"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' Schoolwiki Schoolwiki സംരംഭത്തിൽ തിരയുക തിരയൂ Mathahsmannampetta താങ്കൾക്ക് പുതിയ സന്ദേശങ്ങൾ ഉണ്ട് ജാഗ്രതാ അറിയിപ്പ് (1) അറിയിപ്പ് (1) ശ്രദ്ധിക്കുന്നവ വ്യക്തിഗത ഉപകരണങ്ങൾ സഹായം float പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:


Schoolwiki
Schoolwiki സംരംഭത്തിൽ തിരയുക
തിരയൂ
Mathahsmannampetta
താങ്കൾക്ക് പുതിയ സന്ദേശങ്ങൾ ഉണ്ട്
ജാഗ്രതാ അറിയിപ്പ് (1)
അറിയിപ്പ് (1)
ശ്രദ്ധിക്കുന്നവ
വ്യക്തിഗത ഉപകരണങ്ങൾ
സഹായം
float പരിശീലനം float മാതൃകാപേജ് float ഹെൽപ്ഡെസ്ക്ക് float
പ്രധാന മെനു മറയ്ക്കുക
പ്രധാന താൾ
സാമൂഹികകവാടം
സഹായം
വിദ്യാലയങ്ങൾ
പുതിയ താളുകൾ
ശൈലീപുസ്തകം
പതിവ്ചോദ്യങ്ങൾ
About Schoolwiki
In News
പഴയ ദൃശ്യരൂപത്തിലേക്ക് മടങ്ങുക
ഉപകരണശേഖരം
അപ്‌ലോഡ്‌
നിരീക്ഷണശേഖരം
പ്രവേശിക്കുക
സമീപകാല മാറ്റങ്ങൾ
ഏതെങ്കിലും താൾ
തിരുത്തുന്ന താൾ: മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2024-2025
https://schoolwiki.in/sw/j6ba
താൾ
സംവാദം
വായിക്കുക
തിരുത്തുക
മൂലരൂപം തിരുത്തുക
നാൾവഴി കാണുക
ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ നിന്നു മാറ്റുക
ഉപകരണങ്ങൾ മറയ്ക്കുക
Actions
മാറ്റുക
സാർവത്രികം
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
RTRC
പ്രത്യേക താളുകൾ
താളിന്റെ വിവരങ്ങൾ
ചെറു യൂ.ആർ.എൽ.
Subpages
വിപുലം
പ്രത്യേക ലിപികൾ
സഹായം
അവലംബം
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
==='''പ്രവേശനോത്സവം 2024-25'''===
==='''പ്രവേശനോത്സവം 2024-25'''===

