ജി.യു.പി.എസ്. കൂട്ടിലങ്ങാടി/2016-17
സ്കൂള്‍ പ്രവേശനോത്സവം
2016-17 വര്‍ഷതത്തെ സ്കൂള്‍ പ്രവേശനോത്സവം എസ്.എം.സി ചെയര്‍മാന്‍ ശ്രീ പി.അബ്ദുറഹൂഫ് ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് മെമ്പറും സ്കൂള്‍ പി ടി എ പ്രസിഡണ്ടുമായ ശ്രീ പി.കെ ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.ടി.എ പ്രസിഡണ്ട് ശ്രീമതി അസ്മാബി, എക്സിക്യൂട്ടീവ് അംഗം ശ്രീ സുരേഷ്, എസ്.ആര്‍.ജി കണ്‍വീനര്‍ ഇ.കെ സാജി ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങ് കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം, ഫാഠപുസ്തകം, പഠന കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനത്തിന് കൂടി വേദിയായി. നോ ഇ ഗ്രേഡ് മാക്സിമം എ ഗ്രേഡ് പദ്ദതിയുടെ ഭാഗമായുള്ള ആക്ടിവിറ്റിക്കും പാരന്റിംഗ് ക്ലാസിനും പി.പി ഉഷ ടീച്ചര്‍ നേതൃത്വം നല്‍കി. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് സി രാജനന്ദിനി ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫൈസല്‍ ബാബു മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്ക് ബലൂണുകളും മറ്റു മധുരവും വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.
ജൂണ്‍ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള അസംബ്ലിയില്‍ പരിസ്ഥിതി സന്ദേശം വായിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു. കുട്ടികള്‍ക്ക് വൃക്ഷത്തെ വിതരണം ചെയ്തു, പോസ്റ്റര്‍ മത്സരം സംഘടിപ്പിച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അസ്മാബി ടീച്ചര്‍, സഫിയ്യ ടീച്ചര്‍, സാജി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍
മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും ജനാധിപത്യ രൂപത്തില്‍ തന്നയാണ് സ്കൂള്‍ ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍, ആര്‍ട്സ് സെക്രട്ടറി, സ്പോര്‍ട്സ് ക്യാപ്റ്റന്‍, ഹെല്‍ത്ത് മിനിസ്റ്റര്‍ തുടങ്ങിയവരെ തെരെഞ്ഞെടുത്തത് സ്കൂള്‍ ലീഡറായി. ആറാം തരത്തിലെ വിഷ്ണുവും, ഡെപ്യൂട്ടി ലീഡറായി ഏഴാം തരത്തിലെ അമീന സഫുവയും തെരെഞ്ഞെടുക്കപ്പെട്ടു. പ്രത്യേക സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചു.
