"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== മഴമാപിനി ===
സോഷ്യൽ [https://schoolwiki.in/%E0%B4%9C%E0%B4%BF.%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D%E2%80%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AA%E0%B4%B3%E0%B4%B3%E0%B4%82/%E0%B4%B8%E0%B5%8B%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BD_%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D/2024-25 <small> സയൻസ് ക്ലബ്ബിന്റെ </small>‍] നേതൃത്വത്തിൽ മഴമാപിനി സ്ഥാപിച്ചു.
<gallery mode="packed-hover" heights="200"> </gallery>
=== സ്കൂൾ റേഡിയോ ===  
=== സ്കൂൾ റേഡിയോ ===  
           ദേശീയ പ്രക്ഷേപണദിനത്തോടനുബന്ധിച്ച് 2024 ജൂലൈ 23,റേഡിയോ ക്ലബ് രൂപീകരിച്ചു. കുട്ടികളുടെ വിവിധ രംഗങ്ങളിലെ പ്രതിഭാശേഷി വികസിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഇതിനുവേണ്ടി കുട്ടികൾ തന്നെ റേഡിയോ അവതാരകരായും, പരിപാടികൾ അവതരിപ്പിക്കുന്ന രീതിയിലാണ് ആസൂത്രണം. പ്രതിവാര പംക്തികൾ ആവിഷ്ക്കരിച്ച് പരിശീലിച്ച് അവതരിപ്പിക്കുന്നതാണ് പദ്ധതി. ആഴ്ച്ചയിലെ പ്രധാന സംഭവങ്ങൾ, ചരിത്ര സംഭവങ്ങൾ, ക്വിസ്, പുസ്തക പരിചയം, ഗാനങ്ങൾ, കഥകൾ, വിഷയാധിഷ്ഠിത പരിപാടികൾ, പിറന്നാൾ ആശംസകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു.
           ദേശീയ പ്രക്ഷേപണദിനത്തോടനുബന്ധിച്ച് 2024 ജൂലൈ 23,'''[https://www.facebook.com/100038420733251/videos/516220630739737/ <big> റേഡിയോ ക്ലബ് </big>]'''രൂപീകരിച്ചു. കുട്ടികളുടെ വിവിധ രംഗങ്ങളിലെ പ്രതിഭാശേഷി വികസിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഇതിനുവേണ്ടി കുട്ടികൾ തന്നെ റേഡിയോ അവതാരകരായും, പരിപാടികൾ അവതരിപ്പിക്കുന്ന രീതിയിലുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിവാര പംക്തികൾ ആവിഷ്ക്കരിച്ച് പരിശീലിച്ച് അവതരിപ്പിക്കുന്നതാണ് പദ്ധതി. ആഴ്ച്ചയിലെ പ്രധാന സംഭവങ്ങൾ, വാർത്തകൾ, ചരിത്ര സംഭവങ്ങൾ, ക്വിസ്, പുസ്തക പരിചയം, ഗാനങ്ങൾ, കഥകൾ, വിഷയാധിഷ്ഠിത പരിപാടികൾ, പിറന്നാൾ ആശംസകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു.
'''[https://www.facebook.com/100038420733251/videos/493091766602476/ <big> Facebook വീഡിയോ കാണാം.....</big>]'''
'''[https://www.facebook.com/100038420733251/videos/493091766602476/ <big> Facebook വീഡിയോ കാണാം.....</big>]'''


വരി 7: വരി 11:
=== ലോക ജനസംഖ്യാ ദിനം 2024 ===
=== ലോക ജനസംഖ്യാ ദിനം 2024 ===


'''ജനസംഖ്യാ ദിനാചരണം [https://schoolwiki.in/%E0%B4%9C%E0%B4%BF.%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D%E2%80%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AA%E0%B4%B3%E0%B4%B3%E0%B4%82/%E0%B4%B8%E0%B5%8B%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BD_%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D/2024-25 <small> സോഷ്യൽ സയൻസ് ക്ലബ്ബ് </small>‍]ന്റെ ആഭിമുഖ്യത്തിൽ നടന്നു,'''
ജനസംഖ്യാ ദിനാചരണം '''[https://schoolwiki.in/%E0%B4%9C%E0%B4%BF.%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D%E2%80%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AA%E0%B4%B3%E0%B4%B3%E0%B4%82/%E0%B4%B8%E0%B5%8B%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BD_%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D/2024-25 <small> സോഷ്യൽ സയൻസ് ക്ലബ്ബ് </small>‍]'''ന്റെ ആഭിമുഖ്യത്തിൽ നടന്നു,


=== ബഷീർ അനുസ്മരണം ===  
=== ബഷീർ അനുസ്മരണം ===  

10:58, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മഴമാപിനി

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മഴമാപിനി സ്ഥാപിച്ചു.

