"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''ഓണാഘോഷം 2024''' ==
ഈ വർഷത്തെ ഓണാഘോഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായി സ്കൂളിൽ നടന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ വർണാഭമായ ചെറു കളികൾ ആഘോഷത്തിന് മാറ്റ് കൂട്ടി. കുട്ടികൾ ക്ലാസ്സ് തലത്തിൽ പൂക്കളം ഒരുക്കി. പിടിഎ, സ്റ്റാഫ് , വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് മുഴുവൻ വിദ്യാർത്ഥികൾക്കും ഓണ സദ്യ ഒരുക്കി. വീഡിയോ കാണാൻ [https://drive.google.com/file/d/1GrTW0-h4ZRfH5UFuqZCeZSIdxS24eYF6/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക].<gallery>
പ്രമാണം:12017 Onam8.jpg|alt=
പ്രമാണം:12017 Onam7.jpg|alt=
പ്രമാണം:12017 Onam6.jpg|alt=
പ്രമാണം:12017 Onam5.jpg|alt=
പ്രമാണം:12017 Onam4.jpg|alt=
പ്രമാണം:12017 Onam3.jpg|alt=
പ്രമാണം:12017 Onam2.jpg|alt=
</gallery>


== '''NAS - തയ്യാറെടുപ്പ് തുടങ്ങി''' ==
== '''NAS - തയ്യാറെടുപ്പ് തുടങ്ങി''' ==

13:05, 17 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഓണാഘോഷം 2024

ഈ വർഷത്തെ ഓണാഘോഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായി സ്കൂളിൽ നടന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ വർണാഭമായ ചെറു കളികൾ ആഘോഷത്തിന് മാറ്റ് കൂട്ടി. കുട്ടികൾ ക്ലാസ്സ് തലത്തിൽ പൂക്കളം ഒരുക്കി. പിടിഎ, സ്റ്റാഫ് , വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് മുഴുവൻ വിദ്യാർത്ഥികൾക്കും ഓണ സദ്യ ഒരുക്കി. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

NAS - തയ്യാറെടുപ്പ് തുടങ്ങി

PARAKH RASHTRIYA SHAIKSHIK SARVEKSHAN 2024 ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന National Achievement Survey (NAS) യിൽ പങ്കെടുക്കുന്നതിനായി 3, 6, 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രത്യേക പരിശീലനം സ്കൂളിൽ ആരംഭിച്ചു. പ്രത്യേക PRSS സെൽ സ്കൂളിൽ രൂപീകരിക്കുകയും നമ്മുടെ കുട്ടികൾ കൈവരിച്ച നേട്ടങ്ങൾ സർവ്വേയിൽ മികച്ച രീതിയിൽ പ്രകടിപ്പിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുമാണ് പരിശീലനം. സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും ബന്ധപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുടെയും സഹകരണം ഉറപ്പാക്കിക്കൊണ്ടാണ് പരിശീലനം തുടരുന്നത്. വാരാന്ത്യ പരീക്ഷകളും മാതൃകാ സർവ്വേകളും യഥാസമയം നടത്തുകയും വിലയിരുത്തി നേട്ടങ്ങൾ അവലോകനം ചെയ്യുകയും മെച്ചപ്പെട്ട പ്രകടനത്തിന് വേണ്ടുന്ന നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു.

സ്കൂൾ തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐടി മേള

സ്കൂൾ തല ശാസ്ത്രമേള ആഗസ്റ്റ് 29 വ്യാഴാഴ്ച്ച വിവിധ ക്ലാസ്സ് മുറികളിലും ഹാളിലുമായി നടന്നു. വിവിധ മേഖലകളിൽ കുട്ടികളുടെ ക്രയേറ്റിവിറ്റി തെളിയിക്കുന്നതായിരുന്നു മേള. നമ്മുടെ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന വിവിധ കഴിവുകളെ പുറത്തെടുക്കുന്നതിന് അനുയോജ്യമായ രീതിയിൽ ആയിരുന്നു ആസുത്രണവും സംഘാടനവും. ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയ കുട്ടികളെയും മേളയിലൂടെ കണ്ടെത്തി. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രുചിമേളവും കഥ പറച്ചിലും

മൂന്നാം തരത്തിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി സംഘടിപ്പിച്ച രുചിമേളവും കഥപറച്ചിലും ശ്രദ്ധേയമായി. കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വൈവിധ്യമുള്ള വിഭവങ്ങൾ ക്ലാസ്സിൽ മറ്റുകുട്ടികളുമായി പങ്കിട്ടെടുക്കുകയും അവയുടെ പാചകരീതി വിവരിച്ചുകൊണ്ടും ആയിരുന്നു അവതരണം. കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുക്കുന്നതിനായി അംഗൺവാടി ടീച്ചറും ക്ലാസ്സിൽ എത്തിയിരുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിലെ സ്പോർട്സ് പരിശീലനം ഫലവത്താകുന്നു

സ്കൂൾ വികസനസമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മധ്യവേനലവധിക്കാലത്ത് ആരംഭിച്ച ഫുട്ബാൾ പരിശീലനവും കായികാധ്യാപകൻ ശ്രീ പ്രമോദിന്റെ നേതൃത്വത്തിൽ നടക്കുന്ന കബഡി, ഖൊ ഖൊ പരിശീലനവും കുട്ടികൾക്ക് കായികരംഗത്ത് നന്നായി ശോഭിക്കുവാൻ സഹായകമായി. മാത്രമല്ല, കായിക വിനോദങ്ങളിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യം പടുത്തുയർത്തുന്നതിൽ ഈ പരിശീലനങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

ഒന്നാം ക്ലാസ്സ് - ഒന്നാം തരം -ഉദ്ഘാടനം

സ്കൂൾ വികസനസമിതിയുടെ നേതൃത്വത്തിൽ സ്കൂളിലെ ഒന്നാം ക്ലാസ്സ് ഒന്നാം തരമാക്കിയതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 22 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രീത എസ് നിർവ്വഹിച്ചു. ക്ലാസ്സ് മുറി ഹൈടെക് ആക്കുകയും കുട്ടികൾക്ക് വിവരവിനിമയസാങ്കേതികവിദ്യയിലൂടെ അറിവുനിർമ്മാണത്തിന് സാഹചര്യമൊരുക്കുന്നതിനും ഹൈടെക് ഒന്നാം തരം സഹായകമാകും.

ലോകകൊതുകുദിനം - ജില്ലാതല പ്രവർത്തന ഉദ്ഘാടനം

ആഗസ്റ്റ് 20 ലോക കൊതുക് ദിനാചരണവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 21 രാവിലെ 10. 00 മണിക്ക് മടികൈ ഗവൺമെന്റ് ഹയർ സെക്കൻഡറി  സ്കൂളിൽ വച്ച് കാസർഗോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശകുന്തള. കെ നിർവഹിച്ചു.മടികൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ്.പ്രീതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം)

ജില്ലാ സർവൈലൻസ് ഓഫീസർ ഡോ:സന്തോഷ് ബി സ്വാഗതവും മടിക്കൈ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ പി.ടി മോഹനൻ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അബ്ദുൽ റഹ്മാൻ എം, മടിക്കൈ  ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ പത്മനാഭൻ,  ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ ബാലകൃഷ്ണൻ,മടിക്കൈ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ എ.കെ, ഹെഡ്മാസ്റ്റർ ശ്രീ രവീന്ദ്രൻ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ ശ്രീ പ്രശാന്ത് എൻ.പി ,മടികൈ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ശ്രുതി. വി,

ഹയർസെക്കൻഡറി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ വിനു കുമാർ എൻ

.വി,പിടിഎ പ്രസിഡണ്ട് ശ്രീ പ്രസന്നൻ പി എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. തുടർന്ന് കൊതുകജന്യ രോഗങ്ങളും പ്രതിരോത മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ജില്ലാ ഐഡിഎസ്പി സെൽ എപ്പിഡമോളജിസ്റ്റ് ശ്രീമതി ഫ്ലോറി ജോസഫും,വൈവിധ്യമാർന്ന കൊതുകുകളും മാറിവരുന്ന രോഗങ്ങളും എന്ന വിഷയത്തിൽ  കാസറഗോഡ് ഡിവിസി യൂണിറ്റ് ഇൻസെക്ട് കളക്ടർ ശ്രീ സുനിൽകുമാർ എം എന്നിവർ സെമിനാറുകൾ നയിച്ചു. തുടർന്ന് കാസർഗോഡ് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പ്രദർശനവും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യവും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.

കൊതുകുകളും മലേറിയ പകരുന്നതും തമ്മിലുള്ള ബന്ധം കണ്ടെത്തിയ സർ റൊണാൾഡ് റോസിന്റെ സ്മരണയ്ക്കായാണ് ഓഗസ്റ്റ് 20-ന് ലോക കൊതുകു ദിനമായി ആചരിച്ച് വരുന്നത്.

ഡെങ്കിപ്പനി,ചിക്കൻഗുനിയ,യെല്ലോ ഫീവർ, സിക, മലമ്പനി,മന്ത് എന്നിവയാണ് കൊതുകുകൾ പരത്തുന്ന പ്രധാന രോഗങ്ങൾ.ക്യൂലക്സ് കൊതുകളാണ് മന്ത്, ജപ്പാൻജ്വരം എന്നിവയ്ക്കു കാരണമാകുന്നത്. ഈഡിസ് കൊതുക് ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക,യെല്ലോഫീവർ എന്നിവ പരത്തുന്നു. അനോഫിലസ് കൊതുകാണ് മലമ്പനി (മലേറിയ) രോഗം പരത്തുന്നത്. മാൻസോണിയ വിഭാഗത്തിൽപ്പെട്ട കൊതുകാണ് മന്ത് (ഫൈലേറിയാസിസ്) പരത്തുന്നത്. ഇത്തരം രോഗങ്ങളെ സംബന്ധിച്ചും രോഗവാഹകരായ കൊതുകുകളെ സംബന്ധിച്ചുമുള്ള അറിവ് രോഗപ്രതിരോധത്തിന് സഹായകമാകുന്നു.

ഇടവിട്ട മഴ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ കൊതുകു പെരുകുവാനുള്ള സാഹചര്യം വർധിപ്പിക്കുന്നു. കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കാൻ വീട്ടിലും പരിസരത്തുമുള്ള കൊതുകു മുട്ടയിട്ടു പെരുകാൻ സാധ്യതയുള്ള സാഹചര്യങ്ങളും വസ്തുക്കളും ഇല്ലാതാക്കേണ്ടതും കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുമാണ് .

