"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
[[പ്രമാണം:19809 basheerday 1.jpg|നടുവിൽ|ലഘുചിത്രം|ഹെഡ്മിസ്ട്രെസ് ബീന ടീച്ചർ ബഷീർ അനുസ്മരണം നടത്തുന്നു.]]
[[പ്രമാണം:19809 basheerday 1.jpg|നടുവിൽ|ലഘുചിത്രം|ഹെഡ്മിസ്ട്രെസ് ബീന ടീച്ചർ ബഷീർ അനുസ്മരണം നടത്തുന്നു.]]
[[പ്രമാണം:19809 basheerday 4.jpg|നടുവിൽ|ലഘുചിത്രം|പഠന സാമഗ്രികളുടെ പ്രദർശനം ]]
[[പ്രമാണം:19809 basheerday 4.jpg|നടുവിൽ|ലഘുചിത്രം|പഠന സാമഗ്രികളുടെ പ്രദർശനം ]]
== ശില്പ ശാല ==
=== പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമാണ ശില്പശാല നടത്തി ===
കുഴിപ്പുറം : ഇരിങ്ങല്ലൂർ ജി. എം. എൽ. പി. സ്കൂളിൽ പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമാണ ശില്പ ശാല നടത്തി. പ്രധാനധ്യാപിക ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ന്യൂസ്‌ പേപ്പറുകൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടായിരുന്നു നിർമാണം.
പ്രാദേശിക വിദഗ്‌ദ്ധരായിട്ടുള്ള സരിന, ലുബ്ന, എം ടി എ പ്രസിഡൻ്റ് ഉമ്മു ഹബീബ , റസീന , ആഷിഫ എന്നിവർ ശില്പ ശാലക്ക് നേതൃത്വം നൽകി.
[[പ്രമാണം:19809 ശില്പ ശാല -2.jpg|നടുവിൽ|ലഘുചിത്രം|ശില്പ ശാല ഉദ്ഘാടനം ]]
[[പ്രമാണം:19809 ശില്പ ശാല 1.jpg|ലഘുചിത്രം|ശില്പ ശാല ]]
[[പ്രമാണം:19809 ശില്പ ശാല 3.jpg|ഇടത്ത്‌|ലഘുചിത്രം|ശില്പ ശാല]]

23:43, 7 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം 

പറപ്പൂർ പഞ്ചായത്ത്തല ഉദ്ഘാടനം നാടിൻ്റെ ഉത്സവമായി

കുഴിപ്പുറം: 2024-25 അധ്യയന വർഷത്തിൻ്റെ പ്രവേശനോത്സവത്തിൻ്റെ പറപ്പൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം കഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി.സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംജത ജാസ്മിൻ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈബ ഊർഷമണ്ണിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ താഹിറ എടയാടൻ, പത്താം വാർഡ് മെമ്പർ വി.സലീമ ടീച്ചർ, സാജുദ്ദീൻ, ഷറഫുദ്ദീൻ, എം.പി.അമീർ , എ.എഫ്.സി.ക്ലബ് പ്രസിഡൻ്റ് ഹബീബ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ.വി.ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ഷംസിയ  നടത്തി. പി.ടി.എ.പ്രസിഡൻ്റ് ഫഹദ് എ.കെ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.അബ്ദുറഹൂഫ് നന്ദിയും പറഞ്ഞു. AFC ക്ലബ്ബിൻ്റെ വകയായി കുട്ടികൾക്ക് സമ്മാനം നൽകി. മധുരവിതരണവും പായസവിതരണവും നടന്നു. ജസീർ ഒരുക്കിയ കവാടവും ഫോട്ടോ പോയിൻ്റും അതിമനോഹരമായിരുന്നു. സ്കൂൾ അലങ്കരിക്കുന്നതിനും വൃത്തിയാക്കുന്നതിനും നാട്ടിലെ സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും സജീവമായ പങ്കാളിത്തമുണ്ടായിരുന്നു.


ഉദ്ഘാടനം
അധ്യക്ഷത
പ്രവേശനോത്സവം 
പ്രവേശനോത്സവം-വെൽക്കം ഡാൻസ്
സെൽഫി പോയിന്റ്
പ്രവേശനോത്സവം 



ലോക പരിസ്ഥിതിദിനം

കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി.സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രശസ്ത പ്രാദേശിക കർഷകൻ ശ്രീ.മണി സ്കൂളിലേക്ക് തൈകൾ നൽകി. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ഫൈസൽ കുട്ടികൾക്ക് ക്ലാസെടുത്തു.നേച്ചർ ക്ലബ് കൺവീനർ പാത്തുമ്മു ടീച്ചറുടെ നേതൃത്വത്തിൽ തൈകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നട്ടു. കൂടാതെ പോസ്റ്റർ നിർമാണം ,പ്രസംഗം, കവിതാലാപനം, ക്വിസ്സ് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങളും നടത്തപ്പെട്ടു.

പോസ്റ്റർ നിർമാണം
പ്രിയ കർഷകൻ ശ്രീ .മണികണ്ഠൻ സ്കൂളിലേക്ക് തൈകൾ കൈമാറുന്നു.
തൈകൾ നടുന്നു


പെരുന്നാൾ ആഘോഷം

ബലിപെരുന്നാൾ ദിനത്തോടനുബന്ധിച്ചു വൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.ആൺകുട്ടികളെയും പെൺകുട്ടികളെയും അണി നിരത്തി നടത്തപ്പെട്ട മെഗാഒപ്പന എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിൽ ആകർഷകമായിരുന്നു.ഗ്രീറ്റിങ് കാർഡ് മത്സരം,മെഹന്തി ഫെസ്റ്റ് തുടങ്ങിയവയും നടന്നു. ശേഷം ഹെഡ്മിസ്ട്രസ് ബീന ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്കെല്ലാം മധുര വിതരണം നടത്തി പെരുന്നാൾ ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.

ഗ്രീറ്റിംഗ് കാർഡ് മത്സരം
മെഗാഒപ്പന
മെഹന്ദി ഫെസ്റ്റ്
മെഹന്ദി ഫെസ്റ്റ്
മധുര വിതരണം
മെഗാഒപ്പന





വായന ദിനം

വായനാ മാസാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വ്യത്യസ്ഥമായ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. വായനദിന പ്രതിജ്ഞ ,അസംബ്ലി,വായന സാമഗ്രികളുടെ പ്രദർശനം .ലൈബ്രറി സന്ദർശനം ,ക്ലാസ്സിൽ വായനമൂല . അമ്മ വായന,വായനക്കുറിപ്പ് തയാറാക്കൽ ,ക്വിസ് മത്സരം തുടണ്ടി വിവിധ പരിപാടികൾ  കുട്ടികൾക്ക് വായനയുടെ ലോകത്തേക്ക് ഉയരാൻ കാരണമാകുന്ന പ്രവർത്തനങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

വായന സാമഗ്രികളുടെ പ്രദർശനം
വായന സാമഗ്രികളുടെ പ്രദർശനം


ബഷീർ ദിനം

ബഷീർ ദിനം ആചരിച്ചു

കുഴിപ്പുറം :എഴുത്തിൻ്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം കുഴിപ്പുറം ഇരിങ്ങല്ലൂർ ജി. എം. എൽ. പി. സ്കൂളിൽ വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.ബഷീർ കൃതികൾ പരിചയപ്പെടൽ,വിവിധ പഠന സാമഗ്രികളുടെ പ്രദർശനം,ബഷീർ കഥാപാത്ര വിഷ്കാരം, ബഷീർദിന ക്വിസ് , ബഷീർ സ്കിറ്റ്, ഡോക്യൂമെന്ററി പ്രദർശനം എന്നിവയും നടന്നു.

പ്രദർശനം
പോസ്റ്റർ നിർമാണം
കഥാപാത്രാവിഷ്കാരം
ഹെഡ്മിസ്ട്രെസ് ബീന ടീച്ചർ ബഷീർ അനുസ്മരണം നടത്തുന്നു.
പഠന സാമഗ്രികളുടെ പ്രദർശനം

ശില്പ ശാല

പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമാണ ശില്പശാല നടത്തി

കുഴിപ്പുറം : ഇരിങ്ങല്ലൂർ ജി. എം. എൽ. പി. സ്കൂളിൽ പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമാണ ശില്പ ശാല നടത്തി. പ്രധാനധ്യാപിക ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ന്യൂസ്‌ പേപ്പറുകൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടായിരുന്നു നിർമാണം.

പ്രാദേശിക വിദഗ്‌ദ്ധരായിട്ടുള്ള സരിന, ലുബ്ന, എം ടി എ പ്രസിഡൻ്റ് ഉമ്മു ഹബീബ , റസീന , ആഷിഫ എന്നിവർ ശില്പ ശാലക്ക് നേതൃത്വം നൽകി.

ശില്പ ശാല ഉദ്ഘാടനം
ശില്പ ശാല
ശില്പ ശാല