"ജി.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:


==  '''ഭൂമിശാസ്‌ത്രം''' ==
==  '''ഭൂമിശാസ്‌ത്രം''' ==
[[പ്രമാണം:18657.padinjattummuri.jpg|tump|ഭൂപ്രകൃതി ]]
പടിഞ്ഞാറ്റുമുറിയെ അതിരിട്ടു ചുറ്റിയൊഴുകുന്ന കടലുണ്ടിപ്പുഴയോടു ചേർന്ന തീര ഭാഗങ്ങളും ചെറിയ കുന്നുകളും കുന്നുകളോട് ചേർന്ന സമതല പ്രദേശങ്ങളും  ചെറിയ പാടങ്ങളും അടങ്ങുന്ന ഭൂമിശാസ്‌ത്ര ഘടനയാണ് പടിഞ്ഞാറ്റു മുറിയുടേത് .
പടിഞ്ഞാറ്റുമുറിയെ അതിരിട്ടു ചുറ്റിയൊഴുകുന്ന കടലുണ്ടിപ്പുഴയോടു ചേർന്ന തീര ഭാഗങ്ങളും ചെറിയ കുന്നുകളും കുന്നുകളോട് ചേർന്ന സമതല പ്രദേശങ്ങളും  ചെറിയ പാടങ്ങളും അടങ്ങുന്ന ഭൂമിശാസ്‌ത്ര ഘടനയാണ് പടിഞ്ഞാറ്റു മുറിയുടേത് .


വരി 25: വരി 27:


== '''പ്രധാന  പൊതു സ്ഥാപനങ്ങൾ''' ==
== '''പ്രധാന  പൊതു സ്ഥാപനങ്ങൾ''' ==
[[പ്രമാണം:Glps pmuri.jpeg|thumb|GLPS Padinjattumuri]]


* ജി എൽ പി സ്കൂൾ -സ്ഥാപിതം 1929  
* ജി എൽ പി സ്കൂൾ -സ്ഥാപിതം 1929  
വരി 32: വരി 35:
* വില്ലേജ്  ഓഫീസ്  
* വില്ലേജ്  ഓഫീസ്  
* പബ്ലിക് ഹെൽത്ത് സെന്റർ  
* പബ്ലിക് ഹെൽത്ത് സെന്റർ  
* ഗവ :ആയുർവേദ ഡിസ്‌പെൻസറി ഗവ: വെറ്റിനറി ക്ലിനിക്  
* ഗവ :ആയുർവേദ ഡിസ്‌പെൻസറി <br />ഗവ: വെറ്റിനറി ക്ലിനിക്  
 
* കൃഷി ഭവൻ  
* കൃഷി ഭവൻ  
* തപാൽ ഓഫീസ് :പിൻ നമ്പർ 676506  
* തപാൽ ഓഫീസ് :പിൻ നമ്പർ 676506  
* ഗാന്ധി സ്‌മാരക വായനശാല  
* ഗാന്ധി സ്‌മാരക വായനശാല  
* ജില്ലാ പോലീസ് ആസ്ഥാനം  
* ജില്ലാ പോലീസ് ആസ്ഥാനം  
*
 
== ''''''ആരാധനാലയങ്ങൾ'''''' ==
 
* പടിഞ്ഞാറ്റുമുറി ടൗൺ ജുമാ മസ്ജിദ്
*  മേതൃക്കോവിൽ അമ്പലം
*  കാരാട്ട് പറമ്പ് ഭഗവതി ക്ഷേത്രം[[പ്രമാണം:Karattuparamb temple.jpeg|thumb|Karattuparamb Temple]]
*  ഹിറാമസ്ജിദ്
*  പടിഞ്ഞാറെ കുണ്ട് ജുമാമസ്ജിദ്
 
== പ്രമുഖ വ്യക്തിത്വങ്ങൾ ==
 
 
* കെ പി രാമൻ നമ്പൂതിരിപ്പാട്- മുൻ കെ.പി.സി.സി അംഗം
 
*  എം. കെ സാലിം മൗലവി- ഫസ്റ്റ് എജുക്കേഷൻ കോംപ്ലക്സിന്റെ സ്ഥാപകൻ.എൺപതുകളിൽ പ്രസിദ്ധീകരിച്ചിരുന്ന ജിഹാദ് പത്രത്തിന്റെ എഡിറ്റർ.
 