വീട്, ഓഫീസ്, വിദ്യാലയങ്ങൾ, തോട്ടങ്ങൾ, പൊതുഇടങ്ങൾ എന്നിവിടങ്ങൾളിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.ഉപയോഗിക്കാത്ത ടോയ്‌ലറ്റുകൾ ഇടയ്ക്കിടെ ഫ്ലഷ് ചെയ്യുകയും കിണറുകളും മറ്റ് കുടിവെള്ള സംഭരണികളും കൊതുക് കടക്കാത്ത വിധം സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. വീടിനുള്ളിലെ ചെടിച്ചട്ടികളിൽ വെള്ളം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഫ്രിഡ്ജിന് പുറകിലെ ഡ്രെ ഇടയ്ക്കിടെ വൃത്തിയാക്കുക.ചെറുകുളങ്ങളിലും ടാങ്കുകളിലും കൂത്താടി ഭോജി മത്സ്യങ്ങളായ ഗപ്പി, ഗംബൂസിയ, മാനത്തുകണ്ണി എന്നിവയെ വളർത്തുന്നത് കൊതുക് പെരുകുന്നത് തടയുന്നു.കൊതുകുകളുടെ ഉറവിടം നശിപ്പിക്കാനായി വിദ്യാലയങ്ങളിൽ വെള്ളിയാഴ്ചയും സ്ഥാപനങ്ങളിൽ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും ഡ്രൈഡേ ആചരിക്കണം. പൊതുജന പങ്കാളിത്തത്തോടുകൂടി ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കാരുണ്യ സ്പർശം - എൻഡോവ്മെന്റ് തുക വയനാട്ടിനൊരു കൈത്താങ്ങിലേക്ക്

ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അനവദ്യ, രണ്ടാം ക്ലാസ്സിലെ ആരവ് എന്നിവർ തങ്ങൾക്ക് ലഭിച്ച എൻഡോമെന്റ് തുക വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മാതൃകാപരമായ ഈ തീരുമാനത്തിന് ആരവിനും അനവദ്യയ്ക്കും അഭിനന്ദനങ്ങൾ!!!

സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു

16.08.2024 വെള്ളിയാഴ്ച്ച നടന്ന സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസറും മറ്റു തെരെഞ്ഞെടുപ്പ് ഉദ്യോസ്ഥരുമായി മാറിയത് നവ്യാനുഭവമായി. ബാലറ്റ് പേപ്പർ, വോട്ടെണ്ണൽ തുടങ്ങി നിയമസഭാ/ലോകസഭാ തെരെഞ്ഞെടുപ്പുകളെ അനുസ്മരിപ്പിക്കും വിധമായിരുന്നു തെരെഞ്ഞെടുപ്പ്. തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ തെരെഞ്ഞെടുപ്പു രക്ഷാധികാരികളുടെയും റിട്ടേണിങ് ഓഫീസറുടെയും സാന്നിദ്ധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

78-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ഇന്ത്യയുടെ 78-ാംസ്വാതന്ത്ര്യ ദിനം ജി.എച്ച്.എസ്.എസ് മടിക്കൈ സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് പ്രിൻസിപ്പാൾ എ.കെ.വിനോദ്കുമാർ  പതാകയുയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് പി.പ്രസന്നൻ, ഹെഡ്മാസ്റ്റർ കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. എസ്. പി.സി,ജെ.ആർ.സി. എൻ.എസ്. എസ്. കേഡറ്റ്സ് ദേശീയപതാകയെ അഭിവാദ്യം ചെയ്തു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനം , പ്രസംഗം, നൃത്തശില്പം തുടങ്ങിയ കലാപരിപാടികൾ നടന്നു. കുട്ടികൾക്ക് മധുരം നൽകി. പരിപാടിയിൽ രക്ഷിതാക്കളും പി.ടി.എ. പ്രതിനിധികളും പങ്കെടുത്തു. സ്വാതന്ത്ര്യ ദിനത്തിൽ പി.ടി.എ. പ്രസിഡണ്ട് സ്കൂളിലേക്ക് നൽകിയ നാടൻ ഫലവൃക്ഷത്തൈകൾ  എസ്. പി. സി കേഡറ്റ്സിൻ്റെ സഹായത്തോടെ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു.

സ്കൂളിൽ NMMS പരിശീലനം ആരംഭിച്ചു.

എട്ടാം തരം വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ എം എം എസ് പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം ആരംഭിച്ചു. ഫിസിക്കൽ സയൻസ് അധ്യാപിക ശ്രീമതി ശാലിനി ടീച്ചറുടെ നേതൃത്വത്തിൽ ആണ് പരിശീലന പരിപാടി ആരംഭിച്ചത്. മുഴുവൻ അധ്യാപകരുടെയും സഹകരണം പരിശീലനത്തിന് ലഭ്യമാകുന്നുണ്ട്. ഐസിടി ലാബിൽ നടന്ന ആദ്യ ക്ലാസ്സിൽ പ്രഥമാധ്യാപകൻ ശ്രീ രവീന്ദ്രൻ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി പരിശീലനം ഉദ്ഘാടനം ചെയ്തു

ലഹരിവിരുദ്ധ പ്രതിജ്ഞ

നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി കുട്ടികൾ ആഗസ്റ്റ് 12 തിങ്കളാഴ്ച്ച ലഹരിമുക്ത പ്രതിജ്ഞ എടുത്തു.

2024-25 വർഷത്തെ ടീൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു

ക്രിയാത്മക കൗമാരം - കരുത്തും തണലും എന്ന ആശയത്തെ മുൻനിർത്തി വിദ്യാഭ്യാസ വകുപ്പിന്റെ കൗമാരവിദ്യാഭ്യാസ പരിപാടി സ്കൂളിൽ ആരംഭിച്ചു. 2024-25 വർഷത്തെ ടീൻസ് ക്ലബിൻ്റെ ഉദ്ഘാടനം 09/08/24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ രവീന്ദ്രൻ സാർ നടത്തി. പ്രസ്തുത ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് മീനാകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. തുടർന്ന് സ്കൂൾ കൗൺസിലർ നീതു. പി യുടെ നേതൃത്വത്തിൽ 'വൈകാരിക സുസ്ഥിതി' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടന്നു. നോഡൽ ടീച്ചർ വിദ്യ സ്വാഗതവും ടീൻസ് ക്ലബ് വൈസ് പ്രസിഡണ്ട് ദേവനന്ദ. പി നന്ദിയും പറഞ്ഞു

സ്വാഗതനൃത്തം ശ്രദ്ധേയമായി

വിജയോത്സവത്തിന്റെ ഭാഗമായി നടന്ന സ്വാഗതനൃത്തം ശ്രദ്ധേയമായി. സ്കൂളിലെ സീനിയർ അധ്യാപിക ശ്രീമതി മീനാകുമാരി ടീച്ചറുടെ മകൾ അനുപമ കലാക്ഷേത്ര ആണ് നൃത്തം സംവിധാനം ചെയ്തത്. അനുപമ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കുട്ടികളെ നൃത്തം അഭ്യസിപ്പിച്ച് വിജയിപ്പിച്ച അനുപമ കലാക്ഷേത്രയോടുള്ള സ്കൂളിന്റെ നന്ദി അറിയിക്കുന്നു.

സ്കൂൾ വിക്കി ക്യു ആർ കോഡ് പ്രകാശനം ചെയ്തു

വിജയോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സ്കൂൾ വിക്കിയുടെ ക്യൂ ആർ കോഡ് പ്രകാശനം മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ രാജൻ നിർവ്വഹിച്ചു. ഡോ. ശ്രീ രാജു നാരായണസ്വാമി ഐ എ എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

വിജയോത്സവം 2024 - ഡോ. ശ്രീ രാജു നാരായണസ്വാമി ഐ എ എസ് ഉദ്ഘാടനം ചെയ്തു

മാധ്യമവാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ വിജയോത്സവം 2024 ആഗസ്റ്റ് 8 വ്യാഴാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.ഡോ. രാജു നാരായണ സ്വാമി ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. റാങ്കുകൾ വാരിക്കുട്ടുന്നതോ വിജയങ്ങൾ കൊയ്യുന്നതോ അല്ല യഥാർത്ഥ വിദ്യാഭ്യാസം. സമൂഹത്തിന് നന്മയിലേക്കുള്ള ദിശാബോധം നൽകുന്ന പ്രക്രിയയുടെ രാസത്വരകമാണ് വിദ്യാഭ്യാസം എന്ന് ശ്രീ രാജു നാരായണസ്വാമി അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ പരിപാടിയിൽ അധ്യക്ഷയായിരുന്നു.എസ്എസ്എൽസി എ പ്ലസ് വിജയികൾക്കും യു എസ് എസ്, എൽ എസ് എസ് ജേതാക്കൾക്കും മുഖ്യാതിഥികൾ ഉപഹാരം നൽകി.സ്കൂളിൽ ഏർപ്പെടുത്തിയിട്ടുള്ള വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു.സ്കൂൾ വിക്കി ക്യു ആർ കോഡിന്റെ പ്രകാശനം ബഹുമാനപ്പെട്ട മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി രാജൻ നിർവഹിച്ചു.വാർഡ് മെമ്പർ എൻ ബാലകൃഷ്ണൻ ,പിടിഎ പ്രസിഡണ്ട് പി പ്രസന്നൻ, എസ് എം സി ചെയർമാൻ എംപത്മനാഭൻ,മദർ പി ടി എ പ്രസിഡൻറ് ചിന്താമണി ,സ്കൂൾ വികസന സമിതി കൺവീനർ ഒ.കുഞ്ഞികൃഷ്ണൻ, സാമ്പത്തിക സമാഹരണ കമ്മിറ്റി കൺവീനർ കെ നാരായണൻ, ഹയർസെക്കൻഡറി വിഭാഗം സീനിയർ അധ്യാപിക കൊച്ചുറാണി അഗസ്റ്റിൻ ,ഹൈസ്കൂൾ വിഭാഗം സീനിയർ അധ്യാപിക മീനാകുമാരി സി.എം എന്നിവർ ആശംസകൾഅറിയിച്ചു.സ്കൂൾ പ്രിൻസിപ്പൽ ശ്രീ എ കെ വിനോദ് കുമാർ സ്വാഗതവും സീനിയർ അധ്യാപിക ശ്രീമതി മീനാകുമാരി ടീച്ചർ നന്ദിയും പറഞ്ഞു.

നവമ്പർ 4 ന് ആരംഭിക്കുന്ന സ്കൂൾ ഒളിംപിക്സിന്റെ പ്രഖ്യാപന ദീപശിഖ തെളിയിച്ചു

ജൂലൈ 27 ശനിയാഴ്ച്ച സ്കൂൾ അസംബ്ലി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നവമ്പർ 4 ന് എറണാകുളത്തുവച്ച് നടക്കുന്ന ഈ വർഷത്തെ സ്കൂൾ ഒളിംപിക്സിന്റെ ദീപശിഖ തെളിയിച്ചു. ഹെഡ്മാസ്റ്റർ കെ രവീന്ദ്രൻ ദീപശിഖ തെളിയിച്ച് സ്കൂളിലെ കായികതാരങ്ങൾക്ക് നൽകി. കായികാദ്ധ്യാപകൻ ശ്രീ പ്രമോദ് ഒളിംപിക്സിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുട്ടികളും അധ്യാപകരും ഒളിംപിക്സ് പ്രതിജ്ഞ എടുത്തു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്കു ചെയ്യുക

ജൂലൈ 21 ചാന്ദ്രദിനം

ജൂലൈ 22 ന് ചാന്ദ്രദിനം  സയൻസ്  ക്ലബിൻ്റെയും   സോഷ്യൽ സയൻസ് ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. പ്രത്യേക അസംബ്ലി ചേരുകയും ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സീനിയർ അസിസ്റ്റൻ്റ് മീനാകുമാരി ടീച്ചർ കുട്ടികളോട് സംവദിക്കുകയും ചെയ്തു. LP,UP,HS വിഭാഗം കുട്ടികളുടെ ചാന്ദ്രദിന പ്രസംഗം, ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ, സ്കിറ്റ് എന്നിവ നടന്നു. കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് ഏറെ ആകർഷകമായിരുന്നു. കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്തു. LP വിഭാഗം കുട്ടികൾ തയ്യാറാക്കിയ ചന്ദ്രായൻ മോഡൽ പ്രദർശിപ്പിച്ചു.  തുടർന്ന് അസംബ്ലിയിൽ വെച്ച് തന്നെ മുഴുവൻ കുട്ടികളും കാണത്തക്ക രീതിയിൽ വീഡിയോ പ്രദർശനം നടത്തി. മനുഷ്യൻ ചന്ദ്രനിലിറങ്ങുന്നതും ചന്ദ്രോപരിതല പ്രത്യേകതകളും ഉൾപ്പെട്ടതായിരുന്നു വീഡിയോ. അതിനു ശേഷം ചാന്ദ്രദിന ക്വിസ് മത്സരം നടത്തുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു.