സ്കൂൾ റേഡിയോ

          ദേശീയ പ്രക്ഷേപണദിനത്തോടനുബന്ധിച്ച് 2024 ജൂലൈ 23, റേഡിയോ ക്ലബ് രൂപീകരിച്ചു. കുട്ടികളുടെ വിവിധ രംഗങ്ങളിലെ പ്രതിഭാശേഷി വികസിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഇതിനുവേണ്ടി കുട്ടികൾ തന്നെ റേഡിയോ അവതാരകരായും, പരിപാടികൾ അവതരിപ്പിക്കുന്ന രീതിയിലുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിവാര പംക്തികൾ ആവിഷ്ക്കരിച്ച് പരിശീലിച്ച് അവതരിപ്പിക്കുന്നതാണ് പദ്ധതി. ആഴ്ച്ചയിലെ പ്രധാന സംഭവങ്ങൾ, വാർത്തകൾ, ചരിത്ര  സംഭവങ്ങൾ, ക്വിസ്, പുസ്തക പരിചയം, ഗാനങ്ങൾ, കഥകൾ, വിഷയാധിഷ്ഠിത പരിപാടികൾ, പിറന്നാൾ ആശംസകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു.

Facebook വീഡിയോ കാണാം.....

YouTube വീഡിയോ കാണാം.....

ലോക ജനസംഖ്യാ ദിനം 2024

ജനസംഖ്യാ ദിനാചരണം സോഷ്യൽ സയൻസ് ക്ലബ്ബ് ന്റെ ആഭിമുഖ്യത്തിൽ നടന്നു,

ബഷീർ അനുസ്മരണം

          2024 ജൂലൈ 5 ന് പ്രത്യേക അസംബ്ലി നടത്തി ബഷീർ അനുസ്മരണം നടത്തി. ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, ബഷീർ കൃതി ആസ്വാദനം, ബഷീർ ലഘുജീവചരിത്രാവതരണം, ബഷീർ സാഹിത്യ ക്വിസ്സ്, കവിതാലാപനം, ബഷീറിയൻ നിഘണ്ടു എന്നീ പരിപാടികൾ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി അൽഫോൺസ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  

വീഡിയോ കാണാം..... റീൽ കാണാം.....

സെമിനാർ - വായനാസംസ്ക്കാരത്തിന്റെ കാലിക പ്രസക്തി

          വായനാമാസാചരണത്തോട് അനുബന്ധിച്ച് 2024 ജൂലൈ 04 ന് സെമിനാർ നടത്തുകയുണ്ടായി. കുമളി ഗവൺമെന്റ് ട്രൈബൽ യു പി സ്ക്കൂൾ അധ്യാപകരായ ശ്രീ. ശ്രീലാൽ പി ജെ, ശ്രീ.രാജേഷ് എസ് എന്നിവർ സെമിനാർ നയിച്ചു.  വായന ആരംഭിക്കേണ്ടതും തുടരേണ്ടതും എങ്ങനെയെന്നും, പുസ്തകവായനയുടെ ആവശ്യകത എന്തെന്നും, വായിക്കേണ്ടത് എന്തൊക്കെയാണെന്നും സെമിനാറിന്റെ ഭാഗമായി. കുട്ടികൾ വളരെ ഉത്സാഹപൂർവ്വം ആദ്യന്തം പങ്കെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി, വിദ്യാരംംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി അൽഫോൺസ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  

ഗ്രന്ഥവഴി

          വായനാമാസാചരണത്തോട് അനുബന്ധിച്ച് ഗ്രന്ഥവഴി എന്ന പേരിൽ പുസ്തക പ്രദർശനവും ഓർമ്മ പരിശോധനയും നടത്തി.സ്കൂൾ ഗ്രന്ഥശാലയിലെ വിവിധ വിഭാഗങ്ങളിൽ പെടുന്ന പ്രസിദ്ധ പുസ്തകങ്ങൾ നടന്നു കാണുന്നതിനും വിവരങ്ങൾ ചോദിച്ചറിയുവാനും അവസരമൊരുക്കി.പുസ്തകങ്ങളുടെ വിശാലമായ ലോകം കുട്ടികൾ വളരെ കൗതുക പൂർവം നോക്കിക്കാണുകയും അനുഭവിക്കുകയും ചെയ്തു. തുടർന്ന് സാഹിത്യ കൃതികളുടെയും അവയുടെ രചയിതാക്കളുടെയും പേരുകൾ എഴുതുന്ന മത്സരം നടത്തി. വളരെ ഉത്സാഹത്തോടെയും സജീവമായും കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. ഏറ്റവും കൂടുതൽ പുസ്തകങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും നൽകി.

