"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}


== പ്രവർത്തനങ്ങൾ 2024 -25 ==
== [[സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25|പ്രവർത്തനങ്ങൾ 2024 -25]] ==


== പ്രവേശനോത്സവം 2024 ==
== പ്രവേശനോത്സവം 2024 ==
വരി 30: വരി 30:


== ലഹരി വിരുദ്ധദിനം ==
== ലഹരി വിരുദ്ധദിനം ==
ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെട്തു. റെഡ്ക്രോസിലെ കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്  റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്  റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
 
== ചിത്രതാളിലൂടെ ==
<gallery>
<gallery>
പ്രമാണം:38102 sslc 2024 MARCH A PLUS momento..jpg|2023-24 fuil A plus
പ്രമാണം:38102 sslc 2024 MARCH A PLUS momento..jpg|2023-24 fuil A plus
വരി 37: വരി 39:
പ്രമാണം:38102 environment day.jpg|ഒരു തണലാകാം
പ്രമാണം:38102 environment day.jpg|ഒരു തണലാകാം
പ്രമാണം:38102 MY BOOK.jpg|വായന ദിനം
പ്രമാണം:38102 MY BOOK.jpg|വായന ദിനം
പ്രമാണം:38102- my book.jpg|എന്റെ പുസ്തകം
പ്രമാണം:38102-Big Book.jpeg|LK കുട്ടികൾ my bookനൊപ്പം
പ്രമാണം:38102-Big Book.jpeg|LK കുട്ടികൾ my bookനൊപ്പം
പ്രമാണം:38102 mime.JPG|മൈം അവതരണം
പ്രമാണം:38102 mime.JPG|മൈം അവതരണം
പ്രമാണം:38102- haiku poem.jpg|HAIKU PRESENTATOIN
പ്രമാണം:38102 up..jpg|ലഹരിവിരുദ്ധദിനം പോസ്റ്റർ
പ്രമാണം:38102 up..jpg|ലഹരിവിരുദ്ധദിനം പോസ്റ്റർ
പ്രമാണം:38102-CLASS.jpg|ലഹരിവിരുദ്ധദിനം ക്ലാസ് സ്വാഗതപ്രസംഗം
പ്രമാണം:38102-CLASS3.jpg|ലഹരിവിരുദ്ധദിനം ക്ലാസ്
പ്രമാണം:38102 speech.jpeg|പ്രസംഗം
പ്രമാണം:38102 speech.jpeg|പ്രസംഗം
പ്രമാണം:38102-YOGA2.jpg|യോഗയിലൂടെ ഒരു ദിനം
പ്രമാണം:38102-YOGA2.jpg|യോഗയിലൂടെ ഒരു ദിനം
പ്രമാണം:38102-YOGA 1.jpg|യോഗ ക്ലാസ്




</gallery>
</gallery>


== ബഷീർ ദിനം 2024 ==
== ബഷീർ ദിനം 2024 ==

15:19, 1 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ 2024 -25

പ്രവേശനോത്സവം 2024

ജൂൺ മൂന്നിന് പുതിയ അദ്ധ്യായനവർഷം തുടങ്ങി . കുട്ടികളുടെ ആരവത്താൽ വിദ്യാലയം ഉണർന്നു. പ്രവേശനോത്സവം ഭംഗിയാക്കുന്നതിനു വേണ്ടി ബാൻഡ് സെറ്റ്,  ലിറ്റിൽ കൈറ്റ്സ് , എൻ സി സി , റെഡ് ക്രോസ് തുടങ്ങിയവയുടെ അകമ്പടിയോടെ പുതിയ കുട്ടികളെയും വിശിഷ്ട അതിഥിയായി എത്തിയ വയലിസ്റ്റ് ശ്രീ .വിധു മോഹനനെയും സ്വീകരിച്ചു. 2024ലെ എസ്എസ്എൽസി എക്സാമിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് അന്നേദിവസം അനുമോദനം അർപ്പിച്ചു .എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മധുരം നൽകിയതോടൊപ്പം അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഇതിന്റെ എല്ലാം ഡോക്യുമെന്റേഷൻ LITTLE KITES കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട് .

ഹെഡ്മാസ്റ്റർ ശ്രീ ALEX GEORGE എല്ലാവരെയും സ്വാഗതം ചെയ്തു . പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്സിന്റെ അധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം റവ. ഫാദർ ജേക്കബ് കോശി നിർവഹിച്ചു. പുരസ്കാര വിതരണം റവ. പോൾ ജേക്കബ് നടത്തി.

പരിസ്ഥിതി ദിനം

കുട്ടികളിൽ പരിസ്ഥിതി സംരക്ഷണവും കൃഷിവൈവിധ്യവും വളർത്തിയെടുക്കുന്നതിന് മുൻകൈയെടുത്ത് ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനപരിപാടികൾ PTA പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്  ഉദ്ഘാടനം നടത്തി. സ്കൂൾ പൂന്തോട്ടത്തിന്റെ പരിപാലനം, പച്ചക്കറിത്തോട്ട നിർമ്മാണം, പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മാർജ്ജനം ചെയ്യുക എന്നിവ കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും വെള്ളത്തുണിയിൽ മരത്തിന്റെ ഔട്ട്ലൈൻ വരച്ച് ഒരു കലാപരിപാടി അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു.  പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ് അത് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ കുമാരി കീർത്തന പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് വിപുലമായി നടത്തി . ക്വിസ് മത്സരം , ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി . വിദ്യാർത്ഥികൾ അവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ  വെച്ചുപിടിപ്പിച്ചു. കുട്ടികളുടെ സ്ക്രിപ്റ്റ് അവതരണം,  പരിസ്ഥിതി ഗാനങ്ങൾ , പ്രസംഗം , പോസ്റ്റർ മത്സരം എന്നിവയും സ്കൂളിൽ നടത്തി. അതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവക്ക് സമ്മാനം നൽകി.