*ചാന്ദ്രദിന പ്രസംഗം*

ദേവാഞ്ജന4B

ആശിഷ്4B

ശ്രീനന്ദ4B

*Skit അവതരണം*

ദേവദത്ത്7A

പ്രജ്‌ജ്വൽ 6A

ആവണി6B

ഫസൽ റഹ്മാൻ6A

സൂര്യൻ SK 8B

ഹർഷന്ത്8A

ശ്രീനിധി 8A

ജൂൺ 5 പരിസ്ഥിതി ദിനം

SPC Unit  GHSS MADIKAI  മധുരവനത്തിൽ ഫലവൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ പ്രസന്നൻ, ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് കെ ., മദർ പി ടി  എ പ്രസിഡണ്ട് ശ്രീമതി ചിന്താമണി SPC കുട്ടികൾ എന്നിവർ ഫലവൃക്ഷ തൈകൾ നട്ടു.

പ്രവേശനോത്സവം ജൂൺ 3, 2024

ജി.എച്ച്.എസ്.എസ് മടിക്കൈ സ്കൂളിൽ മടിക്കൈ പഞ്ചായത്ത് തല പ്രവേശനോത്സവം  ആഘോഷപൂർണ്ണമായി നടന്നു. ചെണ്ടമേളങ്ങളുടെയും മുത്തുക്കുടയുടെയും അകമ്പടിയോടെ കുരുന്നുകളെ സ്വീകരിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർഥികളുടെയും സാന്നിധ്യം കുരുന്നുകളുടെ സ്വീകരിക്കൽ ചടങ്ങിന് വർണ്ണാഭമാക്കി തീർത്തു. SPC കുട്ടികൾ നവാഗതരെ സ്വീകരിച്ചു. കുട്ടികളുടെ സ്വാഗത ഗാനത്തോട് കൂടി ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് സ്വാഗത ഗാനത്തിൻ്റെ നൃത്താവിഷ്ക്കാരവും നടന്നു.

പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് മാസ്റ്റർ സ്വാഗത പ്രഭാഷണം നടത്തി. വാർഡ് മെമ്പർ   ബാലകൃഷ്ണൻ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത നിർവ്വഹിച്ചു. ചടങ്ങിൽ സ്വാഗതമർപ്പിച്ച് കൊണ്ട്  ബ്ലേക്ക് സ്റ്റാൻ്റിങ്ങ് കമ്മിറ്റി മെമ്പർ അബ്ദുൾ റഹ്മാൻ. പഞ്ചായത്ത്  മെമ്പർമാരായ ടി. , രമ പത്മനാഭൻ , പി.ടി.എ പ്രസിഡൻ്റ് പ്രസന്നൻ, മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി ചിന്താമണി' എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വച്ച് ഹൈസ്കൂൾ സ്റ്റാഫിൻ്റെ വകയായുള്ള പഠനോപകരണങ്ങളും, SFI മടിക്കൈ ഏരിയ കമ്മിറ്റി ഏർപ്പെടുത്തിയ പുസ്തകവും മുഖ്യാഥിതി  കുരുന്നുകൾക്ക് വിതരണം ചെയ്തു. തുടർന്ന് പായസ വിതരണവും നടന്നു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി. ബോധവൽക്കരണ ക്ലാസിൽ രക്ഷിതാക്കളുടെ പങ്കാളിത്തം സജീവമായിരുന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആരവം'24 (30/04/2024)

എട്ടാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കായി "ആരവം24"എന്ന് പേരിൽ പരിശീലനകളരി സംഘടിപ്പിച്ചു. ശാസ്ത്രപരീക്ഷണങ്ങളുമായി ചന്ദ്രൻ മാസ്റ്ററും നാടൻ പാട്ടുകളുമായി പ്രകാശൻ വലിയപറമ്പയും ക്ലാസ്സ് നയിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ പ്രസന്നൻ ക്ലാസ്സ് ഉത്ഘാടനം ചെയ്തു.

എൽ എസ് എസ് യു എസ് എസ് വിജയികൾ

2023 ലെ എൽ എസ് എസ് യു എസ് എസ് പരീക്ഷകളിൽ സ്കൂളിന് മികച്ച വിജയം. എൽ എസ് എസ് സ്കോളർഷിപ്പ് 4 കുട്ടികൾക്കും യു എസ് എസ് സ്കോളർഷിപ്പ് 2കുട്ടികൾക്കും ലഭിച്ചു

എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചവർ

അശ്വതി കെ വി
ഭൂമിക എസ്
ശിവിക സുനിൽ
സാൻവി ദിനേശ്

യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചവർ

സൂര്യൻ എസ് കെ
അളകനന്ദ എ

മലയാള മധുരം (06/04/2024)

സമഗ്ര ശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ നടത്തുന്ന "മലയാള മധുരം -കുഞ്ഞുവായനയ്ക്ക് അവധിയില്ല" പ്രവർത്തനത്തിന്റെ ഭാഗമായി ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് അവധിക്കാല വായനയ്ക്കായുളള പുസ്തകങ്ങൾ വിതരണം ചെയ്തു. ശ്രീമതി രേണുക ടീച്ചർ പരിപാടി ഉത്ഘാടനം ചെയ്തു. കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്ക് ഓരോ ആഴ്ചയും വായിക്കാനുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു.

സ്കൂൾ വാർഷികം(28/03/2024)

ഈ വർഷത്തെ സ്കൂൾ വാർഷികം, പ്രീപ്രൈമറി കലോത്സവം, വിരമിക്കുന്ന രേണുക ടീച്ചർക്കുള്ള യാത്രയയപ്പും "ഹർഷം 2024" മാർച്ച് 28ന് നടന്നു. രാവിലെ 10മണിക്ക് പ്രശസ്തവന്യജീവി ഫോട്ടോഗ്രാഫർ ശ്രീ സന്തോഷ് കുമാറിന്റെ വന്യജീവി ഫോട്ടോഗ്രാഫി പ്രദർശനം നടന്നു. ഡി എഫ് ഒ ശ്രീ  അഷ്റഫ് ഉത്ഘാടനം ചെയ്തു. തുടർന്ന് പ്രീപ്രൈമറി കലോത്സവവും എൽ പി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.  വൈകുന്നേരം 6. 30ന് പൊതു സമ്മേളനം  വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ നേത‍ത്വത്തിൽ പരിശീലിച്ച സ്വാഗത ഗാനം വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും  പി ടി എ അംഗങ്ങളും ചേർന്ന്  അവതരിപ്പിച്ചു. തുടർന്ന് എം പി ടി എ അംഗങ്ങളുടെ ഫ്യൂഷൻ ഡാൻസ് നടന്നു. പൊതു സമ്മേളനം പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂൂർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പ്രൊഫസർ കെ പി ജയരാജൻ, ശ്രീമതി സി പി ശുഭ ,  ശ്രീ വെള്ളിക്കോത്ത് വിഷ്ണുഭട്ട് എന്നിവർ സംബന്ധിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി രേണുക ടീച്ചർക്കുള്ള ഉപഹാരം ശ്രീ സന്തോഷ് കീഴാറ്റൂർ സമ്മാനിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി

പഠനോത്സവം 2024

കുട്ടികളുടെ ഒരു വർഷത്തെ അക്കാദമിക മികവുകൾ പ്രദർശിപ്പിക്കുന്ന പഠനോത്സവം2024 മാർച്ച് 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് മദർ പി ടി എ പ്രസിഡന്റ് ശ്രീമതി ചിന്താമണി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീജ കെ ആർ സ്വാഗതവും, സിന്ധുമണി സി എച്ച് നന്ദിയും പറഞ്ഞു. പ്രമോദ് മാസ്റ്റർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ മികവിന്റെ പ്രദർശനം നടന്നു.

പഠനയാത്ര അനുഭവ പതിപ്പ്

എൽ പി , യു പി വിഭാഗത്തിലെ കുട്ടികൾ കണ്ണൂരിലെ വിവിധ ഭാഗങ്ങളിലേക്ക് നടത്തിയ പഠനയാത്രയുടെ അനുഭവങ്ങൾ ഉൾപെടുത്തിയ പഠനയാത്ര അനുഭവകുറിപ്പുകളുടെ പതിപ്പ് സ്കൂൾ അസംബ്ലിയിൽ വച്ച് പ്രകാശനം ചെയ്തു. ഹെഡ് മാസ്റ്റർ കെ സന്തോഷ് പതിപ്പ് കുട്ടികൾക്ക് കൈമാറി. എൽ പി , യു പി കുട്ടികൾ പ്രത്യേകമായാണ് പതിപ്പ് തയ്യാറാക്കിയത്.

അളക നന്ദയ്ക്ക് രണ്ടാം സ്ഥാനം(13/02/2024)

ഹൊസ്ദുർഗ് ബി ആർ സി നടത്തിയ സയൻസ് ഫെസ്റ്റിൽ സയൻസ് ക്വിസിൽ അളകനന്ദ രണ്ടാം സ്ഥാനം നേടി.

സ്കൂൾ വികസന നിധി സമാഹരണം ഉത്ഘാടനം(11/02/2024)

സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിന് സാമ്പത്തിക സമാഹരണത്തിനായി ഏർപ്പെടുത്തിയ സമ്മാനകൂപ്പൺ വിതരോണ്ദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. ആദ്യ കൂപ്പൺ പ്രമുഖ വ്യവസായി കരീം ബെസ്കോട്ട് ഏറ്റുവാങ്ങി. വികസന നിധി ചെയർമാൻ കെ നാരായണൻ അധ്യക്ഷനായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി പ്രഭാകരൻ, പി ടി എ പ്രസിഡന്റ് ശ്രീ പി പ്രസന്നൻ, ഒ കുഞ്ഞികൃഷ്ണൻ, മടിക്കൈ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമറ്റി ചെയർമാൻ ശ്രീ ടി രാജൻ, ഹെഡ് മാസ്റ്റർ കെ സന്തോഷ് , മദർ പി ടി എ പ്രസിഡന്റ് ശ്രീമതി ചിന്താമണി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ കെ വിനോദ് കുമാർ സ്വാഗതവും എസ് എം സി ചെയർമാൻ ശ്രീ പത്മനാഭൻ നന്ദിയും പറഞ്ഞു.

