"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/..... രോഗപ്രതിരോധം....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=..... രോഗപ്രതിരോധം.....<!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/..... രോഗപ്രതിരോധം..... എന്ന താൾ എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/..... രോഗപ്രതിരോധം..... എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per sampoorna)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= ലേഖനം }}

21:57, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

..... രോഗപ്രതിരോധം.....

ലോകം കണ്ട 2018ലെ മഹാമാരിയെ കാട്ടിലും പേമാരി ആണ് കൊറോണ. ഇന്ത്യയിലെതന്നെ കണക്ക് എടുത്തുനോക്കിയാൽ കോവിഡ് കേസുകളിൽ കേരളം രണ്ടാം സ്ഥാനത്താണ്. കേസുകൾ കൂടുന്നതോടെ ആശങ്കയും വർധിച്ചുവരികയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ചു. രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുന്ന ഈ ദിനങ്ങളിൽ ആശങ്ക അല്ല വേണ്ടത് ജാഗ്രതയാണ്. നമ്മൾ സുരക്ഷിതരായി ഇരിക്കാൻ വേണ്ടി സർക്കാർ "ലോക്കഡോൺ " പ്രഖ്യാപിക്കുകയുണ്ടായി. കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്ന കൊണ്ടാണ് കൊറോണ എന്ന പേര് ഈ വൈറസ് ബാധയ്ക്കു നൽകിയിരിക്കുന്നത്. കൊറോണാ വൈറസിന്റെ പൂർണ്ണനാമം നോവൽ കൊറോണ വൈറസ് എന്നാണ്. ഇതിന് എതിരെ ചെറുത്തുനിൽക്കാൻ രോഗപ്രതിരോധശേഷി അത്യാവശ്യമാണ്. അതിനുവേണ്ടി ധാരാളം പോഷക ആഹാരം നാം കഴിക്കണം. ഇതിനകംതന്നെ രാജ്യം കുറെ മുൻകരുതലുകൾ എടുത്തു കഴിഞ്ഞിരിക്കുന്നു. ഈ വൈറസ് ഉള്ളവർക്കായി "ആരോഗ്യ സേതു" എന്ന ആപ്പ് പ്രധാനമന്ത്രി ആരംഭിച്ചുകഴിഞ്ഞു. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഈ രോഗം പകരുകയാണ്. 160-ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു. അരലക്ഷത്തിലധികം മനുഷ്യർ നമ്മളിൽ നിന്ന് ഇതിനോടകം അകന്നുപോയി കഴിഞ്ഞു. ഇതിനെതിരെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം. സോപ്പ് ഉപയോഗിച്ച് കൈകഴുകി അണുവിമുക്തമാക്കുക. വീട്ടിൽ തന്നെ കഴിയുക. ഒരാളിൽനിന്ന് ഒരു മീറ്റർ അകലം പാലിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാല ഉപയോഗിച്ച് മറച്ചു പിടിക്കുക. പൊതുനിരത്തിൽ യാത്രചെയ്യുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. തുമ്മൽ, ചുമ, പനി, ശ്വാസതടസ്സം, തുടങ്ങി ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സയ്ക്ക് വിധേയമായി ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. ഈ മഹാമാരിയെ ചെറുത്തുനിൽക്കുന്നതിനു വേണ്ടി സ്വന്തം ജീവൻ പണയം വെച്ച് സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും നന്ദിയോടെ അഭിനന്ദിക്കുന്നു. അതോടൊപ്പം കൃത്യമായ നിർദ്ദേശങ്ങൾ തരുന്ന ഗവൺമെന്റ്നും നാടിനു വേണ്ടി പ്രവർത്തിക്കുന്ന പോലീസ് അധികാരികൾക്കും ഈ അവസരത്തിൽ അഭിനന്ദനം അറിയിക്കുന്നു. ലോകത്തെ മുഴുവൻ ഭീതിയിൽ ആക്കിയ ഈ മഹാമാരി നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം. അതിനുവേണ്ടി നമ്മളെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

അസിൻ രാജ്
8C എച്ച്.എസ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - ലേഖനം