വായനാവാരം
വായനാവാരത്തോടനുബന്ധിച്ച് പുസ്തക പരിചയം, പുസ്തക പ്രദര്‍ശനം, വിവിധ ഭാഷകളിലുള്ള വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. മലയാളം വായനാമത്സരത്തിന് രാജനന്ദിനി ടീച്ചര്‍, ഫൈസല്‍ മാസ്റ്റര്‍ എന്നിവരും ഇംഗ്ലീഷ് വായനാ മത്സരത്തിന് ബഷീര്‍ മാസ്റ്റര്‍, സാജി ടീച്ചര്‍, അസീസ് മാസ്റ്റര്‍ എന്നിവരും, ഹിന്ദി വായനാമത്സരത്തിന് രമ ടീച്ചറും, ഉര്‍ദു വായനാമത്സരത്തിന് സൈനുല്‍ ആബിദ് മാസ്റ്ററും,, അറബി വായനാമത്സരത്തിന് അബ്ദുല്‍ മജീദ് മാസ്റ്റര്‍, സഫിയ്യ ടീച്ചര്‍ എന്നിവരും നേതൃത്വം നല്‍കി. ആയിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന സ്കൂള്‍ ലൈബ്രറിയിലെ പ്രധാനപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പെടുത്തിയുള്ള പുസ്തക പ്രദര്‍ശനത്തിന് ഹസീന ടീച്ചര്‍, അസ്മാബി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ കുട്ടികളുംവായനക്കായൊരു മണിക്കൂര്‍ കണ്ടെത്തി. സ്കൂള്‍ തലത്തില്‍ അമ്മ വായനക്ക് തുടക്കമിട്ടതും ഈ വര്‍ഷമാണ്. ചിത്രങ്ങള്‍ കാണാം
കവിയോടൊപ്പം
വായനാവാരത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിലപ്പെട്ട സമയം കവിയോടൊപ്പം ചെലവഴിച്ചു. വിദ്യാരംഗം കലാ സാഹിത്യവേദി, മലയാളം ക്ലബ് അംഗങ്ങളായ കുട്ടികള്‍ നിരവധി സംശയങ്ങള്‍ ഉന്നയിക്കുകയും കവി മണമ്പൂര്‍ രാജന്‍ ബാബു എല്ലാ സംശയങ്ങളും ദൂരീകരിക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ തെരുവ് നാടകമടക്കമുള്ള ശ്രദ്ദേയമായ പല പരിപാടികളും സംഘടിപ്പിച്ച കുട്ടികളെ മികവിനെ വാനോളം പുകഴ്ത്തിയ കവി കൂട്ടിലങ്ങാടി സ്കൂളിലെ ഏതു പരിപാടികളില്‍ സംബന്ധിക്കുന്നതിലും താന്‍ അതീവ സന്തുഷ്ടനാണെന്നും കുട്ടികളെ അറിയിച്ചു.
ക്ലബ് ഉദ്ഘാടനം
കൂട്ടിലങ്ങാടി ഗവ യു.പി സ്കൂളിലെ 2016-17 വര്‍ഷത്തെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം പ്രിയ കവി ശ്രീ മണമ്പൂര്‍ രാജന്‍ ബാബു നിര്‍വ്വഹിച്ചു. നര്‍മ്മം കലര്‍ത്തി തന്റെ ജീവിതാനുഭവങ്ങള്‍ പങ്കു വെച്ച കവിയുടെ കവിതകളെ നിറഞ്ഞ കരഘോഷത്തോടെയാണ് കുട്ടികള്‍ എതിരേറ്റത്. കൂട്ടിലങ്ങാടി ഗവ യു.പി സ്കൂളില്‍ വരാറുള്ള കുട്ടികളെ കുറിച്ച് നല്ല ബോധ്യമുള്ള കവി മുന്‍ വര്‍ഷങ്ങളില്‍ സ്കൂളില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംബന്ധിച്ചതും കുട്ടികളില്‍ നിന്ന് പിറവിയെടുത്ത് തന്നെ ഏറെ സ്വാധീനിച്ച കവിതയെ ഓര്‍ത്തെടുത്ത് ആലപിച്ചതും നവ്യാനുഭവമായി.