വിരവിമുക്ത ദിനം(08/02/2024)

കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന വിരബാധ ഒരു പൊതുജനാരോഗ്യ പ്രശ്നം കൂടിയാണ്. കുട്ടികളിൽ വിളർച്ചയ്ക്കും ആരോഗ്യകുറവിനും ഇത് കാരണമാകുന്നു. 2024 ഫെബ്രുവരി 8 ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 1 മുതൽ 19 വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളിക നൽകുന്നു. അതിന്റെ സ്കൂൾ തല ഉത്ഘാടനം വാർഡ് മെമ്പർ ശ്രീ ബാലക‍ഷ്ണൻ നിർവ്വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വിവേക് കുട്ടകളോട് കാര്യങ്ങൾ വിശദീകരിച്ചു.

എസ് പി സി യങ്ങ് ലീഡേർസ് കോൺക്ലേവ്(04/02/2024)

2024 ഫെബ്രുവരി 4 മുതൽ 11വരെ തിരവനന്തപുരം SAP(Special Armed Police)ക്യാമ്പിൽ വച്ച് നടക്കുന്ന സംസ്ഥാന ക്യാമ്പിലേക്ക് (യങ്ങ് ലീഡേർസ് കോൺക്ലേവ്) സ്കൂളിനെ പ്രതിനിധീകരിച്ച് ഒൻപതാം ക്ലാസ്സിലെ ദർശന കെ പങ്കെടുക്കും

ശ്രദ്ധ 2023-24

മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പഠന പിന്തുണാ പദ്ധതിയാണ് ശ്രദ്ധ. ക്ലാസ് മുറികളിലെ പഠന പ്രവർത്തനങ്ങളിൽ പലകാരണങ്ങൾ കൊണ്ട് പിന്നാക്കം നിൽക്കുന്ന 8,9 ക്ലാസ്സുകളിലെ കുട്ടികളെ മുൻനിരയിലേക്കെത്തിക്കുയാണ് ഈ പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യം. ഈ വിദ്യാലയത്തിലെ 2023-24 വർഷത്തെ ശ്രദ്ധ പദ്ധതി പ്രവർത്തങ്ങൾ 03-08-2023 ന് ആരംഭിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ.രാമചന്ദ്രൻ മാസ്റ്റർ പദ്ധതി പ്രവർത്തങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. പി.പ്രസന്നൻ അധ്യക്ഷത വഹിച്ചു.സീനിയർ അധ്യാപകരായ രേണുക ടീച്ചർ, ഷിബി ടീച്ചർ എന്നിവർ സംസാരിച്ചു. ശ്രദ്ധ കോ-ഓർഡിനേറ്റർ പി.പി സുകുമാരി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി രാജൻ മാഷ് നന്ദിയും പറഞ്ഞു. എട്ടാം തരത്തിലെ 6കുട്ടികളെയും ഒൻപതാം തരത്തിലെ 6 കുട്ടികളെയും ശ്രദ്ധ ക്ലാസുകളിലേക്ക് തിരഞ്ഞെടുത്തു. പഠന നിലവാരത്തിന്റെയും മൂല്യനിർണ്ണയത്തിന്റെയും അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുത്തത്. പ്രവൃത്തി ദിവസങ്ങളിൽ പ്രത്യേക ടൈം ടേബിൾ തയ്യാറാക്കിയാണ് പഠന പ്രവർത്തനങ്ങൾ നടത്തിയത്. മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ ഭാഷാ വിഷയങ്ങളും സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്രം എന്നിവയും ക്ലാസുകളിൽ ഉൾപ്പെടുത്തി. വിദ്യാഭ്യസ വകുപ്പ് പുറത്തിറക്കിയ പ്രത്യേക മൊഡ്യൂൾ പ്രകാരമാണ് പഠന പ്രവർത്തനങ്ങൾ നടത്തിയത്. ഭാഷ വിഷയങ്ങളിൽ അടിസ്ഥാന ധാരണകൾ കുട്ടികളിലെത്തിക്കാനും ശാസ്ത്ര വിഷയങ്ങളിൽ അഭിരുചിയും താല്പര്യവുമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളുമാണ് നടപ്പിലാക്കിയത്. കുട്ടികൾക്ക് ശ്രദ്ധ ക്ലാസുകൾക്ക് ശേഷം ലഘു ഭക്ഷണം നൽകിയിരുന്നു . രാവിലെ 9-10 വരെയും വൈകുന്നേരങ്ങളിൽ 4-5 വരെയുമാണ് ക്ലാസുകൾ നടത്തിയത്. 03-08-2023 മുതൽ 12-01-2024 വരെ 62 ക്ലാസുകൾ കഴിഞ്ഞു. മലയാളം - 9, ഇംഗ്ലീഷ്- 10, ഹിന്ദി - 10, സയൻസ് - 14, ഗണിതം - 10, സാമൂഹ്യ ശാസ്ത്രം - 9 എന്നിങ്ങനെയാണ് ക്ലാസുകൾ നടത്തിയത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പേന, നോട്ട്ബുക്ക്, ജോമെട്രിക്കൽ ബോക്സ്, എന്നിവ നൽകിയിരുന്നു. ശ്രദ്ധ പദ്ധതിയുടെ പഠന പുരോഗതി വിലയിരുത്തൽ 15-01-2024 മുതൽ 22-01-2024 വരെ തീയ്യതികളിലായി നടന്നു. മൂല്യ നിർണയത്തിന് ശേഷം ഗ്രേഡുകൾ വിലയിരുത്തി. ഭൂരിഭാഗം കുട്ടികളും മെച്ചപ്പെട്ട പഠന നിലവാരം കാഴ്ചവെച്ചു. ചുരുക്കം ചില വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച പഠന നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. ഈ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തികൊണ്ട് വരുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പഴും തുടർന്ന് വരുന്നു.