11:32, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പ്രവേശനോത്സവം 2024-25

2024 മെയ് മാസത്തിൽ തന്നെ SRG കൂടി പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ ആസൂത്രണം ചെയ്തു. ഒരാഴ്ചമുമ്പ് തന്നെ അധ്യാപകർ അലങ്കാരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മെയ് 31 ന് എല്ലാ അധ്യാപകരും കൂടി സ്കൂളും പരിസരവും തോരണങ്ങളാലും കട്ടൗട്ടുകളാലും അലങ്കരിച്ചു. നവാഗതകർക്ക് നൽകാനുള്ള സമ്മാനങ്ങൾ ക്രമീകരിച്ചു പുതിയതായി സ്കൂളിൽ പ്രവേശനം നേടിയ കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച അലങ്കാരങ്ങളും ഫോട്ടോഷൂട്ടിനു വേണ്ട സെൽഫി കോർണറും തയ്യാറാക്കി. ജൂൺ 3 തിങ്കളാഴ്ച്ച രാവിലെ 10.15 ന് പ്രാർത്ഥനാ ഗാനത്തോടു കൂടി പ്രവേശനോത്സവ പരിപാടി ആരംഭിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. തോമസ് മാസ്റ്റർ എല്ലാവർക്കും സ്വാഗതമേകി ,ശേഷം നവാഗതകർക്ക് പമ്പരം നൽകി. വിശിഷ്ടാതിഥികളോടു കൂടി ബാൻഡ് മേളത്തോടെ സ്കൂൾ ഗ്രൗണ്ടിൽ പ്രവേശനോത്സവറാലി നടത്തി. അധ്യക്ഷപ്രസംഗത്തിനായി പി ടി എ പ്രസിഡൻ്റ് ശ്രീ. ഫ്രാൻസിസ് പി.കെ യെ ക്ഷണിച്ചു. തുടർന്ന് അളഗപ്പ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. ഭാഗ്യവതി ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ റവ.ഫാ. ജെയ്സൺ പുന്നശ്ശേരി അനുഗ്രഹപ്രഭാഷണവും എഴുത്തിനിരുത്തൽ ചടങ്ങും നിർവ്വഹിച്ചു. എം പി ടി എ പ്രസിഡൻ്റ്. ശ്രീമതി. ഫീന ടിറ്റോ യൂണിഫോം വിതരണോദ്ഘാടനം നടത്തി. തൃശ്ശൂർ ജോസ് ആലുക്കാസ് ജ്വല്ലറി സ്കൂളിലേക്ക് ഇൻ സിനറേറ്റർ നൽകുകയും നവാഗതർക്ക് സ്കൂൾ ബാഗ് വിതരണം നടത്തുകയും ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ശ്രീമതി.ബിന്ദു ഈയ്യപ്പൻ എല്ലാവർക്കും നന്ദി പറഞ്ഞു. അങ്ങനെ പുത്തൻ പ്രതീക്ഷകളോടെ പുതിയ അധ്യയന വർഷം വന്നെത്തി.

രക്ഷാകർത്തൃവിദ്യാഭ്യാസം

രക്ഷകർത്താക്കൾ കുട്ടികൾക്കൊപ്പം നിൽക്കുക ,അവരെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമാക്കി 2024 -25 വർഷത്തെ രക്ഷാകർതൃ ശാക്തീകരണത്തിന് പ്രവേശനോത്സവ ദിനത്തിൽ തുടക്കം കുറിച്ചു. വിശിഷ്ടാതിഥികൾ സന്നിഹിതരായിരുന്ന ചടങ്ങിൽ ശ്രീമതി ജൂലിയറ്റ് ടീച്ചർ ക്ലാസ് നയിച്ചു. കുട്ടിയെ അറിയുക, കുട്ടികളുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും, കാലത്തിനൊപ്പം കുട്ടിയും അറിവും, പഠനവും പരീക്ഷയും, സാമൂഹിക രക്ഷാകർതൃത്വത്തിന്റെ അനിവാര്യത, രക്ഷിതാവ് ആർജിക്കേണ്ട നൈപുണികൾ, വിദ്യാലയവും രക്ഷിതാക്കളും തുടങ്ങിയ മേഖലകൾക്കാണ് ഊന്നൽ നൽകിയത്. ഏകദേശം നൂറിലധികം മാതാപിതാക്കൾ ഈ ക്ലാസ്സിൽ പങ്കെടുത്തു.

ജൂൺ 5- ലോക പരിസ്ഥിതി ദിനം

ജൂൺ 5 ഇതാ ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. തലേ ദിവസം തന്നെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ ചെയ്തു. സ്കൂൾ അസംബ്ലിയിൽ എച്ച്. എം. തോമസ് മാസ്റ്റർ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെ പറ്റി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഹൈസ്കൂളിലേയും യു.പി യിലേയും കുട്ടികൾ കവിതയും പ്രസംഗവും അതിമനോഹരമായി അവതരിപ്പിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ എല്ലാ വിദ്യാർത്ഥികളും അസംബ്ലിയിൽ ഏറ്റുചൊല്ലി. പ്രകൃതി സംരക്ഷിക്കേണ്ട ആവശ്യകതയും, പ്ലാസ്റ്റിക് നിത്യജീവിതത്തിൽ നിന്ന് ഒഴിവാക്കേണ്ട അനിവാര്യതയും അസംബ്ലിയിൽ ചർച്ച ചെയ്തു. എൽ.പി കുട്ടികൾക്ക് പ്ലക്കാർഡ് മത്സരവും ക്വിസ് മത്സരവും യു.പി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും ഹൈസ്ക്കൂൾ കുട്ടികൾക്ക് പ്രസംഗമത്സരവും സംഘടിപ്പിച്ചു. രാവിലത്തെ മഴയൊന്നു ശമിച്ചപ്പോൾ എച്ച്. എം. തോമസ് മാസ്റ്ററിൻ്റെയും അധ്യാപകരുടേയും നേത്യത്വത്തിൽ കുട്ടികൾ നിർമ്മിച്ച പ്ലക്കാർഡും പോസ്റ്ററും ഉൾപ്പെടുത്തി അതിമനോഹരമായ റാലി നടത്തി. റാലിയുടെ അവസാനത്തിൽ എച്ച്. എം തോമസ് മാസ്റ്റർ കുട്ടികളുമായി ചേർന്ന് തൈ നടീൽ നടത്തി. തുടർന്ന് ജെ.ആർ.സി കുട്ടികളുടെ നേതൃത്വത്തിലും തൈ നടീൽ നടന്നു. മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും തദവസരത്തിൽ കൊടുത്തു. പരിസ്ഥിതിദിനത്തോടുകൂടി അവസാനിക്കേണ്ട ഒന്നല്ല പരിസ്ഥിതി സംരക്ഷണം. നാം എപ്പോഴും പരിസ്ഥിതിസംരക്ഷണത്തിനായി പ്രവർത്തിച്ചു കൊണ്ടേയിരിക്കണം. ജൂലിയറ്റ് നീലങ്കാവിൽ, മേരി ഷെജി, ശില്പ തോമസ്, നിർമൽ മരിയ, ജിജി , അലീന പി ജെ, ആശ പി സൈമൺ എന്നീ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി. കഴിഞ്ഞവർഷം സ്കൂൾ ഏറ്റെടുത്ത് നടത്തിയ തനത് പ്രവർത്തനമായ ഗ്രീൻ സ്റ്റഫ് ഈ വർഷവും തുടർന്ന് നടത്താൻ തീരുമാനിച്ചു.

