"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 12: വരി 12:


== ഹലോ ഇംഗ്ളീഷ്ഉദ്ഘാടനം ==
== ഹലോ ഇംഗ്ളീഷ്ഉദ്ഘാടനം ==
ഗവ ന്യൂ. എൽ പി സ്കൂളിൽ ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഉദ്ഘാടനം നടത്തി.മോർക്കാട് എൽ പി സ്ക്കൂൾ എച്ച്.എം ശ്രീമതി അജിത ടി ഹലോ ഇംഗ്ലീഷ് പ്രോഗ്രാം  ക്ലാസ് നയിച്ചു.  
ഗവ ന്യൂ. എൽ പി സ്കൂളിൽ ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഉദ്ഘാടനം നടത്തി.മോർക്കാട് എൽ പി സ്ക്കൂൾ എച്ച്.എം ശ്രീമതി അജിത ടി ഹലോ ഇംഗ്ലീഷ് പ്രോഗ്രാം  ക്ലാസ് നയിച്ചു. <gallery widths="200">
പ്രമാണം:29228 he.jpg|alt=
</gallery>


== വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ==
== വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ==

14:20, 25 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

പരിസ്ഥിതി ദിനം

വായനാദിനം

അന്താരാഷ്ട്ര യോഗാദിനം

കുടയത്തൂർ ഗവ. ന്യൂ എൽ.പി.സ്ക്കൂളിൽ യോഗ പരിശീലന ഉദ്ഘാടനവും ലഹരിവിരുദ്ധ ദിനാചരണവും നടത്തി. കുടയത്തൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഡോ. ചിന്നു സൂര്യൻ യോഗ  പരിശീലനം ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സിസ്റ്റർ M. C .അനു ക്ലാസുകൾ നയിച്ചു. പി. ടി. എ പ്രസിഡൻ്റ് K A സുരേഷ് അധ്യക്ഷതവഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് വർഷ ടി.എസ്.സ്വാഗതവും വിദ്യാരംഗം കൺവീനർ സിബി കെ ജോർജ് നന്ദിയും രേഖപ്പെടുത്തി. സീനിയർ അസിസ്റ്റൻ്റ് റീന വി.ആർ. ആശംസ അർപ്പിച്ചു. അധ്യാപകരായ സജിത പി.സി , സിന്ധു എ.എൻ, ബഷീറ യു .എഫ് എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ് മത്സരവും നടന്നു.

ഹലോ ഇംഗ്ളീഷ്ഉദ്ഘാടനം

ഗവ ന്യൂ. എൽ പി സ്കൂളിൽ ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഉദ്ഘാടനം നടത്തി.മോർക്കാട് എൽ പി സ്ക്കൂൾ എച്ച്.എം ശ്രീമതി അജിത ടി ഹലോ ഇംഗ്ലീഷ് പ്രോഗ്രാം  ക്ലാസ് നയിച്ചു.

വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം

കുടത്തൂർ ഗവ ന്യൂ. എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. വർഷ .ടി ആർ അധ്യക്ഷത വഹിച്ച യോഗം എസ്. സി. വി. എൽ. പി. സ്കൂൾ അറക്കുളം റിട്ടയേർഡ് ഹെഡ്മിസ്ട്രസ് സരസമ്മ  കെ .എൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.വിദ്യാരംഗം കൺവീനർ സിബി കെ ജോർജ് സ്വാഗതവും സീനിയർ അസിസ്റ്റൻറ് റീന വി ആർ നന്ദിയും രേഖപ്പെടുത്തി.അധ്യാപകരായ സജിത പി സി,സിന്ധു എ എൻ,ബഷീറ യു എഫ് എന്നിവർ നേതൃത്വം നൽകി

ചാന്ദ്ര ദിനാചരണം

കുടയത്തൂർ ഗവ.ന്യൂ എൽ .പി  സ്ക്കൂളിൽ ചാന്ദ്രദിനാചരണം നടത്തി. ഹെഡ്‍മിസ്ട്രസ് വർഷ ടി ആർ  കുട്ടികൾക്ക് ചന്ദ്രദിന സന്ദേശം നൽകി. കുട്ടികൾ പോസ്റ്റർ രചന, ക്വിസ്, റോക്കറ്റ് നിർമ്മാണം ,ചാന്ദ്രദിന പാട്ട് മുതലായവ അവതരിപ്പിച്ചു .സാങ്കല്പിക ചാന്ദ്രയാത്ര കുട്ടികളിൽ കൗതുകമുണർത്തി.  ശേഷം ചാന്ദ്രയാനുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശനം നടത്തി. അധ്യാപകരായ സിബി കെ ജോർജ്, റീന വി ആർ,സിന്ധു എ എൻ,സജിത പി സി,ബഷീറ യു എഫ് എന്നിവർ നേതൃത്വം നൽകി.

അലിഫ് ടാലന്റ് എക്സാം

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ ആഭിമുഘ്യത്തിൽ നടത്തിയ ഇടുക്കി ജില്ലാതല അലിഫ് ടാലന്റ് എക്സാമിൽ വിജയികളായ അബ്ഷർ അനസ്,ഹാദിയ അജ്മൽ എന്നീ കുട്ടികളെ ആദരിച്ചു.