ക്രിയാത്മക കൗമാരം കരുത്തും കരുതലും 2023-24

കൗമാരകാലം മനുഷ്യ ജീവിത വികാസ ഘട്ടങ്ങളിൽ ഏറ്റവും സങ്കീർണ്ണവും നിർണ്ണായകവുമാണ്. കൗമാര പ്രായത്തിലാണ് ജീവിത സങ്കൽപ്പങ്ങളും കാഴ്ചപ്പാടുകളും രൂപപ്പെടുന്നത്. അതിനാൽ ഈ പ്രായത്തിൽ തെറ്റായ വഴിയിലേക്ക് തിരിയാതിരിക്കാൻ ശരിയായ അറിവുകൾ കൗമാരക്കാർക്ക് നൽകുന്നതിൽ രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് ബാധ്യതയുണ്ട്. സമൂഹത്തിന്റെ നിർണ്ണായക ഘടകമായ കൗമാരക്കാരുടെ ശാരീരിക,മാനസിക സുസ്ഥിതി വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കൗമാര ആരോഗ്യവിദ്യാഭ്യാസം പ്രസക്തമാകുന്നത് ഇവിടെയാണ്. ഈ വിദ്യാലയത്തിൽ ക്രിയാത്മക കൗമാരം കരുത്തും കരുതലും പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് ലഭ്യമാക്കിയ മൊഡ്യൂൾ പ്രകാരമുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി. ക്ലാസ് കൗൺസിൽ രൂപീകരണം,സ്കൂൾ കൗൺസിൽ രൂപീകരണം, കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള പിന്തുണാ പരിപാടികൾ , ടീൻസ് ഡേ ആഘോഷം, പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. 26-10-2023 തീയ്യതിയിൽ ടീൻസ് ക്ലബ്ബ് ക്ലാസ് കൗൺസിൽ രൂപീകരണം നടന്നു. ഓരോ ക്ലാസ് കൗൺസിലിന്റെയും ചാർജ് അതാത് ക്ലാസ് ടീച്ചർമാർ ഏറ്റെടുത്തു. അന്നേ ദിവസംതന്നെ ഓരോ ക്ലാസുകളിലും പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, ട്രെഷറർ തുടങ്ങിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. 27-10-2023 ന് സ്കൂൾ കൗൺസിൽ രൂപീകരണം നടന്നു. പ്രസ്തുത യോഗത്തിൽ എല്ലാ ക്ലാസ്സുകളിലെയും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ , ക്ലാസ് കൗൺസിൽ ചുമതലയുള്ള അധ്യാപകർ എന്നിവർ പങ്കെടുത്തു. സ്കൂൾ നോഡൽ അധ്യാപിക ശ്രീമതി. വിദ്യ.സി.ബി സ്വാഗതം ആശംസിച്ചു. ടീൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. തുടർന്ന് സ്കൂൾ കൗൺസിൽ ഭാരവാഹികളെയും തിരഞ്ഞെടുത്തു. സ്കൂൾ കൗൺസിൽ പ്രസിഡന്റായി പത്താം ക്ലാസ് വിദ്യാർത്ഥിനി ശിഖ.എ.വി യെയും വൈസ് പ്രസിഡന്റായി പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ് കൃഷ്ണയെയും സെക്രട്ടറിയായി ഒൻപതാം തരം വിദ്യാർത്ഥിനിയായ ദർശനയെയും ജോയിന്റ് സെക്രട്ടറിയായി ഒൻപതാം തരം വിദ്യാർത്ഥി ഗൗതമിനെയും ട്രഷററായി എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആഷിമ രമേശിനെയും തിരഞ്ഞെടുത്തു. സ്കൂൾ കൗൺസിൽ പ്രസിഡന്റ് ശിഖ.എ.വി നന്ദി പ്രകാശിപ്പിച്ചു. 17-11-2023 ഉച്ചക്ക് രണ്ട് മണിക്ക് ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ.സന്തോഷ്.കെ നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. രേണുക ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നോഡൽ ടീച്ചർ ശ്രീമതി. വിദ്യ.സി.ബി സ്വാഗതവും ശ്രീമതി.ഷിബി ഇവാനിയോസ് , ശ്രീമതി ഡോ.സീമ.പി ഡി എന്നിവർ ആശസയും പറഞ്ഞു. സ്കൂൾ കൗൺസിൽ സെക്രട്ടറി ദർശന നന്ദിയും രേഖപ്പെടുത്തി. തുടർന്ന് 'ജീവിത നൈപുണികൾ' എന്ന വിഷയത്തിൽ കുട്ടികൾക്കുള്ള പരിശീലന പരിപാടി സ്കൂൾ കൗൺസിലർ ശ്രീമതി. നീതു.പി കൈകാര്യം ചെയ്തു. മൊഡ്യൂൾ പ്രകാരമുള്ള റാങ്കിങ് ചാർട്ട് കുട്ടികൾക്ക് നൽകി. 10 മിനിറ്റ് നേരത്ത വ്യക്തിഗത പ്രവർത്തനത്തിന് ശേഷം കുട്ടികളെ 8 ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പിൽ ചർച്ച ചെയ്ത് വേണമെങ്കിൽ റാങ്കിങ് മാറ്റാമെന്നുള്ള നിർദ്ദേശം നൽകി. 15 മിനിട്ടിനു ശേഷം യു.എസ് കോസ്റ്റ് ഗാർഡിലെ വിദഗ്ധർ തയ്യാറാക്കിയ റാങ്കിങ് പ്രദർശിപ്പിച്ചു. വ്യക്തിഗത സ്കോർ, കോസ്റ്റ് ഗാർഡ് സ്കോർ എന്നിവ തമ്മിലുള്ള വ്യത്യാസം കണ്ടെത്തി തുക കാണാനും ആവശ്യപ്പെട്ടു. ഏറ്റവും കുറഞ്ഞ സ്കോർ ആണ് മെച്ചപ്പെട്ട സ്കോർ. തീരുമാനമെടുക്കൽ, പരിഹാരശേഷി എന്ന മേഖലയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനമായിരുന്നു അത്. വ്യക്തിഗത തീരുമാനങ്ങളെക്കാൾ മെച്ചപ്പെട്ട തീരുമാനങ്ങളാണ് പൊതുവേ ഗ്രൂപ്പിന്റെ തീരുമാനം എന്ന് ആർ പി ക്രോഡീകരിച്ചു. കൂട്ടായ ആലോചനകൾ പ്രശ്നപരിഹാരണത്തിലേക്ക് നയിക്കാൻ പര്യാപ്തമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി. 22-11-2023 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രക്ഷിതാക്കൾക്കുള്ള പിന്തുണ പരിപാടി നടന്നു.ഡോൺ ബോസ്കോ ഡ്രീം എൻ ജി ഒ യിലെ കൗൺസിലർ ശ്രീമതി. സൂര്യ സുനിൽ, പ്രൊജക്റ്റ് കോഡിനേറ്റർ ശ്രീമതി. ഷംന തുടങ്ങിയവരാണ് ക്ലാസ് കൈകാര്യം ചെയ്തത്. കൗമാരക്കാരിലെ വിവിധതരം ആസക്തികൾ പലതരത്തിലുള്ള രക്ഷാകർതൃ ശൈലികൾ, ആരോഗ്യകരമായ രക്ഷാകർതൃ ശൈലി, മാനസികാരോഗ്യം എന്നീ വിഷയങ്ങളിൽ ഊന്നൽ നൽകിയായിരുന്നു ക്ലാസ്സ്. പരിപാടിയിൽ സ്കൂൾ കൗൺസിലർ നീതു സ്വാഗതവും സ്കൂൾ കൗൺസിൽ ജോയിൻ സെക്രട്ടറി ഗൗതം ടിപി നന്ദിയും പറഞ്ഞു. ലഘു ഭക്ഷണത്തോട് കൂടി യോഗം അവസാനിച്ചു. 05-01-2024 ന് സ്കൂൾ കൗൺസിലർ നീതു ടീച്ചറുടെ നേതൃത്വത്തിൽ സ്വയം തിരിച്ചറിയാം, വൈകാരിക സുസ്ഥിതി എന്നീ രണ്ടു സെഷനുകൾ അടങ്ങിയ പരിശീലന പരിപാടി നടന്നു . സെഷൻ ആരംഭിച്ചത് കൂട്ടു വരയിലൂടെയായിരുന്നു. R.P കുട്ടികളെ രണ്ടു വീതമുള്ള ഗ്രുപ്പുകളാക്കി. രണ്ടു പേർ അഭിമുഖമായി നിലത്തു ഇരിക്കുന്നു. രണ്ടുപേർക്കുമിടയിൽ ഒരു A4 ഷീറ്റ് പേപ്പർ, സ്കെച്ച്, ക്രയോൺസ് ഇവ നൽകുന്നു. സ്കെച്ച് രണ്ടുപേരും ഒരുമിച്ചു പിടിച്ചു മരം, സൂര്യൻ , വീട് എന്നീ ചിത്രങ്ങൾ വരച്ചു കളർ ചെയ്യാൻ ആവശ്യപെടുന്നു . വരച്ചപ്പോഴുണ്ടായ അനുഭവം കുട്ടികൾ ഓരോരുത്തരും പങ്ക് വെച്ചു .ഒരുമിച്ചു ഉയർത്താം എന്ന പ്രവർത്തനമായിരുന്നു രണ്ടാമത്തേത്. കുട്ടികളെ 6 ഗ്രൂപ്പുകളാക്കിയ ശേഷം ഗ്രൂപ്പുകൾക്ക് ഭാരം കുറഞ്ഞ രണ്ടുമീറ്റർ നീളമുള്ള പൈപ്‌ നൽകി ചൂണ്ടുവിരൽ മാത്രം ഉപയോഗിച്ച് ഗ്രൂപ്പങ്ങങ്ങൾ ഒരുമിച്ചു പൈപ്പ് താഴെ നിന്നും മുകളിലേക്കു ഉയർത്തി. മിക്ക ഗ്രൂപ്പകൾക്കും ഇത് ശ്രമകരമായ ഒരു പ്രവർത്തനമായിരുന്നു. ആക്ടിവിറ്റി പൂർത്തിയാക്കിയത് ഗ്രൂപ്പ് രണ്ട് ആണ് . ആക്ടിവിറ്റി പൂർത്തിയാക്കിയ ഗ്രൂപ്പിനെ R.P അഭിനന്ദിച്ചു. ഒത്തൊരുമയോടു കൂടി ചെയ്താൽ ഏതു പ്രവർത്തനവും പൂർത്തിയാക്കാൻ കഴിയും എന്ന സന്ദേശവും RP കുട്ടികൾക്ക് നൽകി . തുടർന്ന് RP മുല്ല നസ്രുദീന്റെ കഥ പറഞ്ഞു. കുട്ടികൾ വളരെ താല്പര്യത്തോടുകൂടിയാണ് കഥ കേട്ടത്‌ . ചില സമയങ്ങളിൽ നമ്മുടെ ഉള്ളിലേക്ക് സൂക്ഷ്മമായി നോക്കേണ്ടതുണ്ട് എന്ന സാരാംശം കുട്ടികൾ പൂർണമായും ഉൾക്കൊണ്ടു . രണ്ടാമത്തെ സെഷൻ വൈകാരിക സുസ്ഥിതിയായിരുന്നു. വ്യത്യസ്ത വികാരങ്ങളെ സന്ദർഭാനുസരണം വേർതിരിച്ചറിയാനുള്ള ശേഷി വളർത്തുക, ആത്മാവബോധം വളർത്തുക എന്ന ഉദ്ദേശത്തോടെ പ്രവർത്തനം മുന്നോട്ടു പോയി. തറയിൽ മൂന്ന് കളങ്ങൾ വരച്ച ശേഷം ഒന്നാമത്തെ കളത്തിൽ യോജിപ്പ് രണ്ടാമത്തേത്തിൽ അഭിപ്രായമില്ല എന്നും മൂന്നാമത്തെ കോളത്തിൽ വിയോജിപ്പ് എന്നും തലക്കെട്ട് നൽകി. തുടർന്ന് വിവിധ പ്രസ്താവനകൾ വായിച്ച ശേഷം ഓരോ പ്രസ്താവനയ്ക്ക് അനുസരിച്ചും വിവിധ കളങ്ങളിൽ കയറി നിൽക്കാൻ നിർദേശം നൽകി. ഈ പ്രസ്താവനയുമായി ബന്ധപെട്ടു ചർച്ച നയിക്കുന്നു. തുടർന്ന് മുൻകൂട്ടി തയ്യാറാക്കിയ വികാരങ്ങളുടെ പട്ടികയുള്ള ചാർട്ട് പ്രദർശിപ്പിച്ചു. തുടർന്ന് ഓരോ വികാരവും അനുഭവിക്കുമ്പോൾ ശരീരത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് വിശദീകരിച്ചു. പലതരം വികാരാനുഭവങ്ങൾ സ്വാഭാവികമാണെന്നും വികാരങ്ങൾ നമ്മൾ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നത് പ്രധാനമാണെന്നും ക്രോഡീകരിച്ച ശേഷം ആർ പി സെഷൻ ക്രോഡീകരിച്ചു. 16-01-204 ചൊവ്വാഴ്ച ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ടീൻസ് ഡേ' ആഘോഷം നടന്നു. ഇതിന്റെ ഭാഗമായി രാവിലെ 10.30 ന് കുട്ടികൾക്കുള്ള ബോധവത്കരണ ക്ലാസ് നടത്തി . അന്നേ ദിവസം 'creative adolescence' എന്ന വിഷയത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ. എൻ.ജി രഘുനാഥൻ ക്ലാസ് കൈകാര്യം ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങൾക്ക് ഊന്നൽ നൽകിയുള്ള ക്ലാസ് കുട്ടികൾക്കിടയിൽ മികച്ച അഭിപ്രായം നേടി . സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ. സന്തോഷ് കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ ജിഷ്‌മ സ്വാഗതവും സ്കൂൾ കൗൺസിലർ നീതു ആശംസയും അറിയിച്ചു. യോഗത്തിന് സ്കൂൾ കൗൺസിൽ വൈസ് പ്രസിഡന്റ് അഭിനവ് കൃഷ്ണ നന്ദിയും അർപ്പിച്ചു. ലഘു ഭക്ഷണത്തിനു ശേഷം കരകൗശല വസ്തുക്കളുടെ പ്രദർശനവും നടന്നു. പാഴ് വസ്തുക്കളിൽ നിന്നും കുട്ടികൾ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനമാണ് നടന്നത്. ചിരട്ടകൊണ്ടുള്ള ഉൽപ്പന്നങ്ങൾ, പിസ്ത ഷെൽ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ബോട്ടിൽ ആർട്ട്, പാളകൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ന്യൂസ് പേപ്പർ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, റൂം ഡെക്കർ തുടങ്ങിയ വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കൾ പ്രദർശിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രദർശനം മികച്ച അനുഭവമായി മാറി. 25-01-2024 ന് 'പ്രജനന ആരോഗ്യം' എന്ന വിഷയത്തിൽ കുട്ടികൾക്കുള്ള പിന്തുണാ പരിപാടി നടത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അഡോളസെന്റ് ഹെൽത്ത് കൗൺസിലറായ ശ്രീ. പ്രതീഷ് മോനാണ് പ്രസ്തുത ക്ലാസ് കൈകാര്യം ചെയ്തത്. കൗമാരക്കാർക്കിടയിലെ ശാരീരിക,മാനസികാ മാറ്റങ്ങളും ഈ മാറ്റങ്ങളോട് പൊരുത്തപ്പെടേണ്ടത് എങ്ങനെയെന്നും കുട്ടികൾക്ക് മനസിലാക്കാൻ പറ്റുന്ന രീതിയിൽ വളരെ ലളിതമായി തന്നെ അവതരിപ്പിക്കപ്പെട്ടു. രാഷ്ട്ര പുനർനിർമ്മിതിക്ക്‌ പര്യാപ്തമായ മാനസികാരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കുന്നതിനുള്ള വിദ്യാഭ്യാസ പ്രക്രിയയിൽ കൗമാര ആരോഗ്യ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യമേറെയാണ്. ഈ പാഠ്യ പദ്ധതി മുന്നോട്ട് വെക്കുന്ന ആശയങ്ങൾ പൂർണമായും ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് മനസിലാവുന്ന തരത്തിൽ മിക്ക പ്രവർത്തനങ്ങളും ചെയ്യാൻ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഒരുപരിധിവരെ കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കാനും മാനസിക സമ്മർദ്ദം ലഘൂകരിക്കാനും ക്രിയാത്മക കൗമാരം കരുത്തും കരുതലും പരിപാടി ഏറെ സഹായിച്ചിട്ടുണ്ട്.

