"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 36: വരി 36:


[[പ്രമാണം:44037 June22 a.jpg|അതിർവര|ചട്ടരഹിതം]]      [[പ്രമാണം:44037 June22 b.jpg|അതിർവര|ചട്ടരഹിതം]]
[[പ്രമാണം:44037 June22 a.jpg|അതിർവര|ചട്ടരഹിതം]]      [[പ്രമാണം:44037 June22 b.jpg|അതിർവര|ചട്ടരഹിതം]]
=== ബഷീർ അനുസ്മരണം (05/07/2024) ===
ജൂലൈ 5ന് നെയ്യാറ്റിൻകര ഗവ: ഗേൾസ് ഹയർ സെക്കഡറി സ്കൂളിൽ പ്രത്യേക ബഷീർ ദിന അനുസ്മരണ പരിപാടികൾ അരങ്ങേറി. മലയാളികളുടെ സ്വന്തം സുൽത്താന്റെ ജീവിതത്തിലെ സുന്ദര ദിനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയിലെ കുഞ്ഞുങ്ങൾ അവിസ്മരണീയമാക്കി.  പാത്തുമ്മയും ആടും കുട്ടികൾക്കിടയിലൂടെ ആടിയും പാടിയും കടന്നുവന്നപ്പോൾ കുട്ടികൾ ആർത്തുവിളിച്ചു.  വേദിയിൽ ചാരു കസേരയിൽ വായനയിൽ മുഴുകി ബഷീർ.  ചുറ്റും ബഷീറിന്റെ തൂലികയിൽ വാർന്നുവീണ കഥാപാത്രങ്ങൾ,... മജീദ്, സുഹറ, ഭാർഗവി, കുഞ്ഞുപാത്തുമ്മ... ഒപ്പന... അങ്ങനെയങ്ങനെ മറക്കാനാവാത്ത ഒരു മുഹൂർത്തം സമ്മാനിച്ചു ഈ ബഷീർദിനം.
[[പ്രമാണം:44037ജൂലൈ൫.jpg|ചട്ടരഹിതം|330x330ബിന്ദു]]    [[പ്രമാണം:44037 ജൂലൈ ൫ 1.jpg|ചട്ടരഹിതം|336x336ബിന്ദു]]    [[പ്രമാണം:44037 ജൂലൈ ൫ 2.jpg|ചട്ടരഹിതം|345x345ബിന്ദു]]

20:06, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


2024 - 25 ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം (03/06/2024)

2024 -25 വർഷത്തെ പ്രവേശനോത്സവം വളരെയധികം പ്രൗഡിയോടെ നടത്തപ്പെട്ടു. നെയ്യാറ്റിൻകര എം.എൽ.എ ശ്രീ. ആൻസലൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു.

പരിസ്ഥിതിദിന ആഘോഷം (05/06/2024)

വി‍ദ്യാർത്ഥിനികൾ പരിസ്ഥിതിദിന പ്രതിജ്ഞ എടുക്കുകയുണ്ടായി. പരിസ്ഥിതി ദിന സന്ദേശം, കവിത എന്നിവ വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു. പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും. വിദ്യാർത്ഥിനികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയുമുണ്ടായി.

വായനാദിനാഘോഷം (19/06/2024)

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും പി.ടി.എ പ്രസിഡന്റ് ശ്രീ. സതീഷ്കുമാർ "വായനയുടെ വളർത്തച്ഛൻ" ശ്രീ. പി എൻ പണിക്കരുടെ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം കൊളുത്തി വായനോത്സവത്തിന് തുടക്കം കുറിച്ചു. പ്രഥമ അധ്യാപിക ശ്രീമതി. ആനി ഹെലൻ ടീച്ചർ വായനാദിന സന്ദേശം നൽകി. എസ്.എം.സി ചെയർമാൻ ശ്രീ. സന്തോഷ് കുമാർ ആശംസകൾ അർപ്പിച്ചു. വായനാദിന പ്രസംഗം, വായനാ ഗീതം, നൃത്താവിഷ്കാരം എന്നിവ മികച്ചതായിരുന്നു. അവധികാല വായനയിൽ വിജയികളായ മിടുക്കികൾക്ക് സമ്മാനങ്ങൾ നൽകി. അമ്മമാരിലൂടെ കുട്ടികളിലെ വായന പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ "അമ്മവായന" യിൽ വിജയികളായ അമ്മമാരെ ആദരിച്ചു. ശ്രീമതി. സതി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

യോഗദിന ആഘോഷം (21/06/2024)

സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗദിന ആഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് വിവിധ യോഗമുറകളുടെ പരിശീലനം നൽകി. യോഗയുടെ പ്രാധാന്യവും ഉപയോഗവും വിശദീകരിച്ചു നൽകി.