*  വി.കെ ഇസുദ്ധീൻ മൗലവി - വാഗ്മി, ഇസ്ലാമിക പണ്ഡിതൻ, പരിഷ്കർത്താവ്.
 
*  കാസർഗോഡ് ആലിയ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും സ്ഥാപകൻ. കർണാടകത്തിലും കേരളത്തിലും അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.
 
 
*  രമേശ് വട്ടിങ്ങാവിൽ -കവി ( കവിതാ സമാഹാരം- മൗനം പറയുന്നു )

09:44, 2 നവംബർ 2024-നു നിലവിലുള്ള രൂപം

പടിഞ്ഞാറ്റുമുറി  

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി പഞ്ചായത്തിൽ ,ഏറനാട് താലൂക്കിനോട് അതിർത്തി പങ്കിടുന്ന ഒരു ചെറിയ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി .പ്രദേശത്തെ ചുറ്റി ഒഴുകുന്ന കടലുണ്ടി പുഴ വള്ളുവനാടിന്റെയും ഏറനാടിന്റെയും അതിർത്തി  കുറിക്കുന്നു .ഭാഷാ സംസ്ഥാനം രൂപീകൃതമാവും മുൻപ് വള്ളുവനാടിന്റെയുംമദ്രാസ് സംസ്ഥാനത്തിന്റെയും ഭാഗമായിരുന്നു പടിഞ്ഞാറ്റും മുറി .വള്ളുവനാടിന്റെ ഭാഗമായിരിക്കുമ്പോഴും ഏറനാടൻ സംസ്കാരത്തിന്റെ ഒരു സ്പർശവും പടിഞ്ഞാറ്റുമുറിയിൽ കാണാവുന്നതാണ് .

തലേരം എന്നായിരുന്നത്രെ പടിഞ്ഞാറ്റുംമുറിയുടെ പുരാതന നാമം.ലോഗന്റെ മലബാർ മാന്വലിൽ സലാകാൻ എന്ന് പേരുള്ള ഒരാൾ ഈ പ്രദേശം ഭരിച്ചിരുന്നതായി കാണാം .അന്ന് സാലക പുരം  എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത് .അത് ലോപിച്ചു പിന്നീട് തലേരം എന്നായതാണെന്ന് കരുതുന്നു.

വിശാലമായ പ്രദേശമാണ് പടിഞ്ഞാറ്റും മുറി .ഇന്നത്തെ പടിഞ്ഞാറ്റും മുറി അങ്ങാടിയും പരിസര പ്രദേശങ്ങളും ഉപ്പാരപറമ്പ് എന്നും അറിയപ്പെട്ടിരുന്നു .പിന്നീടാണു് ഇന്നത്തെ പടിഞ്ഞാറ്റും മുറി ഈസ്റ്റ് ,പടിഞ്ഞാറ്റും മുറി വെസ്റ്റ് ,പടിഞ്ഞാറ്റും മുറി എന്നറിയപ്പെടാൻ തുടങ്ങിയത് .

 ഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

പടിഞ്ഞാറ്റുമുറിയെ അതിരിട്ടു ചുറ്റിയൊഴുകുന്ന കടലുണ്ടിപ്പുഴയോടു ചേർന്ന തീര ഭാഗങ്ങളും ചെറിയ കുന്നുകളും കുന്നുകളോട് ചേർന്ന സമതല പ്രദേശങ്ങളും  ചെറിയ പാടങ്ങളും അടങ്ങുന്ന ഭൂമിശാസ്‌ത്ര ഘടനയാണ് പടിഞ്ഞാറ്റു മുറിയുടേത് .

സാമ്പത്തികം

അടിസ്ഥാനപരമായി ഒരു കാർഷിക ഗ്രാമമായിരുന്നു പടിഞ്ഞാറ്റുംമുറി .കൃഷിയെ ആശ്രയിച്ചു ജീവിച്ചുപോന്നവരായിരുന്നു ഇവിടുത്തെ ജനങ്ങൾ .

നെല്ല് ,തെങ്ങു ,കവുങ്ങു ,കശുമാവ് ,കുരുമുളക് ,മരച്ചീനി,വെറ്റില ,വാഴ എന്നിവയെല്ലാം മുൻപ് ധാരാളമായി കൃഷി ചെയ്തിരുന്നു .

