"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ്  ടീം തിരുവനന്തപുരം ജില്ലയിൽ ഒന്നാമത്...''' '''പൊതുവിദ്യാലയങ്ങളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

14:25, 1 ജൂലൈ 2024-നു നിലവിലുള്ള രൂപം

വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ്  ടീം തിരുവനന്തപുരം ജില്ലയിൽ ഒന്നാമത്...

പൊതുവിദ്യാലയങ്ങളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ സംസ്ഥാനത്താകെ സംഘടിപ്പിച്ച മത്സരത്തിൽ തിരുവനന്തപുരം ജില്ലയിലെ മികച്ച സ്കൂൾ ആയി വെഞ്ഞാറമൂട് ഗവൺമെൻറ് എച്ച്എസ്എസിനെ തിരഞ്ഞെടുത്തു ക്ലാസുകൾ മികച്ച രീതിയിൽ നടക്കുന്ന തോടൊപ്പം വെഞ്ഞാറമൂട് യൂണിറ്റ് നടപ്പാക്കുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടേറെ പ്രവർത്തനങ്ങൾക്ക് കൂടി അംഗീകാരമാണ് ഈ പുരസ്കാരം. Little കൈറ്റ്സ് തങ്ങൾക്ക് കിട്ടിയ ഐടി മേഖലയിലെ അറിവ് യുപി സ്കൂളിലെ കുട്ടികൾക്ക് കൂടി പകർന്നു നൽകുന്നതിനായി ജെ.എൽ.കെ പദ്ധതി നടപ്പാക്കി വെഞ്ഞാറമൂട് യുപിഎസ് പാറക്കൽ യുപിഎസ് എന്നീ സ്കൂളുകളിലാണ് നടപ്പാക്കിയത്. സൈബർ സേഫ്റ്റി എന്ന വിഷയത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളിലെയും അമ്മമാർക്കായി ക്ലാസുകൾ സംഘടിപ്പിച്ചു. ഭിന്നശേഷി വിദ്യാർഥികൾക്ക് ഐടി മേഖലയിൽ അടിസ്ഥാന അറിവ് നൽകുന്നതിനായി എൽ കെ അംഗങ്ങൾ ക്ലാസുകൾ നയിച്ചു. എസ് പി സി ,ജെ ആർ സി കുട്ടികൾക്ക് കൂടി എൽകെ കുട്ടികൾ തങ്ങൾക്ക് കിട്ടിയ ഐടി മേഖലയിലെ അറിവ് പകർന്നു നൽകുന്നതിനായി symphonic  kite എന്ന പദ്ധതി നടപ്പാക്കി. സ്കൂളിലെ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുന്നത് എൽകെ കുട്ടികൾ ആണ്. സീന ടീച്ചറും ജാസ്മി ടീച്ചറും സ്മിത ടീച്ചറും മിനി ടീച്ചറും  ആണ്  എൽ കെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.