന്ത പഠനശാല1
അവലംബം
https://ml.wikipedia.org/wiki/
https://en.wikipedia.org/wiki/Thiruvarppu
https://village.kerala.gov.in/Office_websites/about_village.php?nm=606Thiruvarppuvillageoffice
https://www.keralatourism.org/destination/malarickal-village-tourism/669