സ്റ്റാർസ് ബഡ്ഡിങ്ങ് റൈറ്റേഴ്സ് ഉത്ഘാടനം(30/01/2024)

ജി.എച്ച്.എസ്.എസ് മടിക്കൈ വിദ്യാരംഗവും ഹോസ്ദുർഗ് ബി ആർ സി യും സമഗ്ര ശിക്ഷ കേരളവും സംഘടിപ്പിക്കുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതിയുടെ സ്കൂൾ തല വായനക്കൂട്ടം ഉദ്ഘാടനം പ്രശസ്ത കവി ശ്രീ.ദിവാകരൻ വിഷ്ണുമംഗലം നിർവഹിച്ചു. എഴുത്തിൻ്റെയും വായനയുടേയും വ്യത്യസ്ത അനുഭവങ്ങൾ കോർത്തിണക്കി അദ്ദേഹം കുട്ടികളുമായി സംവദിച്ചു. പി.ടി.എ. പ്രസിഡണ്ട് പി.പ്രസന്നൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ. സന്തോഷ്, വി ചന്തു, ശ്രീധരൻ ചൂട്ടക്കാട് , ഡോ.എ വി രഘുവാസ്, കെ. രേണുക , ഡോ.സീമ പി.ഡി, പി.വി ഹർഷമി എന്നിവർ സംസാരിച്ചു.

എസ് പി സി പാസ്സിങ്ങ് ഔട്ട്(29/01/2024)

രണ്ടുവർഷത്തെ പരിശീലനംപൂർത്തിയാക്കിയ ഹൊസ്ദുർഗ്,രാംനഗർ,മടിക്കൈഎന്നീ സ്കൂളുകളിലെഎസ് പി സി വിദ്യാർത്ഥികളുടെസംയുക്തപാസിംഗ് ഔട്ട് പരേഡ്കാഞ്ഞങ്ങാട് നടന്നു.132 വിദ്യാർത്ഥികൾ പങ്കെടുത്ത് ഹോസ്ദുർഗ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരേഡിൽ ജില്ലാ പോലീസ് മേധാവി ശ്രീ പി.ബിജോയ് ഐ പി എസ് വിദ്യാർഥികളുടെ സല്യൂട്ട് സ്വീകരിച്ചു.രണ്ടുവർഷത്തെ പരിശീലനത്തിലൂടെ പൗര ബോധം ഉള്ളവരായി മാറുന്നതിനുംഅതിലൂടെ വ്യക്തിപരമായും സമൂഹത്തിനും ഗുണകരമാകാൻ കഴിയണമെന്നുംസത്യത്തിന്റെയും നീതിയുടെയും പ്രതീകമായ കാക്കിവസ്ത്രത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കാൻ ഓരോരുത്തർക്കും സാധിക്കണമെന്നും ജില്ല പോലീസ് മേധാവി പറഞ്ഞു.നഗരസഭ ചെയർപേഴ്സൺ കെ വി സുജാത,കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ പി ഷൈൻ, എസ് ഐ കെ.സതീഷ്, ഡി ഇ ഒ.ബാലാ ദേവി കെ. എ. എസ്.,എ ഇ ഒ. പി ഗംഗാധരൻ,ഹൊസ്ദുർഗ് സ്കൂൾ പ്രിൻസിപ്പൽ ഡോ: എ. വി. സുരേഷ് ബാബു,ഹെഡ്മാസ്റ്റർ എസ്. പി.കേശവൻ,മടിക്കൈ സ്കൂൾ ഹെഡ്മാസ്റ്റർ കെ സന്തോഷ്,രാംനഗർ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പി.അശോകൻഎന്നിവർ സന്നിഹിതരായിരുന്നു. എസ് പി സി എ ഡി എൻ ഒ. ശ്രീ ടി തമ്പാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ, പിടിഎ ഭാരവാഹികൾ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ,എസ്പിസി ചാർജുള്ള അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

'സ്നേഹാരാമം' ഉത്ഘാടനം(26/01/2024)

മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാനശുചിത്വമിഷനും മടിക്കൈ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമും ചേർന്ന് നിർമ്മിച്ച സ്നേഹാരാമം മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എസ്. പ്രീത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ടി. രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ NSS പ്രോഗ്രാം ഓഫീസർ കെ.രാജി സ്വാഗതവും വളണ്ടിയർ കുമാരി ചാന്ദിഷ നന്ദിയും പറഞ്ഞു.പ്രിൻസിപ്പൽ ശ്രീ കെ വിനോദ് കുമാർ, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് , മറ്റ് അദ്ധ്യാപകർ, പി ടി എ പ്രതിനിധികൾ, ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികൾ., രാഷ്ട്രിയ സാമൂഹിക സംഘടന പ്രതിനിധികൾ സംബന്ധിച്ചു.മാലിന്യം കൂട്ടിക്കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കി സുന്ദരമായ മനുഷ്യസഹവാസ യോഗ്യമായ സ്ഥലമാക്കി മാറ്റി ബോധവൽക്കരണം നടത്തുന്ന പ്രവർത്തന മാണ് സ്നേഹാരാമം പദ്ധതി.

റിപ്പബ്ലിക്ക് ദിനാഘോഷം(26/01/2024)

ജനുവരി 26ന് രാവിലെ 9.30ന് സ്കൂൾ അസംബ്ലി ചേർന്ന് പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ ദേശീയ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, പി ടി എ പ്രസിഡന്റ് ശ്രീ പി പ്രസന്നൻ എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. ദേശഭക്തി ഗാനാലാപനത്തെ തുടർന്ന് ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.

ടീൻസ് ക്ലബ്ബ് ബോധവൽക്കരണ ക്ലാസ്സ് (25/01/2024)

ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ക്രിയാത്മക കൗമാരം കരുത്തും കരുതലും'പദ്ധതിയുടെ ഭാഗമാി കുട്ടികൾക്ക് 'പ്രജനന ആരോഗ്യം'എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അഡോളസെന്റ് ഹെൽത്ത് കൗൺസിലർ ശ്രീ പ്രതീഷ് മോൻ ക്ലാസ്സ് കൈകാര്യം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി കെ രേണുക അധ്യക്ഷത വഹിച്ചു. ടീൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി വിദ്യ സി ബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ.സീമ പി ഡി നന്ദിയും പറഞ്ഞു.

സ്കൂൾ തല സയൻസ് ഫെയർ(22/01/2024)

സ്കൂൾ തല സയൻസ് ഫെയറിനോട് അനുബന്ധിച്ച് പ്രശസ്ത ശാസ്ത്ര പ്രചാരകനും അധ്യാപകനുമായ ശ്രീ ദിനേഷ് കുമാർ തെക്കുംപാട് ശാസ്ത്ര കൗതുകം എന്ന പേരിൽ ശാസ്ത്ര പരീക്ഷണങ്ങൾ കോർത്തിണക്കി ക്ലാസ്സ് അവതരിപ്പിച്ചു. കണ്ടും തൊട്ടും ആണ് നമ്മൾ ഒരു പ്രവർത്തനത്തിന് പിന്നിലെ ശാസ്ത്രം മനസ്സിലാക്കേണ്ടത് എന്നും അന്ധവിശ്വാസങ്ങൾക്ക് പിറകെ പോകരുതെന്നുംഅദ്ദേഹം വിശദീകരിച്ചു. നമുക്ക് ചുററു പാടുമുള്ളഎളുപ്പത്തിൽ ലഭിക്കുന്ന നിരവധി വസ്തുക്കൾ ഉപയോഗിച്ചുള്ള ലഘു പരീക്ഷണങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. വീട്ടിൽ ഒരു ലാബ് സജ്ജീകരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന വിധമായിരുന്നു ക്ലാസ്സ്. തുടർന്ന് കുട്ടികൾ നിർമ്മിച്ച് സ്റ്റിൽ മോഡലുകൾ . വർക്കിങ്ങ് മോഡലുകൾ എന്നിവയുടെ പ്രദർശനം നടന്നു. ഉച്ചയ്ക്ക് ശേഷം പ്രൊജക്ട് അവതരണവും നടന്നു.

ടീൻസ് ക്ലബ്ബ് ബോധവൽക്കരണ ക്ലാസ്സ്(16/01/2024)

സ്കൂൾ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വേണ്ടി ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ എൻ ജി രഘുനാഥൻ ക്ലാസ്സ് കൈകാര്യം ചെയ്തു. ടീൻസ് ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി വിദ്യ സി ബി സ്വാഗതവും , ശ്രീമതി നീതു നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനവും നടന്നു.

ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്തു(16/01/2024)

അകാലത്തിൽ അന്തരിച്ച സാമൂഹ്യ പ്രവർത്തകൻ ശ്രീ അനിരുദ്ധൻ പൂത്തക്കാലിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ സുഹൃത്തുകളുടെ കൂട്ടായ്മയായ 'കബനി' സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് അധ്യക്ഷനായിരുന്നു. കബനിക്ക് വേണ്ടി ശ്രീ ശ്രീധരൻ മാസ്റ്റർ, ശ്രീ മോഹനൻ മാസ്റ്റർ എന്നിവർ പുസ്തകങ്ങൾ ലൈബ്രറി ചാർജുള്ള അധ്യാപിക ശ്രീമതി ടീച്ചർക്ക് കൈമാറി. ശ്രീധരൻ മാസറ്റർ മോഹനൻ മാസ്റ്റർ എന്നിവർ അനിരുദ്ധനെ അനുസ്മരിച്ച് സംസാരിച്ചു. ചടങ്ങിൽ ശ്രീമതി രേണുക ടീച്ചർ സ്വാഗതവും, ശ്രീമതി സീമ ടീച്ചർ നന്ദിയും പറഞ്ഞു

അനുമോദനം(11/01/2024)

സംസ്ഥാന, ദേശീയ തലങ്ങളിൽ സ്കൂളിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച കലാ കായിക പ്രതിഭകൾക്കുള്ള അനുമോദനം ജനുവരി 11 വ്യാഴം ഉച്ചയ്ക്ക് ശേഷം 3മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മുഖ്യാതിഥികളായ ശ്രീ ഹബീബ് റഹ്മാൻ( കാസർഗോഡ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്) ശ്രീ വെള്ളിക്കോത്ത് വിഷ്ണു ഭട്ട്( സംഗീതജ്ഞൻ)എന്നിവർ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ദേശീയസ്കൂൾ ഗെയിംസിൽ വെങ്കലമെഡൽ നേടിയ മീനാക്ഷി എം, കബഡി ടീം അംഗമായ അശ്വതി പി, ഖൊ-ഖൊ ടീം അംഗമായ ആദിത്യൻ ടി, സംസ്ഥാന കലോത്സവത്തിൽ ചെണ്ടയിൽ എ ഗ്രേഡ് നേടിയ സങ്കീർത്ത് ചന്ദ്രൻ, ഹിന്ദി കവിതാ രചനയിൽ എ ഗ്രേഡ് നേടിയ അനാമിക അശോക്, കഥകളി ടീം അംഗങ്ങളായ മീര ശ്യാം, ജ്യോതിക ടി എന്നിവരെയും സംസ്ഥാന സ്കൂൾ ഗെയിംസിൽ തൈക്കോൺഡോ മത്സരത്തിൽ വിജയികളായ ഗോകുൽ കൃഷ്ണ, രഹ്ന, ആദിത്യൻ എം, പവർ ലിഫ്റ്റിങ്ങിൽ ശിവാനന്ദ് ആർ ഖൊ-ഖൊ ടീം അംഗം ശിവജിത്ത് സി, അഭിനവ് കെ, കബഡി ടീം അംഗം ആദർശ് എം, ഫുട്ബോൾ ടീം അംഗം ഇർഫാൻ കെ, സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പൂരക്കളി ടീം,എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ പ്രസന്നൻ അധ്യക്ഷനായിരുന്നു. മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ രാജൻ ടി ഹബീബ് റഹ്മാനെയും, വാർഡ് മെമ്പർ ശ്രീ ബാലകൃഷ്ണൻ വിഷ്ണു ഭട്ടിനെയും പൊന്നാട അണിയിക്കുകയും സ്കൂളിന്റെ ആദരം നല്കുകയും ചെയ്തു. ശ്രീ അനിൽ ബങ്കളം( ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം), എസ് എം സി ചെയർമാൻ ശ്രീ പത്മാനാഭൻ, വികസന സമിതി ചെയർമാൻ ശ്രീ കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ സ്വാഗതവും , ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് നന്ദിയും പറഞ്ഞു.

