"സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി/അക്ഷരവൃക്ഷം/ലോക് ഡൗൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

19:44, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ലോക് ഡൗൺ കാലം


സസ്തനികളിൽ രോഗകാരിയാകുന്ന ഒരു തരം RNA വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത് ഈ പകർച്ചവ്യാധി ഈപ്പോൾ നമ്മുടെ നാടിനെയും വേട്ടയാടിക്കൊണ്ടിരിക്കുകയാണ് .മാർച്ച് 22 ലെ കർഫ് യു ദിനത്തിനുശേഷം മാർച്ച് 24 നു ലോക് ഡൗൺ കാലം ആരംഭിച്ചു .കൊറോണ വൈറസിനെ ഒറ്റക്കെട്ടായി എതിർക്കാനുള്ള മാർഗമാണ് സർക്കാർ ഇതുകൊണ്ടു ഉദ്ദേശിച്ചിരിക്കുന്നത് . ഇത് മനസിലാക്കി വീട്ടിൽ തന്നെ ഇരിക്കേണ്ടത് നമ്മുടെ കടമയാണ്.ചിലരെങ്കിലും ഈ നിർദേശത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ ഇതു ലംഘിക്കുന്നു .എങ്കിലും ഇതിനെതിരെ വെല്ലുവിളിയെരുന്നൊരു പോരാട്ടം ലോകം മുഴുവനും പ്രത്യേകിച്ച് ഡോക്ടർമാർ ,നേഴ്സ് മാർ ,പോലീസുകാർ ,അധികാരികൾ തുടങ്ങിയവരുടെ സ്തുത്യർഹമായ സേവനങ്ങളും മുമ്പോട്ടുവെക്കുന്നു .അതിനാൽ തന്നെ ഇവരോട് സഹകരിച്ചു ആത്മാർത്ഥമായി പോരാടാൻ നാം കടപ്പെട്ടിരിക്കുന്നു .

ഏപ്രിൽ 5 യോട് കൂടെ ഇതുവരെ ഇന്തയിൽ 88 മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത് .ധാരാളം തിരക്കുകളിൽ കുടുംബബന്ധങ്ങളെക്കുറിച്ചു മറന്നുപോകുന്ന ഇന്നത്തെ ലോകത്തിനു ഒത്തൊരുമിക്കാനും ,കുടുംബന്ധങ്ങളെ കെട്ടുറപ്പിക്കാനും ഈ ലോക് ഡൌൺ സഹായിക്കുന്നു .അതായതു മാതാപിതാക്കൾക്ക് കുട്ടികളുമായയും മുത്തച്ഛൻ മുത്തച്ചിമാരുമായും തകർന്നുപോയ ബന്ധത്തെ പുതുക്കാൻ ഇന്നു സാധിക്കുന്നു .അപ്രതീഷിതമായി വീണുകിട്ടിയ ഈ ദിനങ്ങൾ പ്രയോജനപ്രദമായി രീതിയിൽ ഉപയോഗിച്ചും ലോകത്തിനു നമുക്ക് മാതൃകയാകാം .എങ്കിലും സാമ്പത്തികമായി ഈ ലോക്കഡോൺ നമ്മെ തളർത്തുന്നുണ്ട് :സർക്കാർ സാമ്പത്തികമായും ഭക്ഷ്യോത്പന്നങ്ങൾ നൽകിയും നമ്മുക്ക് കൈത്താങ്ങു നൽകുന്നു .മാധ്യമങ്ങളുടെ സേവനം സ്തുത്യര്ഹമാണ്.ലോകമെമ്പാടും നടക്കുന്ന കാര്യങ്ങൾ ശരിയായി നമുക്ക് കൈമാറുന്നതിൽ മാധ്യമങ്ങൾ നല്ല പങ്കു വഹിക്കുന്നുണ്ട് .എങ്കിലും ചില വ്യക്തികളാൽ മൊബൈൽ ഫോൺ വ്യാജപ്രചാരണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു .ഇതൊരു കുറ്റമായി കണ്ടു തടയേണ്ടത് അത്യാവശ്യമാണ് .കേവലും മരണച്ചടങ്ങുപോലും ആർഭാടത്തിൽ നടത്തിയിരുന്ന നമ്മെ കല്യാണച്ചടങ്ങുപോലും ലളിതമായി നടത്താൻ കോവിഡ് പഠിപ്പിച്ചു.കൂടക്കൂടെ യുള്ള ശരീര പരിസര ശുചിത്വം ഇതിന്നെ എതിരിടാൻ അനിവാര്യമാണ് .കോവിഡ് 19 ബന്ധപ്പെട്ട ജപ്പാൻ റിപ്പോർട്ട് നമ്മെ കൂടുതൽ ജാഗരൂകരാകുന്നു .സ്വന്തം ജീവൻ പോലും ഭീഷണിയിലന്നെന്നറിഞിട്ടും സജീവ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ആരോഗ്യ പ്രവർത്തകർ, പോലീസുകാർ ,മാധമപ്രവർത്തകർ എന്നിവരെ നന്ദിയോടെ എക്കാലവും സ്മരിക്കാം .

ഹണി എലിസബത്ത് ടോം
9A സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 10/ 2024 >> രചനാവിഭാഗം - ലേഖനം