വീഡിയോ കാണാം.....

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 2024.

          ദിനാചരണം ബഹു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി റീനാ വിനോദ് ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന, കവിത, ലഹരിവിരുദ്ധ സന്ദേശം, ബോധവൽക്കരണ ക്ലാസ്സ്, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തുകയുണ്ടായി.ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി, സീനിയർ അസിസ്റ്റന്റ് ശ്രീമതി അൽഫോൺസ ജോൺ, ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ ശ്രീമതി അശ്വതി അശോകൻ, ചക്കുപള്ളം പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകർ, സ്കൂൾ കൗൺസിലർ ശ്രീമതി റോസ്മി പി ആന്റോ തുടങ്ങിയവർ. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .

വീഡിയോ കാണാം.....

അന്താരാഷ്ട്ര യോഗാദിനാചരണം 2024

21-06-2024 വെള്ളിയാഴ്ച്ച രാവിലെ അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് യോഗാപരിശീലനം നടത്തി. പ്രായഭേദമന്യേ ഏവർക്കും അഭ്യസിക്കാവുന്ന ഒന്നാണ് യോഗ. ശരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമാക്കുന്ന യോഗയുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയായിരുന്നു ദിനാചരണത്തിന്റെ ഉദ്ദേശ്യം.കുട്ടികൾക്ക് അനായാസേന അഭ്യസിക്കുവാൻ സാധിക്കുന്ന പ്രാണായാമം, ശലഭാസനം, ഗോമുഖാസനം, മാർജ്ജാരാസനം എന്നീ യോഗ മുറകൾ പരിശീലിപ്പിക്കുകയുണ്ടായി.

വായനാദിനാചരണം 2024

19-06-2024 ബുധനാഴ്ച്ച രാവിലെ വായനാദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയും വിദ്യാർത്ഥികൾ ഭാഷാ പ്രതിജ്ഞയെടുക്കുകയും ചെയ്തു. പത്രവായന, പി എൻ പണിക്കർ ജീവചരിത്രക്കുറിപ്പ്, വായനാക്കുറിപ്പ്, കവിതാലാപനം, പ്രസംഗം എന്നിവയും നടത്തപ്പെടുകയുണ്ടായി. പരിപാടികൾക്ക് വിദ്യാരംഗം കലാസാഹിത്യവേദി നേതൃത്വം നൽകി.


പേവിഷബാധ പ്രതിരോധ ബോധവത്ക്കരണ പരിപാടി

13-06-2024 വ്യാഴാഴ്ച ചക്കുപള്ളം പ്രാഥമികാരോഗ്യകേന്ദ്രം ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പേവിഷബാധ പ്രതിരോധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.പേവിഷബാധയേൽക്കാനുള്ള സാഹചര്യങ്ങളും പ്രതിരോധ സംവിധാനങ്ങളും ചികിത്സാരീതികളും കുട്ടികൾക്ക് ബോധ്യപ്പെടുകയുണ്ടായി.

പഠനോപകരണ വിതരണം - കൂട്ടം കുടുംബ കൂട്ടായ്മ

06-06-2024 വ്യാഴാഴ്ച കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിനം 2024

2024 ജൂൺ 5 ബുധനാഴ്ച്ച പരിസര ശുചീകരണം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പരിസരശുചീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം എന്നിങ്ങനെ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടന്നു .പരിപാടികളുടെ സംഘാടനം സ്ക്കൂൾ എക്കോ ക്ലബ്ബ് നിർവ്വഹിച്ചു.

പ്രവേശനോത്സവം 2024

2024 - 25 അദ്ധ്യയന വർഷത്തിന് വർണ്ണാഭമായ ചടങ്ങുകളോടെ തുടക്കം.

പി റ്റി എ പ്രസിഡന്റ് ശ്രീ കുമരേശൻ കെ അവറുകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവ യോഗം നവാഗതർ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ആശംസാഗാനവും നൃത്തവും അരങ്ങേറി.