ജീവിത ശൈലി രോഗങ്ങള്‍ - ചുമര്‍പത്രിക നിര്‍മ്മാണ മത്സരം
'നല്ല ഭക്ഷണം, നല്ല ആരോഗ്യം' എന്ന സന്ദേശമുയര്‍ത്തിയുള്ള മികവ് പ്രവര്‍ത്തനത്തിന്റെ ആദ്യ പടിയായി ജീവിത ശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട ചുമര്‍പത്രിക നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ ചുമര്‍പത്രികകള്‍ പ്രദര്‍ഷിപ്പിച്ച് ജീവിത ശൈലി രോഗങ്ങള്‍ സംബന്ധിച്ചുള്ള രേഖപ്പെടുത്തലിന് അവസരമൊരുക്കി. എല്‍.പി, യു.പി വിഭാഗങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ ക്ലാസുകല്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
ജീവിത ശൈലി രോഗങ്ങള്‍ - ക്വിസ്
മികവിന്റെ തുടര്‍ച്ചയായി ഓരോ ക്ലാസില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഫൈസല്‍ മാസ്റ്റര്‍, അസീസ് മാസ്റ്റര്‍, സൈനുല്‍ ആബിദ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി
ഡ്രൈ ഡേ
ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേയായി ആചരിക്കുന്നു. കുട്ടികള്‍ക്കൊപ്പം അധ്യാപകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നു. പ്ലാസ്റ്റിക് രഹിത വിദ്യാലയം, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് എന്നീ ആശയത്തിലൂന്നി നടത്തുന്ന ക്ലീനിംഗ് പരിപാടികളില്‍ രക്ഷിതാക്കളുടെയും പൂര്‍വ്വ അധ്യാപകരുടെയും പങ്കാളിത്തം കൂടി ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സ്കൂള്‍ അധികൃതര്‍.
പി.ടി.എ, സി.പി.ടി.എ യോഗങ്ങള്‍
സ്കൂള്‍ ഒരു കുന്നിന്‍ മുകളിലാണെന്നതിനാല്‍ ഓരോ ടേമിലും പി.ടി.എ ജനറല്‍ യോഗങ്ങളും സി.പി.ടി.എ യോഗങ്ങളും ചേരുന്നു. തങ്ങളുടെ വീട്ടുപടിക്കല്‍ നിന്നും കുട്ടികളെ സൗജന്യമായി കുട്ടികളെ കൊണ്ടു പോകാന്‍ തയ്യാറുള്ള അണ്‍എയിഡഡ് സ്ഥാപനങ്ങളും ഉണ്ടെന്നിരിക്കെ കൂട്ടിലങ്ങാടി ഗവ.യു.പി സ്കൂളില്‍ വിശ്വാസമര്‍പിച്ച ഇവിടുത്തെ രക്ഷിതാക്കള്‍ തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ തന്നെ പി.ടി.എ യോഗങ്ങളില്‍ സംബന്ധിക്കുന്നു. പാദ മൂല്യ നിര്‍ണ്ണയാനന്തരം പഠന നിലവാരം വിശകലനം ചെയ്യാന്‍ താല്‍പര്യം കാണിക്കുന്ന രക്ഷിതാക്കള്‍ ഇവിടെയുണ്ട്.
ജനറല്‍ ക്വിസ്സ്
ഓരോ മാസവസാനവും എല്‍.പി, യു.പി കുട്ടികള്‍ക്കായി പ്രത്യേകം മാസാന്ത ക്വിസ് സംഘടിപ്പിക്കുന്നു. എല്‍.പി വിഭാഗത്തില്‍ സീനത്ത് ടീച്ചര്‍, യു.പി വിഭാഗത്തില്‍ ബിന്ദു ടീച്ചര്‍ എന്നിവര്‍ക്കാണ് ക്വിസ് നടത്തിപ്പു ചുമതല.