റോബോവേഴ്സ് എക്സ്പോ

റോബോവേഴ്സ് എക്സ്പോ സന്ദർശനം മാതാ മണ്ണം പേട്ടയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 14/ 6 /24 വെള്ളിയാഴ്ച 140 ഹൈസ്കൂൾ വിദ്യാർത്ഥികളു മായി എറണാകുളത്ത് നടക്കുന്ന റോബോവേഴ്സ് എക്സ്പോ സന്ദർശിക്കാൻ പോകുകയുണ്ടായി .രാവിലെ 8:15 ന് യാത്ര തിരിച്ച് രണ്ടുമണിക്കൂറിനുള്ളിൽ എക്സ്പോയിൽ എത്തിച്ചേർന്നു .കുട്ടികളും അധ്യാപകരും വളരെ ആകാംക്ഷയോടെ ആണ് അതിനകത്ത് പ്രവേശിച്ചത്. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ച ഒരു റോബോട്ടിക് ലോകമാണ് ഞങ്ങൾ പരിചയപ്പെട്ടത്. robotic dog, robotic men ,robo war ,VR games ,robotics surgery, robo football ,drawn models, drone camera ,robotic assembling parts ,planetതുടങ്ങി ഒട്ടേറെ സാങ്കേതികവിദ്യകൾ പരിചയപ്പെട്ടു . മാറുന്ന കാലഘട്ടത്തിൻ്റെ പുത്തൻ സാധ്യതകൾ നേരിട്ടറിയാൻ കുട്ടികൾക്ക് കഴിഞ്ഞു. തൃശ്ശൂർ ജില്ലയിലെ 192 സ്കൂളുകളോട് മത്സരിച്ച് മാത ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേടിയ ഒന്നാം സ്ഥാനം റോബോവേഴ്സ് എക്സ്പോ വേദിയിൽ അനൗൺസ് ചെയ്യപ്പെട്ടു .അതും മാതാ സ്കൂളിന് മറ്റൊരു ചരിത്രം മുഹൂർത്തമായി. അവിടെ വെച്ചു തന്നെ കുട്ടികൾ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും തുടർന്ന് അല്പസമയം കൊച്ചിയിലെ മറൈൻ ഡ്രൈവ് സന്ദർശിക്കാൻ അവസരം ലഭിച്ചു . 4 :45 ന് സ്കൂളിൽ തിരിച്ചെത്തി. ദൈവാനുഗ്രഹവും അനുകൂലമായ കാലാവസ്ഥയും ഈ പഠനയാത്രയെ മികച്ചതാക്കി. കുട്ടികളും ഈ ദിവസം നന്നായി ആസ്വദിച്ചു .ഈ യാത്രയ്ക്ക് നേതൃത്വം നൽകിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സാരഥി ഫ്രാൻസിസ് മാസ്റ്റർക്കും എച്ച്. എം ശ്രീ തോമസ് മാസ്റ്റർക്കും സഹകരിച്ച ലിൻസി ടീച്ചർ, ജിൻസി ടീച്ചർ , ശില്പ ടീച്ചർ,മേരി ഷെജി ടീച്ചർ, ഗീത ടീച്ചർ, ജൂലിയറ്റ് ടീച്ചർ ,സിധിൽ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു.

വായന ദിനം

2024 - 25 അധ്യയന വർഷത്തിലെ വായനദിന ഉദ്ഘാടനം ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ.എം പീതാംബരൻ മാസ്റ്റർ നമ്മുടെ വിദ്യാലയത്തിൽ വെച്ച് ഉച്ചക്ക് 2.30ന് നിർവഹിക്കുകയുണ്ടായി. രാവിലെ 11 30ന് ഭാഷാ പഠനം അനിവാര്യമോ എന്നാ വിഷയത്തെക്കുറിച്ച് വിദ്യാർത്ഥികൾ ഒരു സംവാദം സംഘടിപ്പിക്കുകയും ഉണ്ടായി. പ്രസാദ് മാസ്റ്റർ സംവാദത്തിന്റെ മോഡറേറ്റർ ആയിരുന്നു. ഉദ്ഘാടന ചടങ്ങിനു ശേഷം പീതാംബരൻ മാസ്റ്റർ പി എൻ പണിക്കരെ കുറിച്ചും അദ്ദേഹം കേരളത്തിലെ ഗ്രന്ഥശാലകൾ നിർമ്മിക്കുന്നതിൽ ചെയ്ത നിരവധി ആയിട്ടുള്ള സേവനങ്ങളെക്കുറിച്ചും വിശദമായി വിദ്യാർത്ഥികൾക്ക് അറിവ് നൽകി. പഠനം മികച്ച രീതിയിൽ എങ്ങനെ നടത്താമെന്ന് വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുത്തു. വായനയുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ കുട്ടികൾ പീതാംബരൻ മാസ്റ്ററുമായി ചർച്ച ചെയ്തു. പീതാംബരൻ മാസ്റ്റർ നമ്മുടെ വിദ്യാലയത്തിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി. ചുരുക്കത്തിൽ വിജ്ഞാനപ്രദവും രസകരവുമായിരുന്നു ഇന്നത്തെ വായനദിന പരിപാടികൾ.

