"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 255: | വരി 255: | ||
[[പ്രമാണം:19808-adhyapakadinam-asambli (2).jpeg|ഇടത്ത്|ലഘുചിത്രം|255x255ബിന്ദു]] | [[പ്രമാണം:19808-adhyapakadinam-asambli (2).jpeg|ഇടത്ത്|ലഘുചിത്രം|255x255ബിന്ദു]] | ||
[[പ്രമാണം:19808-adhyapakadinam-asambli.jpeg|നടുവിൽ|ലഘുചിത്രം|253x253ബിന്ദു]] | [[പ്രമാണം:19808-adhyapakadinam-asambli.jpeg|നടുവിൽ|ലഘുചിത്രം|253x253ബിന്ദു]] | ||
[[പ്രമാണം:19808- | [[പ്രമാണം:19808-teacher-class.jpeg|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു]] | ||
[[പ്രമാണം:19808-kutti-teachermar.jpeg|നടുവിൽ|ലഘുചിത്രം]] |
22:33, 19 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
2024- 2025 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം ജൂൺ 3 2024
കുരുന്നുകൾക്കായി കഥകളുടെ മായാജാലം ഒരുക്കി ജി.എൽ പി.എസ് എടക്കാ പറമ്പിൽ പഞ്ചായത്ത് തല പ്രവേശനോത്സവം നടന്നു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡണ്ട് ഹസീനതയ്യിൽ അധ്യക്ഷനായി.PTA പ്രസിഡണ്ട് Ek കാദർബാബു സ്വാഗതം പറഞ്ഞു.HM നുസ്റത്ത് ടീച്ചർ ഈ വർഷത്തെ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ PK സിദ്ദീഖ് ,വൈസ് പ്രസിഡണ്ട് കെ.സി കോയ ,പഞ്ചായത്ത് മെമ്പർമാർ അനൂപ് ,നുസൈബ,റഫീഖ്,ശങ്കരൻആശംസകൾ അർപ്പിച്ചു.
ഈ വർഷം 150ഓളംകുട്ടികളാണ് അഡ്മിഷൻ നേടിയത്..മുഴുവൻ കുട്ടികളെ അണി നിരത്തിയ ഘോഷയാത്രക്ക് അധ്യാപകർ നേതൃത്വം നൽകി..ശേഷം നടന്നഅധ്യാപകരുടെ കഥക്കൂട്ട് ദൃശ്യാവിഷ്കാരം ,കേട്ടു മറന്ന നാടോടിക്കഥകൾ ദൃശ്യരൂപത്തിൽ അധ്യാപികമാർ സ്‌റ്റേജിൽ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്കത് നവ്യാനുഭവമായി.ജിഷടീച്ചർ,സാജിദ ടീച്ചർ,ഹാഫിസടീച്ചർ,നദീറ ടീച്ചർ ,പ്രജിഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി..രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ജിഷ ടീച്ചർ നടത്തി.PTA യുടെ നേതൃത്വത്തിൽ മധുര വിതരണവും പായസ വിതരണവും നടന്നു..സ്‌റ്റാഫ് സെക്രട്ടറി നസീർ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു,
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. 2C ക്ലാസിലെ പാരന്റ് സുഹറാബി നല്ലേങ്ങര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ എച്ച്. എം പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തുകയും കുട്ടികളും ടീച്ചേഴ്സും ഏറ്റു ചൊല്ലുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലീനിങ്, പൂന്തോട്ട നിർമ്മാണം എന്നിവ നടത്തി.