സ്വാതന്ത്ര്യ ദിനാഘോഷം
ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ ശ്രി. പി.കെ ഉമ്മര്‍ പതാക ഉയര്‍ത്തി. ഹെഡ്മാസ്റ്റര്‍ സൈതലവി മാസ്റ്റര്‍, പി.കെ ഉമ്മര്‍, വിദ്യാര്‍ത്ഥി പ്രതിനിധി ഷാന ഷെറിന്‍ സി എന്നിവര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. കുട്ടികള്‍ക്കിടയില്‍ ദേശിയ പതാക നിര്‍മ്മാണം, ക്ലാസ് അലങ്കാരം എന്നിവ നടന്നു. ക്ലാസ് അടിസ്ഥാനത്തില്‍ ദേശഭക്തിഗാന മത്സരവും പബ്ലിക് ടീം ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികള്‍ക്ക് ഹെഡ്മാസ്റ്റര്‍ സൈതലവി മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മാധ്യമം വെളിച്ചം
കുട്ടികളില്‍ അറിവിന്‍ വെളിച്ചം പകരാന്‍ മാധ്യമം വെളിച്ചം പദ്ധതി സ്കൂള്‍ ലീഡര്‍ വിഷ്ണുവിന് നല്‍കി ഐഡിയല്‍ സ്റ്റീല്‍ മാനേജര്‍ അബ്ഷര്‍ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ എം.ഇ സൈതലവി അധ്യക്ഷത വഹിച്ചു. മാധ്യമം പ്രതിനിധി എ. ഫാറൂഖ് പദ്ധതി വിശദീകരിച്ചു. മുഹമ്മദ് ഫൈസല്‍ ബാബു മാസ്റ്റര്‍, അസീസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
ആരോഗ്യ ബോധവത്കരണ ക്ലസ്
മികവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേകം ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. കൂട്ടിലങ്ങാടി ഹെല്‍ത്ത് ഓഫീസര്‍ ക്ലാസിനു നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റര്‍ സൈതലവി മാസ്റ്റര്‍, സാജി ടീച്ചര്‍, ഹസീന ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു.
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
കൂട്ടിലങ്ങാടി ഗവ. യു പി സ്കൂളും ക്രിസ്ത്യന്‍ വെല്‍ഫെയര്‍ ഹോസ്പിറ്റലും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആവശ്യമായ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു.
അധ്യാപക ദിനം
അധ്യാപക ദിനം സമുചിതമായി ആചരിച്ചു. അറുപതോളം വര്‍ഷം അധ്യാപന രംഗത്ത് സേവനം ചെയ്തു വരുന്ന അബ്ദുല്‍ കരീം മാസ്റ്റര്‍ ആസിരുന്നു മുഖ്യാതിഥി. 2016-17 വര്‍ഷത്തെ സ്കൂള്‍ പ്രവര്‍ത്തനമായി തെരെഞ്ഞടുത്ത ജീവിത ശൈലി രോഗത്തെ സംബന്ധിച്ച് അദ്ദേഹം ക്ലാസെടുത്തു. അസംബ്ലിയില്‍ വെച്ച് കുട്ടികള്‍ എല്ലാ അധ്യാപകരെയും ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ പി.കെ ഉമ്മര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശേഷം കുട്ടികള്‍ ആധ്യാപകരുടെ റോളില്‍ ക്ലാസുകളിലെത്തി. വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ ക്ലാസെടുത്തത് നവ്യാനുഭവമായി. അധ്യാപക ദിനത്തിലെ ചിത്രങ്ങള്‍ കാണാം
ഓണം പെരുന്നാള്‍ ആഘോഷം