മെറിറ്റ് ഡേ2024

2024 June 22ന് ഉച്ചയ്ക്ക് 1• 30 ന് പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ക്ഷണം സ്വീകരിച്ച് എത്തിയ വിശിഷ്ട വ്യക്തികളെ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ തോമസ് എം. ജെ സ്വാഗതം ചെയ്തു. വാർഡ് മെമ്പർ പഞ്ചായത്ത് വികസന ചെയർപേഴ്സൺ അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് ആയ ശ്രീമതി ഭഗവതി ചന്ദ്രൻ അധ്യക്ഷപദം അലങ്കരിക്കുകയും അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പ്രിൻസൺ തയ്യാലക്കൽ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. സ്കൂൾ മാനേജർ റവ:ഫാദർ ജെയ്സൺ പുന്നശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി നല്ലൊരു സന്ദേശം വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്തു. അളഗപ്പനഗർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജോ ജോൺ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു .സ്കൂൾ PTA പ്രസിഡൻറ് ശ്രീ ഫ്രാൻസിസ് പി കെ ,MPTA പ്രസിഡണ്ട് ശ്രീമതി ഫിന ടിറ്റോ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്തു സ്കൂൾ പിടിഎ വക നൽകിയ ക്യാഷ് അവാർഡും സമ്മാനവുംഎല്ലാ വിശിഷ്ട വ്യക്തികളെയും കൊണ്ട് കുട്ടികൾക്ക് കൊടുക്കാൻ സാധിച്ചു. ഈ വർഷം റിട്ടയർ ചെയ്യുന്ന ശ്രീമതി മേഴ്സി ടീച്ചർ, ശ്രീമതി നിഷ ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ഈ വർഷം സ്കൂളിൽ നിന്ന് ട്രാൻസ്ഫർ പോയ ബെല്ല ടീച്ചർ , ജൂലിടീച്ചർ ,ഷീബ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിക്കുകയും അനുമോദിക്കുകയും ചെയ്തു .പത്താം ക്ലാസിലെ കുട്ടികളിൽ നിന്ന് രണ്ടു കുട്ടികൾ ഓർമ്മകൾ പങ്കുവെച്ചു .ഫസ്റ്റ് അസിസ്റ്റൻറ് ടീച്ചർ ശ്രീമതി ഷിജ ടീച്ചർ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോട് കൂടി കൃത്യം 3 30ന് യോഗം അവസാനിച്ചു.