ബോധവത്കരണ ക്ലാസ് 'ഒരുക്കം
ജി.എൽ.പി. സ്കൂൾ എടക്കാപറമ്പ് പി.ടി.എയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി 'ഒരുക്കം' ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബിജു ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻ്റ് ഇ.കെ കാദർ ബാബു അധ്യക്ഷത വഹിച്ചു, പ്രധാനാധ്യാപിക നസ്റത്ത് കൊന്നോലത്ത് സ്വാഗതം പറഞ്ഞു. എസ്.എം.സി. ചെയർമാൻ പുള്ളാട്ട് സലീം മാസ്റ്റർ, കോയ കെ.സി, നൂറുദ്ദീൻ തോട്ടുങ്ങൽ, നസീർ മാസ്റ്റർ, രജീഷ് അമ്മാറമ്പത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി നീന പി നന്ദി പറഞ്ഞു.
മെഹന്തി ഫെസ്റ്റ്
ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ ജൂൺ 15 ശനിയാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികൾ എച്ച്. എം ലേഖ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആശംസ കാർഡ് നിർമ്മാണം, മൈലാഞ്ചി ഇടൽ മത്സരം, മെഗാ ഒപ്പന എന്നിവ ഉണ്ടായിരുന്നു.
ജൂൺ 19 വായനദിനം
വായനദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ എടുത്തു. മധുരം മലയാളം പ്രവർത്തനത്തോടനുബന്ധിച്ച് 2,3 ക്ലാസ്സിലെ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങളുടെ ലഘു വിവരണം അവതരിപ്പിച്ചു. (കഥ,കവിത സംഭാഷണം) ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വായനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും അവരിൽ നിന്ന് വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. അമ്മമാരുടെ ലൈബ്രറി സന്ദർശനവും അമ്മ വായനയ്ക്ക് വേണ്ടി പുസ്തക വിതരണവും ഇതോടൊപ്പം നടന്നു. 3,4 ക്ലാസുകളിൽ മികച്ച വായനക്കാരെ കണ്ടെത്തൽ, വായനാക്കുറിപ്പ് എഴുതൽ എന്നിവ നടത്തി. വായനാദിനത്തിൽ സ്കൂൾ റേഡിയോ പ്രോഗ്രാമായ ശ്രവ്യം 19.808ന്റെ ലോഞ്ചിംഗ് പിടിഎ പ്രസിഡണ്ട് ഖാദർബാബു നിർവഹിച്ചു. കഥകൾ, പാട്ടുകൾ, പ്രഭാഷണങ്ങൾ, നാടകങ്ങൾ, വാർത്തകൾ, വിജ്ഞാനപ്രദമായ പരിപാടികൾ, ചലച്ചിത്ര ഗാനങ്ങൾ, സ്കൂൾ വാർത്തകൾ, എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വളരെ ചിട്ടയോടെയാണ് പ്രസ്തുത റേഡിയോ പരിപാടി ആരംഭിച്ചിരിക്കുന്നത്.കിലുക്കാം പെട്ടിയിലേക്ക് കുട്ടികളുടെ അവതരണങ്ങൾ ധാരാളമായി വരുന്നുണ്ട്.തുടർ പ്രോഗ്രാം പ്രവർത്തനങ്ങൾക്ക് ശാഹുൽ മാസ്റ്റർ നേതൃത്വം നൽകിവരുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി
ജൂൺ 26 ബുധൻ രാവിലെ 11 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദി ശ്രീ: കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.HM ലേഖ ടീച്ചർ,പി ടി എ പ്രസിഡന്റ് എന്നിവർ സംസാരിച്ചു. നാടകം, അഭിനയം, നാടൻപാട്ട്, കുട്ടിപ്പാട്ട് ,പാവം നിർമ്മാണം, പാവനാടകം, കുട്ടിക്കഥകൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടാണ് ശില്പശാല നടന്നത്. പപ്പറ്റ് ഉപയോഗിച്ച് കഥാകഥനം, ലഹരിക്കെതിരെ പാവനാടകം എന്നിവ വളരെ രസകരമായി കുട്ടികൾക്കിടയിൽ അദ്ദേഹം അവതരിപ്പിച്ചു. .കുട്ടികൾക്ക് വളരെയധികം സന്തോഷവും ഉല്ലാസവും ആനന്ദവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്.അവസാനം നസീർ മാസ്റ്റർ നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു
വിജയഭേരി വിജയസ്പർശം
കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി ജൂൺ 19,20 തീയതികളിൽ വിജയഭേരി വിജയ സ്പർശം പ്രീ ടെസ്റ്റ് നടത്തുകയും ഓരോ ക്ലാസിൽ നിന്നും പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി പരിഹാരബോധന പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു. ഇതിന്റെ കോഡിനേറ്റർ ആയി ശരീഫ ടീച്ചറെ ചുമതലപ്പെടുത്തി.
