"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(merit day celebration added)
(added merit day picture)
വരി 1: വരി 1:
[[പ്രമാണം:13068-nirmalahs.jpg|ലഘുചിത്രം]]
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
[[പ്രമാണം:13068-NIRMALA HS.jpg|ലഘുചിത്രം]]
[[പ്രമാണം:13068-NIRMALA HS.jpg|ലഘുചിത്രം]]

16:14, 26 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

നിർമ്മല എച്ച്എസ്എസ് ചെമ്പേരിയുടെ 2024-25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ3-6-24 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് കുട്ടികൾക്ക് സന്ദേശം നൽകി. പ്രിൻസിപ്പാൾ ശ്രീ. സജീവ് സി ഡി, വൈസ് പ്രിൻസിപ്പാൾ  ശ്രീ ജോർജ് എം ജെ എന്നിവർ പ്രസംഗിച്ചു. എട്ടാം ക്ലാസിലെ നവാഗതരെ  ഹാർദ്ദവമായി സ്കൂളിലേക്ക് സ്വീകരിച്ചു.

പരിസ്ഥിതി ദിനാചരണം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ്, സന്ദേശം, പോസ്റ്റർ രചന മത്സരം  എന്നിവയും വൃക്ഷത്തൈ നടുകയും ചെയ്തു. മത്സരത്തിൽ വിജയികളായവർക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തു.


ജൂൺ 13  കോർപ്പറേറ്റ് തല വിജയോത്സവം

ഈ വർഷത്തെ കോർപ്പറേറ്റ്  തലത്തിലുള്ള വിജയോത്സവം നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ചെമ്പേരി മേഖലയിൽ പെട്ട 8 ഹൈസ്കൂൾ,ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ് ഇതിൽ പങ്കെടുത്തത്. ശ്രീ സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥി ആയിരുന്നു.കോർപ്പറേറ്റ് മാനേജർ  ഫാദർമാത്യു ശാസ്താംപാടവിൽ, മോൻസിഞ്ഞോർ ഫാദർ സെബാസ്റ്റ്യൻ പാലാക്കുഴി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.