"ജി എച്ച് എസ് കുറ്റിക്കോൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 27: | വരി 27: | ||
=== '''സ്പെഷൽ കെയർ സെൻ്റർ''' === | === '''സ്പെഷൽ കെയർ സെൻ്റർ''' === | ||
സംസ്ഥാന സ്കൂളുകളിൽ ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കാൻ കേരള സർക്കാരിൻ്റെ സമഗ്ര ശിക്ഷാ പദ്ധതി സംസ്ഥാനത്തുടനീളം പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിച്ചു.പല ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും അവരുടെ സമപ്രായക്കാരായി പഠന പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയുന്നില്ല. ഈ വിടവ് നികത്തുന്നതിനായി ക്ലാസ് റൂം പഠനത്തിന് പുറമെ വ്യക്തിഗത പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിച്ചത്. | സംസ്ഥാന സ്കൂളുകളിൽ ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കാൻ കേരള സർക്കാരിൻ്റെ സമഗ്ര ശിക്ഷാ പദ്ധതി സംസ്ഥാനത്തുടനീളം പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിച്ചു.പല ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും അവരുടെ സമപ്രായക്കാരായി പഠന പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയുന്നില്ല. ഈ വിടവ് നികത്തുന്നതിനായി ക്ലാസ് റൂം പഠനത്തിന് പുറമെ വ്യക്തിഗത പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിച്ചത്. | ||
2021ൽ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ് കുറ്റിക്കോലിൽ സ്പെഷൽ കെയർ സെൻ്റർ ആരംഭിച്ചു. സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, സ്‌പെഷ്യൽ എജ്യുക്കേഷൻ എന്നിവ നടത്തിവരുന്നു. | 2021ൽ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ് കുറ്റിക്കോലിൽ സ്പെഷൽ കെയർ സെൻ്റർ ആരംഭിച്ചു. സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, സ്‌പെഷ്യൽ എജ്യുക്കേഷൻ എന്നിവ നടത്തിവരുന്നു. |
15:22, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുറ്റിക്കോൽ
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ കുറ്റിക്കോൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിക്കോൽ.
കാസറഗോഡ് നിന്നും 30 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. കാറഡുക്ക ബ്ലോക്കിലാണ് 66 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഒക്ടോബറിലാണ് ഈ ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്. കേരള രൂപീകരണത്തിന് മുന്നേ ദക്ഷിണ കാനറ യുടെ ഭാഗമായി ആയി കുറ്റിക്കോൽ പഞ്ചായത്ത് സ്ഥിതി ചെയ്തിരുന്നു.ഈ ഗ്രാമം പാണത്തൂരിലൂടെ കർണാടക സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കർണാടകയിലെ പാണത്തൂരിൽ നിന്ന് സുള്ള്യയിലേക്കുള്ള 20 കിലോമീറ്റർ റോഡ് ബാംഗ്ലൂരിലേക്കും മൈസൂരിലേക്കും പ്രവേശനം നൽകുന്നു.
ചരിത്ര പ്രാധാന്യം
കുറ്റിക്കോൽ ഒരു മലയോര ഗ്രാമമാണ്.കൊടക്കല്ല്, മുനിയറ, ചുമടുതാങ്ങി എന്നിവ കുറ്റിക്കോലിൽ കാണാൻ കഴിയും. ഗോത്രവർഗ്ഗക്കാർ താമസിച്ചിരുന്നു എന്ന് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയും. ബ്രാഹ്മണർ കുറ്റിക്കോലിലെ പല ഭാഗത്തും മഠങ്ങൾ സ്ഥാപിച്ച് ജീവിച്ചിരുന്നു. ബ്രാഹ്മണർ പാലായനം ചെയ്തതിനു ശേഷം ബേത്തൂർ നായന്മാർ തറവാടുകൾ സ്ഥാപിച്ച് ജീവിച്ചു പോന്നു. കർണാടകത്തിലെ ബൈന്തൂരിൽ നിന്ന് വന്നവരാണ് ബേത്തൂർ കുടുംബക്കാർ . കൊല്ലൂർ മൂകാംബികേ ക്ഷേത്രത്തിൽ നിന്നും ദേവിയുടെ അനുഗ്രഹത്തോടെ തെക്കോട്ട് പാലായനം ചെയ്തു. കുറ്റിക്കോലിലെ പതിക്കാൽ തമ്പുരാട്ടി ഭഗവതി ക്ഷേത്രം മലയോരമേഖലയിലെ ചരിത്രപ്രധാനമായ തീയ്യ സമുദായ കഴകമാണ്. നൂറ്റാണ്ടുകൾക്കു മുൻപേ സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ മുസ്ലിം, നായർ, യാദവ, സമുദായങ്ങൾക്ക് പ്രത്യേകം സ്ഥാനങ്ങളും ക്ഷേത്രത്തിനടുത്തായി ഇരിപ്പിടങ്ങളും നിർണയിച്ചു നൽകിയിട്ടുണ്ട്.
പൊതുമേഖല സ്ഥാപനങ്ങൾ
- കുറ്റിക്കോൽ എ.യു.പി സ്ക്കൂൾ
- ഗവ.ഹൈസ്ക്കൂൾ കുറ്റിക്കോൽ
- ഗവ.ഐ. ടി. ഐ
- ഇലക്ട്രിസിറ്റി ഓഫീസ്
- ഗവ: ആയുർവ്വേദ ഡിസ്പെൻസറി
- ബി.എസ്.എൻ.എൽ
- കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രം
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- കാനറ ബാങ്ക്
- ഗവ:മൃഗാശുപത്രി
- ഫയർ & റെസ്ക്യൂ സ്റ്റേഷൻ
ആരാധനാലയങ്ങൾ
- പതിക്കാൽ തമ്പുരാട്ടി ഭഗവതി ക്ഷേത്രം
- കുറ്റിക്കോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം
സ്പെഷൽ കെയർ സെൻ്റർ
സംസ്ഥാന സ്കൂളുകളിൽ ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കാൻ കേരള സർക്കാരിൻ്റെ സമഗ്ര ശിക്ഷാ പദ്ധതി സംസ്ഥാനത്തുടനീളം പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിച്ചു.പല ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും അവരുടെ സമപ്രായക്കാരായി പഠന പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയുന്നില്ല. ഈ വിടവ് നികത്തുന്നതിനായി ക്ലാസ് റൂം പഠനത്തിന് പുറമെ വ്യക്തിഗത പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിച്ചത്.
2021ൽ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ് കുറ്റിക്കോലിൽ സ്പെഷൽ കെയർ സെൻ്റർ ആരംഭിച്ചു. സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, സ്‌പെഷ്യൽ എജ്യുക്കേഷൻ എന്നിവ നടത്തിവരുന്നു.