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് 28-06 -2024 ന് സ്കൂൾ കോമ്പൗണ്ടിൽ വെച്ച് നടന്നു. ജൂൺ 22ന് അസംബ്ലിയിൽ വച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തുകയും 25ന് നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും ചെയ്തു.26ന് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്ഥാനാർത്ഥികളായി നാലാം ക്ലാസിൽ നിന്നും സാൻവിക (ടെലിവിഷൻ), അഫ്ര (കണ്ണട), മുഹമ്മദ് സഹൽ (കസേര), മുഹമ്മദ് നിഹാൽ (ഫാൻ), മുഹമ്മദ് ഷിബിലി (കുട) എന്നിവർ മത്സരിച്ചു.7ന് ഉച്ചയ്ക്കുശേഷം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി.28ന് ഉച്ചക്ക് ശേഷം വോട്ടെടുപ്പ് നടത്തുകയും അന്നേദിവസം ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു. സഹൽ അഫ്റ എന്നിവർ 116 വോട്ടുകൾ വീതം നേടി ഒന്നാം സ്ഥാനത്ത് എത്തി. നറുക്കെടുപ്പിലൂടെ സ്കൂൾ ലീഡറായി സഹലിനെയും ഡെപ്യൂട്ടി ലീഡറായി അഫ്രയേയും തെരഞ്ഞെടുത്തു. തുടർന്ന് സ്കൂളിൽ വിജയികളുടെ ആഹ്ലാദപ്രകടനവും നടന്നു.
പി.ടി.എ ജനറൽ ബോഡി
2024 - 2025 അക്കാദമിക വർഷത്തെ ആദ്യത്തെ പി ടി എ ജനറൽബോഡി 04 -07- 2024 വ്യാഴം ഉച്ചയ്ക്ക് 2:30ന് നടന്നു. റിപ്പോർട്ട് , വരവ് ചെലവ് കണക്ക് അവതരണം, പുതിയ പിടിഎ രൂപീകരണം, മറ്റിനങ്ങൾ എന്നിവയായിരുന്നു ഈ യോഗത്തിന്റെ പ്രധാന അജണ്ട.
എച്ച് എം ലേഖ ടീച്ചറുടെ സ്വാഗത പ്രസംഗത്തോടെ യോഗത്തിന് തുടക്കം കുറിച്ചു. പിടിഎ പ്രസിഡന്റ് കാദർ ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗം വാർഡ് മെമ്പർ ഹസീന തയ്യിൽ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് നീന ടീച്ചർ റിപ്പോർട്ട് അവതരണം നടത്തുകയും നൂറുദ്ദീൻ തോട്ടുങ്ങൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.എസ് എം സി ചെയർമാൻ സലിം പുള്ളാട്ട് വൈസ് പ്രസിഡണ്ട് കോയ സി കെ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. പുതിയ പിടിഎ ഭാരവാഹികളായി പിടിഎ പ്രസിഡണ്ട് ഖാദർ ബാബു, വൈസ് പ്രസിഡണ്ട് കോയ സി കെ, എസ് എം സി ചെയർമാൻ നൂറുദ്ദീൻ തോട്ടുങ്ങൾ, വൈസ് ചെയർമാൻ അബ്ദുൽ ഹമീദ് അരീക്കൽ,എം ടി എ പ്രസിഡന്റ് അനുഷ എന്നിവരെ തെരഞ്ഞെടുത്തു.നസീർ മാസ്റ്ററുടെ നന്ദി പ്രസംഗത്തോടെ ജനറൽബോഡി യോഗം പിരിച്ചുവിട്ടു. ശേഷം പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് യോഗം ചേർന്നു. 4: 30ന് യോഗം അവസാനിപ്പിച്ചു.
