"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 66: വരി 66:
== ചാന്ദ്രദിനാഘോഷം ==
== ചാന്ദ്രദിനാഘോഷം ==
ജൂലൈ ഇരുപത്തിയൊന്നാം തീയതി ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 22 ആം തീയതി സയൻസ് ക്ലബ്ബിന്റെആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടത്തി. ഈ അസംബ്ലിയിൽ  ഹൈസ്കൂൾ വിഭാഗം കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് പ്രകാശനം ചെയ്തു.പ്രധാനപ്പെട്ട ചാന്ദ്രദിന ദൗത്യങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. യു.പി വിഭാഗം കുട്ടികൾ ചാന്ദ്രദിന ഗാനം ആലപിക്കുകയുംസ്വന്തമായി എഴുതി തയ്യാറാക്കിയ കവിതകൾ അവതരിപ്പിക്കുകയും ചെയ്തു.ചാന്ദ്രദിന ക്വിസ് മത്സരം നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

== സ്വതന്ത്ര ദിനാഘോഷം ==
സ്കൂളിലെ  ഗൈഡ്സ്  ജെ.ആർ.സി. യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്വതന്ത്ര ദിനം സമുചിതമായി ആചരിച്ചു. സ്വതന്ത്ര സമരസേനാനികളെ അനുസ്മരിച്ചു കൊണ്ട്  വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

07:04, 20 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024 -2025

ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു .പി ടി എ പ്രസിഡന്റ് അഫ്സൽ ഇബ്രാഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു . ആലപ്പുഴ മുനിസിപ്പൽ വൈസ് ചെയർമാൻ എസ് എം ഹുസൈൻ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർ പേഴ്സൺ ആർ. വിനീത കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു .എം പി ടി എ പ്രസിഡന്റ് അജിത ബൈജു , ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി  ശ്രീ സാബു സി സിറിയക് , ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി സതി ജെ  എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ലീഡർ സുഹറ സുധീർ നന്ദി പ്രകാശനം നടത്തി .തുടർന്ന് ഈ വർഷത്തെ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു .ഇതിനു ശേഷം നവാഗതരെ സമ്മാനങ്ങളും മധുരവും നൽകി ആനയിച്ചു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

2024 ലെ പൊൻതാരകങ്ങൾ

2024 മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ ഉജ്ജ്വല വിജയം സ്കൂൾ കരസ്ഥമാക്കി .56 കുട്ടികൾ എഴുതിയ പരീക്ഷയിൽ 100% വിജയവും 12 കുട്ടികൾ ഫുൾ A+ഉം 4 കുട്ടികൾ 9 A+ ഉം നേടി . ഈ കുട്ടികളെ പ്രവേശനോത്സവദിനത്തിൽ ഉപഹാരം നൽകി ആദരിച്ചു .

ഫുൾ എ+ നേടിയ കുട്ടികൾ

9  A+ നേടിയ കുട്ടികൾ

അന്താരാഷ്ട്ര ബാലവേലവിരുദ്ധദിനം

June 12 ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു ജില്ല ശിശു സംരക്ഷണ യൂണിറ്റ് ആലപ്പുഴ ഗവ.ഗേൾസ് സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗത്തിൽ Poster മത്സരം സംഘടിപ്പിച്ചു 13 കുട്ടികൾ പങ്കെടുത്തു. തുടർന്ന് കുട്ടികൾക്ക് ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ബോധവത്ക്കരണ ക്ലാസ്സ് നടത്തി.പോസ്റ്റർ മത്സരത്തിൽ വരദ കൃഷ്ണ (9 A ),അഫിയ അഫ്സൽ (9 A ) എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി .

പേപ്പട്ടി വിഷബാധ ; ബോധവത്കരണ ക്ലാസ്സ്

പേപ്പട്ടി ശല്യം രൂക്ഷമാകുന്ന ഈ കാലഘട്ടത്തിൽ പേപ്പട്ടി വിഷബാധയെപ്പറ്റിയും അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെപ്പറ്റിയും കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ടി ഡി മെഡിക്കൽ കോളേജ് നിന്നുള്ള വിദ്യാർത്ഥികൾ ക്ലാസ് നടത്തി. ലിഷ (നേഴ്സ് ആർ.ബി.എസ്.ടി ), അംബിക പി (ജെ.പി.എച്‌ .എൻ), ഗൗരികൃഷ്ണ എ , ഹാദിയ,  ഗാഥാ സുരേഷ് (രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനികൾ ) എന്നിവർ ക്ലാസിനു നേതൃത്വം നൽകി.

ജൂലൈ 5 ബഷീർ ദിനം

മലയാള സാഹിത്യ തറവാട്ടിലെ  കാരണവരായ വൈക്കം മുഹമ്മദ് ബഷീറിന്റെ  ഓർമ്മ ദിനം  സമുചിതമായി ആഘോഷിച്ചു. മലയാളികളുടെ പ്രിയപ്പെട്ട  കഥാപാത്രങ്ങളായ  പാത്തുമയും ആടുമെല്ലാം   ദൃശ്യാവിഷ്ക്കാരത്തിലൂടെ കുട്ടികളുടെ  മുന്നിൽ എത്തി. ഇത് കുട്ടികൾ ക്ക് ഹൃദൃമായ ഒരു  അനുഭവം ആയിരുന്നു.  ബഷീറിന്റെ കൃതികൾക്ക് കുട്ടികൾ എഴുതിയ  വായനാ കുറിപ്പ്, ലേഖനം  കഥാപാത്രങ്ങൾ , കൃത്യമായി , ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി  തയ്യാറാക്കിയ കൈയെഴുത്ത് മാസിക പ്രകാശനം ചെയ്യുതു.   ബഷീർ അനുസ്മരണം ദിന പ്രസംഗം നടത്തി.

LED bulb നിർമ്മാണം

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ  ജൂലൈ 23 തീയതി LED ബൾബ് നിർമാണ പരിശീല സംഘടിപ്പിച്ചു. സാബിർ. പി (Operator Engineer KSEB,Malappuram)ആണ് ക്ലാസ് നയിച്ചത്. പത്താം ക്ലാസിലെ ഒന്നാമത്തെ യൂണിറ്റ് ആയ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ എന്ന യൂണിറ്റിനെ ആസ്പദമാക്കിയുള്ള പഠനപ്രവർത്തനമായിരുന്നു ഇത്. കുട്ടികൾ ഈ ക്ലാസ്സിലൂടെ LED ബൾബ് നിർമ്മാണം, റിപ്പയറിങ് എന്നിവ പരിചയപ്പെട്ടു, കുട്ടികളുടെ ശേഷികളും തൊഴിൽപരമായ മൂല്യങ്ങളും വർദ്ധിപ്പിക്കുന്ന ഒരു ക്ലാസ്സ്  ആയിരുന്നു ഇത്.

LED ബൾബ് നിർമ്മാണം

ചാന്ദ്രദിനാഘോഷം

ജൂലൈ ഇരുപത്തിയൊന്നാം തീയതി ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 22 ആം തീയതി സയൻസ് ക്ലബ്ബിന്റെആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടത്തി. ഈ അസംബ്ലിയിൽ  ഹൈസ്കൂൾ വിഭാഗം കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് പ്രകാശനം ചെയ്തു.പ്രധാനപ്പെട്ട ചാന്ദ്രദിന ദൗത്യങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. യു.പി വിഭാഗം കുട്ടികൾ ചാന്ദ്രദിന ഗാനം ആലപിക്കുകയുംസ്വന്തമായി എഴുതി തയ്യാറാക്കിയ കവിതകൾ അവതരിപ്പിക്കുകയും ചെയ്തു.ചാന്ദ്രദിന ക്വിസ് മത്സരം നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

സ്വതന്ത്ര ദിനാഘോഷം

സ്കൂളിലെ  ഗൈഡ്സ്  ജെ.ആർ.സി. യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്വതന്ത്ര ദിനം സമുചിതമായി ആചരിച്ചു. സ്വതന്ത്ര സമരസേനാനികളെ അനുസ്മരിച്ചു കൊണ്ട്  വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.