മോ‍ഡൽ ഇൻക്ലൂസീവ സ്കൂൾ -എക്സ്പോഷർ ട്രിപ്പ്(10/01/2024)

മോഡൽ ഇൻക്ലൂസീവ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കുള്ള എക്സ്പോഷർ ട്രിപ്പ് 2024ജനുവരി 10ന് നടന്നു. കണ്ണൂർ ജില്ലയിലെ ചൂട്ടാട് ബീച്ച്, പെറ്റ് സ്റ്റേഷൻഎന്നിവടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന 15കുട്ടികളും അവരുടെ രക്ഷിതാക്കളും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 10കുട്ടികളുമടങ്ങുന്ന സംഘമാണ് യാത്ര നടത്തിയത്. ശാരദ ടീച്ചർ, സിന്ധുമണി ടീച്ചർ, ജിഷ്മ ടീച്ചർ എന്നിവർ നേതൃത്വം നല്കി

എം എൽ എ ഫണ്ടിൽ നിന്ന് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ(01/01/2024)

കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരന്റെ എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിന് അനുവദിച്ച 10,000രൂപയുടെ പുസ്തകങ്ങൾ കാഞ്ഞങ്ങാട് വച്ച് നടന്ന ചടങ്ങിൽ വച്ച് ഹെ‍ഡ്‍മാസറ്റർ ശ്രീ സന്തോഷ് കെ, സീനിയർ അസിസറ്റന്റ് ശ്രീമതി രേണുക, പി ടി എ പ്രസിഡന്റ് ശ്രീ പ്രസന്നൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

മോ‍ഡൽ ഇൻക്ലൂസീവ സ്കൂൾ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്(16/12/2023)

മോഡൽ ഇൻക്ലൂസീവ് പദ്ധതിയുടെ ഭാഗമായി പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് 16/12/2023 ശനിയാഴ്ച നടന്നു. ശ്രീ പത്മനാഭൻ ഡോക്ടർ ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളെ പരിചരിക്കേണ്ട കാര്യങ്ങളെകുറിച്ച് നല് രീതിയിൽ തന്നെ ഡോക്ടർ വിശദീകരിച്ചു. തുടർന്ന് രക്ഷിതാക്കളുടെ സംശയങ്ങൾക്കുള്ള മറുപടി നല്കി. ഹെഡ്‍മാസ്റ്റർ ശ്രീ കെ സന്തോഷ്, മോഡൽ ഇൻക്ലൂസീവ് സ്കൂൾ നോഡൽ ടീച്ചർ ശ്രീമതി ശാരദ, സ്പെഷൽ എഡുക്കേറ്റർ കുമാരി ജിംഷ എന്നിവർ നേത‍ൃത്വം നല്കി. ക്യാമ്പിൽ കുട്ടികളും രക്ഷിതാക്കളും അടക്കം നാല്പതോളം പേർ പങ്കെടുത്തു.

ഭാഷോത്സവം(07/12/2023)

ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഭാഷോത്സവം 2023ഡിസംബർ 7മുതൽ 11വരെയുള്ള തീയ്യതികളിലായി വിവധ പരിപാടികളോടെ നടന്നു. 7-ാം തീയ്യതി കുഞ്ഞുവാർത്തകൾ എന്ന പേരിൽ കുട്ടിപത്രം സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ് മാസ്റ്റർ ശ്രീ കെ സന്തോഷ് പ്രകാശനം ചെയ്തു. തുടർന്ന് 8-ാം തീയ്യതി പാട്ടരങ്ങ്, 9ന് കഥോത്സവം, 11ന് റീഡേഴ്സ് തീയ്യേറ്റർ എന്നിവയും നടന്നു.

സ്കൂളിലെ ചീരകൃഷി

സ്കൂളിലെ ചീരകൃഷി വിളവെടുപ്പ്

സ്കൂൾ പാർലമെന്റ് ഇലക്ഷൻ (4/12/2023)

2023-24അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഡിസംബർ4 തിങ്കളാഴ്ച നടന്നു. രാവിലെ ക്ലാസ്സ് ലീഡർമാരുടെ തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് ശേഷം സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ചെയർപെഴസ്ണായി പ്ലസ് ടു ഹ്യുമാനിറ്റീസിലെ ആർഷ പി ആറും വൈസ് ചെയർപേഴ്സണായി പത്താം തരത്തിലെ വന്ദന പി യും തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി എട്ടാം തരത്തിലെ നവ്യ ജയനും ജോയിന്റ് സെക്രട്ടറിയായി പ്ലസ് ടു സയൻസിലെ നവനീതും തിര‍ഞ്ഞെടുക്കപ്പെട്ടു. കലാവേദി സെക്രട്ടറിയായി പ്ലസ് വൺ സയൻസിലെ ഫാത്തിമത്ത് സനയും കലാവേദി ജോ. സെക്രട്ടറിയായി പത്താം തരത്തിലെ ശ്രേയ സുരേന്ദ്രനും സാഹിത്യവേദി സെക്രട്ടറിയായി മാളവികയും ജോ. സെക്രട്ടറിയായി ജോ സെക്രട്ടറിയായി ശിവപ്രിയയും കായികവേദി സെക്രട്ടറിയായി കേദാർ നാഥും, ജോ. സെക്രട്ടറിയായി ആദിനാഥും തിരഞ്ഞെടുക്കപ്പെട്ടു.

സ്കൂൾ പഠനയാത്ര(2/12/2023)

ഈ വർഷത്തെ സ്കൂൾ പഠനയാത്ര കുടക്, ശ്രാവണബൽഗോല, ഹലിബേഡു, ബാംഗ്ലൂർ വണ്ടർലാ എന്നിവടങ്ങിലേക്ക് ഡിസംബർ 2 മുതൽ 4 വരെയുള്ള ദിവസങ്ങളിലായി നടന്നു. പത്താം ക്ലാസ്സിലെ 32കുട്ടികൾ പങ്കെടുത്തു. സന്തോഷ് മാസ്റ്റർ, പ്രമോദ് മാസ്റ്റർ, രേണുക ടീച്ചർ, ഷിബി ടീച്ചർ എന്നിവർ നേതൃത്വം നല്കുി.

ഊണിന്റെ മേളം(01/12/2023)

നാലാം തരം മലയാളത്തിലെ പഠനപ്രവർത്തനവുമായി ബന്ധപെട്ട് ക്ലാസ്സിൽ ഒരു സദ്യ എന്ന പ്രവർത്തനം നടത്തി.സദ്യയുടെ വിഭവങ്ങളായ സാമ്പാർ, കാളൻ, കൂട്ടുകറി, അവിയൽ, പുളിയിഞ്ചി, പച്ചടി, വറവ്, മോര്, രസം, അച്ചാർ, പഴം, കോവയ്ക്ക ഫ്രൈ, പായസം എന്നിവ കുട്ടികളും അധ്യാപകരും കൊണ്ടുവന്നു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർണ്ണ സഹകരണത്തോടെ പരിപാടി വളെ ഗംഭിരമായി നടന്നു.

ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി(28/11/2023)

ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി 2023നവംബർ 28-ാം തീയ്യതി മടിക്കൈ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ സി പ്രഭാകരൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ പ്രസന്നൻ ചുള്ളിമൂല അധ്യക്ഷനായി. പഞ്ചായത്ത് പൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ, മടത്തിനാട്ട് രാജൻ, കെ നാരായണൻ, ടി രാജൻ, സി കുഞ്ഞികണ്ണൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ കെ സന്തോഷ് സ്വാഗതം പറഞ്ഞു. മുഴുവൻ ക്ലാസ്സുകളിലും ദേശാഭിമാനി പത്രം വിതരണം തുടങ്ങി.

'ക്രിയാത്മക കൗമാരം കരുത്തും കരുതലും'(2023നവംമ്പർ 22)

ജി.എച്ച്.എസ്സ്.എസ്സ്.മടിക്കൈ'ക്രിയാത്മക കൗമാരം കരുത്തും കരുതലും' പരിപാടിയുടെഭാഗമായി രക്ഷിതാക്കൾക്കുള്ള പിന്തുണാ ക്ലാസ് 22/11/23 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. ഡോൺ ബോസ്കോ ഡ്രീം എൻ.ജി.ഒ യിലെ കൗൺസിലർ സൂര്യ സുനിൽ ,പ്രൊജക്ട് കോർഡിനേറ്റർ ഷമ്ന തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൗമാരക്കാരിലെ വിവിധ തരം ആസക്തികൾ, healthy Parenting, മാനസീകാരോഗ്യം എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകിയായിരുന്നു ക്ലാസ്. നോഡൽ ടീച്ചർ വിദ്യ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. സീമ നന്ദിയും പറഞ്ഞു.

ക്ലാസ്സ് പി ടി എ യോഗങ്ങൾ (2023 നവംമ്പർ 21)

ഒന്ന് മുതൽ പത്ത് പലെയുള്ള ക്ലാസുകളുടെ പി ടി എ യുടെ ഭാഗമായി രക്ഷിക്കളുടെ സംയുക്ത യോഗം ചേർന്നു. സീനിയർ അധ്യാപിക രേണുക ടീച്ചർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രി പ്രസന്നൻ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് മാസ്റ്റർ , SMC ചെയർമാൻ ശ്രീ പത്മനാഭൻ , തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കുട്ടികളുടെ പഠന നിലവാരം അടുത്ത ഒരു വർഷം സ്കൂളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് പി ടി എ യോഗം സജീവമായി ചർച്ച ചെയ്തു. ശ്രീമതി ഷിബി ഇവാനിയോസ് നന്ദി പ്രകാശിപ്പിച്ചു

മണിചോളം വിളവെടുപ്പ്(2023 നവംമ്പർ 17)

അന്നപോഷൺമാഹ് പദ്ധതിയുടെ ഭാഗമായി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മണിചോളം കൃഷിയുടെ വിളവെടുപ്പ് നവംബർ 17വെള്ളിയാഴ്ച നടന്നു. ശ്രീ ടി രാജൻ(ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർാമാൻ, ശ്രീ പ്രമോദ് കുമാർ സി (കൃഷി ഓഫീസർ മടിക്കൈ), ശ്രീ എൻ ബാലകൃഷ്ണൻ (പതിനഞ്ചാം വാർഡ് മെമ്പർ), ശ്രീ എം സന്തോഷ് ചുള്ളിമൂല (യുവ കർഷക അവാർ‍ഡ് ജോതാവ്) എന്നിവർ സന്നിഹിതരായി. പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ, ഖോർഡിനേറ്റർ ശ്രീമതി രാജി എന്നിവർ നേതൃത്വം നൽകി.

