"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ദോഷകരമെങ്കിലും,ഗുണകരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ദോഷകരമെങ്കിലും,ഗുണകരം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/ദോഷകരമെങ്കിലും,ഗുണകരം എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ദോഷകരമെങ്കിലും,ഗുണകരം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
16:48, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
ദോഷകരമെങ്കിലും,ഗുണകരം
ലോകത്തെ ഭീതിപടർത്തികൊണ്ടിരിക്കുകയാണ് കൊറോണ വൈറസ് എന്ന രോഗം. ചൈനയിലെ വുഹാനിലാണ് ഇതിന്റെ ഉത്ഭവം. ചൈനയിൽ ആകെ പടർന്നു പിടിച്ച ഈ വൈറസ്, ഇപ്പോൾ ലോകമെമ്പാടും പടർന്നുകൊണ്ടിരിക്കുകയാണ്. ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ രോഗം ദോഷകരമാണെങ്കിലും ഇത്കൊണ്ട് കുറെ ഗുണങ്ങളുമുണ്ടായി. ലോകത്തിൽ ജാതിമതവ്യത്യാസമില്ലാതെ ഓരോരുത്തനും തന്റെ സഹോദരനെന്നപോലെ എല്ലാവരെയും സഹായിക്കുന്നു. കാരുണ്യ പ്രവർത്തികൾ വർദ്ധിച്ചു. ഉള്ളത് കൊണ്ട് തൃപ്തിപ്പെടാൻ പഠിച്ചു. ഈ രോഗത്തിന് മനുഷ്യൻ മനുഷ്യനെന്നുമാത്രം സമ്പന്നനെന്നോ ദരിദ്രനെന്നൊ വ്യത്യാസമില്ല. ലോകമെമ്പാടും കൊറോണ മൂലം ലോക്കഡൗണിലാണ്. അതുകാരണം വാഹന അപകടങ്ങളില്ല. ഫാസ്റ്റ് ഫുഡ് കഴിച്ചിരുന്നവർ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നു. മദ്യശാലകൾ അടച്ചു. സമയം ഇല്ല എന്ന് പറഞ്ഞ് നെട്ടോട്ടമോടിയവർക്ക്, എങ്ങനെ സമയം ചെലവഴിക്കുമെന്ന് ചിന്തിക്കാൻ പറ്റുന്നില്ല. കുടുംബത്തിൽ എല്ലാവർക്കും കുറെ സമയം ചെലവഴിക്കാൻ പറ്റുന്നു. ഈ രോഗം വന്നതോടെ എല്ലാവരും വ്യക്തിശുചിത്വം പാലിച്ചു. എല്ലാവരും കൈകൾ ഇടയ്ക്കിടെ കഴുകുന്നു. ആരും പുറത്ത് ഇറങ്ങാത്തതിനാൽ റോഡിലും, പുഴയിലും മറ്റും മാലിന്യങ്ങൾ കുറഞ്ഞു. ഈ ലോകത്ത് മാലിന്യങ്ങൾ കുറഞ്ഞതിനാൽ നല്ല അന്തരീക്ഷവും ശുദ്ധവായുവും ലഭിക്കുന്നു. ഈ രോഗത്തെ തടയാൻ നമ്മൾ മാസ്ക് ധരിക്കുകയും ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകഴുകുകയും വേണം. വ്യക്തി ശുചിത്വം പാലിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 09/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം