"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SHINUHAMNA (സംവാദം | സംഭാവനകൾ) No edit summary |
SHINUHAMNA (സംവാദം | സംഭാവനകൾ) No edit summary |
||
വരി 18: | വരി 18: | ||
2. Rajeev Gandhi Memorial Stadium | 2. Rajeev Gandhi Memorial Stadium | ||
[[പ്രമാണം:19016 Tirur- Place.resized. | [[പ്രമാണം:19016 Tirur- Place.resized.jpgthumbRajeev Gandi Memorial Stadium]] |
18:16, 2 നവംബർ 2024-നു നിലവിലുള്ള രൂപം
മലപ്പുറം ജില്ലയിലെ ഒരു നഗരസഭയാണ് തിരൂർ(Tirur). തിരൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ഈ നഗരം കോഴിക്കോട് നിന്ന് 41 കിലോമീറ്ററും മലപ്പുറത്തുനിന്ന് 26 കിലോമീറ്ററും അകലെയാണ്. തിരൂർ നഗരസഭയുടെ വിസ്തീർണ്ണം 16.5 ചതുരശ്ര കിലോമീറ്ററാണ്. 2011 -ലെ ഇന്ത്യൻ സെൻസസ് പ്രകാരം 56,058 ആണു ജനസംഖ്യ. പുരുഷന്മാർ 48% സ്ത്രീകൾ 52%. സാക്ഷരത (ദേശീയ കണക്കെടുപ്പുപ്രകാരം) 80%. പൊന്നാനി ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണു തിരൂർ നിയോജകമണ്ഡലം. മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ ജനിച്ചത് തിരൂർ ആണ്. എഴുത്തച്ഛൻ ജനിച്ച തൃക്കണ്ടിയൂരിനടുത്തുള്ള അന്നാരയിലെ സ്ഥലം ഇന്ന് തുഞ്ചൻപറമ്പ് എന്നാണു അറിയപ്പെടുന്നത്. ഇവിടെ വിജയദശമി നാളിൽ വിദ്യാരംഭത്തിന് വലിയ തിരക്കനുഭവപ്പെടാറുണ്ട്. മഹാകവി വള്ളത്തോൾ തിരൂരിനടുത്തുള്ള ചേന്നരയിലാണ് ജനിച്ചത്.
1861-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ റെയിൽപാത തിരൂർ മുതൽ ബേപ്പൂർ വരെ ആയിരുന്നു. അടുത്ത വർഷം തന്നെ തിരൂർ കുറ്റിപ്പുറം പാതയും തുടങ്ങി. ഇന്നിത് ഷൊർണൂർ-മംഗലാപുരം പാതയിലെ ഒരു പ്രധാന സ്റ്റേഷനാണ്. 1921-ലെ മാപ്പിള ലഹളക്കാലത്ത് നടന്ന വാഗൺ ദുരന്തത്തിന്റെ ഓർമ്മക്കായുള്ള വാഗൺ ട്രാജഡി സ്മാരക ടൗൺഹാൾ തിരൂർ നഗരമധ്യത്തിലാണു സ്ഥിതിചെയ്യുന്നത്. വെറ്റിലയുടെ വ്യാപാരകേന്ദ്രങ്ങളിൽ പ്രമുഖമാണ് തിരൂർ. കിഴക്കെ അങ്ങാടിയിലെ ഒരു തെരുവ് പാൻ ബസാർ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഇക്കാരണത്താലാണ്. വിദേശ വസ്തുക്കൾ വിലകുറവിൽ വിൽക്കുന്ന തിരൂരിലെ മാർക്കറ്റ് തിരൂര് ഫോറിൻ മാർക്കറ്റ് പ്രശസ്തമാണ് ഇവിടെക്ക് മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വരുന്നു . മത്സ്യവും വെറ്റിലയും ഇവിടെ നിന്നും കയറ്റുമതി ചെയ്യാറുണ്ട്. ഇവിടെയുള്ള എസ്.എസ്.എം. പോളിടെക്നിക് കേരളത്തിൽ അറിയപ്പെടുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ്.[അവലംബം ആവശ്യമാണ്] തിരൂർ പുഴ മിക്കവാറും ഭാഗങ്ങളിൽ തിരൂരിന്റെ അതിർത്തി നിർണ്ണയിച്ചുകൊണ്ട് ഒഴുകുന്നു. മുൻപ് വെട്ടത്തുരാജാക്കന്മാർ ഭരിച്ചിരുന്ന ഈ പ്രദേശം 1963-ലാണ് ഒരു പഞ്ചായത്തായി മാറിയത്. 1971-ൽ തിരൂർ ഒരു നഗരസഭയായി. തിരൂർ കേന്ദ്രമാക്കി പുതിയ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലക്ക് 2012 നവംബർ-1 നു തുടക്കം കുറിച്ചു.
Tirur has an important place in the social, cultural, economic and political history of Kerala. Now,it is considered as one of the major developing cities in the state. Apart from railway station, there are a lot of educational institutions, temples, mosques, tourist spots, administrative complexes and shopping complexes in this city.
Important Educational Institutions
- G B H S S Tirur
- G V H S S for Girls Tirur
- SSM Polytachnic College
- GMUPS Tirur
Important Places
1. Thunchan Parambu
2. Rajeev Gandhi Memorial Stadium
പ്രമാണം:19016 Tirur- Place.resized.jpgthumbRajeev Gandi Memorial Stadium