ജൂലൈ 5 ബഷീർ ദിനം
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വീഡിയോ പ്രദർശനം, ചുമർപത്രിക നിർമ്മാണം, ക്വിസ് മത്സരം, കുറിപ്പെഴുതൽ, കഥാപാത്ര ആവിഷ്കാരം, പുസ്തക പരിചയം എന്നിവ നടന്നു. ക്വിസ് മത്സര വിജയികൾക്ക് അസംബ്ലിയിൽ വച്ച് എച്ച് എം ലേഖ ടീച്ചർ സമ്മാനവിതരണം നടത്തി.
പരീക്ഷണങ്ങൾ ക്ലാസ്സ് 1
ഒന്നാം ക്ലാസിൽ 'പറവകൾ പാറി' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 06- 07 -2024 ന് രണ്ട് പരീക്ഷണങ്ങൾ നടത്തി. മുട്ടത്തോട് ഭാരം താങ്ങുമോ..? പക്ഷികൾക്ക് പനി പിടിക്കുമോ..? തുടങ്ങിയ ചോദ്യങ്ങൾ അടിസ്ഥാനമാക്കിയാണ് പരീക്ഷണങ്ങൾ നടത്തിയത്. ഈ പരീക്ഷണങ്ങളിൽ നിന്ന് മുട്ടത്തോടുകൾക്ക് ഭാരം താങ്ങാൻ കഴിയുമെന്നും പക്ഷികൾക്ക് തൂവൽ സംരക്ഷണത്തിലൂടെ പനി പിടിക്കില്ലെന്നും കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.
പുസ്തക മേള
എടക്കാപറമ്പ് ജി.എൽ.പി സ്കൂൾ പി.ടി.എ, എസ്.എം.സി സഹകരണത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 22,23,24 തിയതികളിൽ പുസ്തകമേള സംഘടിപ്പിച്ചു. ആയിരത്തിൽപരം പുസ്തകങ്ങൾ പ്രദർശിച്ച മേള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുവഭവമായി. മേളയുടെ ഉദ്ഘാടനം പി.ടി.എ ഭാരവാഹികൾക്ക് പുസ്തകം വില്പന നടത്തി സ്കൂൾ ഡെപ്യൂട്ടി ലീഡർ അഫ്ര സി നിർവ്വഹിച്ചു. പ്രധാനാധ്യാപിക ലേഖ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഇ.കെ ഖാദർബാബു ,SMC ചെയർമാൻ നൂറുദ്ദീൻ തോട്ടുങ്ങൽ , സുബ്രഹ്മണ്യൻ , മുജീബ് ചേങ്ങപ്ര, രജീഷ് എ, ശോഭിത , ജീഷ്മ , ധന്യ തുടങ്ങിയവർ സംസാരിച്ചു.പുസ്തകം വാങ്ങുന്നതിൽ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും സജീവ പങ്കാളികളായി.
സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്
വിദ്യാർത്ഥികളിൽ ഇംഗ്ലീഷിലുള്ള പ്രാവീണ്യം വർധിപ്പിക്കാനും അതിനോടുള്ള താല്പര്യം ജനിപ്പിക്കാനും പിടിഎ -എസ്.എം.സി യുടെ നേതൃത്വത്തിൽ 26/ 07/2024 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടന്നുവരുന്നു. രാവിലെ 9 മണി മുതൽ പത്തുമണിവരെയുള്ള ഒരു മണിക്കൂർ സമയത്തെ ക്ലാസ് ആണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ഖാദർ ബാബു നിർവഹിച്ചു. ആദ്യത്തെ ക്ലാസ്സ് സൈതു മുഹമ്മദ് സാറിന്റെ നേതൃത്വത്തിൽ നടന്നു.
ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാം
27 /07/2024 ശനി ഉച്ചയ്ക്ക് രണ്ടുമണിക്ക് നാലാം ക്ലാസിലെ കുട്ടികൾക്ക് ഇംഗ്ലീഷിൽ താല്പര്യവും അഭിരുചിയും ഉണ്ടാക്കുന്നതിനു വേണ്ടി ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാം അനിഷ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.
ജൂലൈ 21 ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദർശനം, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം,പതിപ്പ് നിർമ്മാണം എന്നിവ നടന്നു.
ഹിരോഷിമ - നാഗസാക്കി ഡേ
ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് ആറിന് കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിക്കുകയും ജിഷ ടീച്ചറുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കുകയും ചെയ്തു.
പുഴു നിർമ്മാണം
കുട്ടികളിൽ സൂക്ഷ്മ പേശി വികാസം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസിൽ 'പൂവ് ചിരിച്ചു'എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി 13/08/2024 ന് ക്ലാസിൽ പുഴു നിർമ്മാണം എന്ന പ്രവർത്തനം അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം
എടക്കാപറമ്പ് ജി.എൽ.പി സ്കൂളിൽ 78 ആം സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. കുട്ടികളുടെ പതാക ഗാനത്തോടെ പ്രധാന അധ്യാപിക ലേഖ ടീച്ചർ പതാക ഉയർത്തി. എച്ച് എം, പി.ടി.എ പ്രസിഡണ്ട് ഖാദർ ബാബു,എസ്.എം. സി ചെയർമാൻ നൂറുദ്ദീൻ തോട്ടുങ്ങൽ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ദേശഭക്തിഗാന മത്സരം, ദൃശ്യാവിഷ്കാരം, പ്രസംഗമത്സരം, ഡാൻസ്, സംഗീതശില്പം എന്നിവ സംഘടിപ്പിച്ചു. തുടർന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരത്തിൽ പങ്കെടുത്ത വിജയികളായ ആയിഷ മറിയം, ഫൗസാൻ, റിതു അമ്മമാരായ സജ്ന ടി,സൗദാബി മേലകത്ത്,ബബിത എം.വി എന്നിവർക്ക് സമ്മാനദാനം നൽകി. പിടിഎ, എസ് എം സി, എം ടി എ ഭാരവാഹികളായ ജഹ്ഫർ, രജീഷ് അമ്മാറമ്പത്ത്, മുജീബ് ചേങ്ങപ്ര, അനുഷ എന്നിവരുടെ നേതൃത്വത്തിൽ പായസ വിതരണവും നടന്നു.
സൂപ്പർ ഫാമിലി പ്രോഗ്രാം ആദരം
എടക്കാപറമ്പ്: അമൃത ടി.വി 'സൂപ്പർ ഫാമിലി' പ്രോഗ്രാം ഫൈനലിൽ സെക്കൻ്റ് റണ്ണറപ്പായ ജി.എൽ.പി. സ്കൂൾ എടക്കാപറമ്പിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി സജുൽരാജിനെയും കുടുംബത്തെയും 15/08/2024 ന് ജി.എൽ.പി.എസ് എടക്കാപറമ്പ് സ്റ്റാഫ്, പി.ടി.എ, എസ്.എം.സി യുടെ നേതൃത്വത്തിൽ ആദരിച്ചു., പി.ടി.എ പ്രസിഡണ്ട് ഇ.കെ. കാദർ ബാബു ഉപഹാരം നൽകി, പ്രധാനാധ്യാപിക ലേഖ. പി, എസ്.എം.സി ചെയർമാൻ നൂറുദ്ധീൻ തോട്ടുങ്ങൽ, എം.ടി.എ പ്രസിഡൻ്റ് അനുഷ, സീനിയർ അധ്യാപിക നീന. പി, എന്നിവർ സംസാരിച്ചു. അധ്യാപികമാരായ ജിഷ കെ.പി, ജഹീറ കെ.വി, മുഹ്സിന. ടി, തുടങ്ങിയവർ നേതൃത്വം നൽകി.
കരാട്ടെ പരിശീലനം
15/08/2024 ന് എടക്കാപറമ്പ് ജി. എൽ.പി സ്കൂളിൽ കരാട്ടെ പരിശീലനത്തിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ നിർവഹിച്ചു. പ്രധാനധ്യാപിക ലേഖ ടീച്ചർ സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ഇ.കെ ഖാദർബാബു അധ്യക്ഷത വഹിച്ചു. ,വൈസ് പ്രസിഡണ്ട് കെ.സി കോയ, എസ്.എം.സി ചെയർമാൻ നൂറുദ്ധീൻ തോട്ടുങ്ങൽ, കരാട്ടെ മാസ്റ്റർ സൈദ് തുടങ്ങിയവർ സംസാരിച്ചു.നസീർ മാസ്റ്റർ പരിപാടിക്ക് നന്ദി പറഞ്ഞു.
പാട്ടരങ്ങ്
ജി എൽ പി എസ് എടക്കാപറമ്പിൽ 1,2 ക്ലാസുകളുടെ പാട്ടരങ്ങ് 17/08/2024, 21/08/2024 തീയതികളിലായി അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. കുട്ടികളിൽ ശാരീരിക ചാലക വികാസം സാധ്യമാക്കുന്നതിനും താളം മനസ്സിലാക്കി പാഠഭാഗത്തിലുള്ളതും മറ്റു സമാന കവിതകളും ഈണം നൽകി ഭാവാത്മകമായി അവതരിപ്പിക്കാനും പുതിയ വരികൾ ഈണം, താളം, ഭാവം, ആശയം എന്നിവ പരിഗണിച്ചു കൂട്ടിച്ചേർക്കാനും ഭാഷാപ്രവർത്തനങ്ങൾ സർഗാത്മകവും സജീവവുമാക്കാനുമാണ് പാട്ടരങ്ങിലൂടെ കുട്ടികൾക്ക് ലക്ഷ്യമിടുന്നത്.
പലഹാര മേള
മൂന്നാം ക്ലാസിലെ മലയാളത്തിൽ പലഹാരക്കൊതിയന്മാർ എന്ന യൂണിറ്റുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 2, 3, 4 തീയതികളിലായി പലഹാരമേള സംഘടിപ്പിച്ചു. ക്ലാസുകളിലെ എല്ലാ കുട്ടികളും വീട്ടിൽ ഉണ്ടാക്കിയ വ്യത്യസ്ത തരം പലഹാരങ്ങൾ കൊണ്ടുവരികയും അത് ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു. പലഹാരത്തിന്റെ വ്യത്യസ്ത രുചികൾ കുട്ടികൾ തിരിച്ചറിയുകയും നല്ല ആരോഗ്യത്തിന് വേണ്ടി വീട്ടിൽ ഉണ്ടാക്കുന്ന മായം ചേർക്കാത്ത പലഹാരങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിക്കുകയും ചെയ്തു.
സെപ്റ്റംബർ 5 അധ്യാപക ദിനം
അധ്യാപക ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ വെച്ച് ജഹീറ ടീച്ചർ അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ആശംസ കാർഡ് നിർമ്മിച്ച് അധ്യാപകർക്ക് കൈമാറുകയും അധ്യാപക വേഷം ധരിച്ച് കുട്ടി ടീച്ചർമാരായി 4A ക്ലാസിലെ ലിയാന , നിമ്ന, ഷിഫ്ന ജിബിൻ, ആയിഷ റഫീഹ, അഫ്ര എന്നിവർ ക്ലാസ് എടുക്കുകയും ചെയ്തു.