വായന ദിനം

വായിച്ചു വളരുക എന്ന ലക്ഷ്യത്തോടുകൂടി 2024 ജൂൺ 19ന് കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ വായനാദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ബിനുമോൻ എസിന്റെ  അധ്യക്ഷതയിൽ അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി കൃഷ്ണകുമാർ വായനദിനം പരിപാടി ഉദ്ഘാടനം ചെയ്തു . ഡിജിറ്റൽ വായന ,  ചിത്രരചന , പദ്യം ചൊല്ലൽ ,മൈം, കഥാരചന ,കവിത രചന, നാടൻപാട്ട് ,പുസ്തക വായനയിലൂടെ എന്നിങ്ങനെ വിവിധ കലാപരിപാടികളും സ്കൂളിൽ  സംഘടിപ്പിച്ചു."എന്റെ പുസ്തകം "എന്ന പേരിൽ 8 അടി നീളമുള്ള ഒരു പുസ്തകം കുട്ടികൾ തയ്യാറാക്കി സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചു. കുട്ടികളുടെ കവിത ,ചിത്രരചന, പോസ്റ്റ്ർ എല്ലാം അതിൽ ഉൾപ്പെടുത്തിയിരുന്നു .സ്കൂൾ ലൈബ്രറി മികച്ച നിലവാരത്തിലുള്ള ഒരു ലൈബ്രറി ഇവിടെ പ്രവർത്തിച്ചു വരുന്നു .  ആയിരത്തിലധികം പുസ്തകങ്ങൾ കഥ ,കവിത ,നോവൽ , ചരിത്രഗ്രന്ഥങ്ങൾ , ആനുകാലിക പ്രസിദ്ധീകരണങ്ങൾ , ബാലസാഹിത്യങ്ങൾ , തുടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുന്നു. ദിനപത്രങ്ങളിൽ മലയാള മനോരമ , മംഗളം , മാതൃഭൂമി തുടങ്ങിയവയും ഉൾപ്പെടുന്നുണ്ട് . മാസികകളും ആഴ്ചപ്പതിപ്പുകളും ഈ ലൈബ്രറിയുടെ മുതൽക്കൂട്ടുകളാണ് . ഇതര ഭാഷാ പ്രസിദ്ധീകരണങ്ങളും കൃതികളും ഗ്രന്ഥസമാഹാരങ്ങളും ഇതിൽ  ഉൾപ്പെടുന്നുണ്ട് . കുട്ടികളിൽ വായന ശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ലൈബ്രറി മുന്നോട്ടു പോകുന്നത്.

വായനാദിനവുമായി ബന്ധപ്പെട്ട് LITTLE KITES അംഗങ്ങൾ കൂട്ടുകാരുടെ കയ്യിൽ നിന്ന് ശേഖരിച്ച ഹൈക്കു കവിതകൾ

പ്രസന്റേഷനായി പ്രദർശിപ്പിച്ചു . ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഹൈക്കു കവിതകളുടെ പ്രസന്റേഷൻ ഉദ്ഘാടനം ചെയ്യ്തു .

യോഗ ദിനം

ജൂൺ 21 അന്താരാഷ്ട്ര യോഗദിനം . യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളേയും കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാവർഷവും ജൂൺ 21ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചുവരുന്നു . ശാരീരികവും മാനസികവും ആത്മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ. 2024 ജൂൺ 21ന് സെന്റ് തോമസ് സ്കൂളിൽ യോഗാ ദിനം സമുചിതമായി ആചരിച്ചു . എൻസിസി, റെ‍ഡ്ക്രോസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത് .യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സും പരിശീലനവും നൽകി . കുട്ടികളുടെ മാനസിക ശാരീരിക വൈകാരിക ബൗദ്ധിക വികാസത്തിന് അനുയോജ്യമായ വ്യായാമ മുറകൾ യോഗ പരിശീലനത്തിലൂടെ സാധ്യമാകുമെന്ന് കുട്ടികളെ ബോധവൽക്കരിച്ചു .സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.

പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം

ജൂൺ 24 ന് പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം സ്കൂളിൽ നടത്തി കുട്ടികളെ ബോധവൽക്കരിച്ചു.

പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ അനുസരിച്ച് സ്കൂൾ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ അസംബ്ലിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

ലഹരി വിരുദ്ധദിനം

ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്  റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.

ചിത്രതാളിലൂടെ

ബഷീർ ദിനം 2024

സെന്റ് തോമസ് സ്കൂളിൽ ജൂലൈ അഞ്ചിന് ബഷീർ ദിനം ആചരിച്ചു. ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും , കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും , അദ്ദേഹത്തിന്റെ ഭാഷാ ശൈലിയുടെ പ്രത്യേകതകൾ അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ പ്രസംഗവും , വായനക്കുറിപ്പും , ചിത്രരചന ,ക്വിസ് മത്സരം എന്നിവയും നടത്തി.

എഴുത്തുകൊണ്ടു വായനക്കാരുടെ ഹൃദയം കവർന്ന പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ. കൂടാതെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബഷീർ ദിനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കൃതികളും കഥാപാത്രങ്ങളെയും ഉള്ളടക്കം ചെയ്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കി കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു . രാവിലെ സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി ' ബേപ്പൂർ സുൽത്താൻ 'എന്ന ഡോക്യുമെന്റേഷൻ കുട്ടികൾ പ്രദർശിപ്പിച്ചു . അതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് നിർവഹിച്ചു . തുടർന്ന് വായിക്കുക

.