"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
* വായനാവാരം | * വായനാവാരം | ||
വായനാവാരത്തോടനുബന്ധിച്ച് പുസ്തക പരിചയം, പുസ്തക പ്രദര്‍ശനം, വിവിധ ഭാഷകളിലുള്ള വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. മലയാളം വായനാമത്സരത്തിന് രാജനന്ദിനി ടീച്ചര്‍, ഫൈസല്‍ മാസ്റ്റര്‍ എന്നിവരും ഇംഗ്ലീഷ് വായനാ മത്സരത്തിന് ബഷീര്‍ മാസ്റ്റര്‍, സാജി ടീച്ചര്‍, അസീസ് മാസ്റ്റര്‍ എന്നിവരും, ഹിന്ദി വായനാമത്സരത്തിന് രമ ടീച്ചറും, ഉര്‍ദു വായനാമത്സരത്തിന് സൈനുല്‍ ആബിദ് മാസ്റ്ററും,, അറബി വായനാമത്സരത്തിന് അബ്ദുല്‍ മജീദ് മാസ്റ്റര്‍, സഫിയ്യ ടീച്ചര്‍ എന്നിവരും നേതൃത്വം നല്കി. ആയിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന സ്കൂള്‍ ലൈബ്രറിയിലെ പ്രധാനപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പെടുത്തിയുള്ള പുസ്തക പ്രദര്‍ശനത്തിന് ഹസീന ടീച്ചര്‍, അസ്മാബി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി. | വായനാവാരത്തോടനുബന്ധിച്ച് പുസ്തക പരിചയം, പുസ്തക പ്രദര്‍ശനം, വിവിധ ഭാഷകളിലുള്ള വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. മലയാളം വായനാമത്സരത്തിന് രാജനന്ദിനി ടീച്ചര്‍, ഫൈസല്‍ മാസ്റ്റര്‍ എന്നിവരും ഇംഗ്ലീഷ് വായനാ മത്സരത്തിന് ബഷീര്‍ മാസ്റ്റര്‍, സാജി ടീച്ചര്‍, അസീസ് മാസ്റ്റര്‍ എന്നിവരും, ഹിന്ദി വായനാമത്സരത്തിന് രമ ടീച്ചറും, ഉര്‍ദു വായനാമത്സരത്തിന് സൈനുല്‍ ആബിദ് മാസ്റ്ററും,, അറബി വായനാമത്സരത്തിന് അബ്ദുല്‍ മജീദ് മാസ്റ്റര്‍, സഫിയ്യ ടീച്ചര്‍ എന്നിവരും നേതൃത്വം നല്കി. ആയിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന സ്കൂള്‍ ലൈബ്രറിയിലെ പ്രധാനപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പെടുത്തിയുള്ള പുസ്തക പ്രദര്‍ശനത്തിന് ഹസീന ടീച്ചര്‍, അസ്മാബി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി. | ||
സ്കൂള്‍ തലത്തില്‍ അമ്മ വായനക്ക് തുടക്കമിട്ടതും ഈ വര്‍ഷമാണ്. | സ്കൂള്‍ തലത്തില്‍ അമ്മ വായനക്ക് തുടക്കമിട്ടതും ഈ വര്‍ഷമാണ്. [[ചിത്രങ്ങള്‍ കാണാം]] |
08:40, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
- സ്കൂള്‍ പ്രവേശനോത്സവം
2016-17 വര്ഷതത്തെ സ്കൂള്‍ പ്രവേശനോത്സവം എസ്.എം.സി ചെയര്മാന് ശ്രീ പി.അബ്ദുറഹൂഫ് ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് മെമ്പറും സ്കൂള്‍ പി ടി എ പ്രസിഡണ്ടുമായ ശ്രീ പി.കെ ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.ടി.എ പ്രസിഡണ്ട് ശ്രീമതി അസ്മാബി, എക്സിക്യൂട്ടീവ് അംഗം ശ്രീ സുരേഷ്, എസ്.ആര്.ജി കണ്‍വീനര്‍ ഇ.കെ സാജി ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങ് കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം, ഫാഠപുസ്തകം, പഠന കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനത്തിന് കൂടി വേദിയായി. നോ ഇ ഗ്രേഡ് മാക്സിമം എ ഗ്രേഡ് പദ്ദതിയുടെ ഭാഗമായുള്ള ആക്ടിവിറ്റിക്കും പാരന്റിംഗ് ക്ലാസിനും പി.പി ഉഷ ടീച്ചര്‍ നേതൃത്വം നല്കി. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് സി രാജനന്ദിനി ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫൈസല്‍ ബാബു മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്ക് ബലൂണുകളും മറ്റു മധുരവും വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.
- ജൂണ്‍ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള അസംബ്ലിയില്‍ പരിസ്ഥിതി സന്ദേശം വായിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു. കുട്ടികള്‍ക്ക് വൃക്ഷത്തെ വിതരണം ചെയ്തു, പോസ്റ്റര്‍ മത്സരം സംഘടിപ്പിച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അസ്മാബി ടീച്ചര്‍, സഫിയ്യ ടീച്ചര്‍, സാജി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി.
- സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്
മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും ജനാധിപത്യ രൂപത്തില്‍ തന്നയാണ് സ്കൂള്‍ ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍, ആര്‍ട്സ് സെക്രട്ടറി, സ്പോര്‍ട്സ് ക്യാപ്റ്റന്‍, ഹെല്‍ത്ത് മിനിസ്റ്റര്‍ തുടങ്ങിയവരെ തെരെഞ്ഞെടുത്തത് സ്കൂള്‍ ലീഡറായി. ആറാം തരത്തിലെ വിഷ്ണുവും, ഡെപ്യൂട്ടി ലീഡറായി ഏഴാം തരത്തിലെ അമീന സഫുവയും തെരെഞ്ഞെടുക്കപ്പെട്ടു. പ്രത്യേക സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചു.
- വായനാവാരം
വായനാവാരത്തോടനുബന്ധിച്ച് പുസ്തക പരിചയം, പുസ്തക പ്രദര്‍ശനം, വിവിധ ഭാഷകളിലുള്ള വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. മലയാളം വായനാമത്സരത്തിന് രാജനന്ദിനി ടീച്ചര്‍, ഫൈസല്‍ മാസ്റ്റര്‍ എന്നിവരും ഇംഗ്ലീഷ് വായനാ മത്സരത്തിന് ബഷീര്‍ മാസ്റ്റര്‍, സാജി ടീച്ചര്‍, അസീസ് മാസ്റ്റര്‍ എന്നിവരും, ഹിന്ദി വായനാമത്സരത്തിന് രമ ടീച്ചറും, ഉര്‍ദു വായനാമത്സരത്തിന് സൈനുല്‍ ആബിദ് മാസ്റ്ററും,, അറബി വായനാമത്സരത്തിന് അബ്ദുല്‍ മജീദ് മാസ്റ്റര്‍, സഫിയ്യ ടീച്ചര്‍ എന്നിവരും നേതൃത്വം നല്കി. ആയിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന സ്കൂള്‍ ലൈബ്രറിയിലെ പ്രധാനപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പെടുത്തിയുള്ള പുസ്തക പ്രദര്‍ശനത്തിന് ഹസീന ടീച്ചര്‍, അസ്മാബി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി. സ്കൂള്‍ തലത്തില്‍ അമ്മ വായനക്ക് തുടക്കമിട്ടതും ഈ വര്‍ഷമാണ്. ചിത്രങ്ങള്‍ കാണാം