"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/ശുചിത്വം ഒരു ശീലമാക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
 
(വ്യത്യാസം ഇല്ല)

21:58, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ശുചിത്വം ഒരു ശീലമാക്കുക

ശുചിത്വം എന്ന വിഷയത്തെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടി എത്തുന്നത് "ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് പ്രവർത്തിക്കുകയുള്ളൂ "എന്ന ആപ്തവാക്യമാണ്. ശുചിത്വം ആരോഗ്യവുമായി ബന്ധപെട്ടിരിക്കുന്നു. ശുചിത്വത്തിന് രണ്ടു രൂപങ്ങളുണ്ട്. 1വ്യക്തിശുചിത്വം 2പരിസരശുചിത്വം. ഒരു വ്യക്തി തന്റെ ശരീരം, വസ്ത്രം താൻ കഴിക്കുന്ന ആഹാരം ഇവയിൽ അനുഷ്ടിക്കുന്ന നിഷ്ഠയാണ് വ്യക്തിശുചിത്വം. വ്യക്തിശുചിത്വം അത്യാവശ്യമാണ്. എന്നാൽ വ്യക്തിശുചിത്വത്തിനായി വിസർജനങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിക്കുക, മാലിന്യങ്ങൾ പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുക ഇവ പരിസരമലിനീകരണത്തിനു കാരണമാകുന്നു. തൻമൂലം രോഗവും പകർച്ചവ്യാധികളും വർധിക്കുന്നു. അതിനാൽ നാം വ്യക്തിശുചിത്വത്തോടോ പ്പം പരിസരശുചിത്വവും ശീലിക്കണം.

സാന്ദ്രാ റോസ് സാബു
8E എച്ച്.എസ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - ലേഖനം