ലഹരിവിരുദ്ധ ദിന പരിപാടികൾ (21/06/2024)

എസ് പി സി യുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ലഹരിവിരുദ്ധ സന്ദേശം നൽകുകയും റാലി ഫ്ലേഗ് ഓഫ് ചെയ്യുകയും ചെയ്തു.

ലോക സംഗീതദിന ആഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും (21/06/2024)

ലോക സംഗീത ദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ചലചിത്ര സംഗീത സംവിധായകൻ ശ്രീ. വിജയ് കരുൺ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. സതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി. ആനി ഹെലൻ ടീച്ചർ സ്വാഗതം അർപ്പിച്ചു. എസ്.എം.സി ചെയർമാൻ ശ്രീ. സന്തോഷ് കുമാർ, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. അശ്വതി എന്നിവർ ആശംസകൾ അറിയിച്ചു. ആർട്സ് ക്ലബ്ബ് അംഗങ്ങൾ സിംഫണി മ്യൂസിക് പ്രോഗ്രാം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. പ്രിൻസിപ്പൾ ശ്രീമതി. ദീപ നന്ദി പ്രകാശിപ്പിച്ചു.

ഒളിംപിക് ഡേ (22/06/2024)

ജൂൺ 22ന് ഒളിംപിക് ഡേയോടനുബന്ധിച്ച് ജി.വി രാജ സ്പോർട്സ് സ്കൂളിൽ നടന്ന ഹോക്കി ടൂർണമെന്റിൽ നമ്മുടെ സ്കൂളിലെ കുട്ടികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് ജൂൺ 23 ന് കേരള ഒളിംപിക് അസോസിയേഷൻ സംഘടിപ്പിച്ച ഒളിംപിക് റണ്ണിന് നമ്മുടെ സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ പങ്കാളികളായി. സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാനവീയം ഗ്രൗണ്ട് മുതൽ സെൻട്രൽ സ്റ്റേഡിയം വരെയുള്ള നടത്തിയ കൂട്ടയോട്ടത്തിൽ 60 വിദ്യാർത്ഥികൾ പങ്കെടുത്തു.

ബഷീർ അനുസ്മരണം (05/07/2024)

ജൂലൈ 5ന് നെയ്യാറ്റിൻകര ഗവ: ഗേൾസ് ഹയർ സെക്കഡറി സ്കൂളിൽ പ്രത്യേക ബഷീർ ദിന അനുസ്മരണ പരിപാടികൾ അരങ്ങേറി. മലയാളികളുടെ സ്വന്തം സുൽത്താന്റെ ജീവിതത്തിലെ സുന്ദര ദിനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയിലെ കുഞ്ഞുങ്ങൾ അവിസ്മരണീയമാക്കി. പാത്തുമ്മയും ആടും കുട്ടികൾക്കിടയിലൂടെ ആടിയും പാടിയും കടന്നുവന്നപ്പോൾ കുട്ടികൾ ആർത്തുവിളിച്ചു. വേദിയിൽ ചാരു കസേരയിൽ വായനയിൽ മുഴുകി ബഷീർ. ചുറ്റും ബഷീറിന്റെ തൂലികയിൽ വാർന്നുവീണ കഥാപാത്രങ്ങൾ,... മജീദ്, സുഹറ, ഭാർഗവി, കുഞ്ഞുപാത്തുമ്മ... ഒപ്പന... അങ്ങനെയങ്ങനെ മറക്കാനാവാത്ത ഒരു മുഹൂർത്തം സമ്മാനിച്ചു ഈ ബഷീർദിനം.