ഓണം, പെരുന്നാള്‍ എന്നീ ആഘോഷങ്ങള്‍ സന്തോഷപൂവ്‍വം കൊണ്ടാടി. ഓണോഘോഷത്തോടനുബന്ധിച്ച് കലമുടക്കല്‍ മത്സരം., ബോംബ് ബ്ലാസ്റ്റിംഗ് മത്സരം, കസേരക്കളി എന്നിവക്ക് പുറമെ ഓണപ്പൂക്കളം, അധ്യാപകരും കുട്ടികളും ചേര്‍ന്നുള്ള തിരുവാതിരക്കളി എന്നിവയും സംഘടിപ്പിച്ചു. പെരുന്നാളിനോടനുബന്ധിച്ച് മെഹന്ദി ഫെസ്റ്റ്, ആശംസാ കാര്‍ഡ് നിര്‍മ്മാണം എന്നിവക്ക് പുറമെ പ്രാദേശികമായി മുന്‍ കാലങ്ങളില്‍ നില നിന്നിരുന്ന കിലുകിലുമെച്ചം പെണ്ണുണ്ടോ ...... എന്ന കലാ രൂപവും അവതരിപ്പിച്ചു. പെരുന്നാള്‍ പാര്‍ട്ടി, ഓണ സദ്യ എന്നിവ നടത്തി. ചിത്രങ്ങളിലേക്ക്
സ്കൂള്‍ തല ശാസ്ത്രമേള
സ്കൂള്‍ തലത്തില്‍ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേള നടത്തി. എല്ലാ വിഭാഗങ്ങളിലും കുട്ടികള്‍ സജീവമായി പങ്കെടുത്തു. വിജയികള്‍ക്ക അസംബ്ലിയില്‍ വെച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ശാസ്ത്ര മേളയില്‍ കുട്ടികളുടെ പങ്കാളിത്തം പരിശോധിക്കാന്‍ പി.ടി.എ ഭാരവാഹികളെത്തിയത് കുട്ടികളില്‍ ആവേശം വിതച്ചു. പടിഞ്ഞാറ്റുമുറിയില്‍ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര ലേളയില്‍ മികച്ച പ്രകടനമാണ് കുട്ടികള്‍ കാഴ്ച വെച്ചത്. പ്രവൃത്തി പരിചയ മേളയില്‍ പങ്കെടുത്ത മിക്ക ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി. യു.പി വിഭാഗം മുത്ത് കോര്‍ക്കല്‍ മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഏഴ് ഡി ക്ലാസിലെ ഫാത്തിമ വഫയും പാഴ് വസ്തുക്കള്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍ മത്സരത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ഏഴ് എ ക്ലാസിലെ ഫാത്തിമ റസാനയും ജില്ലാ തല ശാസ്ത്ര മേളയില്‍ സ്കൂളിനെ പ്രതിന്ധികരിച്ച് പങ്കെടുത്തു, ശാസ്ത്രമേള ചിത്രങ്ങളിലേക്ക്
ഫീല്‍ഡ് ട്രിപ്പുകള്‍
കൂട്ടിലങ്ങാടി ഗവ യു.പി സ്കൂളില്‍ നിന്നും 2016-17 വര്‍ഷത്തില്‍ കോഴിക്കോട് പ്ലാനിറ്റേറിയം, ബേപ്പൂര്‍ തുറമുഖം, ഓട് ഫാക്ടറി എന്നിവിടങ്ങളിലേക്ക് ഫീല്‍ഡ് ട്രിപ്പുകള്‍ സംഘടിപ്പിച്ചു. പഠനത്തിന് മുടക്കം വരാത്ത രീതിയില്‍ ശനിയാഴ്ചകളിലാണ് യാത്രകള്‍ സംഘടിപ്പിച്ചത്. മൂന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലുള്ള കുട്ടികള്‍ ഫീല്‍ഡ് ട്രിപ്പില്‍ പങ്കാളികളായി.
സ്കൂള്‍ സ്പോര്‍സ്
സ്കൂള്‍ തല സ്പോര്‍ട്സ് മത്സരങ്ങങ്ങള്‍ കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ ഹെഡ് മാസ്റ്റര്‍ സൈതലവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആന്റില, ഓറിയോണ്‍, സിറിയസ്, ലിയോ, കാസിയോപിയ എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളാക്കി തരം തിരിച്ചാണ് സ്കൂള്‍ തല സ്പോര്‍ട്സ് മത്സരങ്ങള്‍ നടത്തിയത്. സ്കൂള്‍ തല കായികമേളക്ക് സി.കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍, രമ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഹരിത കേരളം
ഹരിത കേരളം പദ്ദതിയുടെ ഭാഗമായി അധ്യാപകരും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സ്കൂള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. പ്ലാസ്റ്റിക് വിമുക്ത സ്കൂളിനായുള്ള യജ്ഞത്തില്‍ സജീവ പങ്കാളികളായി.