"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
== BASHEER DINAM ==
<gallery mode="packed" widths="200" heights="200">
പ്രമാണം:47089 BasheerDinam 6.jpg|alt=
പ്രമാണം:47089 BasheerDinam 4.jpg|alt=
പ്രമാണം:47089 BasheerDinam 1.jpg|alt=
പ്രമാണം:47089 BasheerDinam 2.jpg|alt=
</gallery>
== subrado cup ==
== subrado cup ==
<gallery mode="packed" widths="240" heights="240">
<gallery mode="packed" widths="240" heights="240">

18:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

BASHEER DINAM

subrado cup

പ്രവേശനോത്സവം 2024-25

കൈതാങ്ങ്

MKHMMO HS ലെ അർഹരായ കുട്ടികൾക്ക് യൂണിഫോം ലഭ്യമാക്കുന്നതിനുള്ള ഫണ്ട്  16700 രൂപ  ഹെഡ്മാസ്റ്റർ ടി പി മൻസൂർ അലിക്ക് കൈമാറി.

അവധിക്കാല ക്യാമ്പ് 2024 മെയ് 23,24

മണാശ്ശേരി ഹൈസ്കൂളിൽ ദ്വിദിന അവധിക്കാല ക്യാമ്പ് നടത്തി

മണാശ്ശേരി: എം കെ എച്  എം എം ഒ ഹയർ സെക്കന്ററി സ്കൂളിൽ യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി  2 ദിവസത്തെ വേനലവധിക്കാല ക്യാമ്പ് വിവിധ സെഷനുകളിലായി നടത്തി. ക്യാമ്പിൽ വിവിധ സ്കൂളുകളിൽ നിന്നായി 50 ൽ പരം വിദ്യാർത്ഥികൾ പങ്കടുത്തു.

ക്യാമ്പ് മുക്കം മുസ്ലിം ഓർഫനേജ് സി. ഇ. ഒ അബ്ദുള്ള കോയ ഹാജി ഉത്ഘാടനവും  ഹെഡ്മാസ്റ്റർ മന്സൂറലി അദ്ധ്യക്ഷദയും നിർവ്വഹിച്ചു. പ്രിൻസിപ്പൽ അനൂപ്, പി ടി എ പ്രസിഡന്റ് സാദിഖ് കൂളിമാട്, മോയി എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രൊജക്റ്റ് കോർഡിനേറ്റർ ജസ്ലീന പദ്ധതി അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഇക്ബാൽ സ്വാഗതവും കോർഡിനേറ്റർ സാലിഹ നന്ദിയും പറഞ്ഞു.

യുപി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി എംകെ. എച്ച് എം എം ഒ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന അവധിക്കാല ക്യാമ്പിന്റെ രണ്ടാം ദിനം രാവിലെ 10 മണിക്ക് ആരംഭിച്ചു. പുതിയ കാലഘട്ടത്തിലെ വിദ്യാർത്ഥികൾ എങ്ങനെ പെരുമാറണം എന്ന വിഷയത്തിൽ ശ്രീമതി ജസ്ലീന  ക്ലാസ് നയിച്ചു. മാതാപിതാക്കൾ,ഗുരുനാഥന്മാർ, സഹപാഠികൾ,സമൂഹം എന്നിവരോട് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ കുട്ടികളെ വിവിധ ഗ്രൂപ്പുകൾ ആക്കി വ്യക്തമായ ചർച്ച നടന്നു. അവർ തയ്യാറാക്കിയ സൂചികകൾ ചാർട്ട് പേപ്പറിൽ പ്രദർശിപ്പിച്ചു. തുടർന്ന് റിഫ്രഷ്മെന്റിനായി അല്പനേരം പിരിഞ്ഞു.

         തുടർന്ന് സംഘപ്രവർത്തനം, സർഗാത്മകത എന്നിവ പരിപോഷിപ്പിക്കുന്നതിനായി വിവിധ ഗ്രൂപ്പുകൾ രാജാവ്,രാജ്ഞി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കുട്ടികളിൽ നേതൃപാടവം വളർത്തുന്നതിന് ഈ സംഘ പ്രവർത്തനം സഹായകമായി. തുടർന്ന് motor development സ്കിൽ വളർത്തുന്നതിനായി കസേര കളി സംഘടിപ്പിച്ചു. മുഹമ്മദ് ആഷിഖ് കെ സി ഒന്നാം സ്ഥാനവും നാസിൽ രണ്ടാം സ്ഥാനവും നേടി. തുടർന്ന് അധ്യാപകരും കുട്ടികളും സ്കൂളിൽ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യ കഴിച്ചു.

          ഉച്ചക്കുശേഷം പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു. കുട്ടികളെ ആറ് ഗ്രൂപ്പുകളാക്കി സ്വാഗതം , അധ്യക്ഷത ,ഉദ്ഘാടനം,ആശംസ,നന്ദി എന്നീ പ്രസംഗങ്ങൾ  നടത്തുന്നതിനായുള്ള   വിഷയങ്ങൾ നൽകി. ഒന്നാം ഗ്രൂപ്പ്,രണ്ടാം ഗ്രൂപ്പ്,  നാലാം ഗ്രൂപ്പ് എന്നിവർ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി. സെബാ ബൈജു, ക്രിസ്റ്റീന പീറ്റർ എന്നിവർ മികച്ച പ്രസംഗകരായി തിരഞ്ഞെടുക്കപ്പെട്ടു. വൈകിട്ട് റിഫ്രഷ്മെന്റിനു ശേഷം ക്യാമ്പിലെ മികച്ച അംഗങ്ങൾക്കുള്ള ട്രോഫികൾ  എ കെ ജൈഫർ, വി മോയി, കെ എം റഷീദ്, പി നാസ് എന്നിവർ വിതരണം ചെയ്തു. രണ്ടുദിവസം നടന്ന ക്യാമ്പ്  പുതിയ ഊർജ്ജവും ഭാവവും കുട്ടികൾക്ക് ലഭിച്ചുവെന്ന് അവർ പ്രതികരണം സെഷനിൽ പറഞ്ഞു. ക്യാമ്പ് ജനറൽ കൺവീനർ സ്വാലിഹ മുഹമ്മദ്, സൗമ്യ സണ്ണി, സാജിത കെ, ഷമീല കെ,  സി ജ്യോതി, സജിന എൻ,  സി എച്ച് ജെസ്നി,ഒ അലി മുൻതസിർ എന്നിവർ നേതൃത്വം നൽകി. രണ്ടാം ദിനത്തിൽ 41 പേർ പങ്കെടുത്ത ക്യാമ്പ് വൈകിട്ട് 4 30ന് ഫോട്ടോസ് സെഷനോടെ സമാപിച്ചു.