വാഴ ,നെല്ല് ,കപ്പ എന്നിവ ഇപ്പോഴും കൃഷി ചെയ്യുന്നുണ്ടെകിലും നാമമാത്രമാണ് .കവുങ്ങ് ,തെങ്ങു ,കശുമാവ് എന്നീ കൃഷികൾ വിരളമായി ഉണ്ടെങ്കിലും

മുഖ്യ ജീവനോപാധിയല്ല .പ്രവാസം ,കച്ചവടം ,സർക്കാർ-സർക്കാരേതര ജോലികൾ എന്നിവയാണ് ഇപ്പോഴത്തെ മുഖ്യ വരുമാന മാർഗങ്ങൾ .

സാംസ്‌കാരിക ചരിത്രം

എല്ലാ വിഭാഗം ജനങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്ന മതേതര പാരമ്പര്യമാണ് പ്രദേശത്തിനുള്ളത് .ചെറുതും വലുതുമായ അനേകം ഹിന്ദു മുസ്ലിം ദേവാലയങ്ങൾ പടിഞ്ഞാറ്റുംമുറിയിലുണ്ട്.

യാത്രാ സൗകര്യങ്ങൾ

വള്ളിക്കാപ്പറ്റ -കൂട്ടിലങ്ങാടി റോഡാണ് പ്രധാന സഞ്ചാരമാർഗം .1936 ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ റോഡിലൂടെ 1978 ൽ ബസ് സർവീസ് ആരംഭിച്ചു .കടലുണ്ടി പുഴയുടെ തീരങ്ങളിൽ നിന്ന് മലപ്പുറം -മഞ്ചേരി റോഡിലേക്കു സ്ഥിരം തോണി കടത്തുകൾ ഉണ്ടായിരുന്നു .കടലുണ്ടി പുഴയ്ക്കു കുറുകെ മഞ്ചേരി മലപ്പുറം റോഡുമായി ബന്ധിപ്പിക്കുന്ന ഒരു പാലം സമീപകാലത്തു പണി പൂർത്തിയാക്കി .

പ്രധാന  പൊതു സ്ഥാപനങ്ങൾ

GLPS Padinjattumuri
  • ജി എൽ പി സ്കൂൾ -സ്ഥാപിതം 1929
  • ഫസ്ഫരി എഡ്യൂക്കേഷണൽ കോംപ്ലക്സ് -സ്ഥാപിതം 1975
  • മങ്കട പള്ളിപ്രം സർവീസ് സഹകരണ ബാങ്ക്
  • കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് ഓഫീസ്
  • വില്ലേജ്  ഓഫീസ്
  • പബ്ലിക് ഹെൽത്ത് സെന്റർ
  • ഗവ :ആയുർവേദ ഡിസ്‌പെൻസറി
    ഗവ: വെറ്റിനറി ക്ലിനിക്
  • കൃഷി ഭവൻ
  • തപാൽ ഓഫീസ് :പിൻ നമ്പർ 676506
  • ഗാന്ധി സ്‌മാരക വായനശാല
  • ജില്ലാ പോലീസ് ആസ്ഥാനം

'ആരാധനാലയങ്ങൾ'

* പടിഞ്ഞാറ്റുമുറി ടൗൺ ജുമാ മസ്ജിദ്

*  മേതൃക്കോവിൽ അമ്പലം

* കാരാട്ട് പറമ്പ് ഭഗവതി ക്ഷേത്രം

Karattuparamb Temple
*  ഹിറാമസ്ജിദ് 

*  പടിഞ്ഞാറെ കുണ്ട് ജുമാമസ്ജിദ്

പ്രമുഖ വ്യക്തിത്വങ്ങൾ

  • കെ പി രാമൻ നമ്പൂതിരിപ്പാട്- മുൻ കെ.പി.സി.സി അംഗം
  • എം. കെ സാലിം മൗലവി- ഫസ്റ്റ് എജുക്കേഷൻ കോംപ്ലക്സിന്റെ സ്ഥാപകൻ.എൺപതുകളിൽ പ്രസിദ്ധീകരിച്ചിരുന്ന ജിഹാദ് പത്രത്തിന്റെ എഡിറ്റർ.
  • വി.കെ ഇസുദ്ധീൻ മൗലവി - വാഗ്മി, ഇസ്ലാമിക പണ്ഡിതൻ, പരിഷ്കർത്താവ്.
  • കാസർഗോഡ് ആലിയ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും സ്ഥാപകൻ. കർണാടകത്തിലും കേരളത്തിലും അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.


  • രമേശ് വട്ടിങ്ങാവിൽ -കവി ( കവിതാ സമാഹാരം- മൗനം പറയുന്നു )