"ആർ. സി. എൽ. പി. എസ് കീഴാറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:

https://youtu.be/xwW8PFHiElU?si=M4fbjRwqPISDJZSF
https://youtu.be/xwW8PFHiElU?si=M4fbjRwqPISDJZSF
== '''യോഗ ദിനം - ജൂൺ 21''' ==
ജൂൺ 21 യോഗ ദിനവുമായി ബന്ധപ്പെട്ട് ആയുർവേദ Dr. അനിൽ സാർ  കുട്ടികൾക്ക് ആരോഗ്യപരമായ ജീവിതം നയിക്കാനും, ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി യോഗ ക്ലാസ് ക്രമീകരിച്ചു. ശാരീരിക മാനസിക ആരോഗ്യം കുട്ടികളിൽ ഉറപ്പ് വരുത്താൻ യോഗയിലൂടെ സാധിക്കുമെന്ന് ക്ലാസിലൂടെ മനസ്സിലാക്കാൻ സാധിച്ചു. Dr. നന്ദു സാറിന്റെ നേതൃത്വത്തിൽ  എല്ലാ ആഴ്ചയിലും  വ്യാഴാഴ്ച രാവിലെ 9.30 ന് യോഗ ക്ലാസ് നടത്തിവരുന്നു. ആരോഗ്യപരമായ ഒരു തലമുറയെ  വാർത്തെടുക്കാൻ യോഗ പരിശീലനത്തിലൂടെ സാധിക്കുന്നു.
== '''സ്വാതന്ത്ര്യദിന റിപ്പോർട്ട് - ആഗസ്റ്റ് 15''' ==
ഇന്ത്യയുടെ 78 -ാം സ്വാതന്ത്ര്യദിനം കീഴാറൂർ ആർ.സി.എൽ.പി.എസ്. സ്കൂളിൽ പ്രഥമ അധ്യാപിക ശ്രീമതി.ജസീന്ത ടീച്ചറുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി ആഘോഷിച്ചു.
രാവിലെ 9.30 - ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ജസീന്ത ടീച്ചർ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചുകൊണ്ട് സ്വാതന്ത്ര്യദിന ആഘോഷങ്ങൾ‍ക്ക് തുടക്കം കുറിച്ചു.തുടർന്ന് പൊതുയോഗത്തിൽ പി.ടി.എ പ്രസിഡൻ്റ്  ശ്രീ.ഷിബു അധ്യക്ഷത വഹിച്ചു.

11:34, 4 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2024 - 25 നമ്മുടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ

എൽ.എസ്.എസ്.വിജയികൾ

2023 - 2024 അദ്ധ്യനവർഷത്തിലെ എൽ.എസ്.എസ്.വിജയികൾ

  • മാല.എസ്.കെ.
  • പ്രജീഷ് പി.ജെ
  • ശ്രേയ ആർ.എസ്

പ്രവേശനോത്സവം - ജൂൺ 3

2024 ജൂൺ 3 നു പ്രവേശനോത്സവം നടത്തപ്പെട്ടു. സ്കൂളും, പരിസരവും, ക്ലാസ് റൂമുകളും ബലൂണുകളും, വർണ്ണ പേപ്പറുകളും, പൂക്കളും കൊണ്ട് അലങ്കരിക്കുകയും ആകർഷണീയമാക്കുകയും ചെയ്തു. കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടുകൂടി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ജസീന്ത.എം സ്വാഗതം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ. ഷിബു അധ്യക്ഷത വഹിച്ചു. ശ്രീമതി.ഗിരിജകുമാരി ,ആര്യങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം നിർവഹിച്ചു.ലോക്കൽ മാനേജർ റവ.ഫാ.ഷിജോ ജോസ് അനുഗ്രഹ പ്രഭാഷണം നൽകി. ,യു.ആർ.കാവേരി,വി.കെ.കുമാർ,ബി. ആർ. സി. പ്രതിനിധി അബി സാർ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.അതിന് ശേഷം നവാഗതർ ദീപം തെളിയിച്ചു. പഠനോപകരണങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീ. അലോഷ്യസ് സാറിൻ്റെ നന്ദിയോടെ കൂടി യോഗം അവസാനിപ്പിച്ചു.തുടർന്ന് പൊതുവിദ്യഭ്യാസ വകുപ്പ് നിർദ്ദേശിച്ച രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന് അലോഷ്യസ് സാർ നേതൃത്വം നൽകി. രക്ഷിതാക്കൾക്കുള്ള ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വവും സാഹോദര്യവും ജനാധിപത്യവും മതനിരപേക്ഷതയും ശാസ്ത്രബോധവും തുല്യതയും ലിംഗപദവിയും ആർജ്ജിച്ചെടുക്കാൻ കഴിയുന്ന രക്ഷിതാക്കളെ വളർത്തിയെടുക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് രൂപകൽപ്പന ചെയ്യുന്ന രക്ഷാകർതൃത്വം ബോധവൽക്കരണ ക്ലാസുകൾക്ക് പ്രവേശനോത്സവത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ കുട്ടിയെ അറിയുക, കുട്ടികളുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും, കാലത്തിനൊപ്പമുള്ള കുട്ടിയും അറിവും, പഠനവും പരീക്ഷയും, സാമൂഹിക രക്ഷാകർതൃത്വത്തിന്റെ അനിവാര്യത, അച്ചടക്കവും ശിക്ഷയും, സ്നേഹ കുടുംബം, രക്ഷിതാവിനു വേണ്ട നൈപുണികൾ, വിദ്യാലയവും വീടും എന്നീ തലവാചകങ്ങൾ വിശദമായി അവതരിപ്പിച്ച ഒരു മണിക്കൂർ നീണ്ട രക്ഷിതാക്കളമായുളള ക്ലാസ് സംഘടിപ്പിച്ചു. കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു. പുതിയതായി ജോയിൻ ചെയ്ത അധ്യാപകരേയും സ്വാഗതം ചെയ്തു.

പ്രവേശനോത്സവ വിഡിയോ കാണാൻ:

https://youtu.be/WNTjt8rN8QA?si=zcGevyRL25ezASLF

https://youtu.be/L7SeWZ4zONU

ലോക പരിസ്ഥിതി ദിനം - ജൂൺ 5

പരിസ്ഥിതി ദിനാഘോഷം വ‍ർണ്ണാഭമായ രീതിയിൽ ആർ.സി.എൽ.പി.എസ്.സ്കൂളിൽ നടത്തപ്പെട്ടു.പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം ആര്യൻങ്കോട് ക‍ൃഷി ഓഫീസർ ശ്രീമതി.ആശ കൂട്ടികൾക്ക് പരിസ്ഥിതി ദിനാഘോഷ സന്ദേശം നൽകിക്കൊണ്ട് തുടക്കം കുറിച്ചു.തുടർന്ന്,പരിസ്ഥിതിദിന കൺവീനർ ശ്രീമതി.സുജ.എം,സ്റ്റാഫ് സെക്രട്ടറി ശ്രീ.അലോഷ്യസ് ബാബു എന്നിവർ സംസാരിച്ചു.തുടർന്ന്,സ്കൂൾ പരിസരത്ത് ആര്യൻങ്കോട് ക‍ൃഷി ഓഫീസർ ശ്രീമതി.ആശ,ഹെഡ്മിസ്‍ട്രസ് ജസീന്ത,ലോക്കൽ മാനേജർ ഫാ.ഷിജോ ജോസ് ,പി.ടി.എ പ്രസിഡൻറ് ശ്രീ.ഷിബു,കുട്ടികളും ചേർന്ന് സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചുകൊണ്ട് പരിസ്ഥിതി മാസാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

പരിസ്ഥിതിദിന വിഡിയോ കാണാൻ:

https://youtu.be/OtNuP-cnt88?si=qAJr70gBx2gC12Fw

https://youtube.com/shorts/esNgHpkoB28?si=9_62HlCqG1fM08TV

https://youtu.be/xXX7bwT9HIM?si=t2mh6elq0zkzI9N1

https://youtu.be/xwW8PFHiElU?si=M4fbjRwqPISDJZSF

യോഗ ദിനം - ജൂൺ 21

ജൂൺ 21 യോഗ ദിനവുമായി ബന്ധപ്പെട്ട് ആയുർവേദ Dr. അനിൽ സാർ  കുട്ടികൾക്ക് ആരോഗ്യപരമായ ജീവിതം നയിക്കാനും, ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി യോഗ ക്ലാസ് ക്രമീകരിച്ചു. ശാരീരിക മാനസിക ആരോഗ്യം കുട്ടികളിൽ ഉറപ്പ് വരുത്താൻ യോഗയിലൂടെ സാധിക്കുമെന്ന് ക്ലാസിലൂടെ മനസ്സിലാക്കാൻ സാധിച്ചു. Dr. നന്ദു സാറിന്റെ നേതൃത്വത്തിൽ  എല്ലാ ആഴ്ചയിലും  വ്യാഴാഴ്ച രാവിലെ 9.30 ന് യോഗ ക്ലാസ് നടത്തിവരുന്നു. ആരോഗ്യപരമായ ഒരു തലമുറയെ  വാർത്തെടുക്കാൻ യോഗ പരിശീലനത്തിലൂടെ സാധിക്കുന്നു.

സ്വാതന്ത്ര്യദിന റിപ്പോർട്ട് - ആഗസ്റ്റ് 15