"എ എം യു പി എസ് കമ്പിളിപറമ്പ/കുട്ടിരചനകൾ/അമ്മുവും തത്തയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('അമ്മുവും തത്തയും വയലുകളും മലകളും നിറഞ്ഞുനിന്നിരുന്ന വർണസുര ഭിയാം ഭൂമിയിൽ കിളികളുടെ മധുരമായ ശബ്‌ദവും പച്ചപാടങ്ങളും കാണുവാൻ എന്തൊരു ഭംഗിയാണ്. കുന്നിൻ ചരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
അമ്മുവും തത്തയും
'''<big>അമ്മുവും തത്തയും</big>'''

വയലുകളും മലകളും നിറഞ്ഞുനിന്നിരുന്ന വർണസുര ഭിയാം ഭൂമിയിൽ കിളികളുടെ മധുരമായ ശബ്‌ദവും പച്ചപാടങ്ങളും കാണുവാൻ എന്തൊരു ഭംഗിയാണ്. കുന്നിൻ ചരിവിലൂടെ ഒഴുകി വരുന്ന അരുവികൾ, താമരകൾ നിറഞ്ഞുനിൽക്കുന്ന പൊയ്കകൾ എല്ലാം എന്തൊരു ഭംഗിയാണ്. അവിടെ ഒരു കൊച്ചു ഗ്രാമമുണ്ട്. ആ ഗ്രാമത്തിലെ വയലിൽ ദിവസവും കുറച്ചു പേർ ജോലിയെടു ക്കാൻ വരും. മാധവനും, കൂട്ടുകാരും. ഈ സുന്ദരമായ ഗ്രാമത്തിൽ വളർന്നതിൽ അവർക്ക് അഭിമാനമുണ്ട്. മാധവന് ഒരു കൊച്ചു വീ ടുണ്ട്. മകളും,ഭാര്യയും അടങ്ങിയ ഒരു കൊച്ചു വീട്. വീട് ചെറുതാ ണെങ്കിലും സംതൃപ്‌തിയോടെയായിരുന്നു അവർ കഴിഞ്ഞുവന്നി രുന്നത്.

16:50, 28 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

മാധവനും കൂട്ടുകാരും ദിവസവും പണിക്ക് പോകുമായി രുന്നു. അങ്ങനെ കുറേ ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം അമ്മു അച്ഛന്റെ കൂടെ വയലിൽ പോകാൻ വാശിപിടിച്ചു. അച്ഛൻ പലതും പറഞ്ഞു പിന്തിരിപ്പിച്ചെങ്കിലും അവൾ വഴങ്ങിയില്ല. അവ സാനം അമ്മുവിനെ അച്ഛൻ കൂട്ടിക്കൊണ്ടുപോയി. അവിടെ എത്തിയ അവൾക്ക് സന്തോഷം തോന്നി. അവൾ അച്ഛന്റെ സമ്മ തത്തോടെ അവിടെ ചുറ്റിക്കറങ്ങി. അതിനിടയിൽ അവളൊരു കാഴ്ച കണ്ടു. ഒരാൾ തത്തയെ വിൽക്കുവാൻ നടക്കുന്നു. അവൾ അച്ഛനെ വിളിച്ചുകൊണ്ടുവന്നു. എന്നിട്ട് പറഞ്ഞു അച്ഛാ എനിക്കും ഒരു തത്തയെ വേണം. മാധവനും അതിനെ ഇഷ്ടപ്പെട്ടു. മാധവൻ അവൾക്ക് തത്തയെ വാങ്ങി കൊടുത്തു. പിന്നെ അവർ മടങ്ങി. വീട്ടിലെത്തിയപ്പോൾ അവൾ അതിനെ അമ്മക്ക് കാണിച്ചുകൊടു ത്തു. അങ്ങനെ സന്തോഷപൂർണ്ണമായ കുറേദിവസങ്ങൾ കടന്നു പോയി. ഇതിനിടയിൽ അമ്മു തത്തയെ സംസാരിപ്പിക്കാൻ പരിശീ ലിപ്പിച്ചു. അമ്മുവിന്റെ കുടുംബത്തിലെ ഒരംഗമായി തത്ത മാറിക്കഴി ഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മുവും കുടുംബവും അയൽവീട്ടിലെ കല്ല്യാണത്തിന് പോയി. കുറേ സമയം കഴിഞ്ഞ പ്പോൾ അമ്മു തത്തയുടെ കരച്ചിൽ കേട്ടു. ഓടിവന്നപ്പോൾ കണ്ട കാഴ്ച‌ ഹൃദയം നടുങ്ങുന്നതായിരുന്നു. തത്തമ്മയതാ കൂട്ടിൽ നിന്നും താഴെ വീണ് കിടക്കുന്നു. അതിൻ്റെ മേലാസകലം മുറിവ് പറ്റിയിരിക്കുന്നു. ഇതുകണ്ട അമ്മു തത്തമ്മയെ വേണ്ടവിധം ശുശ്രൂ ഷിച്ചു. അവൾ രക്ഷപ്പെട്ടു. അങ്ങനെ ആ കുടുംബത്തിൽ വീണ്ടും സന്തോഷം കളിയാടി.

അഞ്ജലി.എം VI.A