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

കുട്ടികളടക്കം ലഹരി മരുന്ന് റാക്കറ്റുകളുടെ കാരിയർമാർ ആകുന്നതിന്റെ റിപ്പോർട്ടുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നമ്മൾ ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മയക്കമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനയാണ് എല്ലാ വർഷവും ജൂൺ 26 ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരി മരുന്ന് ഉപയോഗത്തെ തുടർന്ന് ശാരീരികമായും മാനസികമായും നേരിടുന്ന പ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ വിനാശകരമായ പ്രത്യാഘാതങ്ങളെ കുറിച്ചും എങ്ങനെ നമുക്ക് ഇവയിൽ നിന്നെല്ലാം അകന്നു നിൽക്കാം എന്നതിനെ കുറിച്ചുമുള്ള അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം മുൻ നിർത്തി കൊണ്ട് നമ്മുടെ വിദ്യാലയത്തിൽ വളരെ അർത്ഥവത്തായ ഒരു ലഹരി വിരുദ്ധ ദിനം നടത്തപെടുകയുണ്ടായി രാവിലെ അസംബ്ലിയിൽ ലഹരി വരുത്തുന്ന വിനയെ കുറിച് പ്രസംഗവും ലഹരിയുടെ ഭീകരതയെ തുറന്ന് കാണിക്കുന്ന കവിതയും അവതരിപ്പിച്ചു. എന്റെ വിദ്യാലയത്തെ ലഹരി വിമുക്തമാക്കാൻ ഞാൻ പരിശ്രമിക്കും എന്ന വലിയ ഉത്തരവാദിത്വം നിർവഹിക്കുമെന്നതിനു തെളിവായി കുട്ടികൾ അവരവരുടെ ഒപ്പ് രേഖപ്പെടുത്തി ഈ ദിനം കൂടുതൽ അർത്ഥവത്താക്കി. തുടർന്ന് ലഹരിയെന്ന മഹാ വിപത്തിനെതീരെ നമ്മുടെ യുവ തലമുറയെ ഉണർത്തുകയെന്ന ലക്ഷ്യം മുൻ നിർത്തി ജിൻസി ടീച്ചറുടെ നേതൃത്വത്തിൽ ഏഴ് മുതൽ 9 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി. സ്വന്തം ജീവിതം കാർന്നു തിന്നുന്ന ലഹരി നമുക്ക് വേണ്ട എന്ന മനോഹരമായ ആശയം ചൂണ്ടി കാണിക്കുന്ന ഡ്രാമയും ഫ്ലാഷ്മോബും സ്കൂൾ അങ്കണത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഈ വിപത്ത് സമൂഹത്തിൽ നിന്നും തുരുത്തപ്പെടട്ടെ എന്നതിന് പ്രതീകാത്മകമായി ലഹരി പദാർത്ഥങ്ങളെ കൂട്ടിയിട്ട് കത്തിക്കുകയുണ്ടായി. തുടർന്ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്ലക്കാർഡ് മേക്കിങ് കോമ്പറ്റീഷനിൽ കുട്ടികൾ നിർമ്മിച്ച് കൊണ്ടുവന്ന പ്ലക്കാർഡുമായി സമൂഹത്തിനിടയിലേക്ക് ഇറങ്ങിച്ചെന്ന് മുദ്രാവാക്യങ്ങൾ ഉറക്കെ ഉച്ചരിച്ചുകൊണ്ട് ലഹരി വിരുദ്ധ റാലി റാലി നടത്തപ്പെട്ടു. കൂടാതെ റിൻസൺ മാഷുടെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ലഹരിഉപയോഗം വർജിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ലഘുലേഖ സ്കൂൾ പരിസരത്തുള്ള കടകളിൽ കൊണ്ടുപോയി കൊടുത്തു. ലഹരിക്കെതിരെയുള്ള ചിന്ത ഒരു ദിവസത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ എന്നന്നേക്കും സമൂഹത്തിൽ നിലനിൽക്കട്ടെ. മയക്കുമരുന്നിനോട് നോ പറയാം, ജീവിതം ലഹരിയാക്കാം. ചുരുക്കം: ഇതൊരു ചെറിയ തിരുത്താണ് ഈ താളിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക Schoolwiki സംരംഭത്തിൽ എഴുതപ്പെടുന്ന ലേഖനങ്ങളെല്ലാം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് പ്രകാരം സ്വതന്ത്രമാണ് (വിശദാംശങ്ങൾക്ക് Schoolwiki:പകർപ്പവകാശം കാണുക). താങ്കൾ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിർപ്പുണ്ടെങ്കിൽ ദയവായി ലേഖനമെഴുതാതിരിക്കുക. ഈ ലേഖനം താങ്കൾത്തന്നെ എഴുതിയതാണെന്നും അതല്ലെങ്കിൽ പകർപ്പവകാശനിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളിൽനിന്ന് പകർത്തിയതാണെന്നും ഉറപ്പാക്കുക. പകർപ്പവകാശ സംരക്ഷണമുള്ള സൃഷ്ടികൾ ഒരു കാരണവശാലും ഇവിടെ പ്രസിദ്ധീകരിക്കരുത്. ഈ താളിൽ ഉപയോഗിച്ചിരിക്കുന്ന ഫലകങ്ങൾ: സ്വകാര്യതാനയംSchoolwiki സം‌രംഭത്തെക്കുറിച്ച്നിരാകരണങ്ങൾമൊബൈൽ ദൃശ്യരൂപംക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്Powered by MediaWiki തിരയൂ തിരുത്തുന്ന താൾ: മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2024-2025 വിഷയം ചേർക്കുക Toggle limited content width