പ്രമേഹദിനം(2023 നവംമ്പർ 14)

മടിക്കൈ കുടുംബാരോഗ്യ കേന്ദ്രം , ജി എച്ച് എസ് എസ് മടിക്കൈ എസ് പി സി യൂണിറ്റുമായി ചേർന്ന് പ്രമേഹദിനാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ ടി രാജൻ ഉത്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ശ്രീമതി വി ശ്രുതി ഫ്ലാഗ് ഓഫ് ചെയ്തു. എൻ ബാലകൃഷ്ണൻ അധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ എം ചന്ദ്രൻ, ടി കെ പ്രമോദ്, കെ ബി നിഷ, വിവേക്, ടി പുഷ്പജ എന്നിവർ സംസാരിച്ചു.

ശിശുദിനം(2023 നവംമ്പർ 14)

നവംബർ 14ശിശുദിനം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ തൊപ്പിയുമണിഞ്ഞ് കുട്ടികൾ അണിനിരന്നു. രാവിലെ നടന്ന ശിശുദിന അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് ശിശുദിന സന്ദേശം നല്കി. തുടർന്ന് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

"സധൈര്യം" കരാട്ടെ പരിശീലന പരിപാടി

ഹൊസ്ദുർഗ് ബി ആർ സിയുടെ നേതൃത്വത്തിൽ ജി എച്ച് എസ് എസ് മടിക്കൈ സ്കൂളിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.

2023 ഓക്ടോബർ 13 വെള്ളിയഴ്ച സധൈര്യം കരാട്ടെ പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം സ്കൂളിൽ വച്ച് നടന്നു. യോഗത്തിൽ ഇരുപതോളം രക്ഷിതാക്കൾ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി രേണുക ടീച്ചർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീമതി ഷിബി ടീച്ചർ സ്വാഗതം പറഞ്ഞു. സധൈര്യം കരാട്ടെ പരിശീലനത്തിന്റെ ഉദ്ഘാടനം 20/10/2023 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സ്കൂളിൽ വച്ച് നടന്നു. യോഗം വാർഡ് മെമ്പർ ശ്രീ എൻ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീമതി ഷിബി ടീച്ചർ സ്വാഗതം പറഞ്ഞു. പരിശീലക എ യു ചഞ്ചൽ സംസാരിച്ചു. ശ്രീമതി ശാരദ ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് 3മണി മുതൽ 4.30വരെ കരാട്ടെ പരിശീലനം നടന്നു. 35കുട്ടികൾ അന്ന് നടന്ന കരാട്ടെ പരിശീലനത്തിൽ പങ്ക് ചേർന്നു. കുട്ടികൾക്ക് വിവിധ പരിശീലന മുറകൾ ആവേശമുണർത്തി. രേണുക ടീച്ചർ, ശാരദ ടീച്ചർ തുടങ്ങിയവർ നേതൃത്വം നല്കി. കുട്ടികൾ ലഘുഭക്ഷണം വിതരണം ചെയ്തു

25/10/2023ന് ആയിരുന്നു രണ്ടാംദിവസ കരാട്ടെ പരിശീലനം. ബിന്ദു ടീച്ചർ, രേണുക ടീച്ചർ എന്നിവർ നേതൃത്വം നല്കുി. 3.30 മുതൽ 4.45വരെ പരിശീലനം തുടർന്നു. പരിശീലനത്തിന് ശേഷം കുട്ടികൾക്ക് ചായയും ലഘുഭക്ഷണവും നല്കി.

സധൈര്യം കരാട്ടെ പരിശീലനത്തിന്റെ മുന്നാം ദിവസം 26/10/2023ന് ആയിരുന്നു. ക്ലാസ്സിൽ വിവിധ പ്രതിരോധ മുറകൾ കുട്ടികൾ പരിശീലിച്ചു. കുട്ടികൾ ആവേശത്തോടെ പരിശീലനത്തിൽ പങ്കെടുത്തു. സുജിത ടീച്ചർ നേതൃത്വം നല്കി. തുടർന്ന് ചായയും ലഘുഭക്ഷണവും നല്കി.

27/10/2023 ന് പരിശീലനത്തിന്റെ നാലാം ദിവസം ശ്രീജ ടീച്ചർ, ശാരദ ടീച്ചർ എന്നിവർ നേതൃത്വം നല്കി. 3.30 മുതൽ ഒന്നേ മുക്കാൽ മണിക്കൂർ പരിശീലനം തുടർന്നു. 35 കുട്ടികൾ ഹാജരായിരുന്നു. കുട്ടികൾക്ക് ലഘുഭക്ഷണവും നാരങ്ങാവെള്ളവും നല്കി. 28/10/2023നായിരുന്നു പരിശീലനത്തിന്റെ അഞ്ചാം ദിവസം. അന്ന് 3.30ന് പരിശാലനം ആരംഭിച്ചു. 4.45വരെ പരിശീലനം തുടർന്നു. സീത ടീച്ചർ നേതൃത്വം നല്കി. തുടർന്ന് കുട്ടികൾക്ക് ലഘുഭക്ഷണം , ചായ എന്നിവ നല്കി. 30/10/2023ന് ആറാം ദിവസത്തെ പരിശീലനത്തിൽ 35കുട്ടികൾ പങ്കെടുത്തു. രേണുക ടീച്ചർ, ശാരദ ടീച്ചർ എന്നിവർ നേതൃത്വം നല്കി. പരിശീലന ക്ലാസ്സിന്റെ ഏഴാം ദിവസം 31/10/2023ന് വൈകുന്നേരം 3.30 മുതൽ5.30വരെ പരിശീലനം തുടർന്നു. 2 മണിക്കൂർ നീണ്ട് നിന്ന പരിശീലനം കുട്ടികളിൽ അവേശമുണർത്തി. തുടർന്ന് ലഘുഭക്ഷണം നാരങ്ങാവെള്ളം എന്നിവ നല്കി.

1/11/2023നായിരുന്നു 8 ആം ദിവസത്തെ പരിശീലനത്തിന് സീത ടീച്ചർ നേതൃത്വം നല്കി. ലഘുഭക്ഷണം നാരങ്ങാവെള്ളം എന്നിവ നല്കി. 2/11/2023 ന് 9 -ആം ദിവസത്തെ കരാട്ടെ പരിശീലനം നടന്നു. ഹാജിറ ടീച്ചര്ർ നേതൃത്വം നല്കി. പരിശാലന പരിപാടി 2 മണിക്കൂർ നീണ്ട് നിന്നു. (3.30മുതൽ 5.30 വരെ). തുടർന്ന് ചായ, ലഘുഭക്ഷണം എന്നിവ നല്കി. 3/11/2023 ന് 10-ാം ദിവസ പരിശീലനം 3.30മുതൽ 5.30വരെ രണ്ട് മണിക്കൂർ നീണ്ട് നിന്നു. ഹാർഷമി ടീച്ചർ, രേണുക ടീച്ചർ, ശാരദ ടീച്ചർ എന്നിവർ നേതൃത്വം നല്കി. ശേഷം ലഘുഭക്ഷണം, നാരങ്ങാവെള്ളം എന്നിവ നല്കി. 3/11/2023 വെള്ളിയാഴ്ചയോടെ പന്ത്രണ്ട് മണിക്കൂറോളം നീണ്ട് നിന്ന സധൈര്യം കരാട്ടെ പരിശീലന പരിപാടി അവസാനിച്ചു.

നാടൻ പഴ വിഭവ മേള

മടിക്കൈ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച നാടൻ പഴ വിഭവ മേള ഏറെ ശ്രദ്ധയാകർഷിച്ചു. വ്യത്യസ്തയിനം നാടൻ പഴങ്ങളെ പരിചയപ്പെടുന്നതിനും പുതുമയാർന്ന പഴ വിഭവങ്ങൾ മനസ്സിലാക്കുന്നതിനും ഏറെ സഹായകമായി. ക്ലാസ് ക്ലാസ് റൂം പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഴ വിഭവ മേള മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എസ് .പ്രീത ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് പി.പ്രസന്നൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജൻ,വാർഡ് മെമ്പർമാരായ എൻ.ബാലകൃഷ്ണൻ , പി.സത്യ , സീനിയർ അസിസ്റ്റന്റ് കെ.രേണുക, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ വി.രാമചന്ദ്രൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി.രാജൻ നന്ദിയും പറഞ്ഞു. വിവിധയിനം നാടൻ പഴങ്ങളുടെ നൂറിൽപരം വിഭവങ്ങളാണ് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നത്. ചക്ക, മാങ്ങ, പപ്പായ, നേന്ത്രപ്പഴം, കൈതചക്ക, സപ്പോട്ട, ഫാഷൻ ഫ്രൂട്ട്, നെല്ലിക്ക, പീനട്ട്, നോനിപ്പഴം, ചാമ്പക്ക , റംബൂട്ടാൻ തുടങ്ങിയവ കൊണ്ട് ചക്ക ഉണ്ണിയപ്പം,,പഴം പൊരി, ചക്ക വട്ടയപ്പം, പഴം കുംസ്, ജ്യൂസുകൾ, പച്ചടികൾ, വിവിധരം ചിപ്സ്, ചക്ക പുഴുക്ക്, കസ്റ്റാർഡ്, പഴം പൊരികൾ, വിവിധ പഴ അച്ചാറുകൾ, ചക്ക ഇഡ്‌ഡലി, ചക്ക ഹലുവ, ചക്ക ലഡു, മാംഗോ പുഡ്‌ഡിംങ് ജാമുകൾ കിഴങ്ങ് പൊരി, ചക്കവരട്ടി, പഴം നിറച്ചത് , പഴം കേക്ക്, പഴം ബോണ്ട, പഴം മൂട, ചക്കക്കറി, പഴ ലഡു, ചക്ക ഇഡ്ഢലി, ചക്കക്കുരു സ്ക്വാഷ് ബനാനാ കേക്ക്, ഇങ്ങനെ വ്യത്യസ്തതയാർന്ന ഇനങ്ങളാണ് മേളയിൽ ഒരുക്കിയത്. തുടർന്ന് വിഭവങ്ങളുടെ പ്രദർശനവും നടന്നു.

ലോക ഭക്ഷ്യദിനം(16/10/2023)

ലോകഭക്ഷ്യദിനമായ ഒക്ടോബർ16ന് എസ് പി സി യുമായി ചേർന്ന് നടത്തിയ നാടൻ ഭക്ഷ്യ വിഭവ മേള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ എം അബ്ദുൾ റഹിമാൻ ഉത്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമറ്റി ചെയർമാൻ ശ്രീ ടി രാ‍ജൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് രേണുക ടീച്ചർ സ്വാഗതവും വാ‍ർഡ് മെമ്പർ ശ്രീ എൻ ബാലകൃഷ്ണൻ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ പത്മനാഭൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശ്രീമതി ഹാജിറ ടീച്ചർ നന്ദി പറഞ്ഞു. ചടങ്ങിൽ കുട്ടികൾ വൈവിധ്യമാർന്ന നാടൻ വിഭവങ്ങൾ പ്രദർശിപ്പിച്ചു. മഞ്ഞളട, പ്ലവിലയട, വിവിധയിനം അവലോസുണ്ടകൾ, ചേന ചിപ്സ്, ഇളനീർ രസായനം, തേൻ നെല്ലിക്ക, വിവിധയിനം ഇലക്കറികൾ, ചാമയരികഞ്ഞി, വ്യത്യസ്ത തരം പുഴുക്കുകൾ, തുടങ്ങി നൂറിലധികം വിഭവങ്ങൾ ഉൾപെടുത്തി. രക്ഷിതാക്കളുടെ പരിപൂർണ്ണ സഹകരണം പരിപാടിയുടെ വിജയത